Posts

ഇ വി കാദർ :"സമൂഹത്തിൽ നിന്നു ഞാൻ ഇത്ര വേഗം ഒഴിഞ്ഞു നിൽക്കേണ്ടി വന്നല്ലോ ""? സാമൂഹ്യ സേവനം ഇബാദത് പോലെ കൊണ്ടു നടന്നിരുന്ന ഇ വി കാദർ ക്കാനേ കാണാൻ ഞാനും m p ഹഫീദും ചെന്നപ്പോൾ EV പറഞ്ഞ വാക്കുകൾ.. ഈ വാക്കുകൾ ഇ വി ആരാണ് എന്ന് ചൂണ്ടി കാട്ടുന്നു.. ഹാർട്ട്‌, അപ്പെന്ടിസ്, ഷുഗർ, തുടങ്ങി രോഗങ്ങളുടെ ഒരു സ്റ്റേഷനാണ് കാദര്ക്ക. സർജെറി നൈഫ് കുത്തിക്കീറാത്ത സ്ഥലം ശരീരത്തിൽ കുറവാണു. എന്നിട്ടും വിശ്രമം ആഗ്രഹിക്കാത്ത ഒരു മഹാ ചെറിയ മനുഷ്യനെ ആരെങ്കിലും വേണ്ട പോലെ വലുതായി പരിഗണിച്ചോ? എത്മധ്യസ്‌ഥങ്ങൾ, എത്ര എത്ര വിവാഹ ബന്ധങ്ങൾ ഉണ്ടാക്കി കൊടുക്കൽ, നൂഞ്ഞേരി,മാലോട്ട്, കാര്യാപ്, പുലൂപ്പി, കണ്ണാടിപ്പറംബ്, ഭാഗങ്ങളിലെ എത്ര നിസ്സഹായരെ സഹായിച്ചു. അബു ദാബിയിൽ 800 ദിർഹം ശമ്പളം വാങ്ങി 8000dh ശമ്പളം പറ്റുന്നവർക്കു താവളം നൽകി.. സേവനങ്ങളുടെ ഒരു പർണാശ്രമം തന്നെ ആ ജീവിതം, ഇന്ന് തീരെ അവശൻ ആണ്,, എന്നിട്ടും KMCC, ഓഫർ ചെയ്ത തുക മൂന്നു പാവങ്ങക്ക് വീതിച്ചു കൊടുത്ത് സേവനത്വര പ്രകടിപ്പിച്ചു,, മുസ്‌ലിം ലീഗ്, കെ എം സി സി എന്നിവയുടെ ബാനറിൽ അദ്ദേഹം ചെറിയ ജീവിതം കൊണ്ടു ചെയ്തത് നിസ്തുലമായ സേവനങ്ങൾ ആണ്.. ഒരു രൂപ പ്രതി ഫലം പറ്റാത്ത അപൂർവ ലീഗ് രാഷ്ട്രീയക്കാരൻ. അക്ഷര ജ്ഞാനത്തിന്റെ അപ്പുറം പോകാത്ത ക്വാളി ഫിക്കേഷൻ കൊണ്ടു അഡ്വക്കേറ്റ് കളുടെ യും എഞ്ചിനീയർ മാരുടെയും അംബാസ്സഡർമാരുടെയും സദസ്സിൽ സ്ഥാനം നേടിയ ഉരുണ്ടു കറുത്ത കാദര്ക്ക.. ഇന്നലെ അദ്ദേഹത്തിന്റെ വീട്ടിലെ ചുമരിൽ കണ്ട ഫ്രെയിമിട്ട ചിത്രങ്ങൾ ലോക്കൽ രാഷ്ട്രീയ ക്കാർ അവഗണിച്ചാലും അദ്ദേഹത്തിന്റെ വലുപ്പം അടയാളപെടുത്തുന്നു. E. അഹ്‌മദ്‌ എന്ന അപൂർവ പ്രതിഭാസത്തോടൊപ്പം ഉള്ള ചിത്രങ്ങൾ.. ഇ വി യുടെ ചായ കഴിക്കാത്ത ആരെങ്കിലും ഉണ്ടോ അന്നത്തെ അബുദാബിയിൽ. ഇന്ന് അദ്ദേഹതെ ആർ ഓർക്കുന്നു? ആയുരാരോഗ്യത്തോടെ ഇനിയും സേവനം ചെയ്യാൻ തൗഫീഖ് നൽകട്ടെ

