Posts
Showing posts from 2019
ഹജ്ജോ ഇദ്ദ യോ? ::::: ഭാര്യക്കും ഭർത്താവിനും ഹജ്ജ്നു പാസ്സായി നിൽക്കുന്ന സമയത്തു, ഭർത്താവ് ബാംഗ്ലൂരിൽ ഒരു ബസ് അപകടത്തിൽ മരണപ്പെട്ടു. അപ്പോൾ ഭാര്യക്ക് ഹജ്ജ് ആണോ ഇദ്ദയാണോ ഉചിതം? കണ്ണൂരിൽ അന്ന് പ്രശസ്തനായ കാമ്പസാർ ഇമാം എ കേ മുഹമ്മദ് അലി മൗലവിയോടും ജമാഅത് മുജാഹിദ് പണ്ഡിതൻമാരോടും വിധി അന്വേഷിച്ചു. പോരാത്തതിന് "പ്രബോധനം "മാസികയിൽ ചോദ്യവും കൊടുത്തു.. എല്ലാവരും പറഞ്ഞ വിധി ഹജ്ജ് ചെയ്യുകയാണ് വേണ്ടത് എന്നത്രെ.. ഈ ചോദ്യം ഇക്കാക്കാന്റെ മുന്നിൽ എത്തി.. ഇക്കാക്ക പറഞ്ഞത് "ഇദ്ദ 'ആണ് വേണ്ടത്, ഹജ് നിർത്തി വെക്കണം എന്ന്.. "ഇദ്ദ "ജീവിതത്തിൽ ഒരിക്കലെ ഉള്ളൂ ഹജ്ജ് പിന്നെയും ചെയ്യാം എന്നാണ് ഇക്കാക്കാന്റെ ഫത്വ. ആ വിധി ഇക്കാക്ക എഴുതി തന്നത് എന്റെ കയ്യിലാണ്. ഞാൻ അവർക്ക് എത്തിച്ചു കൊടുത്തു. പക്ഷെ അവർ ഒരു മറു വാദം ഉന്നയിച്ചു. ഇദ്ദ ആചരിക്കാതെ സഫിയ ബീവി ഹജ്ജ് ചെയ്തിട്ടുണ്ട് എന്ന്.. അങ്ങനെ വിഷയം വിശദീകരണം തേടി മുണ്ടേരിയിൽ ചർച്ച വെച്ചു.. ഇക്കാക്കാന്റെ സൂക്ഷ്മമായ അറിവിന്റെ മുന്നിൽ എതിർ വാദം ദുർബലമായി.. മദീന യിലെ വിപ്ലവകാലത്ത് സ്വന്തം വീട്ടിൽ സുരക്ഷിതത്വം ഇല്ലാത്ത കാരണം കൊണ്ടാണ് സഫിയ ബീവി ഇദ്ദ ഒഴിവാക്കി ഹജ് ചെയ്തത് എന്നത് വ്യക്തമാക്കിയപ്പോൾ ഇക്കക്കാ മർമം തൊട്ടു.. പക്ഷെ ജമാഅത് കാരായ അവർ പ്രബോധനം മറുപടി അനുസരിച്ചു ഹജ്ജ് ചെയ്തു കൊണ്ടിരിക്കെ പ്രബോധനത്തിൽ തിരുത്ത് വന്നു, "'ഇദ്ദ "ആണ് വേണ്ടത് എന്ന് അപ്പോഴേക്ക് ഹജ്ജ് കഴിഞിരുന്നു.
- Get link
- X
- Other Apps
മാണിയൂർ അബ്ദുള്ള മുസ്ലിയാർ :ഇപ്പോഴത്തെ മാണിയൂർ അഹ്മദ് മുസ്ലിയാരുടെ പിതാവ്... കയൻകോഡ് മദ്രസ യിലെ മുഅല്ലിമായിരുന്നു. വളരെ സമർത്ഥനും, നവീന ചിന്തകളിൽ തല്പരനും ആയിരുന്നുഅന്ന്.. ഇക്കാക്കക്ക് വഹാബി പേർ ചാർത്തി കിട്ടുന്നതിൽ മദ്രസയിൽ ഇദ്ദേഹം കൊണ്ടു വന്ന ചില പരിഷ്കാരങ്ങൾ കാരണം ആയതായി പറഞ്ഞു കേൾക്കാൻ ഇടയായി. സുല്ലമുദീൻ എന്ന അമലിയത് പുസ്തകം ഇദ്ദേഹം നടപ്പിൽ വരുത്തിയതാണ് പോലും.... പിന്നീട് കുഞ്ഞീ കാക്കാ ക്ക് പാലത്തുങ്കര തങ്ങളുടെ മരുമകളെ വിവാഹ അന്വേഷണം ഏർപ്പാടാക്കിയതിൽ ഇദ്ദേഹം ആണ് പ്രവർത്തിച്ചത്. ആ വിവാഹം മുടങ്ങിയ പ്പോൾ അടി കിട്ടാതെ ഇദ്ദേഹത്തെ രക്ഷ പ്പെടുത്തിയത് കാദർ കുട്ടി മുസ്ലിയാർ എളാപ്പ യാണ്. പിന്നീട് ഇദ്ദേഹം നൂഞ്ഞേരി വന്നിട്ടില്ല പോലും..ഇക്കാക്കാന്റെ ജീവിതത്തിൽ ചില പ്രധാന മാറ്റങ്ങൾക്ക് ഇദ്ദേഹം വഹിച്ച പങ്ക് വളരെ വലുത് ആണ്. കുറച്ചു കാലമേ തമ്മിൽ ബന്ധ പ്പെട്ടിട്ടുള്ളു എങ്കിലും ഇക്കാക്കാൻറെ ജീവിതം താറു മാറാക്കുന്നതിൽ അബ്ദുല്ല മുസ്ലിയാർ കാരണക്കാരൻ ആയിട്ടുണ്ട്. രണ്ടു പേർക്കും സ്വർഗം ലഭിക്കട്ടെ ആമീൻ
- Get link
- X
- Other Apps
മൗവഞ്ചേരിക്ക് ജോലി നഷ്ടപ്പെട്ടു :
- Get link
- X
- Other Apps
മത പ്രസംഗം ഒരു വിജ്ഞാന സദസ്സ് ആയിരുന്നു ആദ്യകാല മതപ്രസംഗ പരമ്പര.. അത് സ്ഥാപനങ്ങളുടെ ധന ശേഖരണാർത്ഥമായി മാറിയപ്പോൾ ഹറാം ആയാലും പണം ഉണ്ടാക്കുക എന്നത് മാത്രമായി ലക്ഷ്യം.. കള്ള കഥകളും ചൂടൻ സെക്സും അതിശയോക്തികളും മത പ്രസംഗ വേദിയിലെ പ്രധാന വിഷയമായിമാറി .......... മറ്റൊരു പ്രധാന ധന ശേഖരണം ലേലം വിളിയിൽ നിന്നാണ്.. പത്ത് പൈസ വിലയുള്ള മുട്ട മന്ത്രിച്ചു പരസ്പരം വാശി കേറ്റി ലേലം വിളിപ്പിച്ചു നൂറിനും ഇരുനൂറിനും വിൽക്കുക. നല്ല ഹരമുള്ള പരിപാടി യാണ് ഈ ലേലം വിളി..എല്ലാ പള്ളിയിയിലും ഇന്നും നടന്നു കൊണ്ടിരിക്കുന്നുണ്ടെന്ന് തോന്നുന്നു. ഇക്കാക്കാൻറെ കാലത്ത് കയ്യങ്കോട് പള്ളിയിൽ ഇത് അനുവദിച്ചിരുന്നില്ല. ന്യായം "ഒരാൾ മാർക്കറ്റ് വിലയേക്കാൾ അമിതമായ വിലക്ക് ഒരു സാധനം വാങ്ങുന്നുവെങ്കിൽ അയാളെ ബാലിഗായി പരിഗണിക്കപ്പെടുകയില്ല, അയാളുമായി കച്ചവടം സാധുവാകയില്ല " അങ്ങനെയിരിക്കെ കാരായാപ്പിൽ ഹെഡ് മുഅല്ലിമായ മൗവ്വഞ്ചേരി അബ്ദുല്ല മൗലവി, ഇക്കാക്കാൻറെ ദർസിൽ പഠിക്കാൻ വരുമായിരുന്നു.. കാര്യാപ്പിലെ ഒരു മതപ്രസംഗ പരമ്പരയിൽ വൻ ലേലം വിളി നടന്നു കൊണ്ടിരുന്നു. വയളിൻറെ വേദിയിലേക്ക് ലേലം ശരിയാണോ എന്ന ചോദ്യം ഇക്കാക്കാ ...
മക്കാമും ജമാഅത്തും ::::::+::ജമാ അത്ത് വളരുമ്പോൾ ശിർക്ക് താനേ കട പുഴകും എന്നാണ് ജമാഅത്തിന്റെ കാഴ്ച പാട്. പരിണാമ വാദം പോലെ നിരർത്ഥകമാണിത്. ഹോളി ഖുർആൻ മുഴുവൻ കേന്ദ്രീകരിച്ചതും ഏകീകരിച്ചതും ഒരേ ഒരു പോയിന്റിലാണ്. തൗഹീദു.. ഒന്നാമത്തെ വൻ പാപം ശിർക്കും.. കൺ മുന്നിൽ ശിർക്ക് കൊടി കുത്തി വാഴുക, ഇബ്ലീസ് ഒരു വശത്തു സർവ ശക്തിയും എടുത്തു ജനങ്ങളെ അതിലേക്കു നയിക്കുക. അപ്പോൾ രണ്ടാം സ്ഥാനത് വരുന്ന രാഷ്ട്രീയത്തിനു വേണ്ടി ശിർക്കിനോട് അഡ്ജസ്റ്റ് ചെയ്തു വോട്ടർമാർ ക്ക് അലോസരമാവാത്ത നിലക്ക് നയം സ്വീകരിക്കുക .. ഇതാണ് മകാം പ്രശ്നത്തിൽ ജമാ അത്തു സ്വീകരിച്ച സമീപനം.. ഇക്കാക്ക മരിക്കുന്നത് വരെ അവിടെ ഓല ചാപ്പ മാത്രമേ ഉണ്ടായിട്ടുള്ളൂ.. മൂന്നു ദിവസം തുടർച്ച യായി സർക്കാർ ലീവുള്ള ദിവസം നോക്കി ലീഗ് കാരുടെ പിന്തുണയോടെ ഏകദേശം ഒന്നര സെന്ററിൽ ഖുറാഫികൾ മകാം കാസ്റ്റ് ചെയ്തു.. ആര് ചോദിക്കാൻ.. ഇനി ഒരു മകാം പെട്ടെന്ന് "ആർ "(R)ക്കെങ്കിലും അതെ മന്നയിൽ ഉയർന്ന് വന്നാൽ മഹാശയൻ മാരെ നിങ്ങൾ എന്ത് ചെയ്യും????
- Get link
- X
- Other Apps
നൂഞ്ഞേരി പള്ളി മന്ന സർക്കാർ ഭൂമിയാക്കാൻ ശ്രമം... ,,,,,,,,,,,................ മമ്മദ് കുട്ടി തങ്ങളെ ഒരു വരുമാനമാക്കാൻ അദ്ദേഹത്തിന്റെ കുടുംബവും നൂഞ്ഞേരി പള്ളിക്കാരും യോജിപ്പിലെത്തിയിട്ടാണ് അദ്ദേഹത്തെ നൂഞ്ഞേരി മന്നയിൽ കബർ അടക്കിയത് എന്ന് പറയപ്പെടുന്നു...... അദ്ദേഹത്തെ തറിച്ചിയിൽ മറവ് ചെയ്യാൻ ആ ണ് കുടുംബത്തിനു ആഗ്രഹം ഉണ്ടായിരുന്നതു എന്നും പറയപ്പെടുന്നു. വഖഫ് സ്വത്തി ൽ ഒരു മകാം കെട്ടാൻ കഴിയില്ല.. അതിന് സ്വത്ത് വഖഫ് അല്ലാത്തതാക്കണം.. അതിനുള്ള മാർഗം അതൊരു സർക്കാർ ഭൂമിയാക്കുകയാണ്.. റവന്യൂ വകുപ്പിൽ അതിനുള്ള പ്രവർത്തനം പള്ളി ഭാരവാഹികൾ മുന്നോട്ട് നീക്കി.. മക്കാം പണി തുടങ്ങി. കല്ലുകളും സിമന്റ് ചാക്കും വന്നിറങ്ങി, തങ്ങളുടെ അനുയായികൾ ആയ കുറെ പണക്കാർ ആയിരുന്നു പണിയുടെ ചെലവ് വഹിച്ചിരുന്നത്. അതിൽ പ്രധാനി കൊണ്ടോട്ടി കാരനായ ഒരു അബു ഹാജി ആയിരുന്നു. വിവരം കുഞ്ഞീക്കാക്ക അറിഞ്ഞു.. ഒരു പകൽ പത്തു മണിക്ക് കാദർ കുട്ടി മുസ്ല്യാർ എളാപ്പയുടെ നേതൃത്വത്തിൽ കുഞ്ഞീക്കാക്കയും കുറച്ചു പേരും മകാം നിർമാണ സ്ഥലത്ത് എത്തി.. പത്തിരുപത് പണിക്കാരും അബുഹാജിയും തറ നിര്മാണത്തിലാണ്.. പണിക്കാരോട് ജോലി നിർത്തി വെക്കാൻ ആവശ്യപ്പെട്ടു.. അബു ഹാജി യോട് പ്രശ്നം പറഞ്ഞു. അദ്ദേഹം പണി നിർത്തി സ്ഥലം വിട്ടു.. ഇക്കാക്ക പൊതുജന ശ്രദ്ധക്ക് വേണ്ടി നോട്ടീസ് അടിചിറക്ക്കി..മകാം എടു ക്കൽ ഹറാം ആണെന്ന് നോട്ടീസിൽ കൂടി ഫത്വ ഇറക്കി .ഹലാൽ ആണ് എന്ന് മറുപടി നോട്ടീസും ഇറങ്ങി. മമ്മദ് കുട്ടി തങ്ങളുടെ പിതാവ് കാദർ മുസ്ലിയാരുടെ സ്വന്തം ജന്മം ആണ് മന്ന എന്ന് വാദിച്ചു നോട്ടീസ്.. വഖഫ് നമ്പർ അടക്കം ഇക്കാക്ക വീണ്ടും നോട്ടീസ് ഇറക്കി.. മകാം പണി തുടരാൻ കഴിയാതെ "മസ് അല "പ്രശ്നം തീർക്കാൻ ഇ കേ അബു ബക്കർ മുസ്ല്യാരെ കൊണ്ട് വന്നു.. നൂഞ്ഞേരി പള്ളി നിറച്ചും പണ്ഡിതൻമാരായ താടിക്കാർ.. പുറത്തെ പള്ളിയിൽ വട്ടമിട്ടു ഇരുന്നു.. അറപ്പള്ളിയുടെ പുറത്തെ ചുമരിന്ന് ചാർന്നു EK ഇരുന്നു നേരെ എതിരെ തൂണിൽ ചാർന്നു കുഞ്ഞീക്കാക്കയും,,,,, മൗവഞ്ചേരി അബ്ദുല്ല മുസ്ലിയാർ ഇക്കായ്ക്കക്ക് കിതാബ് റഫർ ചെയ്യാൻ കൂടെ ഇരുന്നു. മെറൂൺ ഫ്രെയിമിൽ കട്ടി ഗ്ലാസ് കണ്ണടയിൽ കൂടി ഇക്കാക്കാനേ E K ഷാർപ്പായി നോക്കിക്കൊണ്ടിരുന്നു. തുഹ്ഫയും അൽ ഉമ്മും ഒക്കെ ഓപ്പറേഷൻ ചെയ്യപ്പെട്ടു. അവസാനം, ഇ കേ.. പള്ള ക്കീസ നേരെ യാക്കി എഴുന്നേറ്റു നിന്നു, ഫത്വ പ്രഖ്യാപിക്കാൻ ഉള്ള ഭാവത്തോടെ,,, അപ്പോൾ ഇക്കാക്ക തൊണ്ട അനക്കി കണ്ഠത്തിൽ കഫം കാർപ്പിച്ചു തുപ്പാൻ എഴുന്നേറ്റു.. ഇ കേ പേടിച്ചു പഴയ പോലെ തടയാൻ ആണ് പുറപ്പാട് എന്ന് തെറ്റി ധരിച്ചു, ഇ കെ പറഞ്ഞു "ഞാൻ പഴയ പോലെ അല്ല, ഞാൻ ഇതിൻറെ ദീനി വിധി പോയിട്ട് അയച്ചു തരാം "എന്ന് ഒറ്റ വാക്കിൽ പറഞ്ഞ്ഞിട്ട് ഇരുന്നു.. പക്ഷേ പന്നിയങ്കണ്ടി അബ്ദുക്കന്റെ കാറിൽ ഇരുന്നു വിധി എഴുതി..."മകാം നിർമിക്കൽ ജാ ഇസ് "".. പക്ഷെ ഇക്കാക്ക വഖഫ് ബോർഡ് വഴി കേസ്സ് കൊടുത്തു. കോടതി വിധിച്ചു, മക്കാം നിർമിക്കൽ ഇസ്ലാം നിയമം അനുസരിച്ചു ഹറാം ആണ്......സർക്കാർ ഭൂമിയായി പ്രഖ്യാപിച്ചിരുന്നെങ്കിൽ ഹരിജൻസിനു ശ്മശാനം ആകുമായിരുന്നു.. കയ്യങ്കോട് കാർക്ക് കുപ്പയുടെ കൂടെ ഖബറിൽ കിടക്കാമായിരുന്നു.. ഒരുത്തൻറെയും ഒരു പൈസ പറ്റാതെ ഒരു സംഘടനയുടെയും പിന്തുണയില്ലാതെ, കുഞ്ഞി മൊയ്ദീൻ മുസ്ല്യാർ ഒറ്റക്ക് നാട്ടിലെ മുസ്ലിം കൾ ക്ക് വേണ്ടി ചെയ്ത ഈ സേവനത്തിന്ന് തുല്യം മറ്റെന്തുണ്ട്?? 20 സെന്റ് സ്ഥലതു മക്കാമുണ്ടാക്കാൻ മൂന്നു ഏക്കർ സർക്കാർ ഭൂമിയാക്കാൻ നോക്കിയവർ എങ്ങനെ കുഞ്ഞേദീൻ മുസ്ള്യാർക്ക് പത്തു സെന്റിലെങ്കിലും മകാം ഉണ്ടാകാതിരിക്കാൻ കഴിയും,?? കാലം മറുപടി നൽകും... പെപ്സിക്കെതിരെ കോളക്കെതിരെ, മോഡിക്കെതിരെ പോരാടുന്നവർ, ഈ അനീതിക്ക് മുന്നിൽ പച്ചയായ ശിർക്കിന്ന് മുന്നിൽ കീഴടങ്ങുമ്പോൾ ആണ് കുഞ്ഞി മൊയ്ദീൻ മുസ്ലിയാർ എന്തായിരുന്നു എന്ന് മനസ്സിൽ ആവുക. ഒരു വഹാബിക്കും ജമാഅത് കാരനും കഴിയില്ല സുന്നി മഹല്ലിൽ ഒരു മകാം തടയാൻ
- Get link
- X
- Other Apps
എന്റെ അടയാളങ്ങൾ :::ഏറ്റവും അടുത്ത് പെരുമാറിയവരുടെ അംഗീകാരം ആണ് വ്യക്തിയുടെ അടയാളം.. നമ്മുടെ കുടുംബത്തിൽ എന്റെ പേര് മാത്രം വീണ്ടും വിളിക്കപ്പെട്ടു. റഹ്മത്താക്കൻറെ മകന് ജമാൽ എന്ന് പേരിട്ടു. എന്റെ അടുത്ത ചങ്ങായിമാരായ ഹഫീദും പുളിയില വളപ്പിൽ മുഹമ്മദും അവരുടെ മക്കൾക്കും മക്കളുടെ മക്കൾക്കും എന്റെ മക്കളുടെ പേരിട്ടു. മുഹമ്മദ്, മകന്റെ മകൾക്കും സ്വന്തം മകൾക്കും എന്റെ മക്കളുടെ പേരിട്ടു. സിലയിൽ ഒന്നിച്ചു 28വർഷം കഴിഞ്ഞു കൂടിയ താഴേക്കോട് വിടാത്തി അബൂബക്കറും, പട്ടാമ്പി കാരനായ അഷ്റഫും സ്നേഹവും ഓർമയും എന്റെ പേരിലൂടെ നില നിർത്തിയവരാണ്.. കാസർകോട് കാറഡുക്ക സ്വദേശി ഭാസ്കരൻ 17വർഷം ഒന്നിച്ചു ജിവിച്ചു ഇസ്ലാം എന്താണ് എന്ന് മനസ്സിലാക്കി.. എന്റെ കൂടെ ഉണ്ടായിരുന്ന വർഷങ്ങൾ മുഴുവൻ അവനും ഫാമിലിയും നോമ്പെടുത്തു.. ഇപ്പോഴും എല്ലാ സുബ്ഹി ക്കും "നമസ്കാരം, സുപ്രഭാതം "മെസ്സേജ് അയക്കുന്നു.. ഒരു ദിവസം എന്നോട് പറഞ്ഞു """""""ജമാലിക്കാ, ഞാനൊരു സ്വപ്നം കണ്ടു, സിലയിലെ പള്ളിയിൽ നിന്നു നിസ്കരിക്കുന്നതായ് """" പക്ഷെ ഇന്നും നല്ലൊരു അനുഭാവി മാത്രം ആണ്. ഇങ്ങനെ സ്നേഹിക്കപ്പെട്ടതിന്ന് കാരണം എന്റെ ജീവിതത്തിൽ ഒരു ആത്മ സമർപ്പണം കൂടിയുണ്ടെന്നതാണ്.
- Get link
- X
- Other Apps
എന്റെ ജയിൽ അനുഭവങ്ങൾ :എന്തെങ്കിലും അറിവുണ്ടെങ്കിൽ അത് ഉപകാരപ്പെടും എന്ന് ജയിലിൽ നിന്ന് പോലും അനുഭവപെട്ടു.. ദിവസവും നിശ്ചിത പ്രതികളെ കോടതിയിൽ കൊണ്ട് പോകാൻ ചാർജ് ഷീറ്റ് മായി പോലീസ് റൂഫ്ഓപ്പൺ ജയിലിൻറെ ഗേറ്റ് ലെത്തും. മലയാളികളുടെ പേര് അറബി വായന രൂപ ത്തിൽ ആയിരിക്കും കാർഡിലുണ്ടാവുക. പേര് വിളിച്ചാൽ മനസ്സിൽ ആവില്ല. ചോടത്തിൽ പൊല്പ്പീൽ അറബിയിൽ ശുദാതിൽ ബുലു ബിൽ ആണ്.. ദിവസവും പോലീസ് കാർ പ്രതികളെ തിരഞ്ഞു കൊണ്ടുപോകാൻ കഷ്ടപ്പെടും. പോലീസിനോട് ഞാൻ പറഞ്ഞു കാർഡ് തന്നാൽ ഞാൻ പേര് വായിച്ചു ആളെ തരാം.. പ്രതികൾക്കും പോലീസ്നും അത് സൗകര്യം ആയി. രണ്ടു വശത്തും ഞാൻ ആദരിക്കപ്പെട്ടു. കമ്പിളി രണ്ടെണ്ണം അധികം കിട്ടി. ഒന്ന് വിരിക്കാം ഒന്നു പുതക്കാം. ഒന്ന് തലക്കും. മറ്റു ള്ള വർക്ക് ഒരു പുതപ്പ് മാത്രം. പോലീസ് പ്രതികളുടെ എന്തെങ്കിലും കാര്യം പറയുന്നത് എന്നോട്. പ്രതികൾക്ക് പോലീസിനോട് എന്തെങ്കിലും പറയണം എങ്കിൽ എന്നോട് പറയും. അതിനുള്ള പരിഗണനയും എനിക്ക് കിട്ടി............ കയ് രേഖ ശാസ്ത്രം ഒരു ഫിലിപ്പൈൻ കാരൻ പഠിപ്പിച്ചു തന്നു.. ചെരുപ്പ് അടി മറിച് വെച്ച് കണ്ടാൽ ഫിലിപ്പിനോ ഉടനെ നേരെയാക്കും. ദാരിദ്ര്യം ഉണ്ടാവും പോലും.. അറബികളായ ജയിൽ പുള്ളികൾക്ക് വീട്ടിൽ നിന്ന് കൊണ്ട് വരുന്ന ഭക്ഷണത്തിൻറെ കൂടെ ഇഷ്ടം പോലെ സൈത്തൂൺ കായ് കൊണ്ട് വരും. കായ് തിന്നു കുരു വലിചെറിയുമ്പോൾ പാകിസ്ഥാനികളായ ജയിൽ പുള്ളികൾ ശേഖരിക്കും.. വെള്ളത്തിൽ ഇട്ട് വെച്ചു അത് സിമന്റ് തറയിൽ ഉരസി മിനുസം വരുത്തും. അതിന് സൂചി കൊണ്ട് ദ്വാരം ഉണ്ടാക്കി മനോഹരമായ തസ്ബീഹ് മാല ഉണ്ടാക്കും. സമയം പോക്കിന് കണ്ട വഴി.. ഒരു പാകിസ്താനി കാലി കാർട്ടൂൺ കൊണ്ട് മനോഹമായ പള്ളി മിഹ്റാബുണ്ടാക്കി..അതിലാണ് നാം നിസ്കരിച്ചിരുന്നത്. സെൻട്രൽ ജയിലിൽ ആദ്യം കൊണ്ടിടുന്ന റൂമിന് മണിയറ എന്നാണ് മലയാളികൾ കൊടുത്ത പേര്. ഒരു ഇരുട്ട് റൂം കറുത്ത പെയ്ന്റ് അടിച്ചു ഇരുൾ കൂട്ടിയിരിക്കുന്നു. ഡോറിൽ ചെറിയ ഹോൾ. അതിലൂടെ പുറത്തു നോക്കിയാൽ സൂര്യ പ്രകാശം കാണാം.. മങ്ങിയ സീറോ ബൾബ് തരുന്ന പ്രകാശം.. ഞാൻ ഒരു ദിർഹമിൻറെ കോയിൻ എടുത്തു ചുമരിൽ ഉരച് എഴുതി " സി പി കയ്യങ്കോട് ". രണ്ടു ദിവസതിന്നു ശേഷം ഓപ്പൺ ജയിലിലേക്ക് മാറ്റി..
- Get link
- X
- Other Apps
ഓമൻ ചാലിൽ ആയിസ്ത ::::::::://കയ്യങ്കോട് പുരയുടെ ഏറ്റവും വലിയ barakat കാരണവന്മാർ മുതൽ നമ്മൾ ഫസ്ലുക്ക തൊട്ട് മാരി യത്ത് വരെയുള്ളവർ അയൽവാസികളോട് വെച്ചു പുലർത്തിയ അങ്ങേ അറ്റത്തെ മാന്യത നിറഞ്ഞ ബന്ധം ആണ്.. ഇന്ന് ഉള്ള തലമുറ എങ്ങനെപോകുന്നു എന്ന് എനിക്ക് അറിയില്ല. നാട്ടിൽ പല കുല്മാലു ണ്ടായിട്ടും ഹഫീദ്മായുള്ള ബന്ധത്തിന്ന് ഒരു കോട്ടവും തട്ടിയില്ല.. ഫസ്ലുക്ക. മമ്മദ്ക്ക, റഹ്മത്തക്ക സത്താർക്കാ ഞാൻ ഒക്കെ ഹഫീദ് കുഞ്ഞമ്മദ്ക്ക ഹസ്സനിക്ക എന്നിവരുമായൊക്കെ നല്ല ബന്ധം ഇന്നും നില നിർത്തുന്നു.. അവരും ഞങ്ങളോട് കുടുംബത്തെ പോലെയാണ് ഇടപെട്ടത്.. അയൽവാസികൾ ആണ് ഭാഗ്യങ്ങളിൽ ഒരു ഭാഗ്യം എന്റെ ഉമ്മൻറെ ഏറ്റവും അടുത്ത ഫ്രന്ഡ് ഓമൻ ചാലിൽ ആയിസ്ത ആയിരുന്നു.. ഉമ്മ കഴിഞ്ഞാൽ എനിക്ക് ഉമ്മ ആയിസ്ത ആയിരുന്നു.. കൂട്ടാൻ ഇല്ലെങ്കിൽ ഉമ്മ പാത്രം തന്നു ആയി സ്ഥാൻറെ അടുത്ത് കൂട്ടാന്ന് അയക്കും.. സ്നേഹം മാത്രം അറിയുന്ന ആയിസ്ത ആണ് എന്നെ പ്രസവിച്ചപ്പോൾ ഉമ്മാക്ക് സഹായത്തിനു നിന്നിരുന്നത് . ഉമ്മാൻറെ പാല് ഞാൻ കുടി ചിട്ടില്ല.. ആടിൻ പാലാണ് എന്റെ പോഷകം.. ആയിസ്തക് ചിലപ്പോൾ കറാമത് തുടങ്ങും. ഓടി വന്നു കുഞ്ഞീക്കാക്കാൻറെ കൂടെ ഇരുന്നു കത്തൽ അടക്കിയ സംഭവം ഒക്കെ ഓറേ കറാമത്തുകളിൽ ചിലതാണ്.. ആട്ടിൻ പാൽ കുടിച്ചതും ആയിസ്ത പോറ്റിയതും ആണ് എന്റെ സ്വഭാവത്തിലെ ആടിൻറെയും ആയി സ്ഥാൻറെയും സ്വഭാവം എന്ന് ബുജികൾ നിരൂപിക്കുന്നു.. jamal muhammed എന്ന രണ്ടു പേര് അക്കാലത്ത് അപൂർവ മാണ്.. ഈജിപ്റ്റ് പ്രസിഡന്റ് ജമാൽ അബ്ദുൽ നാസർ സൂയസ് കനാൽ പ്രശ്നത്തിൽ താര പരിവേഷം നേടിയ സമയം ആണ് ഞാൻ ജനിച്ചത്. ജമാൽ അബ്ദുൽ നാസർ എന്ന് പേരിടാൻ ഉപ്പ നിർബന്ധം പിടിച്ചു.. മമ്മി ഹാജി ഉപ്പാപ്പക്ക്, മുഹമ്മദ് എന്ന് പേരിടണമെന്ന് നിർബന്ധം.. കുഞ്ഞീക്കാക്ക മധ്യസ്തം പറഞ്ഞു. ജമാലും മുഹമ്മദും ആവട്ടെ. അങ്ങനെയാണ് പരിശുദ്ധ നാമം മുഹമ്മദ് എനിക്ക് ചേർക്കപ്പെട്ടത് . ജമാൽ എന്ന പേരിനെ ഞാൻ പിന്നീട് വെറുത്തു. മഹാ പണ്ഡിതൻമാരെ വെടി വെച്ച് കൊന്ന ജമാൽ അബ്ദുൽ നാസർ സീനായിൽ ഇസ്രായേലിനോട് തോൽക്കുക കൂടി ചെയ്തപ്പോൾ, ഞാൻ ജമാൽ എന്ന പേര് വെറുത്തു. ആയിസ്ത, ആട്,, ജമാൽ അബ്ദുൽ നാസർ, എന്നിവരിലെയും മുഹമ്മദിലെ സ്തുതി ഭാവവും കൂടി ഞാൻ ഒരു ജമാൽ മുഹമ്മദ് ആയി
- Get link
- X
- Other Apps
സില കെ എം സി സി പ്രസിഡന്റ് സ്ഥാനത്ത്തും കണ്ണൂർ മുസ്ലിം സാധു സഹായ സമിതി യുടെ സിക്രട്ടറിയായും, സില പലിശ രഹിത ഫണ്ടിൻറെ ആജീവനാന്ത സിക്രട്ടറിയായും ഒരു പാട് സേവനങ്ങൾക്കു അവസരം കിട്ടി
- Get link
- X
- Other Apps
വിദ്യാഭ്യാസ മന്ത്രി ::എന്താണ് എന്നെ വിധി റോട്ടിൽ ഇട്ട് പൊരിക്കുന്നത്..... ചേലേരി യു പി സ്കൂളിൽ പഠിക്കുമ്പോൾ കൊറ്റാളി കൃഷ്ണമാഷ് എന്നെ വിദ്യാഭ്യാസ മന്ത്രി യാക്കി. മന്ത്രിയുടെ ജോലി ദിന പത്രത്തിൽ വരുന്ന വാർത്തയിൽ എനിക്ക് പ്രധാനമായി തോന്നുന്ന വാർത്ത ചൂസ് ചെയ്തു കോർണർ ബോഡിൽ എഴുതി വെക്കുക. അടിയിൽ വിദ്യാഭ്യാസ മന്ത്രി C P JAMAL MUHAMMED എന്നെഴുതും. അന്ന് മുതൽ ഒരു എഴുത്ത് കാരാനാവണം എന്ന് മനസ്സിൽ ദാഹം ഉണ്ടായിരുന്നു.. അൽ ഇത്തിഹാദ് പത്രത്തിൽ അറബിയിൽ ഞാൻ ഒരു ചോദ്യം അയച്ചു.. അരാഫത് എന്ന പാലസ്റ്റീനി ഇൻസ്പെക്ടർ എഴുതാൻ സഹായിച്ചു.. ചോദ്യം ഷൂദത്തിൽ ബുലുബിൽ ജമാൽ മുഹമ്മദ് എന്ന പേരിൽ അച്ചടിച്ച് വന്നു. ഇത് വായിച്ച അറബികളും മററും എന്നെ കണ്ടിരുന്ന പത്രം വിതരണക്കാരൻ എന്ന പുച്ഛം ഭാവം മാറ്റി. സില ശറഈ കോടതി യുടെ ഭാഗീകമായ അറബി "വർക്ക് "എന്നെ ഏല്പിച്ചു. ഞാൻ സാധാരണ തബ്ബാക്കും, ഫർ റാഷും ആയ മലബാറി അല്ലെന്ന് സില ജനങ്ങൾക്ക് മനസ്സിൽ ആയി.. ഒരു കസ്റ്റംസ് കാർഗോ കമ്പനിയിൽ ജോലി ലഭ്യമാവാൻ കാരണം രൂപപ്പെട്ടത് അത്ഭുതകരമായ വഴികളിൽ കൂടി. .. ചന്ദ്രിക, തേജസ്, ഖലീജ് ടൈംസ്, മാധ്യമം എന്നീ പത്രങ്ങളിലും എന്റെ കുറിപ്പ്കൾ വന്നിരുന്നു. സിലയിൽ ആദ്യം പോസ്റ്റ് ഓഫീസ ഇല്ല. അറബികൾക്ക് പോസ്റ്റ് ആഫീസ് ആവശ്യം ഇല്ല. ഞാൻ ആണ് ഖലീജ് ടൈംസ് പരാതി കോളത്തിൽ എഴുതി സിലയിൽ പോസ്റ്റ് ബോക്സ് വരുത്തിയത്..
