ഉപ്പ ഉമ്മാക്ക് ഇഷ്ടം പോലെ അടിപൊളി വസ്ത്രങ്ങൾ വാങ്ങി കൊടുക്കുമായിരുന്നു കട്ടി കൂടിയ വെള്ള തുണിക്ക് ചുകപ്പ്, നീല കര മുക്കിയ കാച്ചി, അതിന്റെ ശുഭ്ര ബ് റൈറ്നെസ്സ് കണ്ണാടി പോലെ തിളങ്ങും. യുവജനോത്സവത്തിന്നു ഒപ്പന പാട്ടിലെ പെൺ പിള്ളേർ ഉടുത്തു കാണാറുണ്ട്. കൗതുകം മൽമൽ കുപ്പായം ആണു. കൈ കൊണ്ട് തുന്നിക്കുന്ന നെഞ്ചിന്റെ ഇരുവശത്തും കളർ നൂൽ വെച്ച് തുന്നിയതു അന്നത്തെ മൊഞ്ചിന്റെ രോമാഞ്ചം ആണു. പട്ടുറുമാൽ താണതും മുന്തിയതും ഉണ്ട്. മുന്തിയ ഇനം മാത്രമേ ഉമ്മാക് ഉപ്പ വാങ്ങി കൊടുക്കൂ. ഇതെല്ലാം കൂടി ഇട്ട് ഉമ്മ അണിഞ്ഞു ഒരുങ്ങൽ വളരെ അപൂർവ മാണ്. ഒരു പേര് വിളിയോ കല്യാണമോ ഉണ്ടെങ്കിൽ ചോടത്തിലെ ആമിനതാത്ത ആയിരിക്കും പോകുക. എന്തിന് ആണ് ഉമ്മ ഇതൊക്കെ അടുക്കി വെക്കുന്നത് എന്ന് ഞാൻ ചിന്തിക്കും. ഉമ്മ ചമയുന്നത് കാണാൻ കൊതി ആയിരുന്നു. ഒരു പാട് വെള്ളി മോതിരങ്ങളും അരഞ്ഞാണവും അന്നത്തെ പെണ്ണ്ങ്ങളുടെ ആഭരണങ്ങളിൽ പെട്ടതാണ്. ഇതൊക്കെ ഉള്ള പെട്ടി തുറക്കൽ ആരാനു വേണ്ടിയാണ്. പട്ടു റുമാൽ, തട്ടം, ചിറ്റ് വള ഇതൊക്കെ, കടം വാങ്ങാൻ ഉമ്മാന്റെ ഫ്രൻറസ് വരും. ഉമ്മാന്റെ ഒരു പട്ടുറുമാൽ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഇടയ്ക്കിടെ പെട്ടിയിൽ നിന്നെടുത്തു മക്കൾക്ക് കാണിച്ചു അത്തർ പുരട്ടി വെക്കും. കേവലം നാൽപത്തെട്ടാം വയസിൽ ഉമ്മ പിരിഞ്ഞു പോകാൻ കാരണം ജീവിതത്തിലെ stress ആണ്. ഉമ്മാന്റെ മൂന്നാലു ആങ്ങളമാർ മൂത്തു നരച്ചിട്ടും പുര നിറഞ്ഞു നിൽക്കുക, കൊശി പശൂൻനെയ്യിൽ മുക്കിയ സ്വന്തം ഹസ്ബൻഡ്, ആലയിൽ മൂന്നാല് മൂരി, ഇടയൻ കാഞ്ഞൻ, കുറെ പുലയ പുലച്ചികൾ, മക്കൾ എല്ലാം കൂടി ഒന്ന് relax ഇല്ലാതെ ആ ജീവിതം എരിഞ്ഞു തീർന്നു. വീട്ടിലെ ചർച്ചയിൽ ഒരാളെ കുറിച്ചു കുററം പറയുന്നത് ശ്രദ്ധിക്കും, അയാൾ നമ്മുടെ ശത്രുവായി ഞാൻ മനസ്സിൽ നിരീക്കും. അപ്പോൾ അതെ ആൾ പുരയിലേക്ക് വന്നു കേറും. ഉമ്മ അയാളോട് ഒരു ദേഷ്യവും കാണിക്കാതെ ഇടപെടും. ഞാൻ കൺഫ്യൂഷൻ ആകും. അയ്യോ അയാളെ അല്ലെ ഇത്ര നേരം കുററം പറഞ്ഞതെന്ന്. അമ്മായിമാരുടെ വരവും അവർ കൊണ്ട് വരുന്ന പലഹാരക്കെട്ടും ഒരു ശല്യമാണ് ഉമ്മാക്ക്. കെട്ടു ഓഹരി വെച്ചാൽ രണ്ടു മൂന്നു ആഴ്ച തെക്കു കണക്കായി. കുറഞ്ഞുപോയതിന്ന്, കിട്ടാത്തതിന്നു, ഇങ്ങനെ പലതും. ഏററവും അടുത്തുള്ള അമ്മായിയോടാണ് ഉമ്മാക്ക് കൂടുതൽ സ്നേഹം. മീശക്കാരൻ കാദർ ക്കാക്കൻറെ ഭാര്യയോടാണ് സ്നേഹം.. തുടരും

