ഭൗതിക സർട്ടിഫിക്കേറ്റ് ആണു ഒരു സ്ഥാപനത്തിന്റെ പെരുമ നിര്ണയിക്കുന്നതെങ്കിൽ ഫാറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളേജിന് സമാനമായ കോളേജ ആയിരുന്നു കയ്യങ്കോട്ട് ഇക്കാക്ക നടത്തിയിരുന്നത്.. മുൻഷി മാർ ആയിരുന്ന കേ പി മേമി, കേ സി ഹംസ, സി എച് മുഹമ്മദ്‌ കുട്ടി, അഫ്ദൽ എൻട്രൻസ് പാസായ ഞാൻ, ഒക്കെ കയ്യങ്കോട് ദര്സിന്റെ ഉത്പന്നങ്ങൾ ആണ്. കൂടാതെ വിദേശത് നല്ല ജോലി ചെയ്ത ചിലരും കയ്യങ്കോട് ദര്സിലെ jlഉത്പന്നങ്ങൾ തന്നെ.നാട്ടുകാർ വലിയ ചെലവ് വഹിച്ചു തീറ്‍റി പോറ്റിയ നൂഞ്ഞേരിയിലെയോ കാര്യാപ്പിലെയോ ദര്സുകൾ നാടിന് എന്ത് നൽകി? ആർ .കാദർ മുസ്ലിയാരുടെ കീഴിൽ പഠിച്ച കണ്ണോത് മജീദ് ക്കാ ആ പരീക്ഷ യിൽ തോറ്റ് പോയി.. തെക്കീൽ അന്ദ്രമാനിക്ക, മംഗോളിൽ lഅന്ദ്രമാനിക്ക, ഉത്തറ ന്ടിയിൽ അബുബക്കർക്ക തുടങ്ങയവർ കയ്യങ്കോട് ദർസിൽ കൂടി ജോലി തേടി ജീവിതം കണ്ടവരാണ്.. കയ്യങ്കോട് മദ്രസയിൽ വളരെ ശാസ്ത്രീയമാ സംവിധാനം ആണു ഇക്കാക്ക നടപ്പിൽ വരുത്തിയിരുന്നത്. നല്ല ഗാർഡൻ, ഉണ്ടായിരുന്നു മദ്ദ്രസക്ക്. മററ് മദ്രസ്സകൾ പെൺകുട്ടികൾക്ക് pഎഴുത്തു ഹറാം ആക്കിയ കാലത്ത് lമലയാളം ഹിന്ദി ഭാഷകൾ മദ്രസയിൽ നടപ്പിൽ വരുത്തി. ഇക്കാക്ക ഒരു പണ്ഡിതനാണെങ്കിലും കയ്യങ്കോട്ടെ ജിയോളജിയും കെമിസ്ട്രിയും മനസ്സിൽ ആക്കുന്നതിൽ പരാജയപ്പെട്ട്ടു. സ്വന്തം കുടുമ്പത്തിന്റെ സ്വത്ത്‌ കല്ലരു ചിറ. പുറ ക്കണ്ടി, പുത്യകേളോത് താഴെ ചിറ ഇതൊക്ക നാട്ടു കാരെ ദീൻ പഠിപ്പിച്ചു നന്നാക്കാൻ വഖഫ് ചെയ്തു. നോമ്പ് ഇരുപതു മുതൽ കയ്യങ്കോട്ട് കാർക് നോമ്പ് തുറക്കാൻ പയർ lകഞ്ഞി വിതരണം ചെയ്തു ചട്ടിയും കലവും ആയി കയങ്കോട്കാർ മുഴുവൻ മദ്രസമുററതു അണി നിരക്കും. ഒരു കൈൽ കഞ്ഞിക്കു എന്ത് വില എന്നറിയാൻ, ഒരു കാര്യം പറയാം. കഞ്ഞി പകരുമ്പോൾ കൂടുതൽ കിട്ടാൻ ആളുടെ എണ്ണം നുണ പറയും അന്ന് കല്ലരു പുഴയിൽ ഏററവും ഇറക്കവും ഉണ്ട്. ഗൾഫ് പണം കടന്ന് വന്നിട്ടില്ല.മഞ്ചക്കു വെച്ച് ചെമ്മീൻ പിടിച്ചു ജീവിതം.. ചെമ്മീൻ തിന്ന് ബുദ്ധി ചെമ്മീൻ ആയ ജനതയാണ് കയൻകോഡ് ചെമ്മീൻ കഴിക്കൽ കറാഹത് ഉണ്ടെന്ന് തോന്നുന്നു