- Get link
- X
- Other Apps
പത്രക്കാരൻ ::ചെറുപ്പത്തിൽ കല്ലരുക്കു ചൂണ്ടൽ ഇടാൻ പോയാൽ മണി ക്കൂറു കളോ ളം മിനക്കെട്ടാലും ഒരു മീനെയും പിടിച്ചു കരക്കിടാൻ എനിക്ക് കഴിയാറില്ല. തൊട്ട് അടുത്ത് നിന്നു ചങ്ങായിമാർ ഇഷ്ടം പോലെ മീൻ പിടിച്ചു കരക്കിടും. ഇത് എന്റെ ജീവിതം മുഴുവൻ തുടർന്നു. എന്നേക്കാൾ കഴിവ് കുറഞ്ഞ ഫ്രണ്ട്സ് തരക്കേടില്ലാത്ത ജോലി നേടി... ഞാൻ സിലയിൽ റോഹിൻഗ്യൻ അഭയാർത്ഥിയെ പോലെയും.. സിലയിൽ അന്ന് അറബി പത്രം ലഭ്യമല്ല.. ajlaan mansoori പുതിയ ഐഡിയ യുമായി വന്നു. പത്രം വിൽക്കുക.. ആര് ഞാന്? ഉച്ചക്ക് പന്ത്രണ്ടു മണിക്ക് ബസ്സിൽ എത്തുന്ന പത്രം പൊരിയുന്ന വെയിലത്തു സില മുതൽ ഷാബിയവരെ ഓഫീസുകളിലും പീടിക കളിലും എത്തിക്കണം.. കാദർ മാഷേ മോൻ.. S S L C ക്ക് അന്ന് കമ്പിൽ ഹൈ സ്കൂളിൽ നിന്ന് പരീക്ഷക്ക് ഇരുന്നവരിൽ top മാർക്കിൽ വിജയ്ച്ച മുസ്ലിം വിദ്യാർഥി, m s f ൻറെ സമ്മാനം വാങ്ങിയ, അഫ്സൽ ഉലമ എൻട്രൻസ് പരീക്ഷ പാസ്സായ ഞാൻ പത്രം തലയിൽ വെച്ച് സിലയിൽ നടക്കണം. ഖാദിസിയ യുദ്ധം മനസ്സിൽ... "ഞാൻ വിൽക്കാം "അജ്ലാനോട് സമ്മതിച്ചു.. മനസിൻറെ സിമന്റ് ഗേറ്റ് തകർത്തു സിലായിൽ അൽ ഇത്തിഹാദ് പത്രം വിൽക്കുമ്പോൾ സ്വയം മനസ്സിൽ പീഡനം നേരിടുണ്ടായിരുന്നു.. ആളുകൾ പുച്ഛത്തോടെ നോക്കുന്നുണ്ടോ??
- Get link
- X
- Other Apps
സിലയിലും ജയിലിലും :: :: :::അബുദാബി ഖാലിദിയ, ഞാൻ താമസിക്കുന്ന റൂം, കൂടുതങ്കീൽ മമ്മദ്ക്കയും റഹ്മത്ത്ക്കയും ചില വെള്ളി ആഴ്ചകളിൽ വിസിറ്റ് വരും. ഞാൻ ചില വിസ നിയമത്തിൽ കുടുങ്ങി ക്യാൻസലാക്കി നാട്ടിൽ വരാൻ പെട്ടിയും സാധനങ്ങളൊക്ക വാങ്ങി റെഡി ആയി എന്തു വേണമെന്ന് ആലോചിച്ചു ബൈനഹുമയിൽ........... റഹ്മത്തക്കയും കമാല്ദീനിക്കയും കാൻസൽ ആക്കി നാട്ടിൽ പോവാൻ ഉപദേശിക്കും. ജയിലിൽ കിടന്നു കഷ്ടപ്പെടണ്ട എന്ന് കരുതിയിട്ടാണ്.. പക്ഷെ കൂടുതങ്കീൽ മമ്മദ്ക്കൻറെ നിസാരമായ ഒരു പരാമർശം എന്റെ ജീവിതത്തിലെ പുതിയ ദിശ നിർണയിച്ചു,,, "നീ ഏടെ യെങ്കിലും പോയി ജോലി കിട്ടുമോന്ന് നോക്ക്, വിസ ഇല്ലത്തതിന് പോലീസ് പിടിച്ചാൽ ജയിലിൽ കിടക്കണം. ജയിലിൽ നിന്ന് കൊല്ലുക യൊന്നും ചെയ്യൂല്ല.. നാട്ടിൽ പോയിട്ട് എന്തു ചെയ്യാൻ?? ""ആ വാക്ക് എനിക്ക് പ്രേരകമായി.. മുസഫ്ഫയിൽ ഒരു ജോലി യുണ്ട് എന്ന് കൂടുതങ്കീൽ മുസ്തഫ പറഞ്ഞതനുസരിച് വിസയില്ലാതെ ജോലിക്ക് ജോയിൻ ചെയ്തു.. കുറച് മാസം ജോലി ചെയ്തപ്പോൾ ആ കമ്പനിക്ക് പ്രൊജക്റ്റ് നഷ്ടപ്പെട്ടു. എനിക്ക് ജോലിയും ... . സിലയിൽ പണിയില്ലാത്ത പണി ഉണ്ടെന്ന് ഹഫീദ് അറിയിച്ചു.. പക്ഷേ സിലയിൽ പ്രവേശിക്കണം എങ്കിൽ പോലിസ് ചെകിങ് കഴിയണം. എനിക്ക് വിസയില്ല. മഹ്റൂഫ്ക്കാ വിളിച്ചു പറഞ്ഞു ധൈര്യമായി ബസ്സിൽ കയറി വാ.... ഞാൻ സിലയിലേക്ക് ടിക്കറ്റ് എടുത്തു. ബസ്സ് മുന്നോട്ട് നീങ്ങി.. സമുദ്ര നിരപ്പിന് സമമായി നിൽക്കുന്ന സില യോടടുക്കുംതോറും കാറ്റിന്നു ഡെന്സിറ്റിയും എനിക്കു ടെൻഷനും വർധിച്ചു.. പടിഞ്ഞാറേ അതിർത്തിയിൽ എത്തി ഗേറ്റ്ൽ ബസ് നിർത്തി. അബ്ദുൽ ഡൗ എന്ന സുഡാനി പോലീസ് ബസിൽ കയറി രണ്ട് മൂന്നു പേരുടെ ബതാക ചെക് ചെയ്തു ഇറങ്ങി പോയി. കസ്റ്റംസിൽ മഹ്റൂഫ്ക്കാ കാത്തു നിൽക്കുന്നുണ്ടായിരുന്നു.. അത്ഭുതം ആണ് ജീവിതം.. അകത്തും പുറത്തും പോകാൻ വിസ നിത്യേന ചെക്ക് ചെയ്യുന്ന സ്ഥലത്തു വിസയില്ലാതെ ധൈര്യപൂർവം താമസിച്ചു.. കുറുക്കൻറെ കൂട്ടിൽ കോഴിക്കുഞ്ഞിനെ പോലെ ഏത് നിമിഷവും അകത്താകാം.. മഹ്റൂഫ്ക്കാന്റെ ഒരേ ഒരു ബലത്തിൽ ആയിരുന്നു അവിടെക്കഴിഞ്ഞ നാളുകൾ.. അവിടെന്നു എല്ലാ കുഴപ്പത്തിലും, ഞാൻ ചെന്ന് ചാടും.. വിസ ഉള്ളവരേക്കാൾ അഹങ്കാരത്തോടെ.. അജ്ലാൻ ദീബാൻ ആൽമൻസൂരിയുടെയും ഭാര്യയുടെയും പിന്തുണ... ജോലി ഒന്നും ഇല്ല. ഒരു ഫോട്ടോ കോപ്പി മെഷീൻ, ഒരു പോളറോയ്ഡ് കാമറ.. പാസ്സ് പോർട്ട് ഓഫീസിൽ യാത്രക്കാർക്ക് കോപ്പി ആവശ്യം വന്നാൽ കോപ്പി എടുത്തു കൊടുക്കുക. മഹ്റൂഫ്ക്കാ പറഞ്ഞു നിന്റെ ഭാഗ്യം പോലെ, ആദ്യം ഒക്കെ നാലോ അഞ്ചോ ദിർഹം മാത്രം. ഭക്ഷണതിന്ന് തികയില്ല.. മഹ്റൂഫ്ക്ക ഭക്ഷണം തരും.. തുടരും
- Get link
- X
- Other Apps
കയ്യങ്കോട് പള്ളിയിൽ പകലുറക്കത്തിൽ ആയിരുന്നു ഞാൻ.. ബൂട്ട് ശബ്ദം ടക് ടിക് ടക് സ്വപ്നം ആണോ.. എന്തോ തലക്ക് അടിക്കുന്നു. തല പൊക്കി നോക്കി.. പോലീസ് പുറത്തു നിന്ന് ലാ ത്തി നീട്ടി എന്റെ തലക്ക് കുത്തുകയാണ്.. എണീറ്റു പുറത്തു ഇറങ്ങാൻ പറഞ്ഞു. പുറത്തു ഇറങ്ങി ചുററും നോക്കുമ്പോൾ ര ണ്ട് വാഹനത്തിൽ പോലീസ്,,, എന്റെ നാട്ടുകാരും കൂട്ട് കാരും സ്ത്രീ കളും റോഡിന്റെ കിളമ്മലും റോട്ടി ലും അവിടവിടെ തിങ്ങി നിൽക്കുന്നു എന്നെ അറസ്റ്റ് ചെയ്യുന്നത് ആസ്വദിക്കാനോ പോലീസിനെ കണ്ട കൗതുമോ??? !!!ജീപ്പിലല്ല, S I ഉള്ള കാറിൽ എന്നെ നടുക്ക് ഇരുത്തി.. എസ് ഐ സുന്ദരൻ.. കയ്യങ്കോട്ട് ഉള്ള ഒരു സുഹൃത് S I ക്ക് കൈ മടക്ക് കൊടുത്തു.. അയാൾക്ക് കൈകൂലി കൊടുത്തു ശീലമില്ലെന്ന് ഒരു തരം M80 മൂസക്കളിയിൽ നിന്ന് ബോധ്യമായി . കാർ വിട്ടു.. S I എന്നോട് സത്യം തുറന്നു പറഞ്ഞു.. നീ പേടിക്കണ്ട. നിന്നെ ഒന്നും ചെയ്യില്ല, എനിക്ക് വേണ്ടത് കിട്ടി. നിങ്ങൾ മാപ്പിളരുടെ പള്ളീലടി ഉണ്ടെങ്കിലേ നമ്മക്ക് എന്തെങ്കിലും കിട്ടു. എനിക്ക് പേടി മാറി. ഇനി സ്റ്റേഷനിൽ എത്തിയാൽ അടിക്കുമോ പടച്ചോനറിയാം... സ്റ്റേഷനിൽ എത്തി.. വിലാസവും കേസിന്റെ വിവരങ്ങളും ചോദിച്ചതല്ലാതെ ഒന്നും എഴുതി എടുത്തില്ല.. ഇരുമ്പഴി ഉള്ള ലോക്ക് അപ്പ് റൂമിനടുത്ത് എന്നോട് ഇരിക്കാൻ പറഞ്ഞു. രക്തത്തിൽ കൈ വിരൽ മുക്കി ചുമരിൽ അടിച്ച ചിത്രങ്ങൾ. മൂത്രത്തിൻറെ മണം. അന്നത്തെ ലോക്ക് അപ്പ്... ഒന്നും തിരിയുന്നില്ല..അടുത്തത് എന്തായിരിക്കും... ബേജാർ തുടങ്ങി . കുടുംബത്തിലെ ആർക്കും സ്റ്റേഷൻൽ വന്നൂടാ.. പിടിച്ചു അകത്തിടും. എന്റെ അവസ്ഥ !!അങ്ങനെ ഇരിക്കുമ്പോൾ നാറാത്ത് പ്രസിഡന്റ്റും കുഞ്ഞീക്കാക്കാന്റെ പെൺകാരണവരുമായ കാ ഉ ഹാജിക്കനേയും കൂട്ടി കൂടുതങ്കീൽ മമ്മദ്ക്ക വന്നു. ജാമ്യത്തിൽ ഇറക്കി.. നാലഞ്ചു മണിക്കൂർ വള പട്ടണം സ്റ്റേഷൻൽ... അവിടെ നടക്കുന്ന സംഭങ്ങൾ നേരിട്ട് കാണാൻ ഇടയായി. പരസ്യ മായ കൈക്കൂലി..... ////സ്റ്റേഷനിൽ നിന്ന് നേരെ കാര്യാപിൽ എത്തി അവിടെ ഫദ്ല്ക്കയും കുഞ്ഞീക്കകയും ഉണ്ട്. കുട്ടികൾ ആരോ വന്നു പറഞ്ഞു കയ്യങ്കോട് മദ്രസ വളഞ്ഞിട്ടുണ്ട്. നമ്മുടെ കയ്യങ്കോട് പുരക്ക് പെങ്ങന്മാരും കുട്ടികളും ഉണ്ട്. എന്ത് ചെയ്യും?? ആര് പോകും? എല്ലാവരും മൗനം പാലിച്ചു. അപ്പോൾ കുഞ്ഞീക്കാക്ക ചാരു കസേരയിൽ നിന്ന് എഴുന്നേറ്റു.. "ഇന്ന് പോയില്ലെങ്കിൽ പിന്നെ പോവാൻ കഴിയില്ല "ഞാൻ പോകാം "ഇക്കാക്ക പറഞ്ഞു.. നമ്മൾ വിട്ടില്ല. ഫദ്ലുക്ക ഒററ വാക്ക്. "ഞാൻ പോകില്ല "മമ്മദ്ക്ക എന്നെയും കൂട്ടി രണ്ടു പേരും രണ്ടു വടിയുമായി മദ്രസക്ക് അരികിൽ എത്തി. ഞാൻ പേടിച്ചു വിറക്കുക യായിരുന്നു.. മദ്രസയിലൊന്നും ആരും ഇല്ല. ഞങ്ങൾ പുരക്കേക്കു പോകാൻ ഇടയിൽ ഇറങ്ങി. ഒരു ആരവത്തോടെ കേ സി കമല്ക്കാൻറെ നേത്രത്തിൽ ജനങ്ങൾ ഇടയിലേക്ക്. ആത്മ രക്ഷക്ക് എന്തിനും ഒരുങ്ങാൻ മമ്മദ്ക്കാ എനിക്ക് ധൈര്യം തന്നു കൊണ്ടിരുന്നു. എന്താണ് ഇനി മരണമോ? നമ്മൾ മുന്നോട്ടു നീങ്ങി. ബദറിൽ മാലാഖ ഇറങ്ങി യതോ എന്തോ . കമാൽക്കാ പിന്തിരിഞ്ഞു ഓടാൻ നോക്കി. പിന്നിൽ ഉള്ള വരും പിന്നോട്ട് പാഞ്ഞു.. പാറമ്മൽ പീടികയിൽ അവർ സംഘടിച്ചു. നമ്മൾ നേരെ പുര ക്കെക്കും. ഇന്നും അത് ആലോചിച്ചു നോക്കുമ്പോൾ വിചാരിക്കാൻ കഴിയുന്നില്ല
- Get link
- X
- Other Apps
ഞാനും ജയിലുകളും ::::::::: ഇന്ധനം തീരാറായി.. ചുകന്ന സിഗ്നൽ കാണിച്ചു തുടങ്ങി.. ഇനി എത്ര നാൾ ഈ വണ്ടി മുന്നോട്ടു പോവും? അസ്ഥിയും ഞരമ്പും വേദന.... കലാസിപാളയം lock-up, വള പട്ടണം ലോക്ക് അപ്പ്, അബു ദാബി സെൻട്രൽ ജയിൽ, മുശ്രിഫ് ജയിൽ, സില ലോക്ക് അപ്പ്... ബഡാ സായിദ് ജയിൽ, പേര് ഓർമയില്ലാത്ത വേറെ രണ്ടു ജയിൽ, ഞാൻ കുറെ ജയിലിൽ കിടന്നു... ഇനി കബർ എന്ന ലോക് അപ്പ്...അതിന്ന് മുമ്പ് എനിക്ക് പറയണം എന്തിനാണ് ഇത്രയും തടവിൽ ഞാൻ കിടന്നത്? എന്താണ് ഞാൻ എന്ന ബലൂൺ ::::അടുത്തത്
- Get link
- X
- Other Apps
ഈ എളാപ്പയും നിശബ്ദ മായ് നമുക്ക് ഇടയിൽ ജീവിച്ചിട്ടുണ്ടായിരുന്നു . screw ഉള്ള ഏതും അഴിക്കാതിരിക്കാൻ മൂപ്പർക്ക് കഴിഞ്ഞിരുന്നില്ല. വാച്ച്, കണ്ണട, റേഡിയോ, ടൈംപീസ് തുടങ്ങി മിക്കതും റിപ്പയർ ചെയ്യും.. നല്ല മൊയ്ദീൻ എന്നാണ് അറിയപ്പെടുന്നത്.. ആ ഇരട്ട പേര് റസൂലിനെ അൽ അമീൻ എന്ന് വിളി ക്കുന്നത് പോലെ ആപ്ട് ആയിരുന്നു.. ചോടത്തിൽ ബഷീറിന്റെ ഉപ്പ. ആ ഉപ്പാൻറെ മോൻ കുറെയൊക്കെ ഉപ്പാൻറെ സ്വഭാവം തന്നെ.. മുണ്ടേരി സ്വദേശിയും ഇപ്പോൾ ഞാൻ താമസിക്കുന്ന വീടിൻറെ തൊട്ടു അടുത് കൊറോതാണ് അദ്ദേഹത്തിൻറെ വീട്
- Get link
- X
- Other Apps
പുല്ലൻകോഡ് മദ്രസ വിപ്ലവം :::::(കുഞ്ഞീക്കാക്കാൻറെ കറാമതും അബൂ ജുഹാലു കളിൽ നിന്നുള്ള രക്ഷ പ്പെടലും..)) പുതിയേരി, ചാലാന്റവിട, താഴത്തുട്ടിൽ, ചോടത്തിൽ, പുതിയോളത്, കൂടുതങ്കീൽ, കാവിന്റവിട, പുളീല വളപ്പിൽ, മുട്ടിലവളപ്പിൽ, കരക്കാന്റവിട,, ഹഫീഡിൻറെ പുര, തെക്കീൽ, bappu ആദം കുട്ടിക്കൻറവിട, പരിഹാജിക്കാന്റവിട, മദാർ, ഇങ്ങനെ സമ്പന്നരും മേൽത്തട്ടിലും ഉള്ളവരായിരുന്നു കയ്യങ്കോട്ട് ഉണ്ടായിരുന്നത്, എല്ലാവർക്കും കൈപാടും, കൃഷി സ്ഥലവും അതുമായി ബന്ധ പ്പെട്ട തൊഴിലും വീടും ഉണ്ടായിരുന്നു.... വളരെ ചുരുങ്ങിയർ മാത്രം പാവങ്ങൾ.. ഈ സമൂഹത്തിൻറെ ഇടയിൽ പരിവർത്തനം നടക്കണ മെങ്കിൽ ഒരു ഖുറൈശി തന്നെ വേണം എന്ന അല്ലാഹുവിന്റെ വിധിയാണ് ഇക്കാക്ക കയ്യങ്കോട് ജനിച്ചത്.. ഏത് സമൂഹത്തെയും മാററം വരുത്തുന്നത് വിദ്യാഭ്യാസം ആണ്. allama bil qalam.. അല്ലമൽ ഇൻസാന മാലം യ alam അത് മനസ്സിലാക്കിയ ഇക്കാക്കാൻറെ സ്വന്തം പരിശ്രമത്തിൽ കയ്യങ്കോട് ഒരു മദ്റസയും ദര്സും ഉണ്ടായി. റൗദത്തുൽ ഉലൂം ഫാറൂഖ് കോളേജിൽ പ്രൊഫസർ ആയി ജോലി ചെയ്യാൻ ക്ഷണിക്കപ്പെട്ട വ്യക്തി. ഖുതുബിക്കും ഇ കേ ക്കും തുല്യനോ അതിൽ മേലെ യോആണ് മൂപ്പരുടെ സ്ഥാനം . ഈ മഹാന് അന്നത്തെ നല്ലൊരു മുദരിസായി എവിടെയും ജോലി ചെയ്യാം. മദ്രസയിൽ നിന്നോ ദർസിൽ നിന്നോ ഒരു പൈസ പ്രതിഫലം പററിയില്ല.. പോരാ സ്വന്തം കുടുംത്തിൻറെ സ്വത്ത് മദ്രസക്ക് നീക്കി വെച്ചു.. സ്വന്തം ജീവിതം കയ്യൻകോഡിൻറെ നന്മക്ക് വേണ്ടി സമർ പ്പിച്ചു.. താൻ പഠിപ്പിച്ച് വളർത്തിയ ശിഷ്യൻ മാരെ മദ്രസയിൽ ജോലി ചെയ്യിച്ചു......... മററ് മദ്രസകളെക്കാൾ മെച്ചപ്പെട്ട നിലവാരം. അങ്ങനെ നാല്പതു വർഷം നാട്ടുകാർക്ക് വലിയ ചില വില്ലാതെ മുന്നോട്ടു പോയിക്കൊണ്ടിരിക്കെ സീപ്പീ കുടുംബം താൽക്കാലിക ദാനം നല്കിയ -വഖഫ് അല്ല--സ്വത്ത് മദ്രസയുടെ വികസനം ഉദ്ദേശിച്ചു വിൽക്കാൻ തീരുമാനിച്ചു. മദ്രസ ക്ക് കമ്മിറ്റി ഉണ്ട് ആ കമ്മിറ്റിയാണ് തീരുമാനം എടുത്തത്.. താത്കാലിക ദാനം വിൽക്കുന്നതിൽ മത പരമായ വിലക്കില്ല. മദ്രസക്ക് വേണ്ടി ഒരു ത്യാഗവും ചെയ്യാത്ത വരുടെ സംഘം രൂപ പ്പെട്ടു. ഉസ്മാൻ ബിൻ അഫ്ഫാനെതിരെ ജൂതനെ കൂട്ടുപിടിച്ചു വിപ്ലവം നടത്തിയ പോലെ അറിവിൻറെ ശത്രുക്കൾ അഹ്സാബുകൾ ആയി ഒച്ച വെക്കാൻ തുടങ്ങി. ഒരു നാടിനെ നശിപ്പിക്കാൻ അല്ലാഹു തീരുമാനിച്ചാൽ വിഡ്ഢി കളുടെ അഹങ്കാരം വർധിപ്പിക്കുകയും ജീർണത പൂർണമാക്കുകയും ചെയ്യും. ഒരു ദിവസം ഞങ്ങൾ ഫദ്ലുക്ക, കരീംക്കാ, മമ്മദ്ക്കാ കുഞ്ഞീക്കാക്ക കയ്യങ്കോട്ടെ കരേ തണമ്മൽ ഇരുന്ന് ചർച്ച ചെയ്തു. ഫദ്ല്ക്കയും കരീം ക്കയും മമ്മദ്ക്കയും ഇക്കാക്കനോട് പറഞ്ഞു.. മദ്രസ പൊതു സ്വത്താണ് ജനങ്ങൾക്ക് വിട്ട് കൊടുക്കൽ അല്ലേ ശരി.. ഇക്കാക്ക പറഞ്ഞ മറു പടിയും തുടർന്ന് നടന്ന സംഭവവും ആണ് യഥാർത്ഥ കറാമത്. :"ഇത് അനര്ഹരെയും കള്ളന്മാരെയും ഏൽപ്പിച്ചാൽ എന്നെ റബ്ബു ശിക്ഷിക്കും. "" ഈ കുഴപ്പത്തിന്ന് നേതൃ ത്വം നല്കുന്നവരിൽ മത വിദ്യാഭ്യാസമോ ഭൗതിക വിദ്യാഭ്യാസമോ ഉള്ള സത്യ സന്ധ രോ ആയ ഒരാളെ ചൂണ്ടി കാണിച്ചാൽ അയാളെ ഞാൻ ഏല്പിച്ചു കൊടുക്കാം. അവസാനം ഇക്കാക്ക രേഖകൾ കൈമാറിയത് സത്യ സന്ധനായ ഹഫീദ് ഹാജിക്കാണ്. ഇ കറാമത് കൊണ്ട് തീർന്നില്ല. പിന്നീട് ആ മദ്രസയുടെ നാല് ചുററും ഉള്ള വീടുകളിൽ കുപ്പി കുഴിച്ചിടൽ, നാല് ദിക്കിൽ ബാങ്ക് വിളി, ഉഴിഞ്ഞു നീക്കൽ, ഹോമം. ഇക്കാക്ക എന്തെല്ലാം അനാചാരത്തിൽ നിന്നും ശിർക്കിൽ നിന്നും രക്ഷപ്പെടുത്തിയോ അത് മുഴുവൻ തിരിച്ചു വന്നു. നാട്ടു കാരെ നല്ലോണം ചൂഷണം ചെയ്യാൻ പററിയ ചൂഷകർ നാടിന്റെ ഉസ്താദ് മാരായി വന്നു. അന്ധ വിശ്വാസങ്ങൾ അതിൻറെ മൂർദ്ധന്യത്തിൽ എത്തി നാടിന്റെ ദീപം ഊതിക്കെടുത്തിയ മൽ ഊ നുകളെ അല്ലാഹു എല്ലാ രംഗത്തും അധഃപതിപ്പിച്ചു. സമ്പന്നർമാത്രം താമസിച്ച നാട്ടിൽ ഹീനൻമാർ കൂടി. പിന്നീട് ആ മദ്രസ നടത്തിയ വരൊക്കെ ഖജനാവിൽ നിന്ന് നല്ല "കണക്കിൽ "കയ്യിട്ട് വാരി. എടുത്ത പള്ളി എടുത്തിട്ട് തീരാതെ യാചനയുമായി നടക്കുന്നു. എടുത്ത മദ്രസ വീണ്ടും എടുക്കുന്നു.. മരണത്തോട് കൂടി കറാമത്ത് മുറിയുമെന്ന വാദം തെററാണ്. അത് കയ്യൻകോട്ടെങ്കിലും മുറിയുന്നില്ല.. ഒരു സമൂഹം വിറകു വെട്ടികളും വെള്ളം കോരികളും, കക്കൂസും ഗ്ലാസും കഴുകുന്നവരാവാതിരിക്കാൻ മിനക്കെട്ട ഒരു മഹാനോട് ചെയ്ത അനീതിക്ക് മാപ്പില്ല ശാപം അല്ലാതെ.. ജന്മനാ മണ്ടന്മാരെ മാന്യൻമാരാക്കാൻ വെറുതെ തിളച്ച സാമ്പാറായി ഇക്കാക്ക..കയ്യൻകോഡിന് ഇക്ക്കാക്ക അർത്ഥം വെക്കൽ മീനിൻറെ കൂട്ടത്തിലെ പുതിയാപ്പിളയാണ് കയ്യൻ അതിൻറെ കേന്ദ്റം എന്നാണ്. ഇക്കാക്ക പോയതോടെ പുല്ലന്മാരുടെ കേന്ദ്രമായി മാറി. പുല്ലങ്കോട് എന്നാണ് ഇനി വിളിക്കേണ്ടത്..