Comments

Popular posts from this blog

പണത്തിനു വില കുറയുന്നു :ഗൾഫ് പണം ജന്മിത്വം തുടച്ചു നീക്കി. മൂല ധനത്തിൽ നിന്നുള്ള വരുമാനത്തെ മറികടക്കുന്ന രീതിയിൽ തൊഴിലിൽ നിന്നുള്ള വരുമാനം വർധിച്ചു. ഈ അവസ്ഥ തൊഴിലെടുക്കുന്നവരെ പ്രമത്തരാക്കുകയും തൊഴിൽ ചെയ്യാതെ മൂല ധനവും പിടിച്ചു നിന്നവരെ പെട്ടെന്ന് പാവങ്ങളാക്കുകയും ചെയ്തു... രൂപ, ദിർഹത്തിന്റെ മുമ്പിൽ കടലാസ് കഷ്ണം മാത്രം ആയി.. ദിർഹം കൈവന്നപ്പോൾ മകൻ ഉപ്പയായി... മരുമകൻ കാരണവർ ആയി..തത്വജ്ഞാനികൾ അമ്പരന്നു.. അല്ലാഹു കാലത്തെ അട്ടിമറിച്ചു.. ഒന്നും പഠിക്കാത്ത അറബിക്ക് വേണ്ടി എല്ലാ ടെക്നോളോജിക്കാരും" q" നിന്നു. ടാർജറ്റ് വെച്ച് പ്ലാൻ തയാറാക്കുന്നവർ ഭാഗ്യത്തിലും വിധി യിലും വിശ്വസിക്കേണ്ടി വന്നു. മൂല്യങ്ങൾക്കു രൂപ പോലെ വില ഇടിഞ്ഞു.... അറിവ്, കെട്ടിടങ്ങൾക്കു വഴിമാറി. പ്രകാശ ഗോപുരമായ കുഞ്ഞീക്കാക്ക കോൺഗ്രീറ്റ് ഗോപുരങ്ങളിൽ നിന്നു മാറി നിന്നു.. ദിർഹത്തിന്ന് ഇക്കാക്കയെ വിലക്കെടുക്കാൻ ആയില്ല,മാറ്റത്തിന് മാറ്റ മുണ്ടായില്ലെങ്കിലും ഇക്കാക്ക കാലത്തിനെതിരെ സാക്ഷിയായി

കാലത്തിന്റെ കാലൊച്ചകൾക്കു സാക്ഷിയായ ഒരു ഷെൽഫ് . പൊക്കന്റെ വളപ്പിൽ നിന്നു കൊണ്ട് hവന്നു കയ്യങ്കോട്ട് സൂക്ഷിച്ചത്. രേഖകളും ഫയലുളും ഒരു പാട് ഇതിൽ സൂക്ഷിച്ചു വെച്ചിരിക്കാം. ഇന്ന് വെറും പൊള്ള..

കുഞ്ഞീക്കാക്ക 1991 സെപ്റ്റംബർ 19ന് എന്റെ വീട്ടിന്നു കട്ടില വെച്ചു.. ഡയറി യുടെ അന്നത്തെ പേജ് താഴെ..കോര് വല പോലത്തെ പറമ്പ്, ഇൻസ് അല്ലാത്ത പല ജീവികളും പോകുകയും വരികയും ചെയ്യുന്നതിനാൽ ആരും വാങ്ങാത്ത മുപ്പതു സെൻറ്.... ഉമ്മർ ഹാജി ക്കയും കേളോത് മൊയ്‌ദീൻ ഹാജിക്കയും ചേർന്ന് ഒരു ഹീറോ പെന്നോ മറ്റോ കൊടുത്തു വാങ്ങി. അപ്പോൾ ആണ് ഞാൻ മുണ്ടേരിയിലെത്തുന്നത്.. ഞാൻ ഒരു പതിനഞ്ചു സെന്റ് ചിറക്ക് പകരം അത് വാങ്ങി. പുരക്ക് തറ കെട്ടി. ഇക്കാക്കാന്റെ കൈ കൊണ്ട് കട്ടില സ്ഥാപിച്ചു.. എവിടെ ആണ് ഭൂഗോളത്തിൽ നമുക്ക് താവളം ആവുന്നത് എന്നത് ഭൂമി യിലെ ജീവിത വ്യവസ്ഥയു മായി അല്ലാഹ് ബന്ധപ്പെടുത്തിയിരിക്കുന്നു. നല്ല വീട്, നല്ല അയൽ വാസി, നല്ല ഭാര്യ, ഒരു വാഹനം ഇവയൊക്കെ അപൂർവ മായി മാത്രം ഒത്തു കിട്ടുന്ന ഭാഗ്യങ്ങൾ ആണ്.. അയൽവാസി ശല്യക്കാരനായാൽ തീർന്നു സമാധാനം.... സ്വർഗം ഭൂമിയിൽ ലഭിച്ചവരാണ് നല്ല ഭാര്യയെ കിട്ടുന്നവർ.. നാട്ടിലെ പൗര ത്വത്തിൻറെ ആദ്യ സ്റ്റാറ്റസ് ഒരു വീട് ആണ്. സഞ്ചരിക്കാൻ ഒരു കുതിരയോ ഒട്ടകമോ ഇല്ലെങ്കിൽ നഗ്ന പാദനായി അന്തസ് പോയി പോവും..