ഭീകനായ മീശക്കാദർക്ക മുഖം മൂടിയില്ലാത്ത ദയാലു ആയിരുന്നു. ഉമ്മാന്റെ ഉള്ളം തിളപ്പിക്കുന്ന ആക്രോശവുമായി ഓർ കണ്ടി കേറുമ്പോൾ ഉമ്മ പേടിച്ചു അന്താളി ക്കും.. ഇന്ന് ആരുടെ നേരെയാകും തിരിയുക എന് തായിരിക്കും കാരണം. ഒന്നുകിൽ കോഴി വിത്ത് തിന്നത് അല്ലെങ്കിൽ കാഞ്ഞൻ കാലി പൂട്ടാത്തത്. കടുകിന്റെ ഉള്ളിൽ കേറി ഒളിക്കാൻ തോന്നും. കട്ടി മീശ യുള്ള മൂപ്പർ താഴത്തെ ചുണ്ടും മറച്ചു രാക്ഷസനെ പോലെ തോന്നും. വല്ലപ്പോഴും ചിരിക്കുമ്പോൾ വഴിതെറ്റി പല്ല് പുറത്തു കണ്ടാൽ ആയി.. പുലിയാടിച്ചി ആണു സ്ഥിരം ഡയലോഗ്. അ റാംപ്രന്ന് നായിന്റെ .. തുടങ്ങി സാഹിത്യം മാത്രമേ മൂപ്പർ അവതരിപ്പിക്കൂ. എന്താണീ പുളിയാടിച്ചി എന്നു ഒരു പാട് ഡിക്ഷണറി ഞാൻ നോക്കിയിട്ട് ഉണ്ട്. പക്ഷെ സ്നേഹം ഉള്ള ഒരു മനസും ഓർക് ഉണ്ട്. ജാഡ ഇല്ലാത്ത പച്ച മനുഷ്യൻ. പുത്തിരിക്കും പെരുന്നാളിനും എന്നെയും മാരി യതിനെയും കൂട്ടി കൊണ്ട് പോവും. നല്ല വെല്ലം കുറുക്കി യതും തിയ്യൻ ചക്കരയും തേങ്ങ ചോറും പപ്പടവും ഒക്കെ ഉണ്ടാവും അമ്മായിയുടെ പച്ചടി അതി രുചിയാണ് . ആ മീശ കാണുമ്പോൾ ഒന്നിച്ചിരുന്നു ഇത് ഒക്കെ ആസ്വാദിക്കാൻ ആവില്ല. കലമ്പിയേക്കുമോ?? ഉമ്മ ഏത് ആങ്ങളയെയാണ് കൂടുതൽ സ്നേഹിച്ചത്? സംശയം വേണ്ട കുഞ്ഞി ക്കാ ക്കാ നേ തന്നെ ..ഉമ്മയുടെ സങ്കടം അന്തു ക്കാക്ക യാണ് മാധുരിച്ചിട്ടു തുപ്പാനും വയ്യ കൈയിച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥ ബലീക്കാകാ നല്ല കൂട്ടാൻ കുടിയൻ ആണ്. ഓ ർ ഉള്ള പ്പോൾ ഉമ്മ കുചിന്റുള്ളിലും പുറത്തെ അടുക്കളയിലും കൂട്ടാൻ ചട്ടി അടുപ്പത്തു വെക്കും. ഇവൻ മാരൊക്കെ അടിച്ചു കേററി ഏമ്പക്കം വിട്ട് കുമ്പയും തടവി ആണധികാരം കാണിക്കുക എന്നല്ലാതെ ഉമ്മാക്കൊനും ഒരുപകാരവും ചെയ്തിട്ട് ഞാൻ കണ്ടിട്ടില്ല. റംലക്കോ മാറിയത്തിനോ ഒരു പാവാട പോലും കൊടുത്തത് ഞാൻ ഓർക്കുന്നില്ല.. ഉമ്മ യൗ വനത്തിൽ അതി സുന്ദരി യായിരുന്നു അന്ന് നൂഞ്ഞേരി യിലെ മൊഞ്ചൻ മാരുടെ കനൽ ആയിരുന്നു ഉമ്മ. ഒരു സുന്ദരൻ കെട്ടാൻ ആശിച്ചു. ഉമ്മ അങ്ങോട്ട് പ്രണയിച്ചോ എന്ന് അറിയില്ല. oneway പ്രേമം ആണെന്ന് കേട്ടിരുന്നു. അപ്പോഴാണ് അന്നത്തെ പ്രേം നസീർ ആയ കാദർ മാസ്റ്റർ ഉമ്മാനെ സ്വന്ത മാക്ക് ന്നത്. പക്ഷെ അഥർവ വേദ ക്കാർ പണി തുടങ്ങി. ഉമ്മാനേ ഉപ്പയിൽ നിന്നു അകററാ ൻ കുപ്പിയും മുടിയും കുഴിച്ചിട്ടു ഉമ്മ കുറേക്കാലം പ്രതിരോധത്തി ലായിരുന്നു നീക്കുന്ന തങ്ങൾമാരും ഹോമ ക്കാരും പണം കുറെതിന്നു.. കഥ thudarum