- Get link
- X
- Other Apps
പുലിവാൽ പിടിച്ച നികാഹ് ::ഒരു പെങ്ങൾ, രണ്ടു സഹോദരൻ മാർ, ഒരു സഹോദരൻ നാട്ടിൽ. അയാൾ നാട്ടിൽ ഉള്ള ഒരാൾക്ക് പെങ്ങളെ കെട്ടിച് കൊടുത്തു. അതെ സമയം പാകിസ്ഥാനിൽ നിന്നു മറ്റേ ആങ്ങള വേറെ ഒരാൾക്കും കെട്ടിച്ചു കൊടുത്തു.. എന്ത് ചെയ്യും? ഏത് നികാഹ് സാധുവാകും? 2..ഒരാൾ തൻറെ ഭാര്യയെ തലാക്ക് എഴുതാൻ വേറെ ഒരാളെ ഏല്പിച്ചു , അങ്ങനെ പള്ളിയിലേക്ക് തലാഖ് അയച്ചു, കാലം കുറെ കഴിഞ്ഞപ്പോൾ വീട്ടിൽ പോകാൻ പൂതി നടക്കുമോ? 3-പോത്തിനെ പകുതി അറുത്ത പ്പോൾ പോ ത് വിരണ്ടോടി. മരിച്ചാൽ, ആ പോത്തിറച്ചി തിന്നാമോ? 4-ആക്സിഡന്റിൽ ഭർത്താവ് മരിച്ചു, ഭർത്താവും ഭാര്യയും ഹജ്ജിന് പാസായ സമയം.. ഭാര്യ ഇദ്ദ ഇരിക്കണോ ഹജ്ജിന് പോണോ? 5-മമ്മദ് കുട്ടിത്തങ്ങളുടെ മക്കാമു പ്രശ്നം 6- ഇദ്ദ പ്രശ്നം. 7-മന്ത്രവും bassi എഴുത്തുതും (എഴുതീർ )8- ഇക്കാക്കാൻറെ ജീവിത കാലത്ത് പുലർന്ന കറാമത് കളും, മരണ ശേഷം നടന്ന കറാമത് കളും... കയ്യങ്കോട്ട് മദ്രസ പ്രശ്നം അത്ഭുതകര മായ അനവധി വിഷയങ്ങൾ.. ചർച്ച ചെയ്യുന്നു അടുത്ത ദിവസങ്ങളിൽ
- Get link
- X
- Other Apps
അൽ യൗമിനു വേണ്ടി ഒരു കത്തി കുത്ത് ...... .....................?ഖുതുബ അറബിയിൽ അല്ലേ. ഖത്തീബ് കിതാബിൽ ഉള്ളത് പോലെ അറബിയിൽ വായിച്ചു "നാളെ യാണ് അറഫ ",,,, ശരിക്കും പറയേണ്ടത് "ഇന്നാണ് അറഫ "(അൽ യൗമു ) എന്നായിരുന്നു.. നിസ്കാരം കഴിഞ്ഞു. മൊയ്ദു മുയ്ലാർക്ക ജനങ്ങൾ കേൾക്കെ ഖത്തീബ് മമ്മദ് കുട്ടി തങ്ങളോട് (കടോത്തpoyil ) തെറ്റ് ചൂണ്ടി കാണിച്ചു. തങ്ങൾക്ക് തങ്ങൾഇസം ഉണർന്നു. ക്രുദ്ധനായി. വാക്ക് തർക്കം, രംഗം വഷളായി,, മൊയ്ദു മുസ്ലിയാർകാനോട് മററ് എന്തോ വിരോധം ഉള്ളവർ അദ്ദേഹത്തെ വളഞ്ഞു അടിയും ഉന്തും തള്ള് മായി. ആത്മ രക്ഷാര്ഥം അദ്ദേഹം കത്തി എടുത്തു ചുഴറ്റി. പലർക്കും പരിക്ക് പററി മൊയ്ദു മുസ്ലിയാർക്കൻറെ കണ്ണട നിലത് വീണു കിടക്കുന്നത് കണ്ടു അത് എടുക്കാൻ കുഞ്ഞീക്കാക്ക കുനിഞ്ഞു. ഈ സമയം ആൾ കൂട്ടത്തിൽ നിന്ന് ആളെ തിരിയാതെ മൊയ്ദു മുസ്ലിയർക്ക ഇക്കാക്കാ ക്കാ ക്കും കൊടുത്തു ഒരു കുത്ത്. പരിക്ക് പററിയവരിൽ ഏ റവും വലിയ മുറിവ് അതായിരുന്നു. പോലീസ് വരുന്നത് വരെ ജനം പള്ളിക്ക് ചുററും വടിയും കൊണ്ട് കാവൽ നിന്നു. പാവം മൊയ്ദു മുസ് ലാർക്ക പള്ളിയിൽ കത്തി യു മായും. ഇക്കാക്കനേയും മററ് പരിക്ക് പററിയവരെയും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പോലീസ് വന്നു മൊയ്ദു മുസ്ലിയാർക്കനെ അടിച് ജീപ്പിൽ കയററി.. പോലീസ് എഫ് ഐ ആർ എടുക്കാൻ ആശുപത്രിയിൽ എത്തി.. എല്ലാവരും മൊയ്ദു മുസ്ല്യാർ ആണ് കുത്തിയതെന്ന് തെളിവ് നൽകി. പക്ഷേ ഏറ്റവും വലിയ കുത്തേററ CP Kunhi moideen musliar മൊഴി കൊടുത്തു "എന്നെ കുത്തിയ ആളെ ഞാൻ കണ്ടില്ല. പുറത്താണ് കുത്ത്. ഞാൻ കുനിഞ്ഞു നിൽക്കുന്ന സമയത്താണ് കുത്ത് ""ഈ മൊഴിയാണ് കേസ് തള്ളി പ്പോവാൻ കാരണം. ഇങ്ങനെ ഒരു മഹാ വ്യക്തിയെ ബുക്കിൽ വായിച്ചതല്ലാതെ നേരിൽ കണ്ടിട്ടുണ്ടോ. അങ്ങിനെ ഒരാൾ നടന്നു പോയ വഴിയിൽ നടക്കാൻ നൂഞ്ഞേരിയിൽ ആരാണ് ഉള്ളത്? മൊയ്ദു മുസ്ലിയാർ്ക്കക്കും ഇക്കാക്കയ്ക്കും സ്വർഗം ലഭിക്കട്ടെ...
- Get link
- X
- Other Apps
ആരാണ് വലിയവൻ? നൂഞ്ഞേരയിൽ അത് മൊയ്ദു മുസ്സ്ലിയാർക്ക തന്നെ. ആർക്കും ഇരട്ട പേരിടുന്ന നാട്ടുകാർ അതിനൊത്ത പേരും അദ്ദേഹത്തിന് ചാർത്തി കൊടുത്തു. താഴെ തൂട്ടിലെ മൊയ്ദു മുയലാർക്കനെ പററി യാണ് പറഞ്ഞു വരുന്നത്.. പുറം നാട്ടുകാർ ക്ക് കുഞ്ഞീക്കക്കനേയും ഇദ്ദേഹതെയും പരസ്പരം മാറിപോകാറുണ്ട്. ആകാരം കൊണ്ട് ആരും പേടിച്ചു പോകും.. EK യെ കുഞ്ഞീക്കാക്ക തുരത്തിയപ്പോൾ താഴത്തൂട്ടിലെ സറാമ്പിയിൽ മൊയ്ദു മുസ്ലിയാർക്കാ ഒരു വയള് പരമ്പര വെച്ചു..കുഞ്ഞീക്കാക്കാനെ മൂത്ത വഹാബി യായി chithreeകരിച്ചു പ്രസംഗിച്ചു.. നല്ല പ്രാസങ്ങിക്കാനാണ്. പക്ഷെ സൂക്ഷ്മമായ കിതാബ് അറിവ്വ് ഇക്കാക്കാനേ പോലെ ഇല്ല. ഇക്കക്കാ അവഗണിച്ചു.. പക്ഷെ നാട്ടുകാർ ഇദ്ദേഹത്തെ ശക്തിക്കു വേണ്ടി മുന്നിൽ നിർത്തി ഇക്കാക്കാനേ എതിർത്തു. കൊടിയ ശത്രുക്കൾ ആയി..a friend in need is friend indeed.. വിശ്വസിക്കാവുന്ന ഒരു രക്ഷകനായി മൊയ്ദു മുയലാർക്ക കണ്ടെത്തി ഓടിയെത്തിയത് കുഞ്ഞീക്കാക്കൻറെ അടുത്തെ ക്കാണ്.. അഭയം തേടിയ ശത്രുവിനെ ഇക്കാക്ക ഒറ്റ് കൊടുത്തില്ല. സ്വന്തം വീട്ടിൽ താമസിപ്പിച്ചു. സംഭവം ഇങ്ങനെ. താഴെ ത് വീട്ടിൽ കുടുംബംത്തിൽ ഉണ്ടായ കശപിശയിൽ ഭാര്യ സഹോദരിയുടെ ഭർത്താവിനെ അടിച്ചു. ചോര ക്കളി ആയി. ചുമരിൽ രക്തം തെറിച്ചു.. ആളെ ആശു പത്രിയിലേക്ക് എടുത്തു..അടി കിട്ടിയ ആൾ നല്ല സ്വാധീന വും കുടുംബ ബലവും ഉള്ള വ്യക്തി. പോലിസും അറസ്റ്റും മൂപ്പർ ഉറപ്പിച്ചു മൊയ്ദുമുയലാർക്കൻറെ കണ്ണിൽ ഇരുട്ട് പരന്നു. തല കറങ്ങി.. മമ്മദാജി ഷേഖിൻറെ പുതിയാപ്പിള. നല്ലൊരു തറവാട്ടിലെ പുതിയാപ്പിള. പോലീസ് അറസ്റ്റ് ചെയ്യാൻ വരുന്നത് ഓർത്തപ്പോൾ va qaalal insaanu maalahaa എന്ന ആയത്ത് ഓർത്തു കാണും. . പിന്നെ ഒന്നും നോക്കിയില്ല. നേരെ കയ്യങ്കോട് പള്ളിയിലെത്തി. കാദര്കുട്ടി മുസ്ലിയാർ എളാപ്പ വന്നു. പോലീസ് വരും മുമ്പ് കാര്യാപ്പിൽ ഇക്കാക്കാന്റെ വീട്ടിൽ എത്തിച്ചു. അന്ന് ഇദ്ദേഹത്തെ തേടി പോലീസ് ഇക്കാക്കന്റഡ്ത് വരില്ല. അത്ര ശത്രുക്കളായിരുന്നു രണ്ടു പേരും. സമാനമായ ഒരു സംഭവം പറയാൻ നബിമാരുടെയോ മറ്റൊ അല്ലാതെ നൂഞ്ഞേരിയിൽ വേറെ ആർക്കുണ്ട്. ഫബി അ യ്യി ആലാ ഇ റബ്ബികുമാതു kaddibaan? ഇനിയും അടുത്തത് :മൊയ്ദു മുസ്ല്യാർക്കക്ക് വേണ്ടി സ്വന്തം രക്തം കൊടുത്തു രക്ഷ പെടുത്തിയ കഥ ..
- Get link
- X
- Other Apps
T aboobakkar sahib, (മൂത്താപ്പ ): രൂപവും ഭാവവും എനിക്ക് കൃത്യമായി അറിയില്ല. സീ പി ഉമ്മർ നെ പോലെ ആണ് എന്ന് തോന്നുന്നു..ചോടത്തിലെ മൂന്നു സഹോദരിമാരിൽ രണ്ടാമത്തെയാളുടെ ഭർത്താവ്. കമാലുദ്ധീനി ക്കാൻറെ പിതാവ്. ബര്മയിലോ മറ്റൊ ആയിരുന്നു. കുഞ്ഞീക്കാകൻറെ ഏററവും ഇഷ്ട്ടപ്പെട്ട പുതിയാപ്പിള. വൈകുന്നേരം നടക്കാൻ ഇറങ്ങിയാൽ കുഞ്ഞീക്കക്ക തട്ട് പറമ്പിൽ കയറിയിട്ടേ വരു.. അത്ര അടുപ്പം.. ടി അബൂബക്കർ സാഹിബ് പ്രസിഡന്റ് ആയപ്പോൾ ആണ് തെക്കീൽ ചിറ മുതൽ കണ്ണോത് നബീസത്താൻറെ പറമ്പ് വരെ റോഡ് ഉണ്ടാക്കിയത്.. അത് അന്ന് ചെയ്തത് വലിയ ഉപകാരം ആയി.. കല്ലും മുള്ളും കാഞ്ഞിര കുററിയും നിറഞ്ഞ കുണ്ടെടയിൽ കൂടി തെക്കീലെ ചൈൽഡ് ശ്മശാനത്തിൽ എത്താൻ ദുരിതം തന്നെയായിരുന്നു. നമ്മുടെ വീട്ടിൽ ഏററവും കൂടുതൽ ബഹുമാനിക്കപ്പെട്ട പുതിയാപ്പളയും മൂത്താപ്പ തന്നെ. നാട്ടിൽ നല്ല സ്വാധീനവും വ്യക്തിത്വവും ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ ചരിത്രം പഠിക്കുമ്പോൾ മനസ്സിൽ ആവുന്നു. മൂത്താപ്പയും കുഞ്ഞീക്കകയും തമ്മിൽ ഇടഞ്ഞു. കുടുംബത്തിലെ വേറെ ആരുമായും വെറുപ്പില്ല.ശത്രുവിൻറെ ശത്രു മിത്രം എന്ന തത്വം ഇക്കാക്കാൻറെ ശത്രുക്കൾ ശരിക്കും ഉപയോഗിച്ച്ചു. അകൽച്ച കൂട്ടാൻ മണ്ണെണ്ണയും തീപ്പെട്ടിയും ഒരു പാട് ചെലവായി. ഇതിനിടയിൽ പഞ്ചായത്ത് ഇലക്ഷന് സ്ഥാനാർത്ഥിയായി മൂത്താപ്പ നോമിനേഷൻ കൊടുത്തു. കുഞ്ഞീകാക്കക്ക് നയതന്ത്രപരമായി പിഴച്ചു. എതിർത്തു തോൽപ്പിക്കാൻ കച്ചകെട്ടി ഇറങ്ങി.. കുഞ്ഞീക്കാക്കാനേ തിരുത്തിക്കാൻ എളുപ്പം അല്ലായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. അത് കൊണ്ടാണ് അനാവശ്യമായ് ഊർജം ഒരു പാട് കളഞ്ഞത്.. നമ്മുടെ പുരക്കെ വോട്ട് പോലും ചോർന്നു മൂത്താപ്പക്ക് പോയി. മൂത്താപ്പ ജയിച്ചു.. വ്യക്തി പരമായ ക്ലാഷ് കുടുംബം ഏറ്റെടുതാണ് എല്ലാവരുമായി ദീർഘകാലം അകലാൻ കാരണമായത്. ഒരു നബിദിന ഘോഷ യാത്രയുടെ സ്വീകരണം കയ്യങ്കോട്ട് പുരക്ക്. കുട്ടികൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ "ഫാത്തിമ മരിച്ചു "എന്ന് വിവരം വന്നു. മൂത്താപ്പൻറെ മൂത്ത മകൾ ആണ് ഫത്തിമ. ആ വിവരം കേട്ട ഉടനെ പരിപാടികൾ നിർത്തി വെച്ച് കാരണവന്മാർ അകാലത്തിൽ മരിച്ച ആ മരുമകൾക്ക് വേണ്ടി കണ്ണീർ ഒഴുക്കി തട്ട് പറമ്പിലേക്ക് ഓടി. അന്തൂക്കാക്കയു ടെയും ഫദ്ലുക്കയുടെയും മമ്മദ്ക്കയുടെയും നയ പരമായ ഇടപെടൽ ആണ് അവരുമായിട്ടുള്ള ശീത സമരം ഇല്ലാതായത്. പിന്നീട് കമാലുദീനിക നമുക്ക് എല്ലാം വിസ തരുകയും ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു. ചില അമളികൾ ഏത് വിദ്വാനും സംഭവിക്കാം..
- Get link
- X
- Other Apps
പി പി.................. //കുഞ്ഞീക്കാക്കയുമായി മരണം വരെ അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രഗല്ഭ വ്യക്തി.. നമ്മുടെ നാട്ടിൽ ഇനീഷ്യലിൽ അറിയപ്പെട്ട ആദ്യ വ്യക്തി.. പി പി എന്നേ അറിയൂ ആർക്കും പേര് അറിയില്ല.. ഇക്കാക്ക അങ്ങോട്ടാണോ പി പി ഇങ്ങോട്ടാണോ സ്വാധീനിക്കപ്പെട്ടതെന്ന് മനസിലാവാത്ത വിധം പരസ്പര പൂരകമായിരുന്നു രണ്ടു പേരും.. അദ്ദേഹത്തിൻറെ ബന്ധുക്കളിൽ ചിലർക്ക് ഈ ബന്ധത്തിൽ എതിർപ്പുണ്ടായിരുന്നു.. kk നൂറുദീൻക്കന്റെയും kk അസീസ് ക്കൻറെയും മഹ്റൂഫ് കൻറെയും ഉപ്പ യാണ് പി പി. , നഗര ജീവിതത്തിൽ നിന്നു ലഭിച്ച സംസ്കാര സമ്പന്നമായ പെരു മാററം, പരിഷ്കൃത ആശയം, പ്രസന്ന മുഖം. എന്നിവ അദ്ദേഹത്തിൻറെ പ്രത്യേകത ആയിരുന്നു. അന്ന് നഗരങ്ങളിൽ മാത്രം വളർത്തിയിരുന്ന സപ്പോട്ട. ഫാഷൻ ഫ്രൂട്ട് എന്നിവ നാട്ടിൽ ആദ്യം കാണുന്നത് പി പി യുടെ വളപ്പിൽ ആണ്. ആദ്യത്തെ സൈഡ് പൂമുഖമുള്ള വീടും അദ്ദേഹത്തിന്റെതാണ്.. കയ്യങ്കോട് മദ്രസയിൽ ആണ് ആദ്യം ആയി നബിദിനthiന്ന് ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പുതു വസ്ത്രം വിതരണം ചെയ്തത്. ആ വസ്ത്രം PP through (T. husain sahib. pp യുടെ മുതലാളി )ലഭിച്ചതാണ്. എല്ലാ വർഷവും മദ്രസ ക്ക് നല്ലൊരു സംഖ്യ പി പി വഴി ലഭിച്ചിരുന്നു. മദ്രസയിൽ അവസാന period ഹിന്ദിയും മലയാളവും ആയിരുന്നു പഠിപ്പിച്ചിരുന്നത്. അതിന് മലയാളത്തിൽ ഉള്ള ഖുലഫാഉറാശിദീങ്ങളുടെ ചരിത്ര പുസ്തകംങ്ങളും മററും കോഴിക്കോട് നിന്നാണ് എത്തിയിരുന്നത്.. ഇക്കാക്കാന്റെ കാഴ്ചപാട്കളെ പി പി സ്വാധീനിച്ചിരുന്നു എന്ന് എന്റെ നിഗമനം. പി പി അബ്ദുല്ല എന്നാണ് പേര്. അദ്ദേഹത്തിന്റെ മുതലാളിക്ക് കയ്യങ്കോട് മദ്രസയിൽ സ്വീകരണം കൊടുത്തിരുന്നു. റബ്ബീ zidnal ഉലൂമ മ അൽ hikami എന്ന ബൈത്ത് മദ്രസയിൽ വന്നത് കോഴിക്കോട് നിന്നാണെന്നറിവ്.. മദ്രസ യിലെ വിദ്യാർഥി കൾക്ക് സദ്യ നൽകുകയും ചെയ്യുമായിരുന്നു . ബൈത്തും ചൊല്ലി അദ്ദേഹത്തിന്റെ വീട്ടിലേക്ക് ജാഥയായി പോകുമമായിരുന്നു ചരിത്രം അദ്ദേഹത്തെ ഓർക്കാതെ പൂർണമാവില്ല...
- Get link
- X
- Other Apps
ഇന്ന:: ചോടത്തിൽ മൊയ്ദീനിക്ക, - (ബഷീർ ൻറെ മൂത്തമൻറെ മകൻ ))മാനറിസം കൊണ്ട് നാട്ടിൽ ശ്രദ്ധേയനാണ് ഇന്ന.. കറുത്ത വെൽവെറ്റ് പോലെ തിളങ്ങുന്ന ചുരുണ്ട മുടി, നാഷണലിൻറെ നീണ്ട ടോർച്, ചുമലിൽ ഒരു മൽമൽ തട്ടം, വെളുപ്പിന്മേൽ വെളുത്ത ബനിയൻ കൈ തെറുത്തു കയററി വെച്ച്, നല്ല വെളുത്ത ഡബിൾ മുണ്ട്. പോയ വഴിയൊക്കെ സുഗന്ധം, കറുപ്പിന് അഴകിന്റെ അഴക് സൂക്ഷിച്ചു വെള്ള വസ്ത്രം മാത്രം ധരിച്ചിരുന്ന ഇന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്നു. വെള്ള വസ്ത്രമാണോ കറുത്ത ഇന്ന യാണോ അഴക്? നാട്ടിൽ എല്ലാർക്കും ആദ്യം സമീപിക്കാവുന്ന സാമ്പത്തിക അത്താണി അതാണ് ഇന്ന.. മൂപ്പരെ സഹായം എത്താത്തവരുണ്ടോ നാട്ടിൽ എങ്കിൽ അതായിരിക്കും അത്ഭുതം.. ശത്രുക്കൾ ഇല്ലാത്ത അജാത ശത്രു.. ആലി ഇബ്രാഹിം ക്കയും k c അബ്ദുൽ റഹ്മാനുമായും കൂറ് കച്ചവടം.. അടുത്ത സുഹൃത്തുക്കളെ കയ്യയച്ചു സഹായിച്ചു. എംപി ഹഫീഡിന് ഒരു കുടിലുണ്ടായത്, എന്റെ വിവാഹം, ഞാൻ വാങ്ങിയ ആദ്യസ്വത്ത്, ഇതിലൊക്കെ മൊയ്ദീൻക്കാക് ഉള്ള പങ്ക് നന്ദിയോടെ സ്മരിക്കുന്നു.. ഞാൻ വീട്ടിൽ നിന്നു വരുമ്പോൾ ചലന്റടന് വിളിച്ചു എന്നെ കുറച്ചു ഭക്ഷണം കഴിപ്പിച്ചേ വിടുള്ളൂ.. ഒരു പാട് പേരെ പലിശയിൽ നിന്നു രക്ഷപെട്തീയത് മൂപ്പർ ആണു.. പണയം വാങ്ങി കടം നൽകി..എല്ലാ വീട്ടിലും കാരണവർ ആയിരുന്നു അദ്ദേഹം. ഉപയോഗപ്പെടുത്തിയവർ ഒന്ന് ദുആ എങ്കിലും ചെയ്യണേ.. ഇന്ന യും ഇന്ന യുടെ ഉമ്മയും നമ്മുടെ കാര്നോപ്പാടിന്റ്റെ ഉത്തരവാദിത്തം വേണ്ട വിധം നിർവഹിച്ചു.. ജീവിതം സഹജീവികൾ ക്ക് സമർപ്പിച്ച അപൂർവ വ്യക്തിത്വം. ഇനി ഒരാൾ നമുക്കിടയിൽ അങ്ങിനെയുണ്ടാവുമോ??
- Get link
- X
- Other Apps
ബീവി അസൂറാ ::അൻസാറുൽ മസാകീൻ എന്നൊരു സംഘടന നാട്ടിലെ ചെറുപ്പക്കാർ ചേർന്ന് രൂപീകരിച്ചു, ഇന്നത്തെ പോലെ കയ്യിൽ മൊബൈലും, വീട്ടിൽ ടീവി യും സിനിമയും ഉള്ള കാലമല്ല, ടി പി ശാദുലി, കടോത് andraman മുൻഷി, ഫസ്ലുക്ക മമ്മദ്ക്ക, സി എച് മുഹമ്മദ് കുട്ടി, ഒ എ കേ തുടങ്ങി ഒരു വിഭാഗം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ.. അവർ സംഘടനക്ക് പണം സമാഹരിക്കാൻ MA asees ൻറെ കഥ പ്രസംഗം വെക്കാൻ തീരുമാനിച്ചു. നോടീസ് അടിച്ചു.. ഇന്നത്തെ പോലെ കയ്യിൽ മൊബൈലും, വീട്ടിൽ ടീവി യും സിനിമയും ഉള്ള കാലമല്ല. R.അബ്ദുൽ കാദർ മുസ്ലിയാർക്ക നാട്ടിലെ ഒരു പ്രശ്നത്തിൽ മത നിയമം പറഞ്ഞു രംഗത്ത് വരാൻ നടത്തിയ ആദ്യ ശ്രമം. സംഗീത മില്ലാത്ത മാത്രമേ കഥ പ്രസംഗം മാത്രമേ പാടുള്ളു എന്ന് നൂഞ്ഞേരി പള്ളിയിൽ നിന്ന് ജുമുഅക്ക് ശേഷം R.musliar വയള് പറഞ്ഞു . യാഥാസ്ഥിതി കർ കഥപ്രസംഗം തടസപെടുത്താൻ പ്രചരണം തുടങ്ങി. നാട്ടിൽ കഥ പ്രസംഗത്തിലെ ഹറാം ഹലാൽ ചർച്ചയായി. വിഷയം അടുത്ത മഹല്ല് കളിലും viral ആയി. ആദ്യമായാണ് അങ്ങനെ യൊരു പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാം മുസ്ലിയാന്മാരും ഹറാം ഫത്വ ഇറക്കി.. ഈ സാഹചര്യത്തിൽ എവിടെ എങ്ങനെ പ്രസംഗവേദി കെട്ടും എന്ന് ബേജാർ ആയി.. സംഗീതം ഹറാം തന്നെ. ഇതെങ്ങനെ ഖിയാസാക്കും?? പ്രശ്നം കുഞ്ഞീക്കയ്ക്ക് മുന്നിൽ എത്തി. കോശോന്റെ വളപ്പിൽ സ്റ്റേജിന് സൗകര്യം അനുവദിക്കുകയും. നാട്ടിലെ മുതലാളിമാരുടെ വീട്ടിലെ റേഡിയോ ആദ്യം വലിച്ചെറിയുകയാണ് വേണ്ടത് എന്നും മൂപ്പരുടെ ഗവേഷണം.. അതെ സമയം മൂപ്പർ സംഗീതത്തിന് എതിരുമാണ്..അങ്ങനെ മുക്കിൽ ബസാറിൽ m a asees ആദ്യമായ് മ്യൂസിക്കോട് കൂടി beevi asoora കഥ പറഞ്ഞു. ഇന്നാലോചിക്കുമ്പോൾ ചിരി വരുന്നു. ഹറാം എത്ര വേഗം നമ്മുടെ കയ്യിൽ എത്തി ..
- Get link
- X
- Other Apps
നൂഞ്ഞേരിപള്ളി അബ്ദുക്കാനേ ഏല്പിക്കുന്നു :അന്ന് കാര്യാപ്, kayyankod, കൊക്കര കുന്നു പള്ളികളിൽ ജുമുഅ ഇല്ലായിരുന്നു. കുഞ്ഞീക്കാക്ക ജുമുഅക്ക് നൂഞ്ഞേരി പള്ളിയിൽ ആയിരുന്നു പങ്കെടുക്കുക.. ഇക്കാക്ക ഫിക് ഹിനും ശറഇന്നും എതിരായ കാര്യങ്ങൾ ഉണ്ടാവുമ്പോൾ ശരിയായ ഇസ്ലാമിക നിയമങ്ങൾ ചൂണ്ടിക്കാട്ടുമായിരുന്നു,"" ഇലാഹി ലസ്തു ലിൽ ഫിർദൗസി അഹ്ല,, വലാ അഖ്വാ അലാ നാറിൽ ജഹീമി ""ഇത് ഏതോ ത്വരീഖത്തുകാർ നൂഞ്ഞേരിപ്പള്ളിയിൽ നടപ്പിലാക്കി, ജുമുഅ നിസ്കാരം കഴിഞ്ഞു സലാം വീട്ടിയ ഉടനെ ഈ ബൈത് ഉച്ചത്തിൽ ചൊല്ലും, തൽക്കീൻ, കണ്ണോക്ക്, ചാമോത്, മയ്യിത്ത് ഖബറിൽ മലർത്തി വെക്കൽ, മയ്യിത്തിൻറെ കാലോ തലയോ മുന്നിൽ വേണ്ടത്, പെരുന്നാൾ ഖുതുബ മലയാളത്തിലാക്കൽ, ബാതിലായ നികാഹുകൾ, തലാക്ക്, എന്നിങ്ങനെ നാട്ടിൽ ശറഇന്ന് എതിരായി വരുന്നത് ചൂണ്ടി കാട്ടും. നാട്ടിലെ അന്ന് വരെയുള്ള ആചാര ആസ്ഥാന പണ്ഡിതന്മാർക്കും നാട്ടു പ്രമാണിമാർക്കും അലോസരമായി. ശരി സ്വീകരിക്കുന്നതിന് പകരം ഇക്കാക്കയെ സൂത്രത്തിൽ ഒഴിവാക്കാൻ പ്രമാണിമാർ കയ്യങ്കോട്ട് ജുമാ സ്ഥാപിക്കാൻ സഹായം ചെയ്യാം എന്ന് നിർദേശം വെച്ചു. കുഞ്ഞീക്കാക്ക അത് സ്വീകരിച്ചില്ല. അപ്പോൾ പള്ളിയുടെ ഭരണം പന്നിയങ്കണ്ടി അബ്ദുക്ക എന്ന മുതലാളിയെ ഏല്പിച്ചു.. !മമ്മദ് കുട്ടി തങ്ങളുടെ പിന്തുണയോടെ... !! പോലീസും രാഷ്ട്രീയവും സാമ്പത്തിക കഴിവും തങ്ങളുടെ പിന്തുണയും ആയപ്പോൾ പുതിയ ഒരു ഖാദിയെ അബ്ദുക്ക നിയമിച്ചു, പ്രശസ്തനായ പ്രാസംഗികനും "ദാവൂദ് നബി മുർസലല്ല "എന്ന വിവാദ പ്രസ്താവന നടത്തിയ ദേഹവുമായ ഒരു വ്യക്തി ആയിരുന്നു ഖാദി.. ഖാദി നിയമനം അബ്ദുക്ക അല്ല നടത്തേണ്ടത് "ഹല് ല് അഖ്ദിൻറെ "അവകാശം ആണു അത് എന്ന് ഇക്കാക്ക വാദിച്ചു. ഉമറാഉം ഉലമാഉം ഉൾപ്പെട്ട സമിതിയാണ് hallu akd. ഈ ഖാദിയാകട്ടെ ഇമാമത്തിന്ന് യോജിക്കാത്ത അക്ഷരപിഴവുകൾ ഫാതിഹയിൽ ഉള്ള ആളുമായത് കൊണ്ട് ഇമാമത്തിന്നും പററുകയില്ല എന്നും ഇക്കാക്ക വാദിച്ചു, ആളുകൾക്ക് ഇക്കാക്ക പറയുന്നതിലെ സത്യം മനസ്സിലായിരുന്നു. ഇമാമത്തിന്നു പകരം ആളെ ആക്കി പ്രശ്നം പരിഹരിച്ചു.. പക്ഷെ ഇക്കക്ക ഖാദിയെയും മാററാൻ നിർബന്ധം പിടിച്ചു. EK എന്ന ശംസുൽ ഉലമ ഫത്വ കൊടുത്തു. ""ഖാദി ആക്കിയവർക്ക് ഖാദി "" ആക്കാത്തവർക്ക് ഖാദി അല്ല "എന്ന്.. ഫത്വക്ക് അടിസ്ഥാനമായി തെളിവ് കൾ ഇല്ലാതെ അബ്ദുക്കൻറെ കാറിൽ ഫത്വ പിറന്നു.. കുറെ കാലം ഇക്കാക്ക മാലോട്ട് പള്ളിയിലായിരുന്നു ജുമഅക്ക് പോയിരുന്നത്. ഇതാണ് നൂഞ്ഞേരി യിലെ ഖാദി പ്രശ്നം..
- Get link
- X
- Other Apps
മുററത്തെ മുല്ല യുടെ മണം ആസ്വദിക്കുക. ::നാം പൊതുവെ ആരെയും എന്തിനെയും വിമർശിച്ചു നിസ്സാരമാക്കുന്നതിൽ വിരുതൻമാർ ആണ്.. അത് കൊണ്ട് നമ്മുടെ കുട്ടികൾക്കു വലിയ ദോഷം ഉണ്ടാവുന്നു എന്നു മനസ്സിൽ ആക്കുക. സൃഷ്ടി പരമായ മേഖലയിൽ ശ്രദ്ധിക്കേണ്ടതിന്ന് പകരം ആളെ പരിഹസിക്കുന്ന സ്വഭാവം ഉടലെടുക്കുന്നു. എന്തോ ഭാഗ്യത്തിന് എന്നെപോലെയുള്ള അപൂർവം ചിലർ ഒഴിച്ച് എല്ലാവരും അസാമാന്യ കഴിവുള്ളവരും കൂടിയാണ്. കുഞ്ഞീക്കാക്ക എന്ന മുല്ലയുടെ സുഗന്ധം ആരും ഉപയോഗപ്പെടുത്തിയില്ല.ഇക്കാക്കാന്റെ റൂട്ടും ഭൗതിക ജീവിതത്തിലെ പ്രായോഗികതയും സമന്വയിപ്പിച്ച അബ്ദുൽ ലാഹി നമ്മുടെ മക്കളുടെ കാഴ്ചപ്പാടുകൾ പുനർ നിർമിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. വിനാശകരമായ മത വാദ പ്രതിവാദത്തെ നാം ഉപേക്ഷിചേ തീരു.. ബിസിനസ് രംഗത്ത്, തൊഴിൽ രംഗത്ത്, വിജ്ഞാന രംഗത്ത്, സ്വഭാവ സംസ്കരണ രംഗത് എല്ലാം ശ്രദ്ധ ചെലുത്തുക. അബ്ദുല്ലാഹിയുടെ മാർഗ ദർശനത്തെ വിമർശിച്ചു സംഹരിക്കാതിരിക്കുക അടുത്തത് :+നൂഞ്ഞേരിയിലെ മക്കാമും ഖാളി യും...
