Skip to main content
ഉപ്പാനെ ദയനീയമായ് അവസാനിപ്പിച്ച കഥ :::തറവാട് സ്വത്ത് ഭാഗീകരണം നടന്നപ്പോൾ കായ്യങ്കോട്ടെ പുരയും കുലുമാലും ഒഴിവാക്കി കൂടുത്തൻകെയിൽ വീടും ഭാഗവും ചൂസ് ചെയ്യാൻ ഉമ്മ ഉപ്പാനെ കുറെ നിർബന്ധിച്ചു. സൊറയും വെടിയും ഇഷ്ടപ്പെട്ട ഉപ്പ അമ്മദു കുട്ടിക്കാന്റെ തട്ടിപ്പിൽ കുടുങ്ങി കയ്യങ്കോട് വീടും ഓഹരിയും സെലക്ട് ചെയ്തു. എളാപ്പാനെ ഭയന്ന കാരണവൻമാർ പൈങ്കിളിയായ ഉപ്പാനെ കയ്യങ്കോട് താമസിക്കാൻ നിർബന്ധിച്ച്ചു. ക്രമേണ ഉമ്മാന്റെ വീക്ഷണം ആണു ശരിയെന്ന് ബോധ്യം ആയി. കാരണവന്മാരെ കൊണ്ടാണ് മറിയവും മക്കളും ജീവിക്കുന്നത് എന്ന് തോന്നൽ പൊതുവെ.. ഉപ്പ കണക്കു നോക്കാതെ പോക്കറ്റ് തുറന്ന് വെച്ച് അളിയന്മാരെ സന്തുഷ്ടരാക്കി.. സ്വപ്നജീവിയായ ഉപ്പ കാലം കൈ വിടില്ല എന്നു തെറ്റ്ധരിച്ചു. ചില കാരണവന്മാർ അവസരം ശരിക്കും മുതലെടുത്തു. എല്ലാ അമ്മായി മാരെയും തൊട്ടിലാടിച്ചു ഉമ്മ വശം കെട്ടു. ഉപ്പാന്റെ സദ്യ മൃഷ്ടാന്നം തട്ടി കാരണന്മാർ പള്ള "പള്ളി മിഹ്രാബാക്കി.""... ഉപ്പാക്ക് ധൂർത്തൻ എന്നു കാരണവന്മാർ പേരിട്ടു. ഞാൻ ഒരു കാരണവരെ ഒഴിവാക്കുന്നു. എല്ലാവരും ക്രൂരൻ എന്നു വിളിച്ചിരുന്ന മീശ ക്കാരനെ. വീട്ടിൽ നടക്കുന്ന യഥാർത്ഥ ചിത്രം ഓർക്കു ശരിക്കും അറിയാം ആയിരുന്നു.പക്ഷേ ഓർ സ്നേഹിക്കൽ കല മ്പിയിട്ടാണ്.. അളിയന്മാരുട ചൂഷണത്തിനു നിന്ന് കൊടുത്തു ഉപ്പ മുടിഞ്ഞു. കാദർ ക്കാ കാനോട് കടം ചോദിക്കും. പുളിച്ച തെറി യും പറഞ്ഞു കടം നൽകും.. ഉപ്പ സാമ്പത്തികമായി തകർന്നു. എല്ലാ കുററവും പെട്ടെന്ന് ഉപ്പാന്റെ തലയിൽ കെട്ടി വെച്ചു.. സുഖിച്ചവർ കണ്ടാൽ മിണ്ടാതെ ആയി.. ഒരു പുലര്കാലം, ഉപ്പ എന്നേയും കൂട്ടി വടക്കേ മൊട്ടക്ക് പോകയായിരുന്നു.. കോശോൻ കുഞ്ഞമ്പുവിന്റെ ചായ കടയിൽ എത്തിയപ്പോൾ ഉപ്പാക്ക് ചായ കുടിക്കണം.. ചായ കുടിച്ചു. ഉപ്പ പോക്കറ്റ് തപ്പി. ഉപ്പാക്ക് അറിയാം പൈസ ഇല്ലെന്ന്." കൈ നീട്ടം "ആണ്.. ഉപ്പ നിന്ന് പരുങ്ങുന്നത് കണ്ട ഒരു വെളുത്ത കുശവൻ പറഞ്ഞു'' മാഷ് പോയ് ക്കോ ഞാൻ കൊടുത്തോളാം"". ഞാൻ ഗൾഫിൽ നിന്ന് വരുമ്പോൾ ഒക്കെ ആ സഹൃദയന്നു ഉപഹാരം കൊടുത്തു കൊണ്ടിരുന്നു. ഇപ്പോൾ പേര് മറന്നു പോയി. ഞാൻ എൽ ഐസി ക്കു എതിരായിന്നു. LIC എടുക്കൽ ഹറാം ആയി ഞാൻ വിശ്വസിച്ച കാലം. ഏജന്റ് മാർ പലരും വരും വീട്ടിൽ.. മേല്പറഞ്ഞ കുശവന്റെ അനുജൻ വന്നപ്പോൾ ഞാൻ എടുത്തു. എൽ ഐ സി ക്കു വേണ്ടിയല്ല ഉപ്പന്റെ ഓർമ്മക്ക്.. കാരണന്മാര് ടെ പരിഹാസവും നാട്ടിൽ നേരിടേണ്ടി വരുന്ന അപമാനവും ഉപ്പാനെ രോഗിയാക്കി.. വിൽക്കാൻ സ്വത്ത് ഉണ്ടെങ്കിലും ഉപ്പ വിററില്ല. വിൽക്കൽ അപമാനം.. മൊയ്‌ദു ഇളയ യുടെ പാർട്ടും കൂടി ചേർന്നു വേഗം മരിക്കാൻ ഉപ്പ ആഗ്രഹിച്ചു.. അങ്ങനെ കണ്ണൂർ ഹെഡ് ക്വാർട്ടസ് ഹോസ്പിറ്റൽ പേ വാർഡിൽ ഞാൻ മാത്രം സാക്ഷിയായി ഉപ്പ അന്ത്യശ്വാസം വലിച്ചു. അന്ന് ഉപ്പ എന്നോട് ചോദിച്ച ചോദ്യങ്ങൾ എന്റെയും മാരി യത്തിന്റെയും കാര്യങ്ങളെ ഓർത്തു വേദനിക്കുന്നു എന്നു മനസ്സിൽ ആയി.. പാഠം 1, തീരുമാനം എടുക്കുന്പോൾ ചിന്തിക്കുക 2--ഫ ഇദാ faragtha ഫൻസബ് 3-സമ്പത് കാലത്തു കാ പത്തു വെക്കണം.. അവന്റ്റെ കയ്യേ സ്വന്തം തലക്കടിയിൽ വെയ്ക്കാൻ പാടുള്ളു (അടുത്തത് മൊയ്‌ദു ഇളയ )
Popular posts from this blog
Comments
Post a Comment