Comments

Popular posts from this blog

പണത്തിനു വില കുറയുന്നു :ഗൾഫ് പണം ജന്മിത്വം തുടച്ചു നീക്കി. മൂല ധനത്തിൽ നിന്നുള്ള വരുമാനത്തെ മറികടക്കുന്ന രീതിയിൽ തൊഴിലിൽ നിന്നുള്ള വരുമാനം വർധിച്ചു. ഈ അവസ്ഥ തൊഴിലെടുക്കുന്നവരെ പ്രമത്തരാക്കുകയും തൊഴിൽ ചെയ്യാതെ മൂല ധനവും പിടിച്ചു നിന്നവരെ പെട്ടെന്ന് പാവങ്ങളാക്കുകയും ചെയ്തു... രൂപ, ദിർഹത്തിന്റെ മുമ്പിൽ കടലാസ് കഷ്ണം മാത്രം ആയി.. ദിർഹം കൈവന്നപ്പോൾ മകൻ ഉപ്പയായി... മരുമകൻ കാരണവർ ആയി..തത്വജ്ഞാനികൾ അമ്പരന്നു.. അല്ലാഹു കാലത്തെ അട്ടിമറിച്ചു.. ഒന്നും പഠിക്കാത്ത അറബിക്ക് വേണ്ടി എല്ലാ ടെക്നോളോജിക്കാരും" q" നിന്നു. ടാർജറ്റ് വെച്ച് പ്ലാൻ തയാറാക്കുന്നവർ ഭാഗ്യത്തിലും വിധി യിലും വിശ്വസിക്കേണ്ടി വന്നു. മൂല്യങ്ങൾക്കു രൂപ പോലെ വില ഇടിഞ്ഞു.... അറിവ്, കെട്ടിടങ്ങൾക്കു വഴിമാറി. പ്രകാശ ഗോപുരമായ കുഞ്ഞീക്കാക്ക കോൺഗ്രീറ്റ് ഗോപുരങ്ങളിൽ നിന്നു മാറി നിന്നു.. ദിർഹത്തിന്ന് ഇക്കാക്കയെ വിലക്കെടുക്കാൻ ആയില്ല,മാറ്റത്തിന് മാറ്റ മുണ്ടായില്ലെങ്കിലും ഇക്കാക്ക കാലത്തിനെതിരെ സാക്ഷിയായി

കാലത്തിന്റെ കാലൊച്ചകൾക്കു സാക്ഷിയായ ഒരു ഷെൽഫ് . പൊക്കന്റെ വളപ്പിൽ നിന്നു കൊണ്ട് hവന്നു കയ്യങ്കോട്ട് സൂക്ഷിച്ചത്. രേഖകളും ഫയലുളും ഒരു പാട് ഇതിൽ സൂക്ഷിച്ചു വെച്ചിരിക്കാം. ഇന്ന് വെറും പൊള്ള..

കുഞ്ഞീക്കാക്ക 1991 സെപ്റ്റംബർ 19ന് എന്റെ വീട്ടിന്നു കട്ടില വെച്ചു.. ഡയറി യുടെ അന്നത്തെ പേജ് താഴെ..കോര് വല പോലത്തെ പറമ്പ്, ഇൻസ് അല്ലാത്ത പല ജീവികളും പോകുകയും വരികയും ചെയ്യുന്നതിനാൽ ആരും വാങ്ങാത്ത മുപ്പതു സെൻറ്.... ഉമ്മർ ഹാജി ക്കയും കേളോത് മൊയ്‌ദീൻ ഹാജിക്കയും ചേർന്ന് ഒരു ഹീറോ പെന്നോ മറ്റോ കൊടുത്തു വാങ്ങി. അപ്പോൾ ആണ് ഞാൻ മുണ്ടേരിയിലെത്തുന്നത്.. ഞാൻ ഒരു പതിനഞ്ചു സെന്റ് ചിറക്ക് പകരം അത് വാങ്ങി. പുരക്ക് തറ കെട്ടി. ഇക്കാക്കാന്റെ കൈ കൊണ്ട് കട്ടില സ്ഥാപിച്ചു.. എവിടെ ആണ് ഭൂഗോളത്തിൽ നമുക്ക് താവളം ആവുന്നത് എന്നത് ഭൂമി യിലെ ജീവിത വ്യവസ്ഥയു മായി അല്ലാഹ് ബന്ധപ്പെടുത്തിയിരിക്കുന്നു. നല്ല വീട്, നല്ല അയൽ വാസി, നല്ല ഭാര്യ, ഒരു വാഹനം ഇവയൊക്കെ അപൂർവ മായി മാത്രം ഒത്തു കിട്ടുന്ന ഭാഗ്യങ്ങൾ ആണ്.. അയൽവാസി ശല്യക്കാരനായാൽ തീർന്നു സമാധാനം.... സ്വർഗം ഭൂമിയിൽ ലഭിച്ചവരാണ് നല്ല ഭാര്യയെ കിട്ടുന്നവർ.. നാട്ടിലെ പൗര ത്വത്തിൻറെ ആദ്യ സ്റ്റാറ്റസ് ഒരു വീട് ആണ്. സഞ്ചരിക്കാൻ ഒരു കുതിരയോ ഒട്ടകമോ ഇല്ലെങ്കിൽ നഗ്ന പാദനായി അന്തസ് പോയി പോവും..