- Get link
- X
- Other Apps
നാം ഇനി എന്ത് ചെയ്യണം??? വേളാപുരത് നിന്ന് നിടുവാട് വഴി നൂഞ്ഞേരി എത്തിയ നാം നൂഞ്ഞേരിയുടെ വിള ഭൂമിയുടെയും കര ഭൂമിയുടെയും ഏകദേശം മേജർ ഭാഗങ്ങൾ സ്വന്തമാക്കി.-- ശരിയായ നിലക്കോ അല്ലാതെയോ --,,, ഇത്ര വിശാലമായ സമ്പത്തു കയ്യിലുണ്ടായിട്ടും ഉപകാരപെടാതെ കാരണവന്മാരും സഹോദരിമാരും മരിച്ചു പോയി. അടുത്ത ബന്ധുക്കൾ തമ്മിൽ കേസ് നിലനിൽക്കെയാണ് എല്ലാവരും മരിച്ചു പോയത് എന്തൊരു ദുഃഖകരമാണത്.? ഒരു പുരുഷായുസ് പൊരുതി പരസപരം തോൽപ്പിച്ച കൂട്ടരുടെ നിര്ഭാഗ്യവാന്മാരായ പിന്തലമുറ ഉൾകൊള്ളാൻ പാഠം !!!നിങ്ങൾക്കിടയിൽ നിലവിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടോ. നിങ്ങളുടെ പെങ്ങന്മാരുമായോ സഹോദരൻമാരുമായോ ഓഹരി തർക്കം നില നിൽക്കുന്നു ണ്ടോ?????????? ഉണ്ടങ്കിൽ പടച്ചവനെ ഓർക്കുക, വിട്ട് വീഴ്ച ചെയ്യക?? മാന്യന്മാരായ മധ്യസ്ഥരെ വിളിച്ചു പ്രശ്നം തീർക്കുക. ഇത് സഹോദരൻ അബ്ദുൽലയുടെ നിർദേശം ആണ് "ആത്മ പരിശോധനക്കു വേണ്ടി നിങ്ങൾക്കു മുന്നിൽ സമർപ്പിക്കുന്നു. ആർകെങ്കിലും മാനസാന്തരം വരാൻ ഈ എഴുത്തു കാരണം ആയെങ്കിൽ??? ///വിട്ട് വീഴ്ച ചെയ്ത ഉദാഹരണം ഉണ്ടല്ലോ കുരുവോട്ടിൽ ബഷീറും, അന്തു കാക്കൻറെ ഷംസുവും വിട്ട് വീഴ്ച കാണിച്ചത് കൊണ്ടാണല്ലോ കുഞ്ഞീക്കക്കു വന്ന നഷ്ടം പരിഹരിച്ചു കേസ് തീർന്നത്.. അല്ലങ്കിൽ ഇന്നും കേസ് തുടര്ന്നുണ്ടാവുമല്ലോ ഇന്നല്ലാഹ മ അസ്സാബിരീൻ..
- Get link
- X
- Other Apps
കേസ് വിധി ::കേസിൻറെ ന്യൂക്ലിയസ് ആയ കാണം -കോശോൻറെ വളപ്പ്, കണ്ണങ്കയ് വയലും ചിറയും കരണവന്മാർക്ക് തന്നെ ലഭിച്ചു. അതോടെ മൈനർ സ്വത്ത് പിടിച്ചു പറിച്ചു എന്ന പ്രചരണം പൊളിഞ്ഞു. കാദർക്കാക്ക് -മീശ -ഭാര്യവശത്തു നിന്നു കിട്ടേണ്ട ഓഹരി കോശോന്റെ വളപ്പിൽ ലഭിച്ചു.................. ആറിൽ ഒന്ന് അവകാശവും സിപി ക്കാർക്ക് അനുവദിച്ചു ആദം കുട്ടിക്ക നാല്പത് വർഷം കേസ് നടത്തിയിട്ടു എന്ത് നേടി. അയ്യാളുടെ കയ്യിലുണ്ടായിരുന്ന ആറിൽ ഒന്ന് റസീവറുടെ അധീനത്തിൽ ആവുകയും സ്വത്ത് നശിക്കുകയും ചെയ്തു. അയാൾ താമസിച്ചിരുന്ന മുട്ടിലെ വളപ്പിൽ നിന്ന് ഇറങ്ങേണ്ടി വന്നു.....നല്ല ജീവിതതിന്ന് ഉപയോഗിക്കേണ്ട ആയുസ് മുഴുവൻ മുൻസിഫ് കോടതിയിൽ തീർത്തു. ഒരു അശ്രദ്ധ കുഞ്ഞീക്കക്ക് 40സെന്റ് നഷ്ടപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട ഫയലുകൾ കോടതിക്ക് മുമ്പാകെ ലിസ്റ്റ് ചെയ്തപ്പോൾ കുഞ്ഞീകാക്കാന്റെ ഭാഗത്തിൽ വരുന്ന ഡോക്യുമെന്റ് വിട്ട് പോയി. വകീലിൻറെ കെയർ ലെസോ കുഞ്ഞീക്കാക്ക കേസ് നടത്താൻ ഏല്പിച്ചവരുടെ പിഴവോ അതോ മനഃപൂർവമോ കാലത്തിന് വിടാം.. അങ്ങനെ അന്യായമായി ആ സ്വത്ത് അവകാശമില്ലാത്തവർക്ക് കിട്ടി...... പാഠം : 1-അന്യായമായി ഒരു സ്വത്തും നമ്മുടെ പക്കൽ ഇല്ല പാഠം 2-കുഞ്ഞീക്കക മഹാനായ പണ്ഡിതൻ ആയിട്ടും നീതിയുടെ തൻറെ അതൃത്തി കാക്കുന്നതിൽ അശ്രദ്ധ കാട്ടി. സ്വന്തം കാര്യം ആരെയും ഏല്പിക്കരുത്.. . ബാക്കി.... തുടരും
- Get link
- X
- Other Apps
3-കൗണ്ടർ കേസ് :ആദംകുട്ടിക്കയും കൊടുക്കുകയോ വാദിക്കുകയോ ചെയ്തു :അത് ഇങ്ങനെ യാണ് : ആദം കുട്ടിക്കാന്റെ ഒരു പെങ്ങളെ പ്രസിഡന്റ് അൻതൂക്കക്ക കല്യാണം കഴിച്ചിട്ട് ബീട്ടിൽ കൂടാതെയും thalaakku കൊടുക്കാതെയും ഉണ്ടായിരുന്നു. ആാാ അമ്മായിക്ക് അന്തൂക്കാക്കാൻറെ സ്വത്തിൽ നിന്ന് കിട്ടേണ്ട ഓഹരിക്ക് വേണ്ടി വാദിച്ചു............. ഇതിൽ നമ്മുടെ പക്ഷത്തു നിന്ന് കൊടുത്ത കൗണ്ടറിൽ ആദം കുട്ടിക്ക കുടുങ്ങി.സ്വത്തിൽ നിന്നുള്ള വരുമാനം കൊണ്ട് ജീവിതം നടന്നു പോവുന്ന കാലം. ആദം കുട്ടിക്കാന്റ വരുമാനം മുടങ്ങി. സീപിക്കാർ കാണ സ്വത്ത് കൈകര്യം ചെയ്യുക യും ചെയ്യുന്നു. ഈ അവസ്ഥ യിൽ ആറിലൊന്നു സീപിക്കാർക് കൊടുത്തു അതിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ചു ആദം കുട്tikka. അയാൾ നീക്കിവെക്കുന്ന ആറിൽ ഒന്നിന്റെ അവകാശ ലിസ്റ്റ് അംഗീകരിക്കാൻ നമ്മുടെ പക്ഷം സമ്മതിക്കാതെ റിട്ടുകൾ തുടർന്ന്. ഇനി കേസ് ആരാ ജയിച്ചത്.. എന്തൊക്കെ ചതികകൾ.. ആരാ പിറകിൽ കളിച്ചത്
- Get link
- X
- Other Apps
മനസ്സിൽ ആക്കാൻ പ്രയാസമയത് കൊണ്ട് ആരും ശ്രദ്ധിക്കുക യില്ലെങ്കിലും എഴുതുക യാണ് നമ്മുടെ കുടുംബം സ്വത്ത് കേസിൽ പ്രതികളായത് കൊണ്ട് സ്വത്ത് പിടിച്ചു പരിച്ചതാണെന്ന ധാരണക്കു അടിസ്ഥാന മുണ്ടോ? നമ്മുടെ ചില സഹോദരൻമാർ തന്നെ കുററം നമ്മെ പറയുന്നുണ്ട്. ആരെങ്കിലും ഭാവിയിൽ വസ്തുത അറിയാനാഗ്രഹിക്കുമ്പോൾ ഉപകാരപ്പെടട്ടെ സോഷ്യൽ മീഡിയ ഉണ്ടായിട്ടും ആരും റിക്കാർഡ് ആക്കി യില്ല എന്ന് ഭാവി തലമുറ നിരാശ പെടേണ്ട. ഇതിൽ സഹായിച്ചത് അബ്ദുല്ലാഹിയും ജബ്ബാർ മാഷും എന്റെ കേട്ടറിവും ആണ്. 1- കാണ കേസ് ::മൊയ്ദീൻ ഹാജി എന്ന കുട്ടി കൾ ഇല്ലാത്ത കാരണവരുടെ വലിയ സ്വത്തുക്കൾ ഒരേഒരു മരുമകൻ ആയ സീനിയർ കാദര്കായ്ക്കു ലഭിച്ചു, (ആദം കുട്ടിക്കന്റെ പിതാവ് ). ആദം കുട്ടിക്കന്റെ ഉമ്മ മമ്മി ഹാജി ഉപ്പാപ്പന്റെ മരുമകളും കൂടിയാണ്. സീനിയർ കദർക്കാക്ക വലിയ കട ബാധ്യത യോടെ മരിച്ചു. ഈ കടം മരുമകൾക്കു വേണ്ടി നമ്മുടെ ഉപാപ്പാ ഏറ്റെടുത്തു..... സുമാർ അന്നത്തെ NINE THOUSAND ഇന്നത്തെ ഒമ്പതു കോടി..... പകരം കാണമായി കോശോന്റെ വളപ്പും കണ്ണങ്കായ് വയലും ചിറയും ഉപ്പപ്പാക് കൊടുത്തു. ഈ സംഖ്യ തിരിച്ചു കൊടുക്കാൻ കഴിയുന്ന സാമ്പത്തിക സ്ഥിതിമരു മക്കളായ ആദം കുട്ടി ക്കാകും ടീമിനും ഉണ്ടായില്ല ഉപ്പാപ്പക്ക് കാണം സ്ഥിരപ്പെട്ടു. തുടർന്ന് മക്കളായ നമ്മുടെ കാരണവന്മാർക്കും.. ഇതാണ് കാണ സ്വത്ത്. ഈ സ്വത്ത് മൈനർമാരുടേതാണ് എന്നും തിരിച്ചു കിട്ടണം എന്നും ആണ് കേസ്. ---... 2- കൌണ്ടർ കേസ് : ആദം കുട്ടി ക്കാക്കു എതിരേ നാം കൊടുത്ത ആറിലൊന്ന് അവകാശം കേസ് :ഇത് ആദം കുട്ടിക്ക കേസ് കൊടുക്കുന്ന സമയം അയാളും ടീമും കൈയിൽ വെച്ചു കൊണ്ടിരുന്ന സ്വത്ത്. സീനിയർ കാദർ കാക്ക മരിക്കുന്പോൾ അദ്ദേഹത്തിന്റെ ഉമ്മ ആമിന ജീവിച്ചിരിക്കുന്നതിനാൽ ആറിൽ ഒന്ന് ഉമ്മാക്ക് ചേരും. അതിന്റെ avakaശം സീപിക്കാർക് മൊത്തം വരും. വലിയ സ്വത്ത് ഉണ്ട് അത് .... തുടരും
- Get link
- X
- Other Apps
മൊയ്ദു ഇളയ :, ::തത്വങ്ങൾ ഭക്ഷണം ഉൽപ്പാദിപ്പിക്കുക യില്ല, മൊയ്ദു ഇളയാനെ ഓർക്കുക്കുമ്പോൾ അവസാനത്തെ മൊയ്ദു ഇളയ അല്ല ഞാൻ ഓർക്കുന്നത്, പള്ളിപറമ്പ് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സമർപ്പിക്കുന്ന "മംഗളാശംസ"യിൽ പറഞ്ഞ ഒരു മൊയ്ദു ഇളയ ഉണ്ട്, മണിയറയിൽ അത് ഫ്രെയിം ചെയ്തു തൂക്കിയിട്ടുണ്ടായിരുന്നു. ഞാൻ അത് എപ്പോഴും വായിക്കും, നിസ്സംഗനായി ജിന്ന കേ പ്പും വെച്ച്, എന്റെ ഉപ്പാക്ക് അഞ്ചു പേക് ചാർ മിനാറുമായി വരുന്ന മൊയ്ദു ഇളയ, ഇടത്തെ ചുമലിൽ തീരെ ഒടിവില്ലാത്ത മൊയ്ദു ഇളയ. കാരണം നാവിന്റെ ദോഷം എഴുതാൻ ഇടത്ത് വശത്തിരിക്കുന്ന മലക്ക് തോറ്റ് സ്ഥലം വിട്ട് കടവ് മാറി...ഏത് കടവ് മാറി എന്നൂഹിക്കുക.. പാലത്തിങ്കര നല്ലൊരു ചായപീടികയും തൊട്ടു ഒരു നെയ്തു കമ്പനിയും ഉണ്ടായിരുന്നു. നല്ല തറവാട്ടു കാരൻ, ഉപ്പ സൂപി ഹാജി അതി സുന്ദരനും തൻറേടിയും,, എനിക്ക് സ്കൂളിൽ പോകുമ്പോൾ ഇളയ ഇളയ പോക്കറ്റ് മണി തന്നിരുന്നു ഞാൻ ആയി രുന്ന് ബീഡിയും തീപ്പെട്ടി യും എത്തിച്ചു കൊടുത്തിരുനനത്. നല്ല വായന ധ്യാനം പോലെ യായി. ഓരോ കാലഘട്ടം ചിലർക്കു വളരാനും ചിലരെ തളർത്താനും അല്ലാഹ് സൃഷ്ടിക്കുന്നു നിരൂപണം വെറുതെ സമയം കളയൽ മാത്രം. തുർക്കി മുതൽ അഫ്ഗാൻ വരെയുണ്ടായിരുന്ന ഇസ്ലാമിക് സാമ്രാജ്യം തകർക്കാൻമാത്രം ചെറിയ നാട്ടു രാജാവായ ചെങ്കിസ് ഖാനെ പടച്ചു. എന്റെ ഉപ്പയും ഉമ്മയും മരിച്ചു. ഇളയ പണിയിലാത്ത നിലയും ഫസ്ലുക &ബ്രോസ് ജോലി യില്ലാതെ വിളയാത്ത വയലിലും കടത്തിണ്ണയിലും നേരം കളഞ്ഞു, അത് ഒരു പരീക്ഷ ണ ഘട്ടം ആയിരുന്നു. ഇളയാക്കു ഒരു പണി ആയി കൊടുക്കാൻ പത്തു സെന്റ് വിൽക്കാമായിരുന്നു പ്രാക്ടിക്കലായ് ചിന്തിക്കാതെ പഴയ ഭൂമിയിൽ കെട്ടിപ്പിടിച്ചു നിന്നു. പരസ്പരം ചർച്ച ചെയ്തു ഒരു വഴികാണാൻ ആരും മുതിരുന്നില്ല. എളയ ഒരുപാട് സഹിച്ചു. ഞാൻ കല്യാണം കഴിക്കുമ്പോൾ വിവരം പറയാൻ യുസുഫ്നെയും കൂട്ടി tvs ൽ പള്ളിപ്പറമ്പിൽ പോയി (ചെറുപ്പത്തിൽ പോക്കെറ്റിൽ മണിക്ക് തന്നത് ഞാൻ ഓർത്തു ) --ഞാൻ ആ ഖുർആൻ വാചകം ഓർത്തു ==ഹൽ ജസാ ul ihsani illal ഇഹ്സാൻ... ഒരു കാര്യം എനിക്ക് ഉറപ്പുണ്ട് അദ്ദേഹത്തിന്നു എല്ലാ ബഹുമാനവും ആദരവും ആദ്യന്തം നല്കിയ ഒരേ ഒരു അളിയൻ ഞാൻ ആണ്. അതിന്റെ പേരിൽ ഫദ്ല്ക്കന്റെ താക്കീത് ഞാൻ കേട്ടിട്ടുണ്ട്. ചരിത്രം ഒരു bahr ആണു. പാഠം ഉൾകൊള്ളാൻ നമുക്ക് പറ്റ്മെങ്കിൽ
- Get link
- X
- Other Apps
ചിലരുടെ ജീവിതത്തിൽ നിരാശപെടാൻ കാരണം അന്യരോടു നമ്മെ കമ്പയർ ചെയ്തു കൊണ്ടിരിക്കുന്നതു kondaaണ് , നിസ്സാരമായ കാര്യങ്ങൾക്ക് പിറകെ ഓടരുത്.. നിലവിൽ ഏത് അവസ്ഥയിലാണോ ആ അവസ്ഥ ആസ്വദിച്ചു ജീവിക്കുക. ആഡംബരം മാത്രം ലക്ഷ്യം വെച്ച് ജീവിക്കുന്നവർക്ക് ജീവിതം ഹൃസ്വമായി തോന്നാം. ഒരു ഡസനിലധികം മക്കളും പരിവാരങ്ങളും ഉള്ള അബ്ദുല്ലക്ക് ഒരു വെപ്രാളവും ഇല്ല.ഏററവും ദൂരത്തു നിൽക്കുന്ന അബ്ദുല്ലയാണ് കുടുമ്പത്തിൽ ഏററവും അടുത് നിൽക്കുന്നത്.. എപ്പോഴും എല്ലാം വിഷയത്തിലും കുടുംബത്തിൽ സാന്നിധ്യം. ബുദ്ധിമാനായ വ്യക്തി സ്വാശ്രയനും സ്വതന്ത്രനും ആയിരിക്കും.. ആരും ബേജാർ ആവേണ്ടതില്ല. നമ്മുടെ ജീവിതത്തിലെ സുപ്രധാന സംഗതികൾ മററ ുള്ളവർ നഷ്പ്പെടുത്താനിട കൊടുക്കരുത്... സ്വപ്നം കാണാനും, അത് നടപ്പിൽ വരുത്താനും നിശ്ചയ ദാർഢ്യം ഉണ്ടാക്കിയെടുക്കണം.. സ്വന്തം കയ്യെ സ്വന്തം തലക്ക് അടിയിൽ ഉറപ്പിക്കാൻ ആവു.. നമുക്ക് ആരോഗ്യം ഉണ്ടാവട്ടെ ഇല്ലാതിരിക്കട്ടെ നമ്മുടെ ശക്തിയും സ്വാതന്ത്ര്യവും കൊണ്ട് നടക്കുക. അത്യാവശ്യങ്ങൾക്കു പകരം അത്യാഗ്രഹ ങ്ങൾ കൊണ്ട് നടന്നാൽ നാം ദരിദ്രരായി തുടരും . സഫലമായ ജീവിതത്തിന് ആരുടെയും സർട്ടിഫിക്കേറ്റ് ആവശ്യം ഇല്ല
- Get link
- X
- Other Apps
സത്താർക്ക : "ടാറ്റ ബിർള കമ്പനിയും allah പടച്ചു,, ഈ പാപ്പരായ നമ്മളെയും allah പടച്ചു ""തലയും തടവി സത്താർക്ക മൂളും.. ഇതിൽ രണ്ടു പോയിന്റ് ഉണ്ട്. ഒന്ന് ജനിച്ചതിലുള്ള പ്രതിഷേധം, രണ്ടു ,റ്റാററയോ ബിർളയോ ആവാനുള്ള മോഹം,,,,, ഈ പാട്ടി ലുണ്ട് യഥാർത്ഥ സത്താർക്ക.. പ്രതിഷേധവും പ്രതീക്ഷയും ഒപ്പം കൊണ്ട് നടന്നു.... ജീവിതത്തിൽ എന്തെങ്കിലും ആവണം എന്ന കാഴ്ചപ്പാടിൻറെ ദാഹം ആ കണ്ണുകളിൽ കത്തി നിന്നിരുന്നു. എതിർപ്പിന്റെ മുള്ളുകളെ ഉറച്ച തീരുമാനം കൊണ്ട് നേരിട്ടു. ഭക്തിയും യുക്തിയും ഒന്നിച്ചു കൊണ്ട് നടന്നു.. കുടുമ്പത്തിലെ ചങ്ങലകെട്ടുകൾ പൊട്ടിച്ചു ഇരുപത്തി എട്ടു വർഷം വനവാസം, സത്താർക്കന്റെ ചിന്തകൾ എന്നെ പോലെയുള്ള പലരെയും സ്വാധീനിച്ചു.. എലി മലയോട് പോരാടുന്നത് പോലെ ഫദ്ല്ക്കനോട് പോരാടി. പക്ഷെ സത്താർക്കക്ക് ഫദ്ല്ക്കനോട് ഭയങ്കര സ്നേഹവും ആയിരുന്നു.. ചെറുപ്പത്തിൽ ഒന്നിച്ചു വളരുമ്പോൾ സത്താർക്ക വാങ്ങിയിരുന്നത് യുക്തി വാദ ദ ബുക്ക് കളും ടെക്നോളജി ബുക്ക് കളും ആയിരുന്നു.. സോപ്പ്, മെഴുകുതിരി, ചന്ദന തിരി,, റേഡിയോ, ടെലിഫോൺ, തുടങ്ങിയവ ഉണ്ടാക്കുന്ന പുസ്തകങ്ങൾ, ബിരിയാണി, പോള, ബിസ്കറ്റ്, ബേക്കറി, എന്നിവയുടെ നിർമാണം വിവരിക്കുന്ന ബുക്ക്കളും വാങ്ങും, പലതും ട്രൈ ചെയ്തു. റിയൽ എസ്റ്റേറ്റ് ബിസിനസ്, ഫാൻസി ഷോപ്പ്, തുടങ്ങിയവ നടത്തി, രോഗം കൊണ്ടു അവശനായിരുന്നു ചെറുപ്പം മുതൽ. ചെറിയ ജീവിതം കൊണ്ട് ഒരു പാട് നേടി... പോരാട്ടം എന്നാൽ സത്താർക്കയാണ്.. ജനിച്ച വീട്ടിലെ സാഹചര്യതിന്നു അനുസരിച്ചു വളരാൻ ആർക്കും കഴിയും. തിര ഇളകിയ കടലിൽ കപ്പി ത്താൻ ആയിരുന്നു ആ സഹോദരൻ.. അൾസർ കാർന്നു തിന്നുമ്പോഴും പ്രതീക്ഷയോടെ മക്കൾ എന്ന ചെടികൾ നട്ട് വളർത്തി. കല്പ വൃക്ഷങ്ങളല്ല, ഫലവൃക്ഷങ്ങൾ.. കുല്ലു മൻ അലൈഹാ ഫാൻ... മിന്ഹാ ഖലക് നാകും.... പുതിയ തല മുറക്ക് ആരെങ്കിലും ഒരു ജീവിതവീക്ഷണം നമ്മുടെ കൂട്ടത്തിൽ നൽകിയിട്ടു ണ്ടെങ്കിൽ അത് സത്താർക്ക മാത്രം ആണ്.. റബ്ബിഗ്ഫിർ ലഹു വർഹം ഹു
- Get link
- X
- Other Apps
ബോബി ചെമ്മണ്ണൂർ സ്റ്റൈൽ ബനിയൻ, ടയർ ചെരുപ്പ്, കടിച് പിടിച്ച ചുരുട്ട്, ആദം കുട്ടിക്കയെ കാണാൻ ഒരു കയ്യങ്കോടൻ ചെഗുവേര ലുക്ക് ആണ്.. . മണ്ണോടു മല്ലിടുന്ന നല്ലൊരു കർഷകൻ. കൊളചേരി പഞ്ചായതിന്റെ നല്ല കർഷക നുള്ള അവാഡ് നേടിയിട്ടുണ്. നിത്യവും അദ്ദേഹത്തെ കാണുമെങ്കിലും മരിക്കുന്നത് വരെ ഒരക്ഷരം എന്നോട് മിണ്ടിയിട്ടില്ല. നമ്മുടെ തറവാട്ടിലെ വലിയ കാരണവർ കാദർ (മീശ അല്ല )എന്നയാളുടെ മകൻ. ഇദ്ദേഹത്തിന്റെ മൂന്ന് പെങ്ങന്മാരെ കല്യാണം കഴിച്ചത് പ്രസിഡന്റ് അന്തു ക്കാ ക്കാ, മീശ കദർക്കാക്ക, മമ്മിഹാജി ഉപ്പാപ്പന്റെ അനുജൻറെ മകൻ മമ്മദ്ക്ക എന്നിവരാണ്. ഈ വിവാഹങ്ങൾ ക്കു കാരണം വലിയ കാർണാവരോടുള സ്നേഹവും അതിരില്ലാത്ത കോപ്പ് പുറത്തു പോകാതെ കാക്കാനുള്ള പ്രവണതയും ആയൊരിക്കാം.. . എന്തോ കാരണം കൊണ്ട് പ്രസിഡന്റ് അന്തൂക്കക്കാ തലാക്കു മില്ല ബന്ധവും ഇല്ലാതെ പാവം പാതിമത്താത്ത എരിഞ്ഞടങ്ങി. (ഇത് പിന്നീട് സ്വത്ത് കേസിൽ ചിലർക്ക് ദോഷവും ചിലർക്ക് ഗുണവും ആയി ). രണ്ടു തരത്തിൽ കസിൻ ബ്രോസ് ആണ് നമ്മളും കുന്നോന്മാറും.മമ്മി ഹാജി ഉപ്പാപ്പ കുന്നോൻ ആണ്.ഉപ്പാപ്പന്റെ പെങ്ങളെ യാണ് അളിയൻസ് സീനിയർ കാദർ അങ്കിൾ കെട്ടിയത്. അങ്ങനെ മച്ചുനന്മാർ നാട്ടിലെ ശക്തി കേന്ദ്രമായി. പല അനീതി കളും കുഞ്ഞീക്കാക്ക പഠനം കഴിഞ്ഞു തിരിച്ചു വരുന്നതിനു മുമ്പേ ഇവര് മുന്നണി യായി നിന്നു കൊണ്ട് ചെയ്തിട്ടുണ്ടെന്ന് അൽ ശൈഖ് ഈസ കാദ ർക്കയും,, അൽ ശൈഖ് അൽ സന്ദൂക് അൽജനൂബി (മർഹുമൈൻ )യും റിവായത് ചെയ്തിട്ടുണ്ട്. എത്രത്തോളം എന്നാൽ പൂർവ കൂടുതങ്കയിൽ കരോടും (കടോത്തെ പാർട്ടി )ചോടത്തിൽ കരോടും ഇവർ പോരാടിയതായ് പറയപ്പെടുന്നു..... 48വർഷം കേസ് നടത്തി സ്വന്തം ജീവിതം മുഴുവൻ കോടതി വരാന്തയിൽ തീർത്ത മനുഷ്യൻ.. അനാവശ്യമായ ഈഗോ ക്ളഷ്, മുട്ടിലെ വളപ്പിലെ കുളം വീതി വെപ്പിക്കുമ്പോൾ രണ്ടു കൈകോട്ട് മണ്ണ് നഷ്ട പെട്ടാൽ അതിരില്ലാത്ത സ്വത്ത് ഉള്ള എന്റെ കാരണവർ മീശക്കാരന് നവർ മൈൻഡ് ആക്കിയാൽ മതിയായിരുന്നു.. ആ കുളം കുടുമ്പം കുളം തൊണ്ടിച്ചു. റിട്ടും റിട്ടുമ്മൽ റിട്ടും കൊടുത്തു ആദം കുട്ടിക്ക കേസ് കൊണ്ട് ചൂത് കളിച്ചു.. അധ്വാനിച്ചുണ്ടാക്കുന്ന പണം മുഴുവൻ വക്കീലന്മാർ തിന്നു.... ഫയൽ കെട്ടുമായി കോടതി വരാന്തയിൽ സ്ഥിര താമസം ആക്കിയ ആദം കുട്ടിക്കക്കു ഒരു നേട്ട മുണ്ടായി കോളേജിൽ കയറാതെ "വക്കീൽ "ആയി. തുലച്ച ലക്ഷങ്ങൾ എത്ര.? സ്വന്തം മക്കളുടെ നല്ല വിദ്യാഭ്യാസത്തിനും ജീവിതത്തിനും മാററി വെക്കേണ്ട സമയവും പണവും വക്കീലന്മാർ തിന്നു. രണ്ടു വശത്തും പ്രധാന ജോലി കേസും കോടതിയും ആയി. നമസ്കാരം, നോമ്പ്, ഹജ്ജ്, zakat, രണ്ടു കൂട്ടരിൽ നിന്നും സ്വീകരിക്കുമോ റബ്ബേ.. വാശി എന്ന പിശാചിനെ പൂജിച്ച ഇവരിൽ നിന്നു ആരാധനകൾ സ്വീകരിച്ചു കാണുമോ? അല്ലാഹ് rabbu samawaathi വൽ ard...... ഹജ്ജ് ചെയ്യാതെ എല്ലാവരും മരിക്കുകയും ചെയ്തു.. നല്ല മധ്യസ്ഥന്മാർ മുഖേന കേസ് തീർത്തിരുന്നുവെങ്കിൽ എത്ര സ്നേഹത്തിൽ ജീവിക്കാമായിരുന്നു ? വേറെ ജീവിത വികസനത്തിന് ഉപയോഗിക്കാമായിരുന്നില്ലേ സമയം? സുപ്രീം കോടതിവരെ തന്റെ എഴുപതാം വയസ് വരെ 48വർഷം 33കേസ് കൾ നടത്തി ആദം കുട്ടിക്ക അപൂർവ നേട്ടം കയ്യടക്കി.. "അടുത്തത് :":സ്വത്ത് കേസു എന്ത്, സത്യം എവിടെ? ആര് നേടി, "
- Get link
- X
- Other Apps
കൊട്ടാര വിപ്ലവം :::::ചെഗുവേര (രണ്ടു ദിവസം പഠിച്ചു ശേഷം )
- Get link
- X
- Other Apps
കുഞ്ഞുമ്മാൻറെ കുസൃതി : :പുഞ്ചിരി കുറഞ്ഞ കുടുമ്പത്തിൽ ഒരു അമ്പിളിയാണ് കുഞ്ഞ്ഞുമ്മ. (കൂടുത്താൻകെയിലെ മമ്മദ് ക്കന്റെ മാതാവ് ), ജീവിത പോരാട്ടങ്ങൾക്കിടയിലും ആ മുഖത്ത് പുഞ്ചിരി മാഞ്ഞു ഞാൻ കണ്ടിട്ട് ഇല്ല. ചുറ്റ്പാടുമുള്ള അവശരെയും ഗതികെട്ടവരെയും അതിരറ്റ് സഹായിച്ച കുഞ്ഞ്ഞുമാക്ക് അതിൽ ജാതി മത ഭേദം തീരെ ഇല്ലായിരുന്നു. കുഞ്ഞമ്മാന്റെ കൂടുന്ന ഔദാര്യം എളാപ്പ നെ ചൊടിപ്പിക്കുമായിരുന്നു ഹരിജനങ്ങൾ കോളനിയിൽ കിണറില്ലാത്ത കാലത്ത് അടുത്ത് ഉള്ള ഹിന്ദുവീട്കളി ൽ നിന്നുള്ള കിണറുകളിൽ നിന്ന് വെള്ളമെടുക്കാൻ കഴിയില്ലായിരുന്നു. വരൾച്ച ഉള്ള കാലത്ത് പോലും ഒരു കയറും ബക്കറ്റും ഹരിജനങ്ങൾക്കു കൂടുതങ്കയിൽ ഉണ്ടായിരുന്നു...ഹരിജനങ്ങൾ ഇന്ന് ബി ജെ പി ആയതിന്ന് കാരണം കുഞ്ഞുമ്മ നെ പോലെ യുള്ള വർ ഇല്ലാതത് കൊണ്ടാണ്. ചോറ് വെക്കാത്ത വീട്ടിൽ ചോറ് വെച്ചു കൊടുത്തയക്കുന്ന കുഞ്ഞമ്മ അടുക്കളയിൽ കരി പിടിച്ചു മുഷിഞ്ഞ വസ്ത്രത്തോടെ ഞാഞാൻ കണ്ടിട്ടില്ല. വൃത്തി മുഖ മുദ്ര ആയിരുന്നു.. അതീവ ധൈര്യശാലിയായ കുഞ്ഞുമ്മാന്റെ ഒരു കുസൃതി ആങ്ങളമാരെ പോലും ഞെട്ടിച്ചു. നമ്മുടെ കുടുമ്പത്തിൽ പൊതുവെ കൂടുതൽ ആദരവും ബഹുമാനവും നല്കപ്പെട്ട് പുതിയാപ്പിള T Aboo bakkar sahib ആയിരുന്നു.. ഓർ വീട്ടിൽ വന്നാൽ വലിയ സ്വീകരണം ആയിരുന്നു.. യാദൃശ്ചികമായി കുഞ്ഞീക്കാക്കയുമായ് ഇദ്ദേഹം തെററി പിരിഞ്ഞു. ഇദ്ദേഹത്തെ ലീഗുകാർ പഞ്ചായത്ത് എലെക്ഷൻ ൽ സ്ഥാനാർത്ഥിയാക്കി യപ്പോൾ കുഞ്ഞീക്കയ്ക്ക് ഓറേ തോൽപ്പിച്ചേ തീരു. മാര്കിസ്റ് കാർക്ക് പിന്തുണ കൊടുത്തു. കുഞ്ഞീക്കാക ചത്തകോഴിന്റെ ഫത്വ കൊണ്ട് ഖിയാസ് ആക്കി അബൂബക്കർ മൂത്താപ്പക്ക് വോട്ട് ചെയ്യൽ ഹറാം ആക്കി.. കുടുംബം മൊത്തം സജീവമായി മൂത്താപ്പക്കെതിരെ അപ്പു വൈദ്യരെ സഹായിച്ചു. സീ പി ക്കാർ കാണിച്ച ആദ്യത്തെ ആന മണ്ടത്തരം.. സ്വന്തം കുടുമ്പത്തിലെ സ്ത്രീകളെപോലും ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. എന്റെ ഉമ്മ വോട്ട് ചെയ്യാൻ പോയില്ല. കുഞ്ഞുമ്മ കൂളായി അബുബക്കർ മൂത്താപ്പക്ക് വോട്ട് ചെയ്തു. അത് പരസ്യമാവുകയും ചെയ്തു.. സ്വന്തം ഏട്ടത്തിയോടുള്ള ഔദാര്യവും സ്നേഹത്തിന്റെയും മുന്നിൽ കപട താൽപര്യ ങ്ങൾ പരി ഗണി ച്ചില്ല.. ലീഗുകാർ നമ്മുടെ വീട്ടിന്റെ മുന്നിൽ വന്നു തൊണ്ട പൊട്ടുമാർ മുദ്രാവാക്യം വിളിച്ചു. ശൂര പരാക്രമികളായ ആ ങ്ങളാരെയും, ക്ഷിപ്ര കോപി യായ ഭർത്താവ്നെയും തട്ടും മുട്ടും ഇല്ലാതെ മുന്നോട്ടു നയിച്ച ആ ഞാണിന്മേൽ കളി കുഞ്ഞുമ്മാനെ വല്ലാതെ ഞെരുക്കിയിരുന്നു.. കുടുംബം മറന്നു പോയ പുഞ്ചിരിയുടെ അമ്പിളി ഭർത്താക്കന്മാരെ കൊണ്ട് വിഷമിക്കുന്ന കുടുമ്പത്തിലെ മറ്റു പെണ്ണ്മക്കൾക്ക് സ്ഥയ്ര്യത്തിന്റെ സംരക്ഷണം നൽകി. എന്റെ ഉമ്മാന്റെ മരണ ശേഷം ഫദ്ല്ക്കാന്റെ പല നയങ്ങളെയും കലമ്പി തിരുത്തിച്ചു.. അല്ല്യിവെങ്കിൽ........ ചരിത്രം മാറുമായിരുന്നു... ഗൾഫ് പണകൊളസ്ട്രോൾ തീർക്കാൻ പണവും കൊണ്ടു പാവങ്ങളെ തേടി നടക്കുന്ന കാലമല്ല ആരുടെയും പ്രേരണ യിലോ പരസ്യത്തിനോ വേണ്ടിയല്ലായിരുന്നു കുഞ്ഞുമ്മയുടെ ഭക്ഷണ വിതരണം. ayal വാസിയായ ഒരു അമുസ്ലിം വീട്ടിൽ അമ്മ മരിച്ച മക്കളോട് കാണിച്ച ഔദാര്യം അത് അനുഭവിച്ച വ്യക്തി തന്നെ പരസ്യമായി വെളിപ്പെടുത്തറുൻഡ്... ആത്മാവിന്റ ഉടമസ്ഥനെ അറിഞ്ഞു ജീവിക്കാൻ ഭാഗ്യം ചെയ്ത മഹതി. പരലോകവിജയം നൽകട്ടെ ആമീൻ
- Get link
- X
- Other Apps
ഒരു കുടിൽ കെട്ടി ധർണ :ചോടത്തിലെ പാതിമ താത്ത യും -സിപി ഇബ്രാഹിം കന്റെ ഉമ്മ -ഭർത്താവ് അന്തു മുയലാർക്കായും തമ്മിലെന്തൊ പ്രശ്നം. വയസ്സായപ്പോൾ ആണ് സംഭവം. മുൻ പിന് നോക്കാതെ ഓർ പോയി എവിടെയോ വേറെ കെട്ടി. പുതിയ പെണ്ണിനെ പോറ്റാ ൻ ഗതി ഇല്ലാത്ത അന്തു muylar എളാപ്പ വിൽക്കാൻ തുടങ്ങി. ആദ്യവെളിയിലെ ഭാര്യയും മക്കളും താമസിക്കുന്ന വീട് പോലും വിൽക്കുമെന്ന ഭീഷണിയും.,,,,,,, വാരം റോഡില് ഉള്ള പറമ്പ് കോട്ടയാട്ട് ആലിക്ക് വിറ്റ് കൈമാറി. പക്ഷെ നമ്മൾ സിപി കുടുമ്പത്തിലെ അന്നത്തെ മുഴുവൻ ചെറുപ്പക്കാരും ആ പറമ്പത്ത് താൽക്കാലിക വീടുണ്ടാ ക്കി താമസിച്ചു എല്ലാ ആയുധങ്ങളും തയാർ.. സ്വത്ത് വാങ്ങിയ ആളെ സ്വത്തിൽ കടക്കാൻ അനുവദിച്ചില്ല, പോലിസ് വന്നു. മധ്യസ്ഥ ചർച്ച നടന്നു. ബാക്കിയുള്ള സ്വത്ത് മുഴുവൻ ആദ്യഭാര്യക്കും മക്കക്കും എഴുതിച്ചു. ചെലവിന് കൊടുക്കാനും.. ഈ ധർണ പിന്നീട് കേരളത്തിൽ പല കുടുമ്പങ്ങളും മാതൃക യാക്കിയിട്ടുണ്ട്.
- Get link
- X
- Other Apps
കായ്യങ്കോട്ട് ഒരു പ്രധാന തറവാട്ടിലെ വ്യക്തിക്കു പററിയ അപദ്ദം. അന്തൂക്കക്ക യ്ക്ക് കുരുമുളക് കച്ചവടം ഉണ്ടായിരുന്നു. കയ്യങ്കോട്ട് പുര വളപ്പിൽ ഉണ്ടായിരുന്ന പീടികയിൽ ആയിരുന്നു അത് സൂക്ഷിച്ചു വെച്ചിരുന്നത്. ഇക്കാക പണയം സ്വീകരിച്ചു കടം കൊടുത്ത സ്വർണ ശേഖരവും അവിടെ ഉണ്ടായിരുന്നു.. കുരു മുളകിന് തീ വില, ഒരു വിദ്വാൻ ഈ കട കൊള്ളയടിച്ചു. അതെ സമയം കുഞ്ഞി മൊയ്ദീൻ മുസ്ലിയാർകാക്ക പള്ളിയിൽ സൂക്ഷിച്ച ഷെൽഫും പൊളിച്ചു.. അതിൽ സ്വർണം ഉണ്ടാവും എന്ന് പ്രതീക്ഷിചിട്ടാ യിരുന്നു ഈ ശ്രമം. പള്ളിയിൽ നിന്ന് ഒന്നും കിട്ടിയില്ല. ഇത് ചെയ്ത വ്യക്തി ദരിദ്രനല്ല നല്ല സ്വത്തിനുടമ. ഒരു ദുർബല നിമിഷത്തിൽ വന്നു പോയ അബദ്ധം.. ആ വ്യക്തിയുടെ കുടുംബം തന്നെ പ്രതിയെ ഹാജരാക്കി, പ്രതിക്രിയയും അവർ തന്നെ വിധിച്ചു.. അയാളുടെ പേരിലുള്ള നാല്പതു (കറക്റ്റ് അറിയില്ല )സെന്റ് സ്ഥലം അന്തൂക്കക്ക് എഴുതി കൊടുത്തു.. പിന്നീട് കുറെ കഴിഞ്ഞപ്പോൾ ആ വ്യക്തിയുടെ കുടുംബം രണ്ടായി പിരിഞ്ഞു പരസ്പരം കേസ് കൊടുത്തു. ഇതിൽ ഒരു പക്ഷത്തു നമ്മുടെ കുടുംബം പിന്തുണ നൽകിയിരുന്നു. കഥാപുരുഷൻ എതിർ പക്ഷത്തുമായി. ഈ അവസരത്തിൽ ചിലരുടെ പ്രേരണയിൽ അന്തു ഇക്കക്കക്ക് എതിരെ ഈ സ്വത്ത് തിരിച്ചു കിട്ടാൻ കേസ് ഫയൽ ചെയ്തു.. കേസിൽ സ്വത്ത് അന്തു ഇക്കാക്കക്ക് വിധിയായി.. പക്ഷെ കുഞ്ഞിക്കാക്ക ഈ സ്വത്ത് നഷ്ടം വാങ്ങി കംപ്ലീറ്റ് അയാൾക്ക് തിരിച്ചു കൊടുക്കണം എന്ന് നിർബന്ധം പിടിച്ചു. അന്തൂക്കാക്കയും കുഞ്ഞീക്കാക്കയും ഇതിൻറെ പേരിൽ ഇടഞ്ഞു. അവസാനം നഷ്ടമായി പകുതി സ്വത്ത് സ്വീകരിച്ചു പകുതി അയാൾക്ക് തിരിച്ചു കൊടുത്തു. തനിക്ക് എതിരെ ദീർഘ കാലം കേസ് നടത്തിയ ആൾക്ക് സ്വത്ത് വിട്ട് കൊടുത്തു.. മഹാത്മാ ഗാന്ധിയല്ല, ഫത്ഹ മക്ക ജയിച്ച നബിയല്ല കേവലം സാധാരണ വാശിയും ശക്തിയുമുള്ള അന്തൂക്കാക്ക, Fabi ayyi aalaa e rabbikumaa thukabbidaan??
- Get link
- X
- Other Apps
സ്പീച് പാത്തോളജി ഓഫ് കുഞ്ഞീക്കാക. ::പ്രധാനപ്പെട്ട നാല് ജീവിത ഘട്ടങ്ങളിലും ഒരേ പാറ്റേൺ ആണു ഇക്കാക്ക പ്രകടിപ്പിച്ച സംസാര രീതി എന്ന് തോന്നുന്നു. ക്ലാസിഫിക്കേഷൻ നടത്താത്ത സംസാര രീതി. ഇക്കാക്കാന്റെ കോൺഷ്യസ് പാറ്റേണും സബ് കോൺഷ്യസ്സ് പാറ്റെണും പൊതു ജനതിന്നു തിരിച്ചറിയാൻ വയ്യാതെ ഇക്കാക്കനെ തെററിധരിച്ചു. എല്ലാ കാലത്തും ഒരു ശത്രു എന്ന നില.. ആളുകളെ തരം തിരിക്കാതെ വഹയ് പോലെ സംസാരിക്കാൻ മാത്രമേ മൂപ്പർ ക്ക് സാധിച്ചിരുന്നുള്ളു. അബോധ പൂർവ്വം സാധാരണ ജനത സംസാരിക്കുന്നത് പോലെ ഇക്കാക്കന്റ സംസാരത്തെ കാണാൻ പൊതു ജനങ്ങൾക്കായി യില്ല. സന്ദേശവാഹകൻ പൊതുജങ്ങൾക്കിടയിൽ ആവുമ്പോൾ എന്ത് രീതിയാണ് സ്വീകരിക്കേണ്ടതെന്ന കൺഫ്യൂഷൻ ഇക്കാക്കാന്റെ ജീവിതത്തിൽ ഉടനീളം കാണാനാവും. നാം ഇന്നും നാളെയും എന്ന് പറയുന്നത് അബോധ പൂർവ്വം ആണ്. ആരും അത് നാളെയും ഇന്നും ആക്കി പറഞ്ഞാലും ഒരു തെററായി കാണുന്നില്ല. പക്ഷ ഇക്കാക്കനോട് ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ അതിലെ നഹവും, പറയാനുണ്ടായ കാരണവും, പറഞ്ഞ ആളുടെ മുൻകാല ചരിതവും വെച്ച് വലിയ ഇഷ്യു പോലെ ആകും.. ഇത് തന്നെ തിരിച്ചും സംഭവിച്ചു. ഇക്കാക്കാ സംസാരിക്കുന്നതിൽ എന്തോ ബോധപൂർവ മാണ് എന്ന് പൊതു ജനവും അർത്ഥം വെച്ചു. ബിരുന്തനെയും കുട്ട്യാലിക്കയെയും ഈ കേ യെയും ഖുതുബിയെയും ഒരേ നിലക്ക് താത്വീകമായി അളന്നു. എല്ലാവരെയും വിശ്വസിച്ചു എല്ലാവരും വഞ്ചിച്ചു.""" പെരുത്ത് നൂറ്റാണ്ടിനിടക്ക് ഒരിക്കലീ മരുപ്പറമ്പാമുലകത്തിലീശരൻ നടുന്നു പാന്തർക്കകായ് ഒരൊററ വൃക്ഷത്തയ് ""എന്നത് പോലെ നൂഞ്ഞേരിയുടെ പരിവർത്തനത്തിന്റെ ഒരു നാഴികക്കല്ല് ആയി അല്ലാഹു നട്ട് വളർത്തിയ തണൽ വൃക്ഷം.. അതിൽ നിന്ന് തണൽ നുകരാൻ കഴിയാത്ത ജനത എത്ര നിർഭാഗ്യ വൻമാർ.. റസൂൽ ഹിജ്റ പോകേണ്ടി വന്നില്ലേ. ഇക്കാക്ക പു റത്തു എവിടെയെങ്കിലും നല്ലൊരു ദർസ് നടത്തിയിരുന്നു എങ്കിൽ എന്നാശിക്കുമായിരുന്നു. ബട്ട് അല്ലാഹു ഏല്പിച്ച ദൗത്യം "ഈ കപട ലോകത്തിൽ ആത്മാർത്ഥ മായൊരു ഹൃദയം ഉണ്ടായതാണെൻ പരാജയം "എന്നത് ആണ്.. 94 വയസ് വരെ ബോധ മനസ് അപൂർവമായി ലഭിക്കുന്ന ഭാഗ്യം ആണ്. ചപലതയോ, അത്തും പിത്തുമോ ബാധിച്ചില്ല.. കാഴ്ച്ചക്കോ പല്ലിനോ കേൾവിക്കോ ശോഷണം വന്നില്ല. നൂഞ്ഞേരി മന്നയിൽ കിഴക്കേ മൂലയിൽ നമ്മുടെ തറവാട് സ്വത്ത് പൊയിലിന്റ തൊട്ട് ചേർന്ന് ആ മഹാ ശരീരം മണ്ണോടു ചേർന്നു.. ചരിത്രം സാക്ഷി,............ജീർണതകൾ മൂർദ്ധന്യത്തിൽ എത്തുമ്പോൾ ഒരു പണ്ഡിതന്നു ജനിക്കാൻ സമയം ആവുന്നു
- Get link
- X
- Other Apps
മൂന്നാം മച്ച് ::അപ്പു വൈദ്യരുടെ മരുന്ന് ഷോപ്പിൽ പോലിസ് F I R എടുക്കുന്നു. ലീഗ് കാരായ ഫസ്ലുകാക്കും മമ്മദ്ക്കാക്കും എതിരായിട്ടാണ് അവിടെ കൂടി നിന്നവർ തെളിവ് കൊടുത്തത് എന്ന് തോന്നുന്നു..അന്നത്തെ പോലീസിന്റെ യുണിഫോം മരംകൊത്തി തൊപ്പിയും ഹാഫ് ട്രൗസറും ആണ്.. ഞാൻ അവിടെ നടക്കുന്ന സംഭവങ്ങൾ വാച് ചെയ്യുകയായിരുന്നു.. ഞാൻ hafeed നെ പുരക്കേക്കു പറഞ്ഞു അയച്ചു. എല്ലാവരോടും മാറി നിൽക്കാൻ പറഞ്ഞു.. അന്തൂക്കാക്ക ആ ഇൻഫർമേഷൻ mind ചെയ്തില്ല.എന്നെ ജീപ്പിൽ കേററി പോലീസ് നേരെ പുരക്കേക്കു പാഞ്ഞു.. പുരന്റെ കണ്ടികേറുമ്പോൾ എനിക്ക് മനസ്സിൽ ആയി അന്തൂക്കാക്ക പുരയിൽ തന്നെ ഉണ്ട് എന്ന്. മേലെ നിലപ്പത്തായതിന്റെ മുകളിൽ ഉച്ച ഉറക്കം പള്ളി കൊള്ളാറുണ്ട് മൂപ്പർ. തുറന്നിട്ട ജനലിൽ കൂടി ഇക്കാക്ക നെ ഞാൻ കണ്ടു. എന്ത് ചെയ്യും? !ചെറിയ ബുദ്ധിയിൽ തോന്നിയ അടവ് പ്രയോഗിച്ചു. കളപ്പുരയിലാണ് എല്ലാവരും ഉണ്ടാവുക എന്ന് പറഞ്ഞു, പോലീസ് അങ്ങോട്ട് പോകുമ്പോൾ ഇക്കാക്ക രക്ഷപ്പെടട്ടെ എന്ന് കരുതി... l. പോലിസ് കളത്തിൽ വിശദമായി ചെക്ക് ചെയ്തു.. വീട്ടിലേക്കു വന്നു. മേലെ കയറി. ആകെ തപ്പി. പൊടിപോലും കാണാൻ ഇല്ല. മച്ചിൻ മേലെയുള്ള ഒരു അറക്കു മാത്രം മൂന്നാം തട്ട് ഉണ്ട്. പുറത്തു ഉള്ള വർക്ക് അത് കാണാൻ കഴിയില്ല. പിട്ടത്തിന്റ മുകളിൽ കൂടി ഇക്കാക്ക എങ്ങിനെ മുറിച്ചു കടന്നു അതിനുള്ളിൽ കടന്നു? അത്ഭുതം? കെണിയിൽ കുടുങ്ങും എന്ന് വരുമ്പോൾ ജീവൻ പണയം വെച്ചും നീന്തി കടക്കും. കേസ് ചാർജ് ചെയ്തു, തെളിവുകൾ എല്ലാം നമുക്ക് എതിരു - ഇക്കയും മമ്മദ്ക്കയും ജയിലിൽ ആവുമൊ? ആശങ്ക കൂടി. നമുക്ക് അനുകൂലമായി ഒരു പോയിന്റ് മാത്രം. പിത്തെ ന്റ വളപ്പിൽ കാദർ ബാലൻ മർദിച്ചു എന്ന് മൊഴി കൊടുത്തിരുന്നു. ദുർബലമായ ആ ത്രെഡ് വെച്ച് കേസ് ജയിക്കാൻ ആവില്ല. ഹരിജന പീഡനം ആണ് സംഭവം.. സായിബാബ ഭക്തനായ ജഡ്ജി ആണു വെ ർഡിക്ട് എഴുതേണ്ടത്. പക്ഷി എത്ര ദുർബലമായ മരക്കൊമ്പിലും ചെന്നിരിക്കും. കൊമ്പിന്റെ ശക്തി യിലല്ല സ്വന്തം ചിറകിലാണ് അത് വിശ്വാസമർപ്പിക്കുന്നത്.. ഉമ്മർഹാജിക്ക നമ്മുടെ പുതിയാപ്പളയും, അന്തൂക്കാക ഉമ്മർ ഹാജി ക്കാന്റെ മരുമകളു ടെ ഭർത്താവും എന്ന ചിറകു ശക്തമായിരുന്നു . kannur gov hospital ചീഫ് ആയ dr മാത്യു സകരിയ യുടെ ക്ലാസ്സ് മേറ്റ് ആണു ജഡ്ജ്.. സായിബാബ കോഴിക്കോട് സന്ദർശിക്കുന്ന ചെലവിലേക്ക് ഒരു സംഖ്യ സംഭാവന മാത്യൂസ് മുഖേന ഉമ്മർ ഹാജി ഇളയ തള്ളി കേസും തള്ളി --ചോർന്നു കേട്ട വിവരം. വസ്തുത അല്ലാഹ് അ അ ലം ---..നാട്ടിൽ പൗര പ്രമാണികൾ ഉണ്ടാവണം. ഇത്തരം സന്ദർഭങ്ങളിൽ അവർ ഒരു വഴി കണ്ടെത്തിയേക്കാം. നാടിന്റെ പൊതു സ്വത്താണ് ഫസ്ലുക്കയും ഉമർ ഹാജിക്കയും.. കോടതിക്ക് ചുററും ചെണ്ടയുമായി തടിച്ചു കൂടിയ ബാലനും കൂട്ടാളികളും ചെണ്ട മുട്ടാതെ സ്ഥലം വിട്ടു.... ഇതെ ബാലനെ കയ്യങ്കോട് സിദ്ദിഖ് പള്ളിക്കടുത്തു വെച്ചു ബിരുന്തൻ kunhiramanum നാരായണനും കൂടി കുത്തി മലർത്തി. കുടൽ മാല പുറത്ത്ചാടി,, കാദർ കുട്ടി മുസ്ല്യാർ എളാപ്പ ഓടി വന്നു കുടൽ മാല വാരി ഉള്ളിൽ കയററി തന്റെ തട്ടം കൊണ്ടു വയർ കെട്ടി വെച്ചു അല്ലായിരുന്നുവെങ്കിൽ ചോര വാർന്ന് ജീവൻ പോകുമായിരുന്നു..... അടുത്തത് "കുഞ്ഞീക്കാക്കയും speech pathology യും "
- Get link
- X
- Other Apps
ബാലൻ കേസ് ::എല്ലാവരും ഇക്ക എന്ന് വിളിച്ചിരുന്ന ഫസ്ലൂകക്ക് പൊതുവെ ആർക്കും നിരാകരിക്കാനും സ്വീകരിക്കാനും പററാത്ത ഒരു തരം ഡബിൾ പേഴ്സണാലിറ്റി ആയിരുന്നു. മൂപ്പർ കുടുംബത്തിലെ ഇക്ക ആയത് കൊണ്ട് കൂടുത്താൻകെയ്ൽ കാരും സ്വന്തം ഇക്കയായി സ്ഥാനം നൽകി. അത് കൊണ്ട് ഇക്കാന്റെ പ്രശ്നം കുടുമ്പ പ്രശ്നമായി. അദ്ദേഹത്തെ കുറിച്ച് അദ്ദേഹത്തിന്റെ നെഗറ്റിവ് കാലത്ത് വളർന്ന "ഏററവും ഇളയ മരുമകനായ ജാഫറിൽ പോലും ഉണ്ടായ ഇമ്പാക്ട് അവന്റെ കമന്റിൽ ""ഇക്കാക്ക വീടിന് ഒരു അലങ്കാരം തന്നെ യായിരുന്നു ""ഇതിലപ്പുറവും വിശേഷംണം ആവശ്യ മില്ലാത്ത വിധം രാജകീയത ഉണ്ടായിരുന്നു. ചെലേരി മുക്കിൽ ഒരു നോമ്പിന്റെ പകൽ അസർ നിസ്കാരം കഴിഞ്ഞു മീൻ വാങ്ങാൻ ആളുകൾ ചെന്നപ്പോൾ മീൻ വില്പന ക്കാർ വട്ടി കെട്ടഴിക്കാതെ ഇരിക്കുന്നത് കണ്ടു. മീൻ വാങ്ങാൻ വന്നവർ കാര്യം തിരക്കി. അപ്പൊൾ ബാലൻ എതിർ വശത്തു "ഇവിടെ മീൻ വില്പന പാടില്ല "എന്ന് നിരോധനപ്രഖ്യാപനം ഡി ക്ലയർ ചെയ്തു. നോമ്പ് നോററ മുസ്ലിംകൾ ഭയങ്കര സംയമനം കാണിച്ചു ആർക്കും ബാലനെ നേരിടാൻ ധൈര്യം വന്നില്ല. മീൻ വില്പന നടത്തുന്നവർ പേടിച്ചു കെട്ടു പൊളിക്കാതെ കാവലിരുന്നു. ആ സമയം ഇതൊന്നും അറിയാതെ തല ശേരി ബസിൽ ഫദ്ലുക വന്നിറങ്ങി. മീൻ കൂട്ടാതെ ഭക്ഷണം ഇറങ്ങാത്ത ഇക്ക വ ട്ടിക്കരികിലെത്തി. "കാദറേ മീൻ താ, "വട്ടി തുറക്കാൻ ബാലൻ സമ്മതിക്കുന്നില്ലെന്ന് കാദർ.. നീ തുറക്കെടാന്ന് ഫസ്ലുക,,,,,,,,,,,,,,,, ബാലൻ, അപ്പു വൈദ്യരുടെ പീടികയിലെ മരുന്ന് തറി ക്കുന്ന കത്തിയുമായി ഓടിയെത്തി. ഇക്കാന്റെ പ്രശസ്തമായ മെസ്സി കിക്ക് ഒരു ചവിട്ട്. ബാലൻ മൂക്കും കുത്തി വീണു. എഴുന്നേറ്റു വന്നു വീണ്ടും ഇക്കാന്റെ നേരെ. അപ്പോൾ നമ്മുടെ സ്പിന്നറായ ഇടം കയ്യൻ അടി കൂടുത്താൻകെയിൽ മമ്മദ്ക്കന്റെ വക. കരീം ക്കന്റെ ഉരുക്കു മുഷ്ടി കൊണ്ട് മസ്തകം പിളർക്കുന്ന ഇടിയും കൂടി ആയപ്പോൾ ബാലൻ, കേവലം ബാലനായി നിലത്തു ഉരുണ്ടു. ഹരിജനങ്ങളെ മർദിച്ച കേസ്.. കെ കരുണാകരൻ ഹോം മിനിൻസ്റ്റർ. ഹരിജനങ്ങൾ ജാഥയായി മൂക്കിലേക്ക് "സിപി കമ്പിനി മുർ ദാബാദ് "വിളിച്ചു.നമ്മുടെ കുടുംബം പോലീസ് നിരീക്ഷണതിലായി. ഇക്കയും മമ്മദ്ക്കയും, മററും എവിടെയോ ഒളിച്ചു. ഇങ്ങനെയെങ്കിലും നമ്മുടെ നാശം കാണാൻ കൊതിച്ചവർ കാത്തു നിന്നു. രഹസ്യമായി ബാലന് സപ്പോർട് ചെയ്തു.. കൊണ്ഗ്രെസ്സ് കാരനായ ബാലന് പാർട്ടി പിന്തുണ. നമുക്ക് നാം സ്വന്തം. മുസ്ലികളുടെ അഭിമാനംത്തിന്റെ ഐക്കൺ ആയി ഉയർന്ന ഒരു കുടുംബത്തെ വേണ്ട വിധം സപ്പോർട് ചെയ്യാൻ ലീഗോ നാട്ടുകാരോ മുന്നോട്ടു വന്നില്ല.... തുടരും
- Get link
- X
- Other Apps
ഫസ്ലുക്ക :മാതാപിതാക്കളുടെയും കാരണവന്മാരുടെയും കണ്ണിലുണ്ണിയും കണ്ണീരും ആയിരുന്നു എന്റെ പ്രിയ സഹോദരൻ.. തന്റെ യൗവനത്തിൽ കയ്യങ്കോട്ടെ സെലിബ്രിറ്റി.. കൊഴുത്ത ബാഗ്ഗി ബോഡിയും അതിനൊത്ത സൗന്ദര്യവും ഉണ്ടായിരുന്നു ഫസലു ക്കാക്ക്.. സമ്പന്ന കുടുംബത്തിലെ ആദ്യ മരുമകന്റെ എല്ലാ വാത്സല്യവും കിട്ടി. ഒരു അങ്കിളിന്റെ തോളിൽ നിന്നു അടുത്ത അങ്കിളിന്റെ തോളിൽ ചാടി നിലം തൊടാതെ വളർന്നു.. ആ വാത്സല്യം ദോഷമാണ് മൂപ്പർക്കു വരുത്തി വെച്ചത്. എന്ത് കുരുത്തക്കെട് കളിച്ചാലും നാട്ടുകാർ കുടുമ്പത്തെ പേടിച്ചു ഒഴിവാക്കി.. ആകാര സൗഷ്ടവവും ബുദ്ധിവൈഭവും സ്വന്തം ജൈവിക വികാസത്തിന്ന് ഉപയോഗിക്കാൻ അദ്ദേഹത്തിന്ന് ആയില്ല. അങ്ങനെ അലസമായ ഒരു സന്ധ്യയിൽ,, നൂഞ്ഞേരി മദ്രസയിൽ വ അ ള് പരമ്പര..ചുറ്റ് വട്ടത്തെവിടെയോ ഇക്ക.. . അന്ന് നൂഞ്ഞേരിയിൽ ആരോഗ്യവും ധൈര്യവും ഉള്ള കൂട്ടരായിരുന്നു അറക്കൽ പാർട്ടി.. അറക്കൽ ഇബ്രാഹിംക്ക ഇക്കനോട് ബീഡിക്ക് തീ ചോദിച്ചു. ഒരു കുഴപ്പത്തിന്റെ തുടക്കമായിരുന്നു ആ, തീ... ഉന്തും തള്ളുമായി, ഇക്ക ഒററ ചവിട്ട്നു ഇബ്രാഹിം ക്കാനെ വേലിയും പൊളിച്ചു വെള്ളേരി കുണ്ടിലേക്ക് ഇട്ടു. ഇത് കണ്ട അറക്കൽ പാർട്ടി കാദർക്ക, മൊയ് ദീൻകാ, വടക്കേ മൊട്ടക്കെ അബുബക്കർക്കയോ മറ്റൊ തുടങ്ങി അഞ്ചു പത്തു പേര് ഇബ്രാഹിംക്കാൻറെ കൂടെ ചേർന്നു ഇക്കാനെ വളഞ്ഞു. ഇക്ക എങ്ങനെയോ ഓടി രക്ഷപ്പെട്ടു. ഈ പ്രശ്നം സീപീക്കാരുടെ അഭിമാനത്തിനെററ വലിയ അടിയായിരുന്നു.. പകരം വീട്ടാതെ ജീവിച്ചിട്ട് കാര്യം ഇല്ല. യോഗം ചേർന്ന് കാദർ കുട്ടി മുസ്ല്യാർ എളാപ്പ പ്രഖ്യാപിച്ചു തിരിച്ചടി..... ബദർ... അന്തൂക്കാക്ക ഷെഡ്ഡി കെട്ടി എണ്ണ തേച്ചു, കാദർക്കാക ഓർ മാത്രം കയ്യങ്കോട്ട് കണ്ടുപിടിച്ച ഫാഷൻ സ്ലീവ്ലെസ്സ് ഇട്ട്, ഫ്രീറെസ്ലിങ് മോഡൽ അരപ്പട്ട കെട്ടി നീളം കൂടിയ ടോർച്ചുമെടുത്,, എളാപ്പ കുറുവടിയുമെടുത്ത് ഫസ്ലുക്കാനേ മുന്നിൽ ക്യാപ്റ്റൻ ആക്കി നെഞ്ച് വിരിച് അവർ വഅ ള് സ്തലത്തേക്ക് ഒരു പോക്കുണ്ട്.. കാണേണ്ട രംഗം. പക്ഷെ ചാരന്മാർ വിവരം അറക്കൽ പാർട്ടിക്കു എത്തിച്ചിരുന്നു. നാട് വിട്ടോടി.. കുറെ ദിവസം ഒളിവിൽ കഴിഞ്ഞു. അന്ന് കുഞ്ഞേക്കാക്കക്ക് മുക്കിൽ കോർണർ പീടികയിൽ തുണി കച്ചവടം ഉണ്ടായിരുന്നു.. അവിടെ ദൂതന്മാരെ അയച്ചു മാപ്പ് പറഞ് വിഷയം മധ്യസ്ഥമാക്കി. പിന്നീട് ഫദ്ല്ക്കയും അറക്കൽ പാർട്ടിയും നല്ല ഫ്രനട്സ് ആയി മാറി.. ഒരു പാട് കഴിവുള്ള, വക്കീലോ, എസ് ഐയോ ആവേണ്ട ഒരു വ്യക്തിത്വത്തിനുടമയാണ് ഫസ്ലുക്ക.. സാമ്പത്തിക സുരക്ഷിതത്വം എല്ലാ ഇ സ്സത്തിന്റെയും ആണിക്കല്ലാണ്. എങ്കിലും മൂപ്പർ എല്ലാ വേദിയിലും ബഹുമാനിക്കപ്പെട്ടു.. "അടുത്തത് ബാലൻ കേസ് "
