Posts
Showing posts from 2020
ഞാൻ മഹാനായതെങ്ങനെ !!!1-വിയറ്റ്നാമിൽ യുദ്ധത്തിന് പോകാൻ ബോക്സിങ് ചാമ്പ്യൻ മുഹമ്മദ് അലിയോട് അമേരിക്ക കല്പിച്ചു.. അന്യായമായ യുദ്ധത്തിന് പോവാൻ തയാർ അല്ലെന്നു മുഹമ്മദ് അലി മറുപടി കൊടുത്തു. അതിന്റെ പേരിൽ ദീർഘ കാലം ജയിലിൽ കിടന്നു, I am the greatest ആയി സ്വയം ഡിക്ലയർ ചെയ്തു.. 2-michle j fox :പ്രശസ്തനായ അമേരിക്കൻ കനേഡിയൻ ആക്ടർ, ടീവി പെർഫോർമർ, ബാക്ക് ടു the future ലെ നടൻ..
- Get link
- X
- Other Apps
അൽ ഇജ്തിമാഉൽ ആഇല: അൽ സീപ്പീ അൽദുവലിയ്യ ഫീ ദുബൈ..... കുടുംബ സംഗമം ഒരു അലിഞ്ഞു ചേരലാണ്. പരസ്പരം അറിയാനും പ്രോത്സാഹിപ്പിക്കാനും ഉള്ള അവസരം... ഊറി കൂടിയ വാശിയോ, തെറ്റിധാരണയോ ഡിലീറ്റ് ചെയ്തു ഒരു ശക്തിയായി വളരാൻ സാധിക്കുന്നു.. സർവോപരി അഹന്ത കുറഞ്ഞവർക്കേ ഒത്തു ചേരാൻ ആവൂ.. സീ പി ക്കാർ ഒരു ഉത്തമ ഖബീല (ട്രൈബ് )യായാൽ ഇനിയും നൂഞ്ഞേരിക്കു വേണ്ടി സേവനങ്ങൾ അർപ്പിക്കാൻ കഴിയും.. ലോക മാർകെറ്റിംഗിന്റെ കേന്ദ്രമായ ദുബായിൽ പുതിയ തലമുറ അവസരങ്ങൾ മുതലാക്കി മുന്നേറുന്നത് പാരമ്പര്യ മുദ്ര കളുടെ ബാക്കി പത്രങ്ങൾ എന്ന നിലക്കാണ്.. വളർന്നു വലുതാവുക,
- Get link
- X
- Other Apps
മുസ്‌തഫ കൂടുതങ്കീൽ :::ഹിറ്റ്ലർ എന്ന് മുസ്‌തഫ പേരിട്ട ഒരു ജൂതന്റെ കൂടെ മുസ്‌തഫയും NK. kunjammed പുതിയാപ്പിളയും ജോലി ചെയ്തിരുന്നു. ആ ജൂതൻ കാഴ്ചയിൽമാത്രം ആണു ഒരു ഹിറ്റ്ലർ.. മനസ് കൊണ്ടു ഒരു സഹാനുഭൂതി നിറഞ്ഞവനായിരുന്നു. കുഞ്ഞമ്മദ് പുതിയാ പ്പളയുടെ ഇന്നത്തെ എല്ലാ വളർച്ചക്കും ഒരു കാരണം ആ ജൂതനാണ് എന്നാണ് എനിക്ക് തോന്നുന്നതു.. മുറൂർ റോഡിലുള്ള അവന്റെ ലെബനോൺ ബച്ചറിയിലും അനുബന്ധ ഹോട്ടലിലും സ്വന്തം പോലെ യാ ണ് മുസ്‌തഫ ജോലി ചെയ്തിരുന്നത്..ജോലിയിലെ ആത്മ്മാർത്ഥത ജൂതന്റെ ഇഷ്ടം നേടാൻ കാരണമായി.. ജൂതനു താൻ ജൂതനാണ് എന്ന് അറബികൾ അറിയാതെയിരിക്കാനുളളവെപ്രാളം ഉണ്ടായിരുന്നു..