ഭൂതകാല സ്മരണ കൾ ആണ് ഒരാളുടെ അസ്ഥിത്വം രൂപപെടുത്തുന്നത്. അത് ജീവിതം ആർക്കും വിധിക്കപ്പെട്ടത്തിനെതിരെ തിരുത്താൻ കഴിയില്ല. നാം ജനിച്ചതും വളർന്നു വന്നതും ചോടത്തിൽ പൊല്പീലാണ്. അതിലെ ഗുണവും ദോഷവും നമുക്ക് ഉണ്ടാവും. നമ്മുടെ പുതിയ തലമുറ മനസ്സിൽ ആക്കേണ്ട വസ്തുത കയ്യങ്കോട് സീപിക്കാർക്കു മുമ്പും ശേഷവും എന്തായിരുന്നു എന്നതാണ്. നമുക്കെതിരെ സംഘടിതമായി തന്നെ ദുഷ് പ്രചരണം ശക്തമായി അന്നും ഇന്ന് രഹസ്യമായും നടക്കുന്നു. അത് എന്ത് കൊണ്ടാണ് അങ്ങനെ എന്ന് ചിന് തിക്കുമ്പോഴാണ് നമ്മുടെ പൂർവീകർ ആരാ എന്നു ചിന്തിക്കേണ്ടി വരുന്നത്. അന്നത്തെ കയ്യങ്കോട്ടെ മറ്റ് കുടുമ്പങ്ങളെ കുറിച്ച് പഠിക്കുമ്പോൾ ആണു നമ്മുടെ കാരണവൻമാർ നബി മാർ ആണോ എന്നു തോന്നുക. ഓരോ തറവാട്ടിലും ശക്തൻ ദുർബലനേ അടിച്ചമർത്തുമ്പോൾ ദുര്ബലന്റെ പക്ഷത്ത കുഞ്ഞീക്കാക്ക എന്ന ഖലീഫ ഉണ്ടാവും. അപ്പോൾ ആകുടുമ്പത്തിലെ ശക്തൻ നമ്മുടെ ശാത്രവകുകയും ദുര്ബലൻ കാര്യം നേടിയ ശേഷം മുനാഫിഖ് ആവുകയും ചെയ്യും. താരതമ്യം ചെയ്താൽ മററ് ഒരുകുടുംബവും ഇത്ര മേന്മ പുലർത്തിയതായി കാണില്ല. ഉദാ :ഉപ്പ മരിച്ചു എന്ന് ഒരു മോൻ കോടതിയിൽ, മരിച്ചിട്ട് ഇല്ല എന്നു മററു ഒരു മോൻ അന്ന് തന്നെ അതെ കോടതിയിൽ അഫിഡവിറ്റ് കൊടുക്കുന്നു. കയ്യങ്കോട്ട് പ്രശസ്തമായ ഒരു തറവാട്ടിൽ നടന്നതാണ്.. ഈ കേസിൽ നീതിയുടെ പക്ഷത്തു സീപിക്കാർ.. വേറൊരു കേസ്, ഒരു പുരയിൽ താമസം. അനുജത്തി ഏട്ടത്തിമാർ ക്കെതിരെ കേസ് കൊടുത്ത്. ഒരേ വീട്ടിൽ കിടന്നു കേസ് നടത്തി. സീപിക്കാർ നീതിയുടെ പക്ഷത്തു. ആലി അന്തൂക്കാനേ ആലി ഇബ്രാഹിംക്കാ റോഡിലിട്ട് പരസ്യമായി മർദിച്ചു. അന്തൂക്കാനേ രക്ഷപ്പെടുതാൻ ഫസ്ലുക്ക് ഇടപെട്ട് ഇബ്രയിൻക്കക് രണ്ടു കൊടുത്തു. പിന്നീട് അന്തൂക്കയും ഇബ്രായിന്ക യും സഹോദരൻമാർ ഫസ്ലുക്ക ശത്രുവും. ഇതാണ് നമുക്കെതിരെ പ്രചാരവേലയുടെ ചിത്രം. Rss കാർ ചെയ്യന്നത് ചരിത്രത്തെ തിരുത്തി മുസ്ലിം സമൂഹത്തെ ഹീനരാക്കുന്ന complex ഉണ്ടാക്കുക എന്നതാണ്. അത് തന്നെ യാണ്‌ നമുക്കെത്തയും കയ്യങ്കോട്ട് നടന്നത്.. എന്റെ വായനക്കാരായ ഇളം തലമുറയോട് പറയാൻ ഉള്ളതു നമ്മുടെ ഗ്രാൻഡ് ഉമ്മൂമ ആയിഷ മുതൽ ഓരോ വ്യക്തിയെക്കുറിച്ചും പഠിച്ചാൽ ഹിസ്റ്റോറിക്കൽ പേഴ്‌സനാലിറ്റി ഉള്ളവരാണെന് കാണാം. ഇന്നത്തെ തലമുറ അഭിമാനിക്കണം നിങ്ങളുടെ ഐഡന്റിറ്റിക്കു.