ഞാൻ മഹാനായതെങ്ങനെ !!!1-വിയറ്റ്നാമിൽ യുദ്ധത്തിന് പോകാൻ ബോക്സിങ് ചാമ്പ്യൻ മുഹമ്മദ്‌ അലിയോട് അമേരിക്ക കല്പിച്ചു.. അന്യായമായ യുദ്ധത്തിന് പോവാൻ തയാർ അല്ലെന്നു മുഹമ്മദ്‌ അലി മറുപടി കൊടുത്തു. അതിന്റെ പേരിൽ ദീർഘ കാലം ജയിലിൽ കിടന്നു, I am the greatest ആയി സ്വയം ഡിക്ലയർ ചെയ്തു.. 2-michle j fox :പ്രശസ്തനായ അമേരിക്കൻ കനേഡിയൻ ആക്ടർ, ടീവി പെർഫോർമർ, ബാക്ക് ടു the future ലെ നടൻ..

അൽ ഇജ്തിമാഉൽ ആഇല: അൽ സീപ്പീ അൽദുവലിയ്യ ഫീ ദുബൈ..... കുടുംബ സംഗമം ഒരു അലിഞ്ഞു ചേരലാണ്. പരസ്പരം അറിയാനും പ്രോത്സാഹിപ്പിക്കാനും ഉള്ള അവസരം... ഊറി കൂടിയ വാശിയോ, തെറ്റിധാരണയോ ഡിലീറ്റ് ചെയ്തു ഒരു ശക്തിയായി വളരാൻ സാധിക്കുന്നു.. സർവോപരി അഹന്ത കുറഞ്ഞവർക്കേ ഒത്തു ചേരാൻ ആവൂ.. സീ പി ക്കാർ ഒരു ഉത്തമ ഖബീല (ട്രൈബ് )യായാൽ ഇനിയും നൂഞ്ഞേരിക്കു വേണ്ടി സേവനങ്ങൾ അർപ്പിക്കാൻ കഴിയും.. ലോക മാർകെറ്റിംഗിന്റെ കേന്ദ്രമായ ദുബായിൽ പുതിയ തലമുറ അവസരങ്ങൾ മുതലാക്കി മുന്നേറുന്നത് പാരമ്പര്യ മുദ്ര കളുടെ ബാക്കി പത്രങ്ങൾ എന്ന നിലക്കാണ്.. വളർന്നു വലുതാവുക,