നല്ല കൈമടക്ക് മുസ്‌തഫക്കു കിട്ടുമായിരുന്നു. ടെലിവിഷനും മൊബൈലും ഇല്ലാത്ത കാലം.. ജോലി കഴിഞ്ഞു കിടക്കുമ്പോൾ അടുത്ത് റേഡിയോ വെച്ച് ""ഹുനാ ഡൽഹി "ഓൺ ചെയ്യും. ഹിന്ദി പാട്ട് കേട്ട് ഞാനും മുസ്‌തഫയും ഓപ്പൺ എയറിൽ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി നാട്ടിലെ കഥ കൾ പറഞ്ഞു രാത്രികൾ കഴിച്ചു.. ഉറങ്ങാൻ എനിക്ക് റൂമില്ലായിരുന്നു. അവൻ ജോലിചെയ്യുന്ന ഹോട്ടലിന്റെ മുകളിൽ മച്ചിൻപുറത് ആണു കിടന്നുറങ്ങിയത്.. മണക്കാത്ത പൂക്കൾ, നക്ഷത്രങ്ങൾ ഇല്ലാത്ത ആകാശം. ജീവിതം മരുഭൂമി തന്നെ. എന്നോട് പങ്ക് വെക്കാത്തതായി ഒന്നും ഇല്ല. സ്വാർത്ഥത എന്നൊരു വികാരം തൊട്ട് തീണ്ടാത്ത മുസ്‌തഫ, നീണ്ട ബാല്യവും യൗവനവും ഒന്നിച്ചു കഴിഞ്ഞു. എന്നിട്ടും ഒരു തെറ്റ് ചെയ്യന്നതോ ഒരാളെ വെറുപ്പിക്കുന്നതോ ഞാൻ കണ്ടിട്ടില്ല. ചെറുപ്പത്തിൽ പൊതുവെ കളികളിൽ താല്പര്യം കുറവായിരുന്നു.. സിഗരറ്റ് ചെയിൻ സ്‌മോക്കിങ് ഉണ്ടായിരുന്നു. അങ്ങനെ യാണ് രോഗി യാ യത്.. രോഗം മൂർച്ചിച്ചപ്പോൾ ബോധം വരുമ്പോൾ ഉരുവിട്ട ആയത്ത് ""യാ അയ്യത്തു ഹന്നഫസുൽ മുത്ത്മ ഇന്നഹ്,,,,,, വദ്ഖുലീ ജന്നത്തീ എന്നായിരുന്നു... ലിവർ അർബുദ രോഗം വന്നു അന്ത്യ ശ്വാസം വലിക്കുമ്പോൾ ചുററും ഖുർആൻ ഓതുന്നുണ്ടായിരുന്നു.. ശരിക്കും ഹദീസ് റൂഹ് വേർ പെടുമ്പോൾ ഖുർആൻ പാരായണം ചെയ്യാനാണ്. ആ ഉത്തമ സന്ദർഭം കൊണ്ടു മുസ്‌തഫ അനുഗ്രഹിക്കപ്പെട്ടു..ചുരുങ്ങിയ കാലം മാത്രം ജീവിച്ചു. 32വയസ് മാത്രം പ്രായമുള്ളപ്പോൾ ഇഹലോക വാസം വെടിഞ്ഞു...
- Get link
- X
- Other Apps
റഷീദ് :ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ !!റഷീദ് എന്നാൽ ചിന്തകൻ എന്നാണ് മ അ ന.. ഉമ്മിയ്യായ റഷീദ് ഈ മ അ ന യോട് ശരിക്കും ഔചിത്യം കാണിച്ചു.. അക്ഷരത്തിന് വേണ്ടി കഷ്ടപെട്ടവരേക്കാൾ ചിന്ത കൊണ്ടു സമൂഹത്തിൽ തന്റെ സ്ഥാനം നേടി.നൂഞ്ഞേരിയുടെ തലസ്ഥാനത് തന്നെ ജീവിച്ചു.. മദ്രസ യോ സ്കൂളോ അനാവശ്യമെന്ന് തോന്നും റഷീദിന്റെ ചിന്ത കളെ പങ്ക് വെച്ചാൽ... പഠിക്കാത്തവർ പരാജയപെട്ടു പോകുമോ എന്ന ആശങ്ക വേണ്ട എന്ന് റഷീദ് തെളിയിച്ചു..ചെറിയ കാലം കൊണ്ടു ജീവിതം ഫ്രൂട്ട് ഫുൾ ആക്കി തിരിച്ചു പോയി.. ചെയ്ത പുണ്യങ്ങളുടെ ഫലം വന്നു പോയ ദോഷങ്ങളെ മറി കടക്കുന്നതാവട്ടെ,, ചെയ്യാൻ ഉദ്ദേശിച്ച നന്മകൾ ചെയ്ത പുണ്യ ങ്ങളിൽ പെട്ടു സ്വര്ഗാവകാശിയാവട്ടെ.. ഒരു ദോഷവും ഇല്ലാതെ പൊറുക്കപ്പെട്ടവരിൽ പെടട്ടെ
- Get link
- X
- Other Apps