- Get link
- X
- Other Apps
ത്വരീഖത് സ്വാധീനം നൂഞ്ഞേരിയിൽ :::അനൽ ഹക്ക്... അദ്വൈത വാദം.. യുക്തിവാദത്തിന് സമാനമാണ്.. അല്ലാഹുവിന്റെ ആത്മാവ് ആണ് നമ്മിലുള്ളത്. സാധനകളിലൂടെ നാം അല്ലാഹു ആയി മാറാൻ ഭൗതിക ജീവിതം മറന്നു സാധന ചെയ്യുക.. അപകടം പിടിച്ച ഈ ത്വരീകിൽ നിന്ന് മോചനം ആയിരുന്നു ശാദുലി ത്വരീഖതും കാദിരിയ്യ ത്വരീഖതും നക്ഷ ബന്ദിയും.. അലി (r)യുടെ പുത്രൻ ഹസൻ (r)ആണു ശാദുലി ത്വരീഖത്തിന്റെ കേന്ദ്ര ബിന്ദു. ഈ ത്വരീഖത് നൂഞ്ഞേരിയിൽ പ്രചരിപ്പിച്ചത് താഴത്തൂട്ടിലെ മമ്മദാജി ഷെഖാണ്. അല്ലാഹു വിന്റെ 99 പേരുകൾ താളത്തിൽ ചൊല്ലി അപൂർവ സുന്ദരമായ ആട്ടതോടെ അല്ലാഹുവിനെ ആത്മാവാക്കുക എന്നതാണ് രീതി. ആഴത്തിൽ ഖുർആനും ഹദീസും പഠിച്ചു ഇസ്ലാമിനെ ഉൾകൊള്ളാൻ സാമാന്യ ജനതക്കു അസാധ്യം ആണല്ലോ. ഇത്തരം റാത്തീബ് സദസ്സുകളിലൂടെ ദൈവഭയം ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞത് കൊണ്ടാണ് ഇസ്ലാം പൊതു ജന മത മായി നില നിന്നത്. കാര്യാപ് പള്ളി, താഴത്തൂട്ടിലെ പള്ളി, പാട്ടയം പള്ളി, ചേലേരി മുക്കിലെ പള്ളി (ഊഹം ), ഇതൊക്കെ ഷാഡ്ലി ത്വരീഖത് കാർ ഉണ്ടാക്കിയത് ആണ്.. ഈ ത്വരീഖത്കൾ ആളുകളെ താത്വീക അടിസ്ഥാന അറിവിൽ പ്രോത്സാഹനം നടത്തിയിരുന്നില്ല. ക്രമേണ ആട്ടവും ജപവും മാത്രം ആയി മാറി. ഈ ഘട്ടത്തിൽ ആണു ജ്ഞാനത്തിന് മുൻതൂക്കം നൽകി നൂഞ്ഞേരിയെ ഇക്കാക്ക വഴിതിരിച്ചത്.. നൂഞ്ഞേരി സമൂഹത്തിലെ നല്ല കുടുംബങ്ങളിൽ നിന്ന് യുവാക്കൾ ദർസ് kകളിലേക്ക് പോയി. ആ രംഗത്ത് ഇക്കാക്ക വരുത്തിയ നവോത്ഥാനം വലുതാണ്. നൂഞ്ഞേരിക്കാരായ ഒരു പണ്ഡിതനും (ആർ,,, എംപി മജീദ് ഉസ്താദ്,,, നമ്മുടെ അബ്ദുല്ല, pk abdulrahman saadi എന്നിവർ )))ഗൾഫിൽ പോയി നാണം കെട്ട പണം പിരിവു നടത്തിയില്ല. ഉയർന്ന കുടുംബത്തിലെ മെമ്പർമാർ ആയതു കൊണ്ട് മാത്രം ആണ് അവർക്ക് ലജ്ജ തോന്നിയത്,.........................ത്വരീഖത് നമ്മുടെ നാട്ടിൽ വേരറ്റു പോകാൻ മൂന്നാലു കാരണങ്ങളിൽ ഒന്ന്നു ഇക്കാക്കാന്റെ രംഗപ്രവേശം ആണു. ആത്മാവിനെ ഭൗതിക കത യുടെ അതിപ്രസരത്തിൽ നിന്ന് മോചിപ്പിക്കാൻ നല്ലൊരു ഗുരുവിന്റെ ഇജാസത് നേടൽ നല്ലതാണെന്നു എനിക്ക് തോന്നുന്നു.......ആശയ അവലംബം അബ്ദുല്ല മുസ്ല്യാർ സിപി "..അടുത്തത് :ഫസ്ലുക്ക "
- Get link
- X
- Other Apps
കൂടുത്തങ്കയുടെ അനുഗ്രഹവും ശാപവും :::::::::::::::::::+: :ചോടതിലാണോ കൂടുതങ്കയിലാണോ സീപീക്കാർ ആദ്യം താവളമാക്കിയതെന്ന കാര്യത്തിൽ ഖിലാഫുണ്ട്.. യഥാർത്ഥ വിവരം അറിയാൻ വിക്കിപീഡിയ കളൊക്കെ പൂട്ടിപ്പോയി. എന്തായാലും കൂടുതന്കയിൽ ആണു ആദ്യ പഞ്ചായത്ത് പ്രസിഡണ്ട് ജനിച്ചത്. നല്ല ഉയരവും വ്യക്തി പ്രഭാവവും ഉണ്ടായിരുന്ന "പ്റസിഡന്റ് അന്തൂകാക്ക, തല എണ്ണി വോട്ട് എടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടു. ദീർഘകാലം പ്രസിഡന്റ് ആയി, അദ്ദേഹത്തിന്റെ അനുജൻ പള്ളിഹാജി പിന്നീട് ചിന്ഹം വെച്ച് ഉള്ള ഇലക്ഷനിൽ മത്സരിച് എങ്കിലും പരാജയപ്പെട്ടു. കൂടുതങ്കയിൽ ആയിരുന്നു ആയിഷ ഉമ്മാമ്മായും (നമ്മുടെ ഉമ്മാമ്മ,)അന്തൂമ്മമ്മയും (കടൊത്തെ സീപീക്കാരുടെ ഗ്രാൻഡ്മാ )താമസിച്ചിരുന്നത്. ചോടത്തിൽ കുഞ്ഞീര്മ്മ മ്മയും, പൊക്കന്റെ വളപ്പിൽ ഒരു ഉമ്മാമ്മയും (മക്കൾ ഇല്ല )താമസ മാക്കി. കൂടുതങ്കീൽ നാലുതലമുറ തുടർച്ചയായി താമസിച്ചിരുന്നു എന്ന് തോന്നുന്നു. നാലു തലമുറ യിലും പണ്ഡിതൻമാർ ഉണ്ടായിരുനന്നു. ഇവരുടെ ഒക്കെ ജന്മഗൃഹം കൂടുതൻകീലായതും അവിടെ അവസാനം താമസിച്ചത് ഒരു മുസ്ല്യാർ ആയ കാദര്കുട്ടി മുസ്ലിയാർ ആയതും യാദൃശ്ചികമാവാം. നാലാം തലമുറയിലെ അബ്ദള്ള മുസ്ലിയാർ, മൂന്നാം തല മുറയിലെ കുഞ്ഞി മൊയ്ദീൻ മുസ്ലിയാർ രണ്ടാം തലമുറയിലെ പള്ളിയും മുഹമ്മദും, ഒന്നാം തലമുറ യിൽ ഒരു മുഹമ്മദ് മുസ്ല്യാരും ഒക്കെ ജനിച്ചത് കൂടുതൻകീൽ തന്നെ. വയൽകരക്ക്. മുഖം തിരിച്ചു ആണ് അന്ന് വീട് ഉണ്ടാക്കുക. ചോടത്തിലും കൂടുതങ്കീലും കടോത്തും ഒക്കെ അങ്ങനെയാണ് വീട്. മോട്ടോർ വാഹന ങ്ങളുടെ വരവോടെ വീടുകളുടെ മുഖം മാറി. പക്ഷെ കൂടുതങ്കീൽ പാടെ മാറി മുഖം തന്നെ പോയി. കൂടുതങ്കിൽ ഇന്നില്ല. മുണ്ടയാടി അമ്പു വിന്റെ ശാപം ആണെന്ന് ആണ് കേൾക്കുന്നു. മുണ്ടയാടി അംബുവിന്റെ സ്വത്ത് മുഴുവൻ നേരെയോ വളഞ്ഞോ നമ്മുടെ ഗ്രേറ്റ് ഗ്രാൻഡ് അങ്കിൾ സ്വന്തമാക്കി. മരു മക്കൾക്കു കിട്ടേണ്ട സ്വത്ത് കാരണ വരായഅമ്പു വിറ്റ് തുലച്ചു. മരുമകൻ കാരണവരുടെ തലവെട്ടി കൂടുത്താൻകെയിലോ ചോടത്തിലോ കൊണ്ട് വന്നു കിണ്ടിയിൽ വെച്ചു ഇതും മാപ്ല യോട് തിന്നാൻപറയ്. കഥ യാണ്.. ഇങ്ങനെയും ചൊല്ല് ഉണ്ട്. അല്ലാഹ് അ അലം നാളെ :" നൂഞ്ഞേരിയിലെ തരീകത്ത് "
- Get link
- X
- Other Apps
എന്റെ ഉമ്മ വിശേഷ ദിവസങ്ങളിൽ ചമഞ്ഞിരുന്ന പട്ട് റുമാൽ. അത് തലയിൽ ഇട്ടാൽ പൂ ന്തോട്ടത്തിൽ വിരിഞ്ഞ സൂര്യകാന്തി പോലെ മനോഹരമായിരുന്നു അന്നത്തെ യുവതികൾ.
- Get link
- X
- Other Apps
ഇ കെ യുടെ (കു )തന്ത്രം ::മുക്കിലെ പീടികയിൽ കുണ്ഡത്തിൽ മൊയ് ദീൻകാന്റ കട മുകളിൽ ബാൽക്കണിയിൽ വെച്ചു ഇ കെ യുടെ പ്രസംഗം തടഞ്ഞപോൾ ജനക്കൂട്ടത്തെ ഇളക്കി വിടാൻ ഇ കെ ഒരു തന്ത്രം പ്രയോഗിച്ചു നോക്കി. ഈ കുഞ്ഞി മൊയ്ദീൻ മുസ്ലിയാരും കൂട്ടരും പ്രസംഗം തടയുന്നത് കൊണ്ട് ഞാൻ നിർത്തി വെക്കുന്നു എന്ന്. സ്വയം ബന്ദി ആക്കപ്പെട്ട വിവരം മൂപ്പർ മനസ്സിലാക്കിയിരുന്നില്ല യഥാർത്ഥ വഹാബികളാണ് കയ്യങ്കോട്ട് ഉള്ളതെന്നും അതിനാൽ സുന്നികൾ ഇളകി വഹബികളെ കൈകാര്യം ചെയ്യട്ടെ എന്നതും മൂപ്പർ കരുതി. പല സ്ഥലത്തും ഇ കെ ഇങ്ങനെ കുഴപ്പം ഉണ്ടാക്കി ഫിത്ന സൃഷ്ടിച്ചിരുന്നു. പക്ഷെ ഇക്കാക്ക വിട്ടില്ല. മാററി പറയിച്ചു. ""ഇവിടെ ഉണ്ടായ കരാറിനെതിരായതിനാൽ പ്രസംഗം നിർത്തുന്നു "എന്ന് പറയേണ്ടി വന്നു അപ്പഴാണ് ഇ കെ മനസ്സിൽ ആക്കുന്നത് തന്നെ കൂട്ടികൊണ്ട് വന്നവർ തന്നെ വഞ്ചിച്ചു എന്നും തന്നെക്കാൾ ബുദ്ധി യുള്ളവരെ ഭൂമിയിൽ പടച്ചവൻ സൃഷ്ടിച്ചിട്ട്ടുണ്ടെന്നും അദ്ദേഹം -ഇ കെ -മഹാൻ ആയിരുന്നു. ക്രിസ്ത്യൻ സുവിശേഷകർ മര്കസുൽ ബിഷാറ സ്ഥാപിച്ചു മലപ്പുറം ജില്ല ഒട്ടാകെ മിഷനറി പ്രവർത്തനം വ്യാപിപ്പിച്ചു. പ്രലോഭനങ്ങളിൽ പാവപ്പെട്ടവർ കുടുങ്ങി. ഇതിന്നു എതിരെ യുദ്ധം ചെയ്ത് അച്ചായൻമാരെ ബൈബിൾ കൊണ്ട് തന്നെ തോൽപിച്ച മഹാ വ്യക്തി.. കാദിയാനികൾ രംഗത് വന്നപ്പോൾ പല പണ്ടിതൻമാരും ശരിയും തെറ്റും തിരിയാതെ ശങ്കിച്ച് നിന്നു.. ഇ കെ രംഗത്ത് വന്നു കാദി യാനികൾ കാഫിർ ആണെന്നു ഇന്ത്യയിൽ ആദ്യം ഫത്വ നൽകിയത് ഇ കെ ആണു. അന്ന് ആ ഫത്വക്ക് അത്ര വിലയുണ്ട്.. ബ്രിട്ടീഷ് കാരുടെ പിന്തുണ കാദിയാനിക്ക് ഉള്ള തിനാൽ ആരും മുന്നോട്ട് വന്നു ഫത്വ നൽകില്ല... ശരീഅത് പ്രശ്നം ഉണടായപ്പോൾ അതിന്നു നേത്വത്വം നൽകി.. ഇബിടെ ഇ കെ യെ കുററം പറയാൻ ഉദ്ദേശം ഇല്ല.. ഇക്കാക്കയെ തകർത്തു അസൂയ തീർക്കാൻ ഇ കെ യെയും നാട്ടുകാർ കരുവാക്കി എ ന്ന് പറഞ്ഞതാണ്. എന്റെ കുറിപ്പ് വായിച്ചു ആരും അദ്ദേഹത്തെ ദുഷിക്കരുത്.
- Get link
- X
- Other Apps
കയ്യങ്കോട്ട് ഇസ്ലാമിക് യുക്തി വാദികളുടെ ഉദയം :"ഫോർ എവെരി ആക്ഷൻ ദേർ ഷുഡ് ബി റിയാക്ഷൻ "(ന്യൂട്ടൻ )::ഇക്കാക്ക അനിതര സാധാരണ ബുദ്ധിജീവിയായിരുന്നു, വ്യക്തമായ തെളിവുകളോടെ ന്യായം സമർത്ഥിക്കാൻ "ഒരു ലദുന്നിയായ "പണ്ഡിതൻ എന്ന നിലക്ക് ഇക്കാക്ക ക്കു മാത്രം ഉള്ള കഴിവായിരുന്നു അത്.. പക്ഷെ ആ കഴിവില്ലാത്തവരും അര ബുദ്ധിജീവി ചമയാൻ തുടങ്ങി കയ്യങ്കോട്ട്. ഇക്കാക്ക ഒരു വഹാബി ആയിരുന്നെങ്കിൽ ആ പാതയിൽ ഉള്ള ഒരു ലെയ്ൻ കയ്യങ്കോട് ഉണ്ടാവും.. ജമാഅത് ആയിരുന്നു വെങ്കിൽ ആ വിഭാഗത്തിന്റെ ലെയ്ൻ ഉണ്ടാവുമായിരുന്നു. സമസ്തയോ സംസ്ഥാന യോ ആയിരുന്നു വെങ്കിൽ ആ ലെയ്ൻ ഉണ്ടാവുമായിരുന്നു. ഇതിലൊന്നും പെടാതെ സ്വതന്ത്രമായി നിന്നു. ആ അവസ്ഥ കുടുമ്പത്തിലും നാട്ടിലും ഉള്ള പലരെയും, വഴി തെററിച്ചു. എല്ലാറ്റിനെയും വിമർശിക്കൽ ശീലം ആയി.. വേണ്ടത്ര മത പരമായ അടിസ്ഥാനയോഗ്യത ഇല്ലാത്തവർ ദീനി കാര്യങളിൽ ഒരു ബഹുമാനവും കൂടാതെ തർക്കിക്കൽ ശീലമാക്കി. ഈമാൻ നഷ്ടമാവുന്ന രീതിയിലേക്കോ, സന്ദേഹ വാദത്തിലേക്കോ ഒരു വിഭാഗം വഴി തെററി. തട്ട് പറ മ്പിൽ, കൂടുതങ്കീൽ, കയ്യങ്കോട്, ഉള്ള നമ്മുടെ ഇന്നുള്ള തലമുറ പോലും ഈ നാശത്തിൽ നിന്നു മുക്തമല്ല. ഈമാൻ ഉറക്കാത്ത അവസ്ഥ. ഖുർആൻ ആരംഭിക്കുന്നത് തന്നെ "ലാ റയ്ബ ഫീഹി, ഹുദൻ ലിൽ. മുത്തക്കീൻ "എന്ന് പറഞ്ഞിട്ടല്ലേ.ഖുർആൻ മധുരം മനസ്സിൽ ആവണമെങ്കിൽ തന്നെ വിശ്വാസം ആദ്യം ഉണ്ടാവണം. ആത്മീയ കാര്യങ്ങൾ അറിയണം. നമ്മുടെ തല ചോറിൽ എല്ലാം തിരിയും എന്നത് മൂഡത്വ മാണ്.. ഞാൻ മനസ്സിൽ ആക്കിയേടത്തോളം നമ്മുടെ മിക്ക യുവതീ യുവാക്ളും സന്ദേഹവാദികളാണ്. നമുക്ക് മാറണം. തലമുറയെ ഈമാൻ നൽകി പുനസംഘടിപ്പിക്കണം. ഇന്ഷാ അല്ലാഹ്. അബ്ദുള്ള മുസ്ല്യാർ അതിന് ദുആ ചെയ്യുട്ടെ. നല് മക്കളുടെ പിതാവ്, അറുപതു കഴിഞ്ഞു എന്നിട്ടും ഞാൻ എന്താണെന്ന് തിരിഞ്ഞിനില്ല എന്റെ മക്കൾടെ മുന്നിൽ ഞാൻ ലജ്ജിക്കുന്നു
- Get link
- X
- Other Apps
"ആന.........ലെ ഹാജി എവിടെടാ ""മൈക്ക് പിടിച്ചു എടുത്തു അമ്മദ്കുട്ടിക്കാക്ക ഗർജ്ജിച്ചു.. കണ്ണൂർ ജില്ലയിലെ സുന്നി സമൂഹം മുഴുവൻ EK അബു ബക്കർ മുസ്ലിയാരുടെ പ്രസംഗം കേൾക്കാൻ ചേലേരി മുക്കിൽ തിങ്ങി കൂടി ഇരിക്കയാണ്. പൂഴി വീണാൽ നിലത്തെത്തുകയില്ല.. kundathil മൊയ് ദീൻകാ പല ചരക്ക് കച്ചവടം നടത്തിയിരുന്ന ഷോപ്പിന് മുകളിൽ വേദി.. താഴെ റോഡിൽ പൊതു ജനങ്ങൾ.. ഇങ്ങനെ വേദി ആക്കാ ൻ പ്രത്യേക കാരണം ഉണ്ടായിരുന്നു.. കയ്യങ്കോട്ട് മദ്രസ യും അതിലെ സിലബസും വഹാബിസമാണെന്ന് വരുത്തി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിൽ പുറത്തീൽ thangaൾമാർ, പാലതുങ്കര തങ്ങൾമാർ, നൂഞ്ഞേരി തങ്ങള്മാര് എന്നിവരൊക്ക ഒത്തു കൂടി അന്നത്തെ വൻ ബിസിനെസ് ടൈക്കൂണായ പന്നിയങ്കണ്ടി അബ്ദുക്കന്റെ നേതൃത്വത്തിൽ, ഇ കെ യെ മുക്കിലെ പള്ളിയിൽ കൊണ്ട് വന്നു മത പ്രസംഗം നടത്താൻ നോട്ടീസടിച്ചു.. പക്ഷെ ആ പരിപാടി എന്റെ ഉപ്പ കാദർ മാഷ് തടഞ്ഞു.. ആാാ പള്ളിയുടെ മുതവല്ലി ഉപ്പ ആയിരുന്നു.. പ്രസംഗദിവസം ഉപ്പ അ വിടെ ഒരു അറിയിപ്പ് പതിച്ചു. നിസ്കാരമല്ലാത്ത ഒരു പരിപാടിയും പള്ളിയിൽ പാടില്ല എന്ന്. ആകെ നൂഞ്ഞേരിക്കാർ നാറി.. അങ്ങനെ ഇക്കാക്കയുമായി ഒരു സന്ധിയുണ്ടാക്കി. ഇ കെ പ്രസംഗിക്കും പക്ഷെ വഹാബി പ്രശ്നം ഉന്നയിക്കില്ല എന്ന്.. അങ്ങനെ വേദിമാററി മൊയ് ദീനിക്കാന്റെ കട മുകളിൽ ഇ കെ സാധാരണ പോലെ ശബ്ദഗാംഭീര്യത്തോടെ തുടങ്ങി. ആമുഖ പ്രാർത്ഥനയിൽ തന്നെ ദുസ്സൂചനയോടെ ഇ കെ പ്രാർത്ഥിച്ചു. "റബ്ബേ ഈ നാടിനെ വഹാബി കളുടെ ഷെറിൽ നിന്നു കാക്കണേ ""ഇത് കേട്ടതും അമ്മദ് കുട്ടിക്കാക്ക മൈക്ക് കയറിപ്പിടിച്ചു.. ജനങ്ങൾ മുഴുവൻ പ്രതികരിച്ചാൽ സീപീക്കാരുടെ പൊടി കാണില്ല. പക്ഷെ വേദി മേലെയും വേദിക്കു ചുററും സീപ്പീക്കാരും നടുക്കു ഇ കെ യും കുടുങ്ങി താഴത്തെ ജനങ്ങൾ പ്രതികരിച്ചാൽ സീപിക്കാർ ഇ കെ യെ കൈ കാര്യം ചെയ്യും.. വല്ലാത്ത അവസ്ഥ. ആയുധങ്ങളുമായി വന്ന ജനങ്ങൾ അസ്തപ്രജ്ഞരായി.. ഇ കെ ഒരു ബന്ദി യെപോലെയായി. ചുററും നിന്നു ആദം കുട്ടിക്കാക്ക, കാദർ കുട്ടി മുസ്ലിയാർ എളാപ്പ, അമ്മദ് കുട്ടിക്കാക്ക, കദർക്കാക്ക അന്തൂക്കാക തുടങ്ങിയവരുടെ ഹാലിളക്കം കണ്ടു EK പേടിച്ചു വിറച്ചു. കേരളത്തിൽ ഇ കെ ഇത്തരം ഒരു കെണിയിൽ കുടുങ്ങിയത് ആദ്യമായിരുന്നു. മധ്യസ്ഥന്മാർ മുങ്ങി. അപ്പോൾ ആണ് "എവിടെടാ ആന .... ലെ haji"എന്ന ബലിക്കകന്റെ ഗർജനം. ഇ കെ പ്രസംഗം നിർത്തി രക്ഷിക്കണം എന്ന് കുഞ്ഞീക്കാക്കനോട് അപേക്ഷിച്ചു. അങ്ങനെ സിന്ധു മുസ്ലിയാർക്കന്റെ നേതൃത്വത്തിൽ മുണ്ടേരിയിലേക്കു ഓടി രക്ഷപ്പെട്ടു. മുണ്ടേരിയിൽ ആരൂംഭാഗം പള്ളിയിൽ ഇ കെ കയ്യൻകോട്ടേക് കാളം തിരിച്ചു വെച്ചു ദീർഘമായി പ്രസംഗിച്ചു അരിശം തീർത്തു
- Get link
- X
- Other Apps
ആൾ കൂട്ടത്തിൽ തനിയെ നടന്ന ഒരാൾ. സംഖ്യകളെ നിസാരമാക്കി ജീവിത സ്പന്ദനങ്ങളെ ആഘോഷമാക്കിയ, സാത്വീകൻ.