Image

മുസ്‌തഫ കൂടുതങ്കീൽ :::ഹിറ്റ്ലർ എന്ന് മുസ്‌തഫ പേരിട്ട ഒരു ജൂതന്റെ കൂടെ മുസ്‌തഫയും NK. kunjammed പുതിയാപ്പിളയും ജോലി ചെയ്തിരുന്നു. ആ ജൂതൻ കാഴ്ചയിൽമാത്രം ആണു ഒരു ഹിറ്റ്ലർ.. മനസ് കൊണ്ടു ഒരു സഹാനുഭൂതി നിറഞ്ഞവനായിരുന്നു. കുഞ്ഞമ്മദ് പുതിയാ പ്പളയുടെ ഇന്നത്തെ എല്ലാ വളർച്ചക്കും ഒരു കാരണം ആ ജൂതനാണ് എന്നാണ് എനിക്ക് തോന്നുന്നതു.. മുറൂർ റോഡിലുള്ള അവന്റെ ലെബനോൺ ബച്ചറിയിലും അനുബന്ധ ഹോട്ടലിലും സ്വന്തം പോലെ യാ ണ് മുസ്‌തഫ ജോലി ചെയ്തിരുന്നത്..ജോലിയിലെ ആത്മ്മാർത്ഥത ജൂതന്റെ ഇഷ്ടം നേടാൻ കാരണമായി.. ജൂതനു താൻ ജൂതനാണ് എന്ന് അറബികൾ അറിയാതെയിരിക്കാനുളളവെപ്രാളം ഉണ്ടായിരുന്നു..നല്ല കൈമടക്ക് മുസ്‌തഫക്കു കിട്ടുമായിരുന്നു. ടെലിവിഷനും മൊബൈലും ഇല്ലാത്ത കാലം.. ജോലി കഴിഞ്ഞു കിടക്കുമ്പോൾ അടുത്ത് റേഡിയോ വെച്ച് ""ഹുനാ ഡൽഹി "ഓൺ ചെയ്യും. ഹിന്ദി പാട്ട് കേട്ട് ഞാനും മുസ്‌തഫയും ഓപ്പൺ എയറിൽ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി നാട്ടിലെ കഥ കൾ പറഞ്ഞു രാത്രികൾ കഴിച്ചു.. ഉറങ്ങാൻ എനിക്ക് റൂമില്ലായിരുന്നു. അവൻ ജോലിചെയ്യുന്ന ഹോട്ടലിന്റെ മുകളിൽ മച്ചിൻപുറത് ആണു കിടന്നുറങ്ങിയത്.. മണക്കാത്ത പൂക്കൾ, നക്ഷത്രങ്ങൾ ഇല്ലാത്ത ആകാശം. ജീവിതം മരുഭൂമി തന്നെ. എന്നോട് പങ്ക് വെക്കാത്തതായി ഒന്നും ഇല്ല. സ്വാർത്ഥത എന്നൊരു വികാരം തൊട്ട് തീണ്ടാത്ത മുസ്‌തഫ, നീണ്ട ബാല്യവും യൗവനവും ഒന്നിച്ചു കഴിഞ്ഞു. എന്നിട്ടും ഒരു തെറ്റ് ചെയ്യന്നതോ ഒരാളെ വെറുപ്പിക്കുന്നതോ ഞാൻ കണ്ടിട്ടില്ല. ചെറുപ്പത്തിൽ പൊതുവെ കളികളിൽ താല്പര്യം കുറവായിരുന്നു.. സിഗരറ്റ് ചെയിൻ സ്‌മോക്കിങ് ഉണ്ടായിരുന്നു. അങ്ങനെ യാണ് രോഗി യാ യത്.. രോഗം മൂർച്ചിച്ചപ്പോൾ ബോധം വരുമ്പോൾ ഉരുവിട്ട ആയത്ത് ""യാ അയ്യത്തു ഹന്നഫസുൽ മുത്ത്മ ഇന്നഹ്,,,,,, വദ്ഖുലീ ജന്നത്തീ എന്നായിരുന്നു... ലിവർ അർബുദ രോഗം വന്നു അന്ത്യ ശ്വാസം വലിക്കുമ്പോൾ ചുററും ഖുർആൻ ഓതുന്നുണ്ടായിരുന്നു.. ശരിക്കും ഹദീസ് റൂഹ് വേർ പെടുമ്പോൾ ഖുർആൻ പാരായണം ചെയ്യാനാണ്. ആ ഉത്തമ സന്ദർഭം കൊണ്ടു മുസ്‌തഫ അനുഗ്രഹിക്കപ്പെട്ടു..ചുരുങ്ങിയ കാലം മാത്രം ജീവിച്ചു. 32വയസ് മാത്രം പ്രായമുള്ളപ്പോൾ ഇഹലോക വാസം വെടിഞ്ഞു...

റഷീദ് :ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ !!റഷീദ് എന്നാൽ ചിന്തകൻ എന്നാണ് മ അ ന.. ഉമ്മിയ്യായ റഷീദ് ഈ മ അ ന യോട് ശരിക്കും ഔചിത്യം കാണിച്ചു.. അക്ഷരത്തിന് വേണ്ടി കഷ്ടപെട്ടവരേക്കാൾ ചിന്ത കൊണ്ടു സമൂഹത്തിൽ തന്റെ സ്ഥാനം നേടി.നൂഞ്ഞേരിയുടെ തലസ്ഥാനത് തന്നെ ജീവിച്ചു.. മദ്രസ യോ സ്കൂളോ അനാവശ്യമെന്ന് തോന്നും റഷീദിന്റെ ചിന്ത കളെ പങ്ക് വെച്ചാൽ... പഠിക്കാത്തവർ പരാജയപെട്ടു പോകുമോ എന്ന ആശങ്ക വേണ്ട എന്ന് റഷീദ് തെളിയിച്ചു..ചെറിയ കാലം കൊണ്ടു ജീവിതം ഫ്രൂട്ട് ഫുൾ ആക്കി തിരിച്ചു പോയി.. ചെയ്ത പുണ്യങ്ങളുടെ ഫലം വന്നു പോയ ദോഷങ്ങളെ മറി കടക്കുന്നതാവട്ടെ,, ചെയ്യാൻ ഉദ്ദേശിച്ച നന്മകൾ ചെയ്ത പുണ്യ ങ്ങളിൽ പെട്ടു സ്വര്ഗാവകാശിയാവട്ടെ.. ഒരു ദോഷവും ഇല്ലാതെ പൊറുക്കപ്പെട്ടവരിൽ പെടട്ടെ