പണത്തിനു വില കുറയുന്നു :ഗൾഫ് പണം ജന്മിത്വം തുടച്ചു നീക്കി. മൂല ധനത്തിൽ നിന്നുള്ള വരുമാനത്തെ മറികടക്കുന്ന രീതിയിൽ തൊഴിലിൽ നിന്നുള്ള വരുമാനം വർധിച്ചു. ഈ അവസ്ഥ തൊഴിലെടുക്കുന്നവരെ പ്രമത്തരാക്കുകയും തൊഴിൽ ചെയ്യാതെ മൂല ധനവും പിടിച്ചു നിന്നവരെ പെട്ടെന്ന് പാവങ്ങളാക്കുകയും ചെയ്തു... രൂപ, ദിർഹത്തിന്റെ മുമ്പിൽ കടലാസ് കഷ്ണം മാത്രം ആയി.. ദിർഹം കൈവന്നപ്പോൾ മകൻ ഉപ്പയായി... മരുമകൻ കാരണവർ ആയി..തത്വജ്ഞാനികൾ അമ്പരന്നു.. അല്ലാഹു കാലത്തെ അട്ടിമറിച്ചു.. ഒന്നും പഠിക്കാത്ത അറബിക്ക് വേണ്ടി എല്ലാ ടെക്നോളോജിക്കാരും" q" നിന്നു. ടാർജറ്റ് വെച്ച് പ്ലാൻ തയാറാക്കുന്നവർ ഭാഗ്യത്തിലും വിധി യിലും വിശ്വസിക്കേണ്ടി വന്നു. മൂല്യങ്ങൾക്കു രൂപ പോലെ വില ഇടിഞ്ഞു.... അറിവ്, കെട്ടിടങ്ങൾക്കു വഴിമാറി. പ്രകാശ ഗോപുരമായ കുഞ്ഞീക്കാക്ക കോൺഗ്രീറ്റ് ഗോപുരങ്ങളിൽ നിന്നു മാറി നിന്നു.. ദിർഹത്തിന്ന് ഇക്കാക്കയെ വിലക്കെടുക്കാൻ ആയില്ല,മാറ്റത്തിന് മാറ്റ മുണ്ടായില്ലെങ്കിലും ഇക്കാക്ക കാലത്തിനെതിരെ സാക്ഷിയായി
- Get link
- X
- Other Apps
കുഞ്ഞീക്കാക്ക 1991 സെപ്റ്റംബർ 19ന് എന്റെ വീട്ടിന്നു കട്ടില വെച്ചു.. ഡയറി യുടെ അന്നത്തെ പേജ് താഴെ..കോര് വല പോലത്തെ പറമ്പ്, ഇൻസ് അല്ലാത്ത പല ജീവികളും പോകുകയും വരികയും ചെയ്യുന്നതിനാൽ ആരും വാങ്ങാത്ത മുപ്പതു സെൻറ്.... ഉമ്മർ ഹാജി ക്കയും കേളോത് മൊയ്‌ദീൻ ഹാജിക്കയും ചേർന്ന് ഒരു ഹീറോ പെന്നോ മറ്റോ കൊടുത്തു വാങ്ങി. അപ്പോൾ ആണ് ഞാൻ മുണ്ടേരിയിലെത്തുന്നത്.. ഞാൻ ഒരു പതിനഞ്ചു സെന്റ് ചിറക്ക് പകരം അത് വാങ്ങി. പുരക്ക് തറ കെട്ടി. ഇക്കാക്കാന്റെ കൈ കൊണ്ട് കട്ടില സ്ഥാപിച്ചു.. എവിടെ ആണ് ഭൂഗോളത്തിൽ നമുക്ക് താവളം ആവുന്നത് എന്നത് ഭൂമി യിലെ ജീവിത വ്യവസ്ഥയു മായി അല്ലാഹ് ബന്ധപ്പെടുത്തിയിരിക്കുന്നു. നല്ല വീട്, നല്ല അയൽ വാസി, നല്ല ഭാര്യ, ഒരു വാഹനം ഇവയൊക്കെ അപൂർവ മായി മാത്രം ഒത്തു കിട്ടുന്ന ഭാഗ്യങ്ങൾ ആണ്.. അയൽവാസി ശല്യക്കാരനായാൽ തീർന്നു സമാധാനം.... സ്വർഗം ഭൂമിയിൽ ലഭിച്ചവരാണ് നല്ല ഭാര്യയെ കിട്ടുന്നവർ.. നാട്ടിലെ പൗര ത്വത്തിൻറെ ആദ്യ സ്റ്റാറ്റസ് ഒരു വീട് ആണ്. സഞ്ചരിക്കാൻ ഒരു കുതിരയോ ഒട്ടകമോ ഇല്ലെങ്കിൽ നഗ്ന പാദനായി അന്തസ് പോയി പോവും..