- Get link
- X
- Other Apps
ജാതികൾ ഭരിക്കുന്ന മഹല്ല് :ഇന്നത്തെ പോലെയല്ല അന്നത്തെ സമൂഹ ത്തിലെ സ്റ്റാറ്റസ്. ഹിന്ദു മതത്തിൽ നിന്നു മതം മാറി കാലം അധികം കഴിയാത്ത ത് കൊണ്ടാവാം ജാതീയത അതേപടിയോ കുറഞ്ഞോ മുസ്ലിംകളുടെ ഇടയിലും ഉണ്ടായിരുന്നു. ഇന്ന് കല്യാണത്തിന്നു പെണ്ണിനെ അന്വേഷിക്കൽ ആണ് നടക്കുന്നത്. ആണിന് വേണ്ട ക്വാളിറ്റി യായി പെൺ കുട്ടികൾ പരിഗണിക്കുന്നത് ആണിന്റെ നിറം, ഉയരം, ജോലി, ഫ്രീക്കൻ, കാറുണ്ടോ, ഡ്രൈവിംഗ് അറിയോ, ചെക്കന്റെ വീട്ടിൽ കാർ പോകാനുള്ള വഴിയുണ്ടോ ചെക്കന്റെ പുരക്ക് ചെക്കന് പ്രത്യേക ബെഡ്റൂം ഉണ്ടോ എന്നിത്യാദി ആണല്ലോ? പണ്ട് നേരെ തിരിച്ചു ആണു. അന്ന് പെണ്ണ് കറുത്താലും വെളുത്താലും ഉയരം കുറഞ്ഞാലും കൂടി യാലും പ്രശ്നമില്ല, സ്ത്രീ ധനം, ജാതി ഇതാണ് നോക്കിയിരുന്നത്.. ബപ്പൻ, കല്ലിടിയൻ, കുന്നോൻ, താഴ്തില്ലം ഇവയാണ് പ്രധാന ജാതികൾ.. ഇവർ സ്വന്തം ജാതിയിൽ കല്യാണം കഴിക്കില്ല. ഇപ്പോൾ ബപ്പൻ ബപ്പത്തിയെയും കുന്നോൻ കുന്നോത്തിയേയും കെ ട്ടുന്നു....... ഇതിൽ നമ്പൂതിരി മതം മാറിയതാണ് താഴത്തെ ഇല്ലം. (നമ്പൂതിരിമാർ മതം മാറാറില്ല. രണ്ടാം നിര ഭ്രഷ്ട്ടിൽ നിന്ന് ഉണ്ടായ ജാതിയാണ് സീപിക്കാർ എന്നു C P UMMER എന്ന നമ്മുടെ തറവാട്ടിലെ നല്ല എഴുത്ത് കാരൻ അഭിപ്രായപെട്ടിട്ടുണ്ട് ))) സിപി ക്കാർ താഴെത്ത ഇല്ലക്കാർ ആണ്. നൂഞ്ഞേരിയിലെ മററ് ജാതി കളൊക്കെ തീയന്മാരോ അതിൽ കുറഞ്ഞ വരോ മതം മാറിയതാണ്. ഈ നാല് ജാതിക്കും പ്രത്യേകം കാരണവാന്മാരും മുസല്ലയും പള്ളിയിൽ ഉണ്ടാവും. കുന്നോൻമാർ ആണ് ജനസംഖ്യയിൽ ഒന്നാമത്. അവര്ക് അതിന്റ അഹങ്കാരം ഉണ്ടായിരുന്നു. മമ്മദ്കുട്ടി തങ്ങളെ "ഔലിയ "ആക്കി വളർത്തുന്നതിൽ ഈ ജാതീയത വ്യക്തമായ പങ്ക് വഹിച്ചു.. കുന്നോന്മാർക് കുഞ്ഞീകാകയുടെ കടന്നു വരവു വലിയൊരു വെല്ലുവിളി ആയി. ഈ അസൂയയാണ് നൂഞ്ഞേരിയിലുണ്ടായ സംഭവങ്ങളുടെ അടിയൊഴുക്ക്കി ൽ ഒന്ന്. നൂഞ്ഞേരി മഹലിൽ നിന്ന് ജാതീയത മാററി കമ്മിററി ഭരണം കൊണ്ടുവന്ന ആദ്യത്തെ കമ്മിററി പ്രസിഡണ്ട് കുഞ്ഞീക്കക്ക ആയിരുന്നു.. (നാലു കാരണന്മാരെ നിലനിർത്തിയിരുന്നു ) അടുത്തത് : EK മുക്കിൽ
- Get link
- X
- Other Apps
താഴത്തെ ഇല്ലം [പോലുപ്പിയിൽ ] അതിൽ ചോടത്തിൽ പോലുപ്പിയിൽ ആണ് നൂഞ്ചേരി കയ്യം കൊട് ഉള്ളത് പോലുപ്പിയിൽ കാർ മാലോട്ടും പുലൂപ്പിയിലും മാടത്തും മാണിയൂരും ഒക്കെ ഉണ്ട് .എന്നാല് ഇവരുടെ സ്വഭാവ രീതിയും ആകാര പ്രകൃതിയും വെച്ച് നോക്കുമ്പോള് ഇവര് രജപുത്രരോ,രാവണ വംശത്തില് പെട്ട്വരോ ആണെന്ന് തോന്നുന്നു.ഇവര് പൊതുവേ ശൌര്യം ഉള്ളവരും ആരെയും ഭയക്കാത്തവരും ആയിട്ടാണ് കാണപ്പെടുന്നത്., വാരം കടാങ്കോട് പ്രദേശത്തു ഉള്ള രണ്ടുമേലത്തെ ഇല്ലം മറ്റൊന്ന് തഴാത്തെതും, ഇന്നും മേലത്തെ ഇല്ലം പോലുപ്പിയിൽ കാവിനു [വരത്തിനും ചൊവ്വയ്ക്കും ഇടയിൽ] അടുത്ത് ഉണ്ട് , ഇവരിൽ താഴത്തെ ഇല്ലക്കാരിൽ ഒരു കാരണവർ അടക്ക കച്ചവടം ചെയ്തു എന്നും കച്ചവടം പാടില്ലാത്ത ജാതി [മേൽ ജാതി ആവാംആയതിനാൽ കാരണവർ ബഹിഷ്ക്കരിക്കപ്പെട്ടു പുഴ കടന്നു പുലൂപ്പി വന്നു താമസം ആരഭിച്ചു എന്നും അതല്ല ടിപ്പുവിന്റെ കാലത്ത് ഇങ്ങോട്ട് മാറി താമസിച്ചു എന്നും ശ്രുതി അതിലെചോടത്തിൽ വന്നു താമസിക്കയും അവർ ചോടത്തിൽ പോലുപ്പിയിൽ ആയി മാറുകയും ചെയ്തു , പിന്നീട് സ്വത്തു ഭാഗിച്ചു മൂന്നു വീടുകൾ മരു മക്കൾക്ക് നല്കിഎന്നും വട്ടളം വരെ നാലായി ഭാഗിച്ചു നല്കി എന്നും കഥ , അതിൽ ഒരു വീട് കയ്യം കൊട് വീട് അത് പിന്നെ ആനാടിന്റെ പേരായി , മറ്റൊന്ന് പൊക്കന്റെ വളപ്പിൽ അതിലാണ് പാണ്ട്യാല ഉണ്ടായിരുന്നത് , പിന്നെ കൂടത്തിൻ കീഴിലും , ചോടത്തിലെപഴയപുരയും ,, അങ്ങിനെ നാല് വീടുകൾ ., , (അവലംബം :മുനീർ ഇബ്രാഹിം )
- Get link
- X
- Other Apps
നബി ദിന ഘോഷ യാത്ര : വർണ കൊടികളും പിടിച്ചു ആൺ കുട്ടികളും പെൺകുട്ടികളും നബി വർണ്ണന ഗാനങ്ങൾ ആലപിച്ചു നാട് ചുററും. എന്തിനാണ് ഇന്ന് ജാഥയിൽ നിന്ന് പെൺകുട്ടികളെ വിലക്കുന്നത്? അവർക്കല്ലേ ജാഥയിൽ മുൻഗണന നൽകേണ്ടത്. വലുതായാൽ അവർക്കു ഇതിലൊന്നും പങ്കെടുക്കാൻ അവസരം ലഭി ക്കി ്ലല്ലോ. അവർ സ്കൂളിലും കോളേജിലും പോകുന്നു. യുവജനോത്സവത്തിൽ പങ്കെടുക്കുന്നു. ബസ്സിൽ ഒട്ടിച്ചേർന്നു യാത്ര ചെയ്യുന്നു. അതെ കുട്ടികൾ ഒന്നിച്ചു പഠിക്കുന്ന ആൺ കുട്ടികൾ ആവേശത്തോടെ ജാഥ യിൽ പങ്കെടുത്തു മധുര പലഹാരങ്ങളും ചോക്ലേറ്റ് കളും വാങ്ങി അര്മാദിക്കുമ്പോൾ അടുത്ത പറമ്പിൽ എവിടെയോ നിന്ന് ജാഥ കണ്ണീരോടെ നോക്കേണ്ടി വരുന്നു പെൺകുട്ടികൾക്ക്,,,,,,, :എത്ര വലിയ മുറിവാണ് സമുദായം പെണ്ണായി പോയതിനു അവർക്കു നൽകുന്നത്. സ്ത്രീ കളോടുള്ള ഈ അവഗണന പ്രമേയ മാക്കി മദ്രസയിലെ രണ്ടു പെൺകുട്ടികൾ ചേലേരി മുക്കിൽ സംഘടിപ്പിച്ച നബിദിന സമ്മേളനത്തിൽ ഒരു ഗാനം ആലപിച്ചു..പാടിയ ത് ആ മിനയും (ആലി.. കുറുക്കൻ മമ്മദ് കുട്ടി ക്കന്റെ പെങ്ങൾ,, പിന്നെ kc മമ്മദ് കുട്ടി, കിന്റൽ ന്റെ പെങ്ങളും )""""""""""""""""""""""""""അല്ല മുസ്ലിം സോദരാ ഇതെന്തൊരു കഥയാണ്,,,? നമ്മളെ അവഗണിക്കാൻ കാരണമെന്താണ്? !നമ്മളെന്താ നിങ്ങളെപ്പോൽ ഉന്നതരാവണ്ടേ? !!നമ്മളെന്താ നര കുലത്തിൽ പെട്ട വർഗ്ഗമല്ലേ??? അമ്മിയും ചട്ടി യടുപ്പു മാണ് ഞങ്ങൾക്കെന്നും,,,, കമ്മി അതിൽ വന്നു പോയാൽ തല്ലു മാത്രമാണ് "' തുച്ഛമായ സംഗതിക്ക് പോത്തിനെ പോൽ തല്ലി, ട്ടിച്ച തീർക്കും വേണ്ട പിന്നെ ചൊല്ലിടും തലാക്കും ""ഈ ഗാനം ഇവിടെ എഴുതാൻ കാരണം ഇത് പാടിയവർ പോലും മരിച്ചുപോയി അത്ര പഴയ കാലത്ത് ഇക്കാക്ക കാണിച്ച പുരോഗമന മനസ്സ് തുറന്നു കാണിക്കാനാണ്. ഘോഷയാത്രക്ക് കയങ്കോട് പുരയ്ക്കു സ്വീകരണവും ഭക്ഷണവും ഉണ്ടാവുമായിരുന്നു.. അത് കഴിഞ്ഞ് സർവ വിധ ആശയ ങ്ങളും അവതരിപ്പിക്കാനുള്ള വേദി. മുജാഹിദ് മുതൽ യുക്തി വാദി ആശയംവരെ പ്രസങ്ങങ്ങ ളായും ചോദ്യങ്ങളായും അവതരിപ്പിക്കുന്ന വേദി. സാകിർ നായ്ക്കും,, m m അക്ബറും അഹ്മദ് ദീദാതും ഇക്കാക്കയ്ക്കു മുന്നിൽ എന്ത്? ഇപ്പോൾ ഓർക്കുമ്പോൾ പോലും രോമാഞ്ചം വരും. ഏത് കാലത്തു , ഏത് നാട്ടിലാണിത് ഇക്കാക്ക നടപ്പിൽ വരുത്തിയത്? അവിടെയാ ണ് ഈ ദീപം ഊതി കെടുത്തിയില്ലെങ്കിൽ ചോറ് നഷട പെടുന്നവർക്ക് ഉറക്കം പോയത്.. അവർ വിശ്രമിച്ചില്ല. പണച്ചാക്കുകളെയും അവർ വഴി ബ്യുറോക്രസിയെയ്യും സ്വാധീനിച്ചു. തുടർന്ന് അടുത്ത എപ്പിസോഡിൽ
- Get link
- X
- Other Apps
ഖുതുബി വന്നിട്ടെന്തായി? വാർത്താ മാധ്യമങ്ങളും ചാനലുകളും ഇല്ലാത്ത കാലം..!!!,, ഉണ്ടായിരുന്നു എങ്കിൽ നൂഞ്ഞേരി ബ്രേക്കിംഗ് ന്യൂസിൽ നിരന്തരം നിറയുമായിരുന്നു..കാമറകളുടെ ഫ്ലാഷ് കൾ നൂഞ്ഞേരിയെ ഒപ്പിയെടുക്കാൻ മത്സരിക്കുമായിരുന്നു. സുന്നി കേരളത്തിന്റെ വിഗ്രഹങ്ങൾ ആയിരുന്ന ഖുത്ബി മുഹമ്മദ് മുസ്ലിയാർ, മുസ്ലിം പണ്ഡിത കേരളം പേര് കേൾക്കു മ്പോൾ തന്നെ മുട്ട് വിറച്ചു പോവുന്ന ശംസുൽ ഉലമ EK, അന്നത്തെ സംവാദവേദിയിലെ സിംഹം പതി abdulkadar, സമസ്ത പ്രസിഡണ്ട് അബ്ദുൽ ബാരി..തുടങ്ങിയവർ... നൂഞ്ഞേരിയിലേക്കു വന്നു ഇവർക്കപ്പുറം മസ്അല കളുടെ ഇഴകീറി ഫത്വ നൽകാൻ കെൽപ്പുള്ള പണ്ഡിതന്മാർ ഇന്നും കേരളത്തിൽ ഇല്ല. ഇത്ര വലിയ താരങ്ങളെ തന്നെ ഇറക്കാൻ നൂഞ്ഞേരിക്കാർക്ക് എന്താണ് പ്രകോപനം?? ചിന്തിക്കേണ്ട വിഷയമാണ്.. നൂഞ്ഞേരി യിലെ നാടൻ ചർച്ചകളിൽ നിന്ന് മഞ്ചയും ചെമ്മീനും, കാലിയും കോഴിയും പോയി.. ഇബ്നു ഹജറും, നവവിയും, കിതാബുൽ ഉമ്മും, നികാഹും, മിസ്കാലും മഹ്റും, ഹലാലും ഹറാമും കടന്നു വന്നു. ദിവസവും ഇറങ്ങുന്ന നോടീസ് വീടുകളിലും കട വരാന്തയിലും ചർച്ചയായി. അടുത്ത പ്രദേശങ്ങളിലെ (മുണ്ടേരി, പാലത്തുങ്കര, നിടുവാട്ട്, കണ്ണാടി പറമ്പ, കമ്പിൽ., നാറാത്ത്, )ജനങ്ങളും എന്താണ് നൂഞ്ഞേരി യിലെന്ന ആകാംക്ഷയിലായി. ബനു നളീറും ഖുറൈഷികളും ഒററക്കെട്ടായി. കയ്യങ്കോട് വഹാബികൾ പൊട്ടിപ്പുറപ്പെട്ടതായി കിംവദന്തികൾ പ്രചരിപ്പിക്കപ്പെട്ടു. കിട്ടാവുന്ന പരമാവധി ആയുധങ്ങൾ ശേഖരിക്ക പ്പെട്ടു. അതിന്റെ ഫലമാണ് അന്നത്തെ ലോക താരങ്ങൾ തന്നെ ഇക്കാക്കക്കു എതിരെ നൂഞ്ഞേരിയിൽ അവതരിക്കപ്പെട്ടത്. വഹാബിയാണെന്ന് തെളിയിക്കൽ ഓർത്തഡോക്സിയുടെ ബാധ്യതയായി. അതിന് പ്രധാനമായും അവരുപയോഗിച്ചത് കയ്യങ്കോട് മദ്രസയിൽ പഠിപ്പിച്ചിരുന്ന അമലിയ്യാത്തിലെ ചില പാഠങ്ങൾ ആയിരുന്നു. സുല്ലmuddenഎന്ന തനി സുന്നി എഴുതിയ ബുക്കിൽ ബാങ്കിന്റെ ദുആ യിൽ warzuknaa ഷഫാathahu എന്ന വേർഡ് ഇല്ല എന്ന തായിരുന്നു പ്രധാന ആരോപണം. യഥാർത്ഥത്തിൽ സുന്നി തന്നെ ആയ പറവണ്ണ മൊയ്ദീൻ കുട്ടി മുസ്ലിയാർ ആണു ആ ബുക്ക് രചിച്ചത്. സമസ്തക്കും അവരുടെതായ പാഠ പുസ്തകം ഉണ്ടായിരുന്നു. ആ ബുക്ക് കയങ്കോട്ട്ട് പഠിപ്പിച്ചിരുന്നില്ല. സമസ്ത യുടെ ദുആ യിൽ വർസുക്നാ ഷഫാathahu കൊടുത്തിട്ടുണ്ട്. (ഗൾ ഫ് രാജ്യങ്ങളിലെ tel -വിഷനിൽ കാണിക്കുന്ന ദുആയിൽ വർസൂഖ്നാ ഇല്ല ). അങ്ങനെ ഇരിക്കെ പ്രായ പൂർത്തിയെത്താത്ത പെൺകുട്ടികളേ മദ്ഹബ് മാററി ഹലാൽ അല്ലാത്ത നിലക്ക് അന്നത്തെ സമൂഹത്തിലെ പ്രധാന പണ്ഡിതൻ വിവാഹം ചെയ്തു കൊടുത്തു. ഈ വിവാഹങ്ങൾ valid അല്ലെന്നും കുട്ടികൾ ജനിച്ചാൽ ഹറാം കുട്ടികളായിരിക്കുമെന്നും ഇക്കാക്ക വാദിച്ചു. ഓർത്തഡോക്സ് കളുടെ ഉറക്കം കെട്ടു. ഫത്വ കൾക്ക് പരക്കം പാഞ്ഞൂ. പലരും പല ഫത്വ കളും ഇറക്കി നോക്കി നോട്ടീസ് ആയും ഫത്വ ഇറങ്ങി. ഇക്കാക്കാഎന്ന വിന്ധ്യനു മുന്നിൽ എല്ലാം ചീററി പോയി. അങ്ങനെയാണ് ഖുതുബിയുടെ വരവ്. ഹുദൈബിയ സന്ധി ഉണ്ടായി. ഖുത്ബിയുടെ വിധി അറിയാൻ ജനക്കൂട്ടം കയ്യൻകോട്ടേക്ക് പ്രവാഹം ആയി ഒഴുകി. കാട്ടാമ്പള്ളി പാലം ഇല്ല. ഖുതുബി കക്കാട് പുഴയിലൂടെ തോണിയിൽ കല്ലരുക്ക് വന്നിറങ്ങി. മദീനക്കാർ നബിയെ സ്വീകരിച്ച പോലെ ഖുതുബിയെ ജനങ്ങൾ "thala al badru alaina, minsaniyathil vidaa "ചൊല്ലി വരവേറ്റ്.. ആള്കൾ ശ്വാസം പിടിച്ചു കാത്തിരുന്നു., ഒരു വശത്തു കുഞ്ഞീക്കാക്ക മാത്രം. മറു വശത്തു അടുത്ത നാടുകളിലെയും നൂഞ്ഞേരിയിലെയും പണ്ഡിതൻമാരും സമ്മർദ്ദ ശക്തിയായി ജനക്കൂട്ടവും. കൂക്കി ആർത്തു ചിരട്ട മുട്ടി നാട് കടത്താൻ പൊതുജനം കാത്തു നിന്നു. പള്ളിക്കകത്ത് ചർച്ച തുടങ്ങി.അറബി ഭാഷ മററ് ഭാഷ പോലെ അല്ല. അർത്ഥം അറിയുന്നവനെ വായിക്കാൻ കഴിയു. ഇംഗ്ലീഷ്. മലയാളം ഭാഷ കൾ അർത്ഥം അറിയാത്ത വർക്കും വായിക്കാൻ കഴിയും. ഖുർആൻ വായിക്കുന്നത് ഹര്കത് ഉള്ളത് കൊണ്ടാണ്. ഭാഷയുടെ ഈ പ്രത്യേകത കൊണ്ട് ഇബാറത് വായിക്കുമ്പോൾ തന്നെ പണ്ഡിതനെ പണ്ഡിതൻമാർ തിരിച്ചു അറിയുന്നു. വര്ഷങ്ങളോളം ദർസിൽ കൈൽ കുത്തിയിട്ടും തലേലൊന്നുമില്ലാത്ത തലേ ക്കെട്ട് മാത്രം ആയിതീരുന്നത് അറബിയുടെ ഈ വല്ലാത്ത സങ്കീർണത കൊണ്ടണ് (അത് കൊണ്ട് വേറെ ഗുണങ്ങളുണ്ടെങ്കിലും )..മഹാ പണ്ഡിതന്മാരുടെ സാന്നിധ്യത്തിൽ രണ്ടു വരി വായിക്കാൻ മുട്ട് വിറക്കും.. മസ് അല കൾ ഒന്ന് ഒന്നായ് ചർച്ച ചെയ്യ്തു. തെളിവ് കൾ അറബിയിൽ അവതരിപ്പിക്കുമ്പോൾ തന്നെ മററ്ള്ളവരുടെ കഴമ്പില്ലായ്മയും ഇക്കാക്കാന്റെ ഫിഖ്ഹിലും ന്ഹവിലും ഉ ള്ള അഗാധമായ അറിവും ഖുതുബി ക്കു വ്യക്തമായി. സത്യസന്ധതയും, നാടുകളിൽ മുസ്ലിംകൾ ക്കിടയിൽ ഐക്യ വും ആഗ്രഹിച്ചിരുന്ന സാഥ്വിക പണ്ഡിതൻ കൂടിയായ ഖുതുബി ഇക്കാക്കാനേ വഹാബി ആയി പ്രഖ്യാപിചില്ല. പകരം. "കുഞ്ഞേദീനോടും കൂടി അന്വേഷി ച്ചേ ഈ നാട്ടിലെ തീരുമാനം എടുക്കാവൂ അവനു കിതാബ് തിരി യും "എന്ന് ഫത്വ... ആള് കൾ നിരാശ രായി.. പക്ഷെ അടുത്ത പോരാട്ടത്തിന് കോപ്പ്കൾ തേടി കൊണ്ട് ജില്ലയിലെ ഏററവും വലിയ പണക്കാരനും അന്നത്തെ congress A I C C മെമ്പറുമായിരുന്ന ഒരു ടൈക്കൂൺൻറെ പിന്തുണ തേടി...ആ കഥ അടുത്തത് തുടരും
- Get link
- X
- Other Apps
ഉപ്പാനെ ദയനീയമായ് അവസാനിപ്പിച്ച കഥ :::തറവാട് സ്വത്ത് ഭാഗീകരണം നടന്നപ്പോൾ കായ്യങ്കോട്ടെ പുരയും കുലുമാലും ഒഴിവാക്കി കൂടുത്തൻകെയിൽ വീടും ഭാഗവും ചൂസ് ചെയ്യാൻ ഉമ്മ ഉപ്പാനെ കുറെ നിർബന്ധിച്ചു. സൊറയും വെടിയും ഇഷ്ടപ്പെട്ട ഉപ്പ അമ്മദു കുട്ടിക്കാന്റെ തട്ടിപ്പിൽ കുടുങ്ങി കയ്യങ്കോട് വീടും ഓഹരിയും സെലക്ട് ചെയ്തു. എളാപ്പാനെ ഭയന്ന കാരണവൻമാർ പൈങ്കിളിയായ ഉപ്പാനെ കയ്യങ്കോട് താമസിക്കാൻ നിർബന്ധിച്ച്ചു. ക്രമേണ ഉമ്മാന്റെ വീക്ഷണം ആണു ശരിയെന്ന് ബോധ്യം ആയി. കാരണവന്മാരെ കൊണ്ടാണ് മറിയവും മക്കളും ജീവിക്കുന്നത് എന്ന് തോന്നൽ പൊതുവെ.. ഉപ്പ കണക്കു നോക്കാതെ പോക്കറ്റ് തുറന്ന് വെച്ച് അളിയന്മാരെ സന്തുഷ്ടരാക്കി.. സ്വപ്നജീവിയായ ഉപ്പ കാലം കൈ വിടില്ല എന്നു തെറ്റ്ധരിച്ചു. ചില കാരണവന്മാർ അവസരം ശരിക്കും മുതലെടുത്തു. എല്ലാ അമ്മായി മാരെയും തൊട്ടിലാടിച്ചു ഉമ്മ വശം കെട്ടു. ഉപ്പാന്റെ സദ്യ മൃഷ്ടാന്നം തട്ടി കാരണന്മാർ പള്ള "പള്ളി മിഹ്രാബാക്കി.""... ഉപ്പാക്ക് ധൂർത്തൻ എന്നു കാരണവന്മാർ പേരിട്ടു. ഞാൻ ഒരു കാരണവരെ ഒഴിവാക്കുന്നു. എല്ലാവരും ക്രൂരൻ എന്നു വിളിച്ചിരുന്ന മീശ ക്കാരനെ. വീട്ടിൽ നടക്കുന്ന യഥാർത്ഥ ചിത്രം ഓർക്കു ശരിക്കും അറിയാം ആയിരുന്നു.പക്ഷേ ഓർ സ്നേഹിക്കൽ കല മ്പിയിട്ടാണ്.. അളിയന്മാരുട ചൂഷണത്തിനു നിന്ന് കൊടുത്തു ഉപ്പ മുടിഞ്ഞു. കാദർ ക്കാ കാനോട് കടം ചോദിക്കും. പുളിച്ച തെറി യും പറഞ്ഞു കടം നൽകും.. ഉപ്പ സാമ്പത്തികമായി തകർന്നു. എല്ലാ കുററവും പെട്ടെന്ന് ഉപ്പാന്റെ തലയിൽ കെട്ടി വെച്ചു.. സുഖിച്ചവർ കണ്ടാൽ മിണ്ടാതെ ആയി.. ഒരു പുലര്കാലം, ഉപ്പ എന്നേയും കൂട്ടി വടക്കേ മൊട്ടക്ക് പോകയായിരുന്നു.. കോശോൻ കുഞ്ഞമ്പുവിന്റെ ചായ കടയിൽ എത്തിയപ്പോൾ ഉപ്പാക്ക് ചായ കുടിക്കണം.. ചായ കുടിച്ചു. ഉപ്പ പോക്കറ്റ് തപ്പി. ഉപ്പാക്ക് അറിയാം പൈസ ഇല്ലെന്ന്." കൈ നീട്ടം "ആണ്.. ഉപ്പ നിന്ന് പരുങ്ങുന്നത് കണ്ട ഒരു വെളുത്ത കുശവൻ പറഞ്ഞു'' മാഷ് പോയ് ക്കോ ഞാൻ കൊടുത്തോളാം"". ഞാൻ ഗൾഫിൽ നിന്ന് വരുമ്പോൾ ഒക്കെ ആ സഹൃദയന്നു ഉപഹാരം കൊടുത്തു കൊണ്ടിരുന്നു. ഇപ്പോൾ പേര് മറന്നു പോയി. ഞാൻ എൽ ഐസി ക്കു എതിരായിന്നു. LIC എടുക്കൽ ഹറാം ആയി ഞാൻ വിശ്വസിച്ച കാലം. ഏജന്റ് മാർ പലരും വരും വീട്ടിൽ.. മേല്പറഞ്ഞ കുശവന്റെ അനുജൻ വന്നപ്പോൾ ഞാൻ എടുത്തു. എൽ ഐ സി ക്കു വേണ്ടിയല്ല ഉപ്പന്റെ ഓർമ്മക്ക്.. കാരണന്മാര് ടെ പരിഹാസവും നാട്ടിൽ നേരിടേണ്ടി വരുന്ന അപമാനവും ഉപ്പാനെ രോഗിയാക്കി.. വിൽക്കാൻ സ്വത്ത് ഉണ്ടെങ്കിലും ഉപ്പ വിററില്ല. വിൽക്കൽ അപമാനം.. മൊയ്ദു ഇളയ യുടെ പാർട്ടും കൂടി ചേർന്നു വേഗം മരിക്കാൻ ഉപ്പ ആഗ്രഹിച്ചു.. അങ്ങനെ കണ്ണൂർ ഹെഡ് ക്വാർട്ടസ് ഹോസ്പിറ്റൽ പേ വാർഡിൽ ഞാൻ മാത്രം സാക്ഷിയായി ഉപ്പ അന്ത്യശ്വാസം വലിച്ചു. അന്ന് ഉപ്പ എന്നോട് ചോദിച്ച ചോദ്യങ്ങൾ എന്റെയും മാരി യത്തിന്റെയും കാര്യങ്ങളെ ഓർത്തു വേദനിക്കുന്നു എന്നു മനസ്സിൽ ആയി.. പാഠം 1, തീരുമാനം എടുക്കുന്പോൾ ചിന്തിക്കുക 2--ഫ ഇദാ faragtha ഫൻസബ് 3-സമ്പത് കാലത്തു കാ പത്തു വെക്കണം.. അവന്റ്റെ കയ്യേ സ്വന്തം തലക്കടിയിൽ വെയ്ക്കാൻ പാടുള്ളു (അടുത്തത് മൊയ്ദു ഇളയ )
- Get link
- X
- Other Apps
ഉപ്പയും ഉമ്മയും ദക്ഷിണ ധ്രുവവും ഉത്തര ധ്രുവവും ആയിരുന്നു. ഉപ്പാന്റെ വീക്ഷണങ്ങളോട് ഉമ്മ തീരെ പൊരുത്തപ്പെട്ടിരുന്നില്ലഔദ്യോഗിക ജീവിതത്തിന്റെ ആലസ്യം ശീലമായിരുന്ന ഉപ്പ നവീന വസ്ത്രങ്ങളും രാജകീ യ ഭക്ഷ്ണങ്ങളും ഇഷ്ട്ടപ്പെട്ടു. തേനും പശുവിൻ നെയ്യും തൈരും പച്ചക്കറിയും ഫ്രൂട്ട്സും അലീസയും ഉപ്പ സമൃദ്ധമായി കഴിച്ചു. ആട്ടിൻ സൂപ്പും മട്ടനും ചിക്കനും ഇല്ലാതെ ഉപ്പാക്ക് ജിക്കാനാവില്ല. വിൻസ്റ്റൺ ചർച്ചിലിന്റെ കണ്ണടയും ചാർളി ചാപ്ലിൻ വാക്കിങ് സ്റ്റിക്കും കെന്നഡിയുടെ സഫാരി സൂട്ടും അണിഞ്ഞു ഉപ്പ കയ്യങ്കോട്ട് അത്ഭുതം സൃഷ്ടിച്ചു.. വായിക്കാൻ വാങ്ങിയത് പ്രബോധനം. വലിച്ചിരുന്നത് ചാർമിനാർ. അല്ലെങ്കിൽ വാധ്യാര് ബീഡി. ഇതൊന്നും കയ്യങ്കോട്ട് ലഭ്യമല്ല കണ്ണൂരിൽ നിന്നോ കക്കാട്ട് നിന്നോ വരുത്തി. എഴുതിയ പെന്നു ഷീഫെർസ്. നോമ്പിന് ശീശ -ഹുക്ക -വലിച്ചു മേദസ്സ് അകററി.. മൊട്ടയടിക്കുന്ന നാട്ടിന്പുറത് അമേരിക്കൻ മിലിട്ടറി ക്രോപ്പു ചെയ്തു. എന്നെ ക്രോപ് ചെയ്യിച്ചു. ബലിക്കാക്ക എനിക്ക് പേരിട്ടു "അപ്പു ".എന്നു.. അന്ന് വള്ളുവൻ അപ്പൂന്റെ ക്രോപ് ആയിരുന്നു എന്റെ തലയിലെ കട്ട്.. ഓറഞ്ച്ചും ആപ്പിളും മുന്തിരിയും വാങ്ങാത്ത കാലം..മക്കളെ നല്ലോണം ഫ്രൂട്ട് തീറ്റിച്ചു. ഒന്നാന്തരം വസ്ത്രം വാങ്ങി തന്നു. നല്ല ഉയരവും, ജോസ്പ്രകാശിനെ പോലെ ഫിസിക്കൽ ഇമേജും ഉള്ള ഉപ്പ ഒരു ഒററയാൻ ആയിരുന്നു.. ചിന്തയിലും ഭാവത്തിലും ചലനത്തിലും.. ഉപ്പാക്കു എപ്പോഴും വീട്ടിൽ സമ്മേളനം വേണം. സൊറ ആസ്വദിക്കും. ഇന്നത്തെ ലാവിഷ് പ്രവാസിപോലും ഉപ്പാന്റെ ജീവിതാസ്വാദനം കേട്ടാൽ അത്ഭുതപ്പെടും.തനി അറേബ്യൻ ഷെയ്ഖ് തന്നെ.. സൂറത്ത് റഹ്മാനിൽ സ്വർഗം ഭാവാത്മകമായി വിവരിച്ചത് വായിക്കുമ്പോൾ എന്റെ ഉപ്പാന്റെ ഭാവനകളെ ഓർമ വരും. വെറും സ്വപ്നത്തിൽ ജീവിച്ച മനുഷ്യൻ. എന്ത് പുതിയതു കണ്ടാലും അത് പകർത്തും. അങ്ങനെയാണ് ജപ്പാൻ കൃഷിയും കമ്പോസ്റ്റു നിർമാണവും ഉപ്പ പരീക്ഷിച്ചത്. വ്യത്യസ്തനാവാൻ വല്ലാത്ത അഭിവാഞ്ചയായിരുന്നു.ചായ പൊടി വാങ്ങിയാൽ പോരാ ബ്രുക് ബോണ്ട് എ വൺ തന്നെ വേണം. അത് സുഗന്ധം പോകാതെ സൂക്ഷിച്ചു വെക്കാൻ കൗതുകം നിറഞ്ഞ ഡപ്പിയും.. ചായ കുടിച്ചാൽ പോരാ ചായ മഗ് വിക്ടോറിയൻ തന്നെ വേണം. പെൺ മക്കളോട് വലിയ ഇഷ്ടമായിരുന്നു. ആണൊന്നും തെളിച്ച വഴിക്കു നടന്നില്ല. അത് കൊണ്ടാ പുത്രിമാരെ കൂടുതൽ ഇഷ്ടപെട്ടത്. നൂഞ്ഞേരി സ്കൂളിന്റെ മുന്നിൽ കാണുന്ന കൊന്ന മരം ഉപ്പ നട്ടതാണ്.... തുടരും
- Get link
- X
- Other Apps
ട്രാജഡി ആയ വിവാഹങ്ങൾ :വിരിഞ്ഞ മാറും വിശാലമായ ചുമലും അറിവിന്റെ ആഴമുള്ള കണ്ണുകളും, വീതിയുള്ള നെററിത്തടവും, വ്യക്തിത്വം വിളിച്ചോതുന്ന ശരീര ഘടനയും, ഒക്കെ ചേർന്ന് കുഞ്ഞീക്കാക്കയെ തന്റെ യൗവനത്തിൽ ആളുകൾ പ്രഥമ ദൃഷ്ട്യാ ബഹുമാനിച്ചിരുന്നു. പേടിക്കുകയും ചെയ്തിരുന്നു. മുണ്ടേരി മൊട്ടക്ക് ഒററക്ക് കിട്ടിയാൽ രണ്ടു പൂശാൻ വിചാരിച്ചവർ മൂപ്പരെ കാണുമ്പോൾ തന്നെ മൂത്രം ഒഴിച്ച് പോയ സംഭവം പോലും ഉണ്ടായിട്ടുണ്ട്. ഇത്ര വ്യക്തി ത്വം തികഞ്ഞ യുവാക്കൾ അപൂർവമായിരുന്നു.. സാമ്പത്തിക ശേഷിയും കൂടി ചേർന്നപ്പോൾ ഇക്കാക്കയെ പുതിയാപ്പിളയായികിട്ടൽ ഒരു തറവാട്ടിന് അലങ്കാരം തന്നെ ആയിരുന്നു.. തത്തുല്യ മായ തറവാട് നൂഞ്ഞേരിയിൽ ഇല്ലെന്ന തോന്നുന്നു. അങ്ങനെ മാണിയൂർ അഹ്മദ് മുസ്ലിയാരുടെ പിതാവ് അബ്ദുല്ല മുസ്ലിയാർ,മുഖേന, പാലത്തുങ്കര തങ്ങളുടെ മകളെ വിവാഹത്തിനുള്ള ഏർപ്പാട് പൂർത്തിയായി. ഇക്കാക്ക പുതുയാപ്പിള ചമഞ്ഞു ഇറങ്ങി. ഏഷണിയുടെ കഠാര പിന്നിൽ നിന്ന് ക്രൂരമായി കുത്തി. വിവാഹത്തിൽ നിന്നു പെൺ വീട്ടുകാർ പിന്മാറി ക്ക ള ഞ്ഞു ദയനീമായിരുന്നു ഇക്കാക്കാൻറെ അവസ്ഥ. നാട്ടുകാരുടെ മുന്നിൽ തുണി അഴിഞ്ഞു പോയ അവസ്ഥ. ഗതികേടിൻറെ താത്കാലികാശ്വാസം ഉപ്പാപ്പന്റെ മരുമകളെ "കാ യിന്റവിടെ"കെ ട്ടിയെന്നു വരുത്തി മാനം കാത്തു. മാനം മുട്ടുംവരെ അഹങ്കരിച്ച നമ്മുടെ തറവാട്ടിന്ന് ആദ്യം കിട്ടിയ സ്മാഷ്.. സ്വന്തം പെണ്മക്കളെ മരുമക്കൾക്ക് കെട്ടിച്ചു കൊടുക്കാത്ത മമ്മി ഹാജിക്കന്റെ മകൻ മച്ചിനിച്ചിയെ കെട്ടേണ്ടിവന്നു. ഗതികേട് കൊണ്ട്.... ഇതിൽ ഒരു പാട് പാഠം ഉണ്ട്.. ജീനിയസ് ആയി സ്വയം കരുതുന്ന ഇക്കാക്കയും വിധിയുടെ ഇരയാണ്.