Comments

Popular posts from this blog

പണത്തിനു വില കുറയുന്നു :ഗൾഫ് പണം ജന്മിത്വം തുടച്ചു നീക്കി. മൂല ധനത്തിൽ നിന്നുള്ള വരുമാനത്തെ മറികടക്കുന്ന രീതിയിൽ തൊഴിലിൽ നിന്നുള്ള വരുമാനം വർധിച്ചു. ഈ അവസ്ഥ തൊഴിലെടുക്കുന്നവരെ പ്രമത്തരാക്കുകയും തൊഴിൽ ചെയ്യാതെ മൂല ധനവും പിടിച്ചു നിന്നവരെ പെട്ടെന്ന് പാവങ്ങളാക്കുകയും ചെയ്തു... രൂപ, ദിർഹത്തിന്റെ മുമ്പിൽ കടലാസ് കഷ്ണം മാത്രം ആയി.. ദിർഹം കൈവന്നപ്പോൾ മകൻ ഉപ്പയായി... മരുമകൻ കാരണവർ ആയി..തത്വജ്ഞാനികൾ അമ്പരന്നു.. അല്ലാഹു കാലത്തെ അട്ടിമറിച്ചു.. ഒന്നും പഠിക്കാത്ത അറബിക്ക് വേണ്ടി എല്ലാ ടെക്നോളോജിക്കാരും" q" നിന്നു. ടാർജറ്റ് വെച്ച് പ്ലാൻ തയാറാക്കുന്നവർ ഭാഗ്യത്തിലും വിധി യിലും വിശ്വസിക്കേണ്ടി വന്നു. മൂല്യങ്ങൾക്കു രൂപ പോലെ വില ഇടിഞ്ഞു.... അറിവ്, കെട്ടിടങ്ങൾക്കു വഴിമാറി. പ്രകാശ ഗോപുരമായ കുഞ്ഞീക്കാക്ക കോൺഗ്രീറ്റ് ഗോപുരങ്ങളിൽ നിന്നു മാറി നിന്നു.. ദിർഹത്തിന്ന് ഇക്കാക്കയെ വിലക്കെടുക്കാൻ ആയില്ല,മാറ്റത്തിന് മാറ്റ മുണ്ടായില്ലെങ്കിലും ഇക്കാക്ക കാലത്തിനെതിരെ സാക്ഷിയായി

കാലത്തിന്റെ കാലൊച്ചകൾക്കു സാക്ഷിയായ ഒരു ഷെൽഫ് . പൊക്കന്റെ വളപ്പിൽ നിന്നു കൊണ്ട് hവന്നു കയ്യങ്കോട്ട് സൂക്ഷിച്ചത്. രേഖകളും ഫയലുളും ഒരു പാട് ഇതിൽ സൂക്ഷിച്ചു വെച്ചിരിക്കാം. ഇന്ന് വെറും പൊള്ള..

കുഞ്ഞീക്കാക്ക 1991 സെപ്റ്റംബർ 19ന് എന്റെ വീട്ടിന്നു കട്ടില വെച്ചു.. ഡയറി യുടെ അന്നത്തെ പേജ് താഴെ..കോര് വല പോലത്തെ പറമ്പ്, ഇൻസ് അല്ലാത്ത പല ജീവികളും പോകുകയും വരികയും ചെയ്യുന്നതിനാൽ ആരും വാങ്ങാത്ത മുപ്പതു സെൻറ്.... ഉമ്മർ ഹാജി ക്കയും കേളോത് മൊയ്‌ദീൻ ഹാജിക്കയും ചേർന്ന് ഒരു ഹീറോ പെന്നോ മറ്റോ കൊടുത്തു വാങ്ങി. അപ്പോൾ ആണ് ഞാൻ മുണ്ടേരിയിലെത്തുന്നത്.. ഞാൻ ഒരു പതിനഞ്ചു സെന്റ് ചിറക്ക് പകരം അത് വാങ്ങി. പുരക്ക് തറ കെട്ടി. ഇക്കാക്കാന്റെ കൈ കൊണ്ട് കട്ടില സ്ഥാപിച്ചു.. എവിടെ ആണ് ഭൂഗോളത്തിൽ നമുക്ക് താവളം ആവുന്നത് എന്നത് ഭൂമി യിലെ ജീവിത വ്യവസ്ഥയു മായി അല്ലാഹ് ബന്ധപ്പെടുത്തിയിരിക്കുന്നു. നല്ല വീട്, നല്ല അയൽ വാസി, നല്ല ഭാര്യ, ഒരു വാഹനം ഇവയൊക്കെ അപൂർവ മായി മാത്രം ഒത്തു കിട്ടുന്ന ഭാഗ്യങ്ങൾ ആണ്.. അയൽവാസി ശല്യക്കാരനായാൽ തീർന്നു സമാധാനം.... സ്വർഗം ഭൂമിയിൽ ലഭിച്ചവരാണ് നല്ല ഭാര്യയെ കിട്ടുന്നവർ.. നാട്ടിലെ പൗര ത്വത്തിൻറെ ആദ്യ സ്റ്റാറ്റസ് ഒരു വീട് ആണ്. സഞ്ചരിക്കാൻ ഒരു കുതിരയോ ഒട്ടകമോ ഇല്ലെങ്കിൽ നഗ്ന പാദനായി അന്തസ് പോയി പോവും..