- Get link
- X
- Other Apps
ഉപ്പാന്റെ സ്മരണക്ക് വേണ്ടി ഒരു ലെസ്സി :അര നൂറ്റാണ്ടു മുമ്പ് ഉപ്പ പ്രേമ ഡയറിയിൽ കൂട്ടി കൊണ്ടു പോയി നല്ല ലെസ്സി വാങ്ങി തരുമായിരുന്നു.. ആ ഡയറിയിൽ ഞാൻ എന്റെ മക്കളെയും കൊണ്ടു ചെന്നു ലസ്സി വാങ്ങിക്കൊടുത്തു ഞാൻ അവരോട് പറയും "എന്റെ ഉപ്പാന്റെ ഓർമക്ക് ""ഇന്നും ചെന്ന് ലെസ്സി കുടിച്ചപ്പോൾ കട നടത്തുന്നവരോട് ഞാൻ ചോദിച്ചു "എത്ര വർഷം ആയി ഡയറി സ്റ്റാർട്ട് ചെയ്തിട്ട്? "എമ്പത് കൊല്ലം ആയി നടത്തുന്നു "എന്ന് മറുപടി.. എന്നെ കാണുമ്പോൾ തന്നെ അവർ സ്റ്റൂൾ നീക്കിയിട്ട് ഇരിക്കാൻ സൗകര്യപ്പെടുത്തി തരും. ഉപ്പാന്റെ സ്ഥിരം ബേക്കറി രമാ ബേക്കറി യും, കണ്ണൂരിൽ പോയാൽ ഈ രണ്ടു ഷോപ്പിലും പോയി എന്തെങ്കിലും പർച്ചേസ് ചെയ്യും. ഓർമപ്പൂക്കൾ
- Get link
- X
- Other Apps
ഇക്കാക്കക്ക് ദീര്ഘആയുസ് എന്തിന് നൽകി.?? സഹോദരൻ അബ്ദുല്ല മുസ്‌ലിയാർ അത് സൂഫി സ്പിരിറ്റിൽ അവതരിപ്പിക്കാറുണ്ട്. ഒരു പണ്ഡിതന്റെ ദുആ അള്ളാഹു വിന്റെ ശക്തിയുക്തികളെ ആഴത്തിൽ അറിഞ്ഞു ചെയ്യുന്ന ഇബാദത്ത് ആണു.കുടുംബ ത്തിൽ എല്ലാവർക്കും വേണ്ടി "ഖത്തം "ജീവിതം മുഴുവൻ ഓതി ദുആ ചെയ്യുന്ന സ്വഭാവം ഇക്കാക്കക്ക് ഉണ്ടായിരുന്നു. ഇത്രയും മഹാനായ ഒരു പണ്ഡിതൻ ചെയുന്ന ദുആ അതിന്റെ ഫലസിദ്ധി യോട് അടുത്താണ്. നമ്മിൽ നിന്ന് മരിച്ചു പോയവർ അവർചെയ്‌ത നന്മ യുടെ പ്രതിഫലം നേടുന്നതിനേക്കാൾ ഇക്കാക്കാന്റെ ദുആ കൊണ്ടു നേടിയിട്ടുണ്ടാവും. ഈ വസ്തുത നം മറന്നു പോകരുത്.മ അ ബ ദു (ക്ഷേതങ്ങളെ)നശിപ്പിച്ചു കളയരുത്. എന്റെ നാമം ഉയരുന്ന സ്ഥാനങ്ങൾ ആണ് അവ എന്ന് ആയത്തോ ഹദീസോ ഉണ്ട്. ഒരു കുടുമ്പത്തിൽ ഒരു പണ്ഡിതൻ മരിച്ചു പോയാൽ ദൈവീക മായി impart ചെയ്യപ്പെടുന്ന energy ആ നാട്ടിലും ആ കുടുംബത്തിലും നഷ്ടപ്പെടും. പണ്ഡിതൻ മാർ സമൂഹതിന്നു എന്ത് ചെയുന്നു എന്ന് ചോദിച്ചാൽ ഭൂമിയിലെ അല്ലാഹുവിന്റെ നാമം അവരിലൂടെ പ്രകീർത്തിക്കപ്പെടുകയും ദൈവിക എനർജി സ്‌പ്രെഡ് ചെയ്യപ്പെടുകയും ചെയ്യുന്നു. ആത്മ ജ്ഞാനം നേടിയ പണ്ഡിതൻമാർ ആണു പ്രപഞ്ചം ഇങ്ങനെ നിലനിര്ത്തുന്നത്.. ഇക്കാക്കാന്റെ മരണത്തിലെ നഷ്ടം പറഞ്ഞു അബ്ദുൽല കരയും. അത് കേൾക്കുമ്പോൾ അബ്ദുല്ലക്ക് ശേഷം നമുക്ക് ആര്? എന്ന് ഞാൻ ആലോചിക്കും. ഹിക്മത്തും തൗഹീദും, സൂഫിസവും സമഞജസം ചേർന്ന ഒരു പണ്ഡിതൻ നമ്മുടെ കുടുംബത്തിൽ നിന്ന് ഉയർന്നു വരണേ ആമീൻ..
- Get link
- X
- Other Apps
പ്രായപൂർത്തി തികയാത്ത നികാഹ് :::::::::::::::: ::::::: :: മസ് അലകളെ ശാസ്ത്രീയമായി സമീപിക്കുന്നതിൽ ഇക്കാക്കയ്ക്കുള്ള കഴിവ് അപാരമാണ്. Advocate T M. Abdulla (madras high court judge, congress candidate kannur loksabha and he was wakaf board member )ഒരു പുസ്തകം എഴുതി "മുസ്ലിം നിയമം ". മുസ്ലിം അനന്തര അവകാശനിയമം ആണ് അതിലെ വിഷയം. പ്രസിദ്ദികരിച്ചു രണ്ടോ മൂന്നോ പതിപ്പ് കഴിഞ്ഞപ്പോൾ ഒരു കോപി ഇക്കാക്കക്ക് അയാൾ കൊടുത്തു. നൂഞ്ഞേരി മകാം പ്രശ്നം ചർച്ച ചെയ്യാൻ അയാളെ സമീപിച്ചപ്പോൾ ആണ് പുസ്തകം നൽകിയത്. ഇക്കാക്ക ആ ബുക്കിൽ ഉള്ള തെറ്റുകൾ ചുകന്ന മഷിയിൽ അടയാളപ്പെടുത്തി തിരിച്ചു കൊടുത്തു.. തെറ്റുകൾ ആകെക്കൂടി പുസ്തകം തന്നെ മാറ്റി എഴുതിയാലേ ശരിയാകൂ എന്നിടത്ത് എത്തി........നൂഞ്ഞേരിയിൽ പ്രായ പൂർത്തി തികയാത്ത പെൺ കുട്ടികളെ ഹനഫി ഫിഖ്ഹ് ദുരുപയോഗം ചെയ്ത് വിവാഹം ചെയ്തു കൊടുത്തു. മഹർ ശാഫിമദ്ഹബിലെയു യും, നികാഹ് ചെയ്തു കൊടുക്കുന്നത് ഹനഫി മദ്ഹബനുസരിച്ചുള്ള വലിയ്യും.. ഇക്കാക്ക ഇത് സാധു ആകില്ല എന്നും മഹ്ർ മാറ്റി നികാഹ് പുതുക്കണം എന്നും വാദിച്ചു.. അന്നത്തെ സമസ്ത പ്രസിഡന്റ് അബ്ദുൽ ബാരി നികാഹ് ശരിയാണെന്നു ഫത്വ കൊടുത്തു.. പക്ഷെ ഖുതുബി ഇക്കാക്കയുടെ നിലപാട് ശരി വെക്കുകയും നികാഹ് കൾ മാറ്റി കഴിക്കുകയും ഉണ്ടായി.. അബ്ദുൽ ബാരിയുടെ ഫത്വയിൽ ദലീലിൻറെ റെഫെറെൻസ് കാണിക്കാത്തത് കൊണ്ടു അത് ഫത്വ അല്ലെന്ന് ഖുതുബിയെ പോലെ ഉന്നതനായ ഒരാളോട് ഇക്കാക്ക പറയുമ്പോൾ ഇക്കാക്കാൻറെ പ്രായം കേവലം മുപ്പതിന് താഴെ ആയിരിക്കും.