Comments

Popular posts from this blog

പണത്തിനു വില കുറയുന്നു :ഗൾഫ് പണം ജന്മിത്വം തുടച്ചു നീക്കി. മൂല ധനത്തിൽ നിന്നുള്ള വരുമാനത്തെ മറികടക്കുന്ന രീതിയിൽ തൊഴിലിൽ നിന്നുള്ള വരുമാനം വർധിച്ചു. ഈ അവസ്ഥ തൊഴിലെടുക്കുന്നവരെ പ്രമത്തരാക്കുകയും തൊഴിൽ ചെയ്യാതെ മൂല ധനവും പിടിച്ചു നിന്നവരെ പെട്ടെന്ന് പാവങ്ങളാക്കുകയും ചെയ്തു... രൂപ, ദിർഹത്തിന്റെ മുമ്പിൽ കടലാസ് കഷ്ണം മാത്രം ആയി.. ദിർഹം കൈവന്നപ്പോൾ മകൻ ഉപ്പയായി... മരുമകൻ കാരണവർ ആയി..തത്വജ്ഞാനികൾ അമ്പരന്നു.. അല്ലാഹു കാലത്തെ അട്ടിമറിച്ചു.. ഒന്നും പഠിക്കാത്ത അറബിക്ക് വേണ്ടി എല്ലാ ടെക്നോളോജിക്കാരും" q" നിന്നു. ടാർജറ്റ് വെച്ച് പ്ലാൻ തയാറാക്കുന്നവർ ഭാഗ്യത്തിലും വിധി യിലും വിശ്വസിക്കേണ്ടി വന്നു. മൂല്യങ്ങൾക്കു രൂപ പോലെ വില ഇടിഞ്ഞു.... അറിവ്, കെട്ടിടങ്ങൾക്കു വഴിമാറി. പ്രകാശ ഗോപുരമായ കുഞ്ഞീക്കാക്ക കോൺഗ്രീറ്റ് ഗോപുരങ്ങളിൽ നിന്നു മാറി നിന്നു.. ദിർഹത്തിന്ന് ഇക്കാക്കയെ വിലക്കെടുക്കാൻ ആയില്ല,മാറ്റത്തിന് മാറ്റ മുണ്ടായില്ലെങ്കിലും ഇക്കാക്ക കാലത്തിനെതിരെ സാക്ഷിയായി

കാലത്തിന്റെ കാലൊച്ചകൾക്കു സാക്ഷിയായ ഒരു ഷെൽഫ് . പൊക്കന്റെ വളപ്പിൽ നിന്നു കൊണ്ട് hവന്നു കയ്യങ്കോട്ട് സൂക്ഷിച്ചത്. രേഖകളും ഫയലുളും ഒരു പാട് ഇതിൽ സൂക്ഷിച്ചു വെച്ചിരിക്കാം. ഇന്ന് വെറും പൊള്ള..

കുഞ്ഞീക്കാക്ക 1991 സെപ്റ്റംബർ 19ന് എന്റെ വീട്ടിന്നു കട്ടില വെച്ചു.. ഡയറി യുടെ അന്നത്തെ പേജ് താഴെ..കോര് വല പോലത്തെ പറമ്പ്, ഇൻസ് അല്ലാത്ത പല ജീവികളും പോകുകയും വരികയും ചെയ്യുന്നതിനാൽ ആരും വാങ്ങാത്ത മുപ്പതു സെൻറ്.... ഉമ്മർ ഹാജി ക്കയും കേളോത് മൊയ്‌ദീൻ ഹാജിക്കയും ചേർന്ന് ഒരു ഹീറോ പെന്നോ മറ്റോ കൊടുത്തു വാങ്ങി. അപ്പോൾ ആണ് ഞാൻ മുണ്ടേരിയിലെത്തുന്നത്.. ഞാൻ ഒരു പതിനഞ്ചു സെന്റ് ചിറക്ക് പകരം അത് വാങ്ങി. പുരക്ക് തറ കെട്ടി. ഇക്കാക്കാന്റെ കൈ കൊണ്ട് കട്ടില സ്ഥാപിച്ചു.. എവിടെ ആണ് ഭൂഗോളത്തിൽ നമുക്ക് താവളം ആവുന്നത് എന്നത് ഭൂമി യിലെ ജീവിത വ്യവസ്ഥയു മായി അല്ലാഹ് ബന്ധപ്പെടുത്തിയിരിക്കുന്നു. നല്ല വീട്, നല്ല അയൽ വാസി, നല്ല ഭാര്യ, ഒരു വാഹനം ഇവയൊക്കെ അപൂർവ മായി മാത്രം ഒത്തു കിട്ടുന്ന ഭാഗ്യങ്ങൾ ആണ്.. അയൽവാസി ശല്യക്കാരനായാൽ തീർന്നു സമാധാനം.... സ്വർഗം ഭൂമിയിൽ ലഭിച്ചവരാണ് നല്ല ഭാര്യയെ കിട്ടുന്നവർ.. നാട്ടിലെ പൗര ത്വത്തിൻറെ ആദ്യ സ്റ്റാറ്റസ് ഒരു വീട് ആണ്. സഞ്ചരിക്കാൻ ഒരു കുതിരയോ ഒട്ടകമോ ഇല്ലെങ്കിൽ നഗ്ന പാദനായി അന്തസ് പോയി പോവും..