പണത്തിനു വില കുറയുന്നു :ഗൾഫ് പണം ജന്മിത്വം തുടച്ചു നീക്കി. മൂല ധനത്തിൽ നിന്നുള്ള വരുമാനത്തെ മറികടക്കുന്ന രീതിയിൽ തൊഴിലിൽ നിന്നുള്ള വരുമാനം വർധിച്ചു. ഈ അവസ്ഥ തൊഴിലെടുക്കുന്നവരെ പ്രമത്തരാക്കുകയും തൊഴിൽ ചെയ്യാതെ മൂല ധനവും പിടിച്ചു നിന്നവരെ പെട്ടെന്ന് പാവങ്ങളാക്കുകയും ചെയ്തു... രൂപ, ദിർഹത്തിന്റെ മുമ്പിൽ കടലാസ് കഷ്ണം മാത്രം ആയി.. ദിർഹം കൈവന്നപ്പോൾ മകൻ ഉപ്പയായി... മരുമകൻ കാരണവർ ആയി..തത്വജ്ഞാനികൾ അമ്പരന്നു.. അല്ലാഹു കാലത്തെ അട്ടിമറിച്ചു.. ഒന്നും പഠിക്കാത്ത അറബിക്ക് വേണ്ടി എല്ലാ ടെക്നോളോജിക്കാരും" q" നിന്നു. ടാർജറ്റ് വെച്ച് പ്ലാൻ തയാറാക്കുന്നവർ ഭാഗ്യത്തിലും വിധി യിലും വിശ്വസിക്കേണ്ടി വന്നു. മൂല്യങ്ങൾക്കു രൂപ പോലെ വില ഇടിഞ്ഞു.... അറിവ്, കെട്ടിടങ്ങൾക്കു വഴിമാറി. പ്രകാശ ഗോപുരമായ കുഞ്ഞീക്കാക്ക കോൺഗ്രീറ്റ് ഗോപുരങ്ങളിൽ നിന്നു മാറി നിന്നു.. ദിർഹത്തിന്ന് ഇക്കാക്കയെ വിലക്കെടുക്കാൻ ആയില്ല,മാറ്റത്തിന് മാറ്റ മുണ്ടായില്ലെങ്കിലും ഇക്കാക്ക കാലത്തിനെതിരെ സാക്ഷിയായി

കുഞ്ഞീക്കാക്ക 1991 സെപ്റ്റംബർ 19ന് എന്റെ വീട്ടിന്നു കട്ടില വെച്ചു.. ഡയറി യുടെ അന്നത്തെ പേജ് താഴെ..കോര് വല പോലത്തെ പറമ്പ്, ഇൻസ് അല്ലാത്ത പല ജീവികളും പോകുകയും വരികയും ചെയ്യുന്നതിനാൽ ആരും വാങ്ങാത്ത മുപ്പതു സെൻറ്.... ഉമ്മർ ഹാജി ക്കയും കേളോത് മൊയ്‌ദീൻ ഹാജിക്കയും ചേർന്ന് ഒരു ഹീറോ പെന്നോ മറ്റോ കൊടുത്തു വാങ്ങി. അപ്പോൾ ആണ് ഞാൻ മുണ്ടേരിയിലെത്തുന്നത്.. ഞാൻ ഒരു പതിനഞ്ചു സെന്റ് ചിറക്ക് പകരം അത് വാങ്ങി. പുരക്ക് തറ കെട്ടി. ഇക്കാക്കാന്റെ കൈ കൊണ്ട് കട്ടില സ്ഥാപിച്ചു.. എവിടെ ആണ് ഭൂഗോളത്തിൽ നമുക്ക് താവളം ആവുന്നത് എന്നത് ഭൂമി യിലെ ജീവിത വ്യവസ്ഥയു മായി അല്ലാഹ് ബന്ധപ്പെടുത്തിയിരിക്കുന്നു. നല്ല വീട്, നല്ല അയൽ വാസി, നല്ല ഭാര്യ, ഒരു വാഹനം ഇവയൊക്കെ അപൂർവ മായി മാത്രം ഒത്തു കിട്ടുന്ന ഭാഗ്യങ്ങൾ ആണ്.. അയൽവാസി ശല്യക്കാരനായാൽ തീർന്നു സമാധാനം.... സ്വർഗം ഭൂമിയിൽ ലഭിച്ചവരാണ് നല്ല ഭാര്യയെ കിട്ടുന്നവർ.. നാട്ടിലെ പൗര ത്വത്തിൻറെ ആദ്യ സ്റ്റാറ്റസ് ഒരു വീട് ആണ്. സഞ്ചരിക്കാൻ ഒരു കുതിരയോ ഒട്ടകമോ ഇല്ലെങ്കിൽ നഗ്ന പാദനായി അന്തസ് പോയി പോവും..

Image