- Get link
- X
- Other Apps
അറ്റെൻഷൻ ::::സിപി ഫാമിലി ഗ്രൂപ്പ് :::യുഗങൾ ക്കിടയിൽ വല്ലപ്പോഴും സംഭവിക്കുന്ന ഒരു പ്രതിഭാസം ആണ് കുഞ്ഞീക്കാക്ക. എന്ത് കൊണ്ടാണ് ആ മഹാൻ ചർച്ച ചെയ്യപ്പെടാത്തത്? ഫാമിലി ഗ്രുപ്പിൽ പ്രധാന മായും ചർച്ച ചെയ്യപ്പെടേണ്ടത് അഭിമാനകരമായ വേര് കളെ കുറിച്ചാണ്. ചെറു തലമുറയിൽ ഉത്കർഷേച്ഛ ഉണ്ടാവാൻ ചരിത്രം പകർന്നു നൽകണം . പ്രസവവും മരണവും അറിയിക്കുക, ഫോർവേഡ് ചെയ്യുക, ഇവക്ക് മാത്രം ആയി പ്പോകുന്നില്ലേ ഗ്രൂപ്പ്.ഒരു ഇതിഹാസപുരുഷനായ നമ്മുടെ കാരണവരെ കുറിച്ചു ചർച്ച ചെയ്യപ്പെടണം.. വിമർശങ്ങൾ ഉള്ള വർ ക്കു, സംശയങ്ങൾ ഉള്ള വർക്ക് അവ സമർപ്പിക്കാം. വെറും ഊതി വീർപ്പിച്ച ബലൂണുകൾ പോലും മഹാന്മാരായി അവതരിപ്പിക്ക പെടുമ്പോൾ യഥാർത്ഥ മഹാനായ കാരണവർ അവഗണിക്കപ്പെട്ടത് നമ്മുടെ നന്ദി കേടാണ്. അബ്ദുല്ല മുസ്‌ലിയാർ, ജബ്ബാർ, യുസുഫ്, തുടങ്ങയവർ നാട്ടിലുണ്ട് സിപി ഫാമിലി യുടെ നല്ലൊരു ബയോ ഗ്രാഫി തയാറാക്കി എല്ലാ അംഗങ്ങളുടെയും വിവരം ചേർത് പ്രസിദ്ധീകക്കാൻ സിപി ഫാമിലി മുൻകൈയെടുക്കണം. സദ്‌റുദ്ദീൻവാഴക്കാടിനെ കൊണ്ടോ മറ്റോ എഴുതി ക്കാം. പ്രതീക്ഷയോടെ മരുമക്കക്കും അനിയൻ മാർക്കും സമർപ്പിക്കുന്നു
- Get link
- X
- Other Apps
ജമാഅത്തും ഇക്കാക്കയും ::::::::ഇക്കാക്കായുടെ സതീർഥ്യരായ ജമാഅത് നേതാവ് പ്റശസ്തനായ കെ മൊയ്‌ദു മൗലവി, ലീഗിലും മുജാഹിദ് രംഗത്തും അറിയപ്പെ ട്ടി രുന്ന കെ സീ അബുബക്കർ മൗലവി തുടങ്ങിയവർ ഇക്കാക്കയെ അവരെക്കാൾ ഉയർന്ന മാനത്തിൽ കാണുകയും മൊയ്‌ദു മൗലവി നേരിട്ട് കയ്യങ്കോട്ട് വന്നു സംഘടനാ രംഗത്തേക്ക് ക്ഷണിക്കുകയും ഉണ്ടായി.......ഇക്കാക്ക പഠിച്ചത് അന്നത്തെ ഏറ്റവും പ്രഗല്ഭ ഗുരുനാഥൻ മാരിൽ നിന്നാണ്. പറവണ്ണ, കൊയപ്പ, ഷെയ്ക്ക് ഹസൻ ഹസ്‌റത് തുടങ്ങിയവരുടെ ദർസിൽ, പിന്നീട് കേരളാ മത രംഗത്ത് പ്രശസ്തരായ സതീർഥ്യർക്കൊപ്പം ആണ്. മൗലാന മൗദൂദിയെ പോലെയോ ഖറദാവിയെപോലെയോ സ്വന്തം ഇജ്തിഹാദിനു പ്രാപ്തിയുള്ള കുഞ്ഞീക്കാക്ക ജമാഅത് ആയാൽ ആത്മ ഹത്യക്ക് തുല്യം ആണ് അത്.. നില പാടുകളിൽ ഉറച്ചു നിൽക്കാൻ ജാമാഅത്തിന്ന് ആയിട്ടില്ല.. അവരോട് ഇക്കാക്കക്കു എങ്ങിനെ സമരസപ്പെടാൻ കഴിയും? ഇക്കാക്കകക് ശേഷമോ സമകാലികരായോ ഇന്ന് വരെ മത വിധി സൂക്ഷമമായി നിർധാവനം ചെയ്യാൻ കഴിവുള്ള ഒരാളും ഇതെഴുതുന്നത് വരെ നൂഞ്ഞേരിയിലെ ജമാഅത് സംഘടനയിലോ സമസ്ത ഇരുവിഭാഗങ്ങളിൽ നിന്നോ സലഫി സ്കൂളുകളിൽ കൂടിയോ ഉയർന്നു വന്നില്ല. ഇക്കാക്ക കാലത്തിന്റെ സർവേ കല്ല് ആയിരുന്നു എന്നതിന് തെളിവ് ഇതാണ്.. തിരു സുന്നത്ത് ഉസൂലുകളുടെ അടിസ്ഥാനത്തിൽ ഗവേഷണം നടത്തി ഹറാം ഹലാല് കളെ ജനങ്ങൾക്കു വേർ തിരിച്ചു കൊടുക്കുക എന്ന ഉത്തരവാദിത്തം നിർവഹിക്കാൻ കെല്പുള്ള ഒരാളെ ചൂണ്ടി കാണിക്കാൻ കഴിയുമോ.? ജമാഅത് കാർ ഇക്കാക്കാന്റെ ശത്രു അല്ല.. പക്ഷെ ഇസ്ലാം ഇക്കാക്കാൻറെ കീ ഴിലേ നൂഞ്ഞേരിയിൽ നില്ക്കു.. ഇത് കേരളത്തിലെ ഏറ്റവും പ്രഗല്ഭ പണ്ഡിതൻ എന്ന് ജമാഅത് കാർ പോലും സമ്മതിക്കുന്ന ഖുതുബി യുടെ ഫത്വ ആണ്. ഒരു സംഘടനയുടെയും ശരി തെറ്റുകളെ ഏറ്റെടുത്തു വിഡ്ഢി യാവാൻ ഒരു ബുദ്ധി ജീവിയായ ആ മഹാന് കഴിയില്ല. പുഴ കടലിൽ ചേരുക അതാണ് രീതി.. ഇനിയു ഇക്കാക്ക എന്ന വിന്ധ്യനെ കുറിച്ച് പഠിച്ചു വർത്തമാന തലമുറക്ക് പരിചയപ്പെടുത്താൻ ശ്രമിക്കാതിരുന്നാൽ നന്ദി കേട് എന്നേ പറയാൻ ആവൂ.. by birth ജീനിയസ് ആയവരെ അല്ലാഹു മുജദ്ദിദ് ആയി നിയോഗിക്കുന്നതാണ്. ആ വകുപ്പിൽ ആണ് ഇക്കാക്ക പെടുക. ഏതെ ങ്കിലും സംഘടനയിൽ ചേർന്നു പ്രശസ്തനാവാൻ ഇക്കാക്കാനേക്കാൾ കഴിവുള്ളവർ ആരാണ് ഉള്ളത്........ അരയും കാലും അരക്കാലും ആയവർ മത രംഗത്ത് നടപ്പിലാക്കിയ തെറ്റായ കർമശാസ്ത്രങ്ങളെ പൊളി ചെഴുതുകയായിരുന്നു ഇക്കാക്ക ചെയ്തിരുന്നത്. കളകൾ നീക്കിയ കണ്ടത്തിൽ വിളവെടുപ്പ് നടത്തുന്നവർ ഇന്നലെയിൽ ചവിട്ടിയാണ് ഇന്ന് നിലവിൽ വന്നത് എന്ന് മനസ്സിൽ ആക്കുക.....ജമാഅത് ഇകാമതു ദ്ദീൻ, ചിലപ്പോൾ അക്ബറിൻറെ ദീനെ ഇലാഹി മതം ആക്കും സർവ്വ മത സത്യവാദം. ഈമാൻ മാത്രം ലക്ഷ്യം വെച്ച ഇക്കാക്കക്കു അത്തരം വ്യാഖ്യാനങ്ങളെ തുറന്നു കാട്ടേണ്ടി വന്നിട്ട് ഉണ്ടാവും