- Get link
- X
- Other Apps
!!!ഉപ്പ ബയക്കായി മൂന്നാല് വർഷം വീട്ടിൽ വരാതെ.... നാട്ടിൽ ആരുണ്ട് ഇവരെ ഇ ണക്കാൻ? മമ്മി ഹാജിക്കന്റെ മുന്നിൽ വന്നു രണ്ടു ഞായം പറയാൻ ധൈര്യശാലികൾ ഇല്ല. മമ്മി ഹാജിയും മക്കളും തനി അഞ്ഞൂറാനും മക്കളും തന്നെ . ആ സിനമയിലെ ഫിലോമിനയാണ് ആയാർ മമ്മദ്കാ....... വാശിയാണ് അവരുടെ ശരി. കാതിൽ കടുക്കൻ ഇട്ട് നെററി യിൽ കുറി തൊട്ട വാണിയൻ കേളു രംഗത്തു വന്നു. രണ്ടു ഹാജ്യന്മാരെയും സന്ധിയിലെത്തിച്ചു. ഉപ്പ വീണ്ടും പുതിയാപ്പിളയായി വന്നു................ .................. അന്ന്.. മാണിയൂരിൽ നിന്ന് കയ്യങ്കോട് നടന്നെത്താൻ ഉള്ള പാട് ആലോചിച്ചു നോക്കു.. അല്ലാഹ് എവിടെ യാണ് ഇണയെ ചേർത്ത് വെക്കുന്നത് എന്നത് അത്ഭുതം തന്നെ .. അഞ്ഞൂറാനും മക്കൾക്കും പററിയ ഒരു പുതിയാപ്പളയെ കണ്ടെത്തിയത് വാണിയൻ കേളു ആയിരുന്നു.. അങ്ങനെ കുഞ്ഞുമ്മാനെ എളാപ്പ കെട്ടി... എളാപ്പ വന്നതാണ് ഇവരുടെ ആരോഗ്യം വർധിപ്പിച്ചത്.. ഉമർ (റ ) ഇസ്ലാം സ്വീകരിച്ച അവസ്ഥ. വാളും വീശി പരസ്യ പ്രബോധനം.. സമ്പത്തു, ആരോഗ്യം, പള്ളി, വിദ്യാഭ്യാസം, രാഷ്ട്രീയം എല്ലാത്തിലും ഇവർ ഒരു പക്ഷത്തുണ്ടാവും. ഇളേപ്പയുടെ കടന്ന് വരവോടെ സീപീക്കാർ കല്പിക്കുന്നവരും മററ്ള്ളവർ അനുസരിച്ചു ജീവിക്കേണ്ടവരും ആണ് എന്ന അവസ്ഥ ഉണ്ടാക്കി. ശക്തി യുക്തിയെ നിയന്ത്രിക്കാൻ തുടങ്ങി................ ഉമ്മാന്റെ ബെഡ് റൂമിന് പുറത്ത് ഒരു കുട്ടിചേതിയും റൂമിൽ നിന്ന് പുറത്തു ഇറങ്ങാൻ വാതിലും ഉണ്ടായിരുന്നു. ഞാൻ പലപ്പോഴും ആലോചിക്കും. ഇത് എന്തിനാ? കല്യാണം കഴിഞ്ഞപ്പോഴാണ് ഉപ്പ അത് ഉണ്ടാക്കിയതിന്റെ ആവശ്യം മനസ്സിൽ ആയതു. ഇന്ന് ടോയ്ലറ്റ് ഇല്ലാത്ത ബെഡ് റൂം ഇല്ലല്ലോ.. ആരും അങ്ങനെ ഒരു വാതിൽ ഇന്ന് വെക്കില്ല.. "ഒരു വട്ടം കൂടി യാ ഓർമ കൾ മേയുന്ന തിരുമുറ്റത്ത് എത്തുവാൻ മോഹം, കാററത്ത് വീഴുന്ന മൂക്കൻ മാങ്ങകൾ ഓടി എടുക്കുവാൻ മോഹം "
- Get link
- X
- Other Apps
ഇന്നുള്ള നമ്മെക്കാൾ എത്രയോ ഉയർന്ന കാഴ്ച പ്പാട് പുലർത്തിയിരുന്നു നമ്മുടെ പഴയ തലമുറ. വിദ്യാഭ്യാസത്തിനും അറിവിനും തറ വാടി ത്വത്തിനും കുലമഹിമക്കും ആയിരുന്നു അവർ പ്രാധാന്യം നൽകിയിരുന്നത്. രണ്ടു പെണ്മക്കൾക്കു രണ്ട് കാദർ മാരെ പുതിയാപ്പിളമാരാക്കി. ഒരാൾ മാഷും ഒരാൾ മുസ്ലിയാരും . ചരിത്രപരമായ നവീകരണം അവിടെ തുടങ്ങി. മരുമക്കത്തായതിന്റെ അവകാശം പറഞ്ഞു കുഞ്ഞുമ്മാനെയും എന്റുമ്മാനെയും നോക്കിയിരുന്നവർ അസൂയാലുക്കളുമായി. സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യം പോലെ സ്വത്തുക്കൾ.... ഗൂഗിൾ മേപ് കാർക്ക് ഹെലികോപ്റ്റർ മാപ്പിംഗ് നടത്തിയാലും അതിരുകൾ കാണാത്തത്ര സമ്പത്. മാതോടം മുതൽ മലേഞ്ചാൽ വരെ ചേലേരി മുക്ക് മുതൽ കുന്നുങ്കയ് വരെ. സ്വത്തുക്കൾ ശോഷിച്ചു പോകുമെന്ന് കരുതി പൂങ്കിളവൻമാർ ആവുന്നത് വരെ കല്യാണം ചെയ്യാതെ അലസരായി കാലം കഴിച്ചു.. ഇത്രയും ഭീമമായ സ്വത്തുണ്ടായിട്ടും ഹജ്ജ് ചെയ്യാതെ നിധി കാക്കുന്ന ഭൂതങ്ങൾ ആയ ഒരു മുസ്ലിം തറവാട് കേരളത്തിൽ കാണില്ല.. സന്താനങ്ങളും ചെലവും ഇല്ലാത്തവർക്ക് അള്ളാഹു പുരോഗതി തടഞ്ഞു.. എന്ത് കൊണ്ടാണ് നമ്മുടെ ഉമ്മമാരും കാരണവന്മാരും ഹജ്ജ് നിർവഹിക്കാതെ മരിച്ചു പോയത്.. അത് ഗവേഷണം നടത്തുമ്പോൾ കിട്ടുന്ന ഉത്തരം നമ്മുടെ കുടുമ്പത്തിൽ ഡീപ്പ് ആയ ഈമാൻറെ അഭാവം ആണ്. വിശ്വാസം അതൊന്നു വേറെ തന്നെ. മതപരമായ കാര്യമായ നിർബന്ധം ഇല്ലാതെ തന്നെ കയ്യങ്കോട്ടെ സാധുക്കൾ നമസ്കാരം, നോമ്പ് തുടങ്ങിയവ സുതരാം നിർ വ ഹിക്കുന്നു. നമ്മുടെ അവസ്ഥ പത്തായം തുറക്കും പാത്തു കുത്തും കദീസ്ത വെക്കും നാം തിന്നും പിന്നെന്ത്? ചരിത്രം ഉൾക്കൊള്ളുക. ഉമ്മയും കുഞ്ഞുമ്മയും വായിക്കും എഴുതും. അന്ന് മററ് സ്ത്രീകൾക്ക് അത് ഹറാം ആയിരുന്നു.. പുതിയ തലമുറയിലെ ഉമ്മമാർ ആൺ മക്കളെ വിദ്യാഭ്യാസം ചെയ്യിച്ചു തലമുറയുടെ നിലവാരം നില നിർത്തണം. പെൺ മക്കൾ സ്വയം പഠിക്കും..ആൺ മക്കൾ ആണ് അടിത്തറ.. പെണ്മക്കൾക്കു "ആൺ കുട്ടി "കളെ തിരഞ്ഞെടുക്കുക.
- Get link
- X
- Other Apps
ഭൗതിക സർട്ടിഫിക്കേറ്റ് ആണു ഒരു സ്ഥാപനത്തിന്റെ പെരുമ നിര്ണയിക്കുന്നതെങ്കിൽ ഫാറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളേജിന് സമാനമായ കോളേജ ആയിരുന്നു കയ്യങ്കോട്ട് ഇക്കാക്ക നടത്തിയിരുന്നത്.. മുൻഷി മാർ ആയിരുന്ന കേ പി മേമി, കേ സി ഹംസ, സി എച് മുഹമ്മദ് കുട്ടി, അഫ്ദൽ എൻട്രൻസ് പാസായ ഞാൻ, ഒക്കെ കയ്യങ്കോട് ദര്സിന്റെ ഉത്പന്നങ്ങൾ ആണ്. കൂടാതെ വിദേശത് നല്ല ജോലി ചെയ്ത ചിലരും കയ്യങ്കോട് ദര്സിലെ jlഉത്പന്നങ്ങൾ തന്നെ.നാട്ടുകാർ വലിയ ചെലവ് വഹിച്ചു തീറ്റി പോറ്റിയ നൂഞ്ഞേരിയിലെയോ കാര്യാപ്പിലെയോ ദര്സുകൾ നാടിന് എന്ത് നൽകി? ആർ .കാദർ മുസ്ലിയാരുടെ കീഴിൽ പഠിച്ച കണ്ണോത് മജീദ് ക്കാ ആ പരീക്ഷ യിൽ തോറ്റ് പോയി.. തെക്കീൽ അന്ദ്രമാനിക്ക, മംഗോളിൽ lഅന്ദ്രമാനിക്ക, ഉത്തറ ന്ടിയിൽ അബുബക്കർക്ക തുടങ്ങയവർ കയ്യങ്കോട് ദർസിൽ കൂടി ജോലി തേടി ജീവിതം കണ്ടവരാണ്.. കയ്യങ്കോട് മദ്രസയിൽ വളരെ ശാസ്ത്രീയമാ സംവിധാനം ആണു ഇക്കാക്ക നടപ്പിൽ വരുത്തിയിരുന്നത്. നല്ല ഗാർഡൻ, ഉണ്ടായിരുന്നു മദ്ദ്രസക്ക്. മററ് മദ്രസ്സകൾ പെൺകുട്ടികൾക്ക് pഎഴുത്തു ഹറാം ആക്കിയ കാലത്ത് lമലയാളം ഹിന്ദി ഭാഷകൾ മദ്രസയിൽ നടപ്പിൽ വരുത്തി. ഇക്കാക്ക ഒരു പണ്ഡിതനാണെങ്കിലും കയ്യങ്കോട്ടെ ജിയോളജിയും കെമിസ്ട്രിയും മനസ്സിൽ ആക്കുന്നതിൽ പരാജയപ്പെട്ട്ടു. സ്വന്തം കുടുമ്പത്തിന്റെ സ്വത്ത് കല്ലരു ചിറ. പുറ ക്കണ്ടി, പുത്യകേളോത് താഴെ ചിറ ഇതൊക്ക നാട്ടു കാരെ ദീൻ പഠിപ്പിച്ചു നന്നാക്കാൻ വഖഫ് ചെയ്തു. നോമ്പ് ഇരുപതു മുതൽ കയ്യങ്കോട്ട് കാർക് നോമ്പ് തുറക്കാൻ പയർ lകഞ്ഞി വിതരണം ചെയ്തു ചട്ടിയും കലവും ആയി കയങ്കോട്കാർ മുഴുവൻ മദ്രസമുററതു അണി നിരക്കും. ഒരു കൈൽ കഞ്ഞിക്കു എന്ത് വില എന്നറിയാൻ, ഒരു കാര്യം പറയാം. കഞ്ഞി പകരുമ്പോൾ കൂടുതൽ കിട്ടാൻ ആളുടെ എണ്ണം നുണ പറയും അന്ന് കല്ലരു പുഴയിൽ ഏററവും ഇറക്കവും ഉണ്ട്. ഗൾഫ് പണം കടന്ന് വന്നിട്ടില്ല.മഞ്ചക്കു വെച്ച് ചെമ്മീൻ പിടിച്ചു ജീവിതം.. ചെമ്മീൻ തിന്ന് ബുദ്ധി ചെമ്മീൻ ആയ ജനതയാണ് കയൻകോഡ് ചെമ്മീൻ കഴിക്കൽ കറാഹത് ഉണ്ടെന്ന് തോന്നുന്നു
- Get link
- X
- Other Apps
ഭൂതകാല സ്മരണ കൾ ആണ് ഒരാളുടെ അസ്ഥിത്വം രൂപപെടുത്തുന്നത്. അത് ജീവിതം ആർക്കും വിധിക്കപ്പെട്ടത്തിനെതിരെ തിരുത്താൻ കഴിയില്ല. നാം ജനിച്ചതും വളർന്നു വന്നതും ചോടത്തിൽ പൊല്പീലാണ്. അതിലെ ഗുണവും ദോഷവും നമുക്ക് ഉണ്ടാവും. നമ്മുടെ പുതിയ തലമുറ മനസ്സിൽ ആക്കേണ്ട വസ്തുത കയ്യങ്കോട് സീപിക്കാർക്കു മുമ്പും ശേഷവും എന്തായിരുന്നു എന്നതാണ്. നമുക്കെതിരെ സംഘടിതമായി തന്നെ ദുഷ് പ്രചരണം ശക്തമായി അന്നും ഇന്ന് രഹസ്യമായും നടക്കുന്നു. അത് എന്ത് കൊണ്ടാണ് അങ്ങനെ എന്ന് ചിന് തിക്കുമ്പോഴാണ് നമ്മുടെ പൂർവീകർ ആരാ എന്നു ചിന്തിക്കേണ്ടി വരുന്നത്. അന്നത്തെ കയ്യങ്കോട്ടെ മറ്റ് കുടുമ്പങ്ങളെ കുറിച്ച് പഠിക്കുമ്പോൾ ആണു നമ്മുടെ കാരണവൻമാർ നബി മാർ ആണോ എന്നു തോന്നുക. ഓരോ തറവാട്ടിലും ശക്തൻ ദുർബലനേ അടിച്ചമർത്തുമ്പോൾ ദുര്ബലന്റെ പക്ഷത്ത കുഞ്ഞീക്കാക്ക എന്ന ഖലീഫ ഉണ്ടാവും. അപ്പോൾ ആകുടുമ്പത്തിലെ ശക്തൻ നമ്മുടെ ശാത്രവകുകയും ദുര്ബലൻ കാര്യം നേടിയ ശേഷം മുനാഫിഖ് ആവുകയും ചെയ്യും. താരതമ്യം ചെയ്താൽ മററ് ഒരുകുടുംബവും ഇത്ര മേന്മ പുലർത്തിയതായി കാണില്ല. ഉദാ :ഉപ്പ മരിച്ചു എന്ന് ഒരു മോൻ കോടതിയിൽ, മരിച്ചിട്ട് ഇല്ല എന്നു മററു ഒരു മോൻ അന്ന് തന്നെ അതെ കോടതിയിൽ അഫിഡവിറ്റ് കൊടുക്കുന്നു. കയ്യങ്കോട്ട് പ്രശസ്തമായ ഒരു തറവാട്ടിൽ നടന്നതാണ്.. ഈ കേസിൽ നീതിയുടെ പക്ഷത്തു സീപിക്കാർ.. വേറൊരു കേസ്, ഒരു പുരയിൽ താമസം. അനുജത്തി ഏട്ടത്തിമാർ ക്കെതിരെ കേസ് കൊടുത്ത്. ഒരേ വീട്ടിൽ കിടന്നു കേസ് നടത്തി. സീപിക്കാർ നീതിയുടെ പക്ഷത്തു. ആലി അന്തൂക്കാനേ ആലി ഇബ്രാഹിംക്കാ റോഡിലിട്ട് പരസ്യമായി മർദിച്ചു. അന്തൂക്കാനേ രക്ഷപ്പെടുതാൻ ഫസ്ലുക്ക് ഇടപെട്ട് ഇബ്രയിൻക്കക് രണ്ടു കൊടുത്തു. പിന്നീട് അന്തൂക്കയും ഇബ്രായിന്ക യും സഹോദരൻമാർ ഫസ്ലുക്ക ശത്രുവും. ഇതാണ് നമുക്കെതിരെ പ്രചാരവേലയുടെ ചിത്രം. Rss കാർ ചെയ്യന്നത് ചരിത്രത്തെ തിരുത്തി മുസ്ലിം സമൂഹത്തെ ഹീനരാക്കുന്ന complex ഉണ്ടാക്കുക എന്നതാണ്. അത് തന്നെ യാണ് നമുക്കെത്തയും കയ്യങ്കോട്ട് നടന്നത്.. എന്റെ വായനക്കാരായ ഇളം തലമുറയോട് പറയാൻ ഉള്ളതു നമ്മുടെ ഗ്രാൻഡ് ഉമ്മൂമ ആയിഷ മുതൽ ഓരോ വ്യക്തിയെക്കുറിച്ചും പഠിച്ചാൽ ഹിസ്റ്റോറിക്കൽ പേഴ്സനാലിറ്റി ഉള്ളവരാണെന് കാണാം. ഇന്നത്തെ തലമുറ അഭിമാനിക്കണം നിങ്ങളുടെ ഐഡന്റിറ്റിക്കു.
- Get link
- X
- Other Apps
സുൽത്താനത് ഓഫ് കയ്യങ്കോട്.. സീപിക്കാരുടെ ഭരണ കാലം 1950 മുതൽ ഏകദേശം 1972വരെ ആണു. കയ്യൻകോഡിന്റെ നവോത്ഥാനത്തിന് അടിസ്ഥാനമിട്ടത് സീ പീ ക്കാർ ആയിരുന്നു. സുൽത്താനത് കയ്യൻകോഡിന്റെ ഖലീഫ കുഞ്ഞി മൊയ്ദീൻ മുസ്ലിയാർ ആയിരുന്നു. ആദ്ദ്യമായി നൂഞ്ഞേരി മഹല്ല്ൽ മദ്രസ സ്ഥാപിച്ചു പ്രാഥമിക മത വിജ്ഞാന വും പാരലൽ ആയി രാത്രി ദര്സും നടത്തി. ഈ ദർസിൽ കൂടി നല്ല മത അറിവ് സാമാന്യ ജനത്തിന്ന് ലഭ്യമായി. ഒരുത്തനോടും ഒരു പൈസ വാങ്ങാതെ നൽകിയ ഈ സേവനത്തിനു കയ്യങ്കോട്ടെ പൊതു ജനം സീ പീ ക്കാരോട് നന്ദിഉള്ളവർ ആയിരിക്ക ണം. ഒന്നിനും കൊള്ളാത്തവർ പോലും ഇന്ന് ദര്സിലും കോളേജിലും 20000ന് മേൽ ശമ്പളം പറ്റുമ്പോൾ കുഞ്ഞേദീൻമുസ്ല്യാർ എത്ര കോടികളുടെ സേവനമാണ് ചെയ്തത് എന്നു ഊഹിക്കാം. കയ്യങ്കോട് പ്രദേശം ശപിക്കപ്പെട്ട ""കൂനൂ കിരദത്തൻ ഖാസിഇൻ "കോലം മാററപ്പെട്ട ദേശമാണ്. അവർക്കു മോചനം കുഞ്ഞികാക്കനോ ടു മാപ്പ് പറയൽ ആണ്. കയ്യങ്കോട്ടെ മദ്രസയുടെ പേര് സിപി കുഞ്ഞി മൊയ്ദീൻ മുസ്ലിയാർ മെമ്മോറിയൽ ആക്കുക. അദ്ദേഹത്തിന്റെ മക്കളോട് മാപ്പ് പറയുക ഇതല്ലാതെ മറ്റ് വഴി ആ നാടിന്റെ ശാപം മാറാൻ ഇല്ല. മതവും. ഭൗതികവും മദ്രസയിൽ കൂടി നൽകി.. തുടരും
- Get link
- X
- Other Apps
ഭീകനായ മീശക്കാദർക്ക മുഖം മൂടിയില്ലാത്ത ദയാലു ആയിരുന്നു. ഉമ്മാന്റെ ഉള്ളം തിളപ്പിക്കുന്ന ആക്രോശവുമായി ഓർ കണ്ടി കേറുമ്പോൾ ഉമ്മ പേടിച്ചു അന്താളി ക്കും.. ഇന്ന് ആരുടെ നേരെയാകും തിരിയുക എന് തായിരിക്കും കാരണം. ഒന്നുകിൽ കോഴി വിത്ത് തിന്നത് അല്ലെങ്കിൽ കാഞ്ഞൻ കാലി പൂട്ടാത്തത്. കടുകിന്റെ ഉള്ളിൽ കേറി ഒളിക്കാൻ തോന്നും. കട്ടി മീശ യുള്ള മൂപ്പർ താഴത്തെ ചുണ്ടും മറച്ചു രാക്ഷസനെ പോലെ തോന്നും. വല്ലപ്പോഴും ചിരിക്കുമ്പോൾ വഴിതെറ്റി പല്ല് പുറത്തു കണ്ടാൽ ആയി.. പുലിയാടിച്ചി ആണു സ്ഥിരം ഡയലോഗ്. അ റാംപ്രന്ന് നായിന്റെ .. തുടങ്ങി സാഹിത്യം മാത്രമേ മൂപ്പർ അവതരിപ്പിക്കൂ. എന്താണീ പുളിയാടിച്ചി എന്നു ഒരു പാട് ഡിക്ഷണറി ഞാൻ നോക്കിയിട്ട് ഉണ്ട്. പക്ഷെ സ്നേഹം ഉള്ള ഒരു മനസും ഓർക് ഉണ്ട്. ജാഡ ഇല്ലാത്ത പച്ച മനുഷ്യൻ. പുത്തിരിക്കും പെരുന്നാളിനും എന്നെയും മാരി യതിനെയും കൂട്ടി കൊണ്ട് പോവും. നല്ല വെല്ലം കുറുക്കി യതും തിയ്യൻ ചക്കരയും തേങ്ങ ചോറും പപ്പടവും ഒക്കെ ഉണ്ടാവും അമ്മായിയുടെ പച്ചടി അതി രുചിയാണ് . ആ മീശ കാണുമ്പോൾ ഒന്നിച്ചിരുന്നു ഇത് ഒക്കെ ആസ്വാദിക്കാൻ ആവില്ല. കലമ്പിയേക്കുമോ?? ഉമ്മ ഏത് ആങ്ങളയെയാണ് കൂടുതൽ സ്നേഹിച്ചത്? സംശയം വേണ്ട കുഞ്ഞി ക്കാ ക്കാ നേ തന്നെ ..ഉമ്മയുടെ സങ്കടം അന്തു ക്കാക്ക യാണ് മാധുരിച്ചിട്ടു തുപ്പാനും വയ്യ കൈയിച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥ ബലീക്കാകാ നല്ല കൂട്ടാൻ കുടിയൻ ആണ്. ഓ ർ ഉള്ള പ്പോൾ ഉമ്മ കുചിന്റുള്ളിലും പുറത്തെ അടുക്കളയിലും കൂട്ടാൻ ചട്ടി അടുപ്പത്തു വെക്കും. ഇവൻ മാരൊക്കെ അടിച്ചു കേററി ഏമ്പക്കം വിട്ട് കുമ്പയും തടവി ആണധികാരം കാണിക്കുക എന്നല്ലാതെ ഉമ്മാക്കൊനും ഒരുപകാരവും ചെയ്തിട്ട് ഞാൻ കണ്ടിട്ടില്ല. റംലക്കോ മാറിയത്തിനോ ഒരു പാവാട പോലും കൊടുത്തത് ഞാൻ ഓർക്കുന്നില്ല.. ഉമ്മ യൗ വനത്തിൽ അതി സുന്ദരി യായിരുന്നു അന്ന് നൂഞ്ഞേരി യിലെ മൊഞ്ചൻ മാരുടെ കനൽ ആയിരുന്നു ഉമ്മ. ഒരു സുന്ദരൻ കെട്ടാൻ ആശിച്ചു. ഉമ്മ അങ്ങോട്ട് പ്രണയിച്ചോ എന്ന് അറിയില്ല. oneway പ്രേമം ആണെന്ന് കേട്ടിരുന്നു. അപ്പോഴാണ് അന്നത്തെ പ്രേം നസീർ ആയ കാദർ മാസ്റ്റർ ഉമ്മാനെ സ്വന്ത മാക്ക് ന്നത്. പക്ഷെ അഥർവ വേദ ക്കാർ പണി തുടങ്ങി. ഉമ്മാനേ ഉപ്പയിൽ നിന്നു അകററാ ൻ കുപ്പിയും മുടിയും കുഴിച്ചിട്ടു ഉമ്മ കുറേക്കാലം പ്രതിരോധത്തി ലായിരുന്നു നീക്കുന്ന തങ്ങൾമാരും ഹോമ ക്കാരും പണം കുറെതിന്നു.. കഥ thudarum
- Get link
- X
- Other Apps
ഉപ്പ ഉമ്മാക്ക് ഇഷ്ടം പോലെ അടിപൊളി വസ്ത്രങ്ങൾ വാങ്ങി കൊടുക്കുമായിരുന്നു കട്ടി കൂടിയ വെള്ള തുണിക്ക് ചുകപ്പ്, നീല കര മുക്കിയ കാച്ചി, അതിന്റെ ശുഭ്ര ബ് റൈറ്നെസ്സ് കണ്ണാടി പോലെ തിളങ്ങും. യുവജനോത്സവത്തിന്നു ഒപ്പന പാട്ടിലെ പെൺ പിള്ളേർ ഉടുത്തു കാണാറുണ്ട്. കൗതുകം മൽമൽ കുപ്പായം ആണു. കൈ കൊണ്ട് തുന്നിക്കുന്ന നെഞ്ചിന്റെ ഇരുവശത്തും കളർ നൂൽ വെച്ച് തുന്നിയതു അന്നത്തെ മൊഞ്ചിന്റെ രോമാഞ്ചം ആണു. പട്ടുറുമാൽ താണതും മുന്തിയതും ഉണ്ട്. മുന്തിയ ഇനം മാത്രമേ ഉമ്മാക് ഉപ്പ വാങ്ങി കൊടുക്കൂ. ഇതെല്ലാം കൂടി ഇട്ട് ഉമ്മ അണിഞ്ഞു ഒരുങ്ങൽ വളരെ അപൂർവ മാണ്. ഒരു പേര് വിളിയോ കല്യാണമോ ഉണ്ടെങ്കിൽ ചോടത്തിലെ ആമിനതാത്ത ആയിരിക്കും പോകുക. എന്തിന് ആണ് ഉമ്മ ഇതൊക്കെ അടുക്കി വെക്കുന്നത് എന്ന് ഞാൻ ചിന്തിക്കും. ഉമ്മ ചമയുന്നത് കാണാൻ കൊതി ആയിരുന്നു. ഒരു പാട് വെള്ളി മോതിരങ്ങളും അരഞ്ഞാണവും അന്നത്തെ പെണ്ണ്ങ്ങളുടെ ആഭരണങ്ങളിൽ പെട്ടതാണ്. ഇതൊക്കെ ഉള്ള പെട്ടി തുറക്കൽ ആരാനു വേണ്ടിയാണ്. പട്ടു റുമാൽ, തട്ടം, ചിറ്റ് വള ഇതൊക്കെ, കടം വാങ്ങാൻ ഉമ്മാന്റെ ഫ്രൻറസ് വരും. ഉമ്മാന്റെ ഒരു പട്ടുറുമാൽ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഇടയ്ക്കിടെ പെട്ടിയിൽ നിന്നെടുത്തു മക്കൾക്ക് കാണിച്ചു അത്തർ പുരട്ടി വെക്കും. കേവലം നാൽപത്തെട്ടാം വയസിൽ ഉമ്മ പിരിഞ്ഞു പോകാൻ കാരണം ജീവിതത്തിലെ stress ആണ്. ഉമ്മാന്റെ മൂന്നാലു ആങ്ങളമാർ മൂത്തു നരച്ചിട്ടും പുര നിറഞ്ഞു നിൽക്കുക, കൊശി പശൂൻനെയ്യിൽ മുക്കിയ സ്വന്തം ഹസ്ബൻഡ്, ആലയിൽ മൂന്നാല് മൂരി, ഇടയൻ കാഞ്ഞൻ, കുറെ പുലയ പുലച്ചികൾ, മക്കൾ എല്ലാം കൂടി ഒന്ന് relax ഇല്ലാതെ ആ ജീവിതം എരിഞ്ഞു തീർന്നു. വീട്ടിലെ ചർച്ചയിൽ ഒരാളെ കുറിച്ചു കുററം പറയുന്നത് ശ്രദ്ധിക്കും, അയാൾ നമ്മുടെ ശത്രുവായി ഞാൻ മനസ്സിൽ നിരീക്കും. അപ്പോൾ അതെ ആൾ പുരയിലേക്ക് വന്നു കേറും. ഉമ്മ അയാളോട് ഒരു ദേഷ്യവും കാണിക്കാതെ ഇടപെടും. ഞാൻ കൺഫ്യൂഷൻ ആകും. അയ്യോ അയാളെ അല്ലെ ഇത്ര നേരം കുററം പറഞ്ഞതെന്ന്. അമ്മായിമാരുടെ വരവും അവർ കൊണ്ട് വരുന്ന പലഹാരക്കെട്ടും ഒരു ശല്യമാണ് ഉമ്മാക്ക്. കെട്ടു ഓഹരി വെച്ചാൽ രണ്ടു മൂന്നു ആഴ്ച തെക്കു കണക്കായി. കുറഞ്ഞുപോയതിന്ന്, കിട്ടാത്തതിന്നു, ഇങ്ങനെ പലതും. ഏററവും അടുത്തുള്ള അമ്മായിയോടാണ് ഉമ്മാക്ക് കൂടുതൽ സ്നേഹം. മീശക്കാരൻ കാദർ ക്കാക്കൻറെ ഭാര്യയോടാണ് സ്നേഹം.. തുടരും
- Get link
- X
- Other Apps
എന്റെ ഉമ്മ മറിയുമ്മ
- Get link
- X
- Other Apps
മറിയുമ്മ സി പി എന്റെ ഉമ്മ. ഉമ്മാന്റെ നിഴൽ ചിത്രം ഓർമയിൽ നിന്ന് എടുത്തു എഴുതുകയാണ്. ഉയരം കുറഞ്ഞു തടിച്ചു കഴുത്തിൽ ഒരു മുഴയുള്ള ഉമ്മ വെളുത്തിട്ടാണ്. ഉമ്മാന്റെ കാലത്ത് എല്ലാ സാധാരണ സ്ട്രീകളെയുംപോലെ വെക്കലും വിളമ്പലും പ്രസവിക്കലും തന്നെ ഉമ്മ യും ചെയ്തത് എട്ടു പ്രസവിച്ചു. ടി പി കാദർ മാസ്റ്റർ ആണു ഭ ർ ത്താവു. ഉമ്മൻറെ പിതാവ് ചുണ്ടുമ്മൽ മമ്മി ഹാജി യും മാതാവ് ചോടത്തിൽ പൊൽപീൽ ആയിശയും ആണ്.. സഹോദരി സ ഹോദരൻമാർ അമ്മദ്കുട്ടി, കാദർ, കുഞ്ഞി മൊയ്ദീൻ മുസ്ലിയാർ, അന്തു, കൂടുതങ്കീൽ ആമിന എന്നിവരും . മക്കൾ ഫസലുൽ ഹക്ക് , റഹ്മത്തുള്ള, സത്താർ, റംല, ജമാൽ, മാരിയ, എന്നിവരും ആണ് രണ്ടു പേർ ശൈശവത്തിൽ തന്നെ മരിച്ചു പോയി, വളരെ സന്തുഷ്ട ജീവിതം നയിച്ചിരുന്നു എന്റെ മാതാ പിതാക്കൾ.. ഉമ്മ സ്ഥിരം രോഗി ആയിരുന്നു. അൾസർ, അപസ്മാരം എന്നീ രോഗങ്ങൾ ഉമ്മയെ ബാധി ച്ചിരുന്നു..ഉപ്പ സ്കൂൾഅധ്യാപകൻ...കൂടാതെ കൃഷി യിൽ നിന്നും കര ഭൂമിയിൽ നിന്നും ഉള്ള വരുമാനം വേറെയും.. ഉമ്മൻറെ സഹോദരൻമാർ നാട്ടിലെ പ്രമാണിമാർ ആയി രുന്നതിനാൽ വീട്ടിൽ എപ്പോഴും ഒരു സദ്യയുടെ ആളുണ്ടാവും .പോരാത്തതിന്നു ആങ്...