- Get link
- X
- Other Apps
കരീംക്കാ ? എന്റെ അനുഭവത്തിൽ ഉള്ള കരീം ക്ക ചെറുപ്പം മുതൽ പ്രയോഗിക നിലപാട് സ്വീകരിച്ച ആളാണ്. ഗൾഫ് തൊഴിൽ പ്രചാരത്തിൽ ആവുന്നതിനു മുമ്പേ, പീടിക തിണ്ണയിൽ യൗവനം ഈച്ചക്ക് ബീഡി വെച്ചും ദായകുട്ട ഉരുട്ടിയും, കാർഡ് കളിച്ചും തീർത്തവർക്കിടയിൽ ഒരു തിരുത്തായിരുന്നു കരീംക്ക.. പക്ഷെ ഓർമ്മിക്കപ്പെടുക ഒരു കിരീടം സേതു ഇമെജിലാണ്. കരീം ക്ക ജനിച്ചതും വളർന്നതുമായ കുടുംബ ചുറ്റുപാടും സമയവും കരീംക്കാനേ അങ്ങനെ ഫിഗർ ആക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.സത്താർക്കയിലും സമാന്തര മായി ഇതെ സ്വഭാവം ഏറ്റകുറച്ചിലോടെ കാണാൻ കഴിയും. ശക്തി കൊണ്ടു ന്യായീകരിക്കാൻ ഇനിയൊരാളും നമ്മുടെ കുടുമ്പത്തിൽ മിനക്കെടരുത് എന്നതാണ് കരീംക്കന്റെ ജീവിതം നൽകുന്ന പാഠം. നാട്ടിലും ഖത്തർ ലും ആയി ബിസിനസ്. ആദ്യമായി നമ്മുടെ കൂട്ടത്തിൽ ഒരു വീട് നിർമിച്ചു താമസിച്ചു. ഒരു പീടിക കെട്ടിടം, ഉണ്ടാക്കി. ഇതൊന്നും ഇന്നൊരു പ്രശ്നം അല്ല. മരുമക്കൾ അതിലും എത്രയോ നേടയിട്ടുണ്ട് ഗൾഫ് കൊണ്ടു. പക്ഷെ ഒഴുക്കിനെതിരെ നീന്തി ചരിത്റ സൃഷ്ടി നടത്തിയത് ആദ്യം കരീം ക്കയാണ്.. അടിപിടിയിൽ കിരീടം സിനിമയിലെ സേതു ആണു കരീംക്ക. വെറുതെ സംരക്ഷകനായി സ്വന്തം ജീവിതം വേദനിപ്പിച്ചു. കരീംക്ക. വിനയം വിടരുന്ന പുഞ്ചിരിയെ ഭയത്തോടെ ആണു കരീംക്കൻറെ മുഖത്ത് ജനങ്ങൾ വായിച്ചിരുന്നത്.. ഓർമ്മിക്കാൻ ഒരു അടിപിടി ലിസ്റ്റ് തന്നെ ഉണ്ട് കരീം ക്കൻറെ ചരിത്രത്തിൽ.... ഹജ്ജിനു പോകുമ്പോഴും, അവസാനകാലത്തും എല്ലവരോടും ക്ഷമയും പൊരുത്തവും വാങ്ങിയാണ് വിട വാങ്ങിയത്.. അല്ലാഹ് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ.. ആമീൻ
- Get link
- X
- Other Apps
ഇക്കാക്കാന്റെ ക അ ബ പ്രവേശനം :::::::::::::::::::::::::::താൻ അറിയുകയും പറയുകയും ചെയ്ത കാര്യങ്ങൾ ജീവിതത്തിൽ ഒരു ഫതഹ് മക്ക പോലെ ഇക്കാക്ക നടപ്പാക്കിയ അപൂർവ സംഭവം... ചേണിച്ചേരി നാരായണൻ നമ്പിയാർ താമസിച്ചു കൊണ്ടിരുന്ന നാഗ (പാമ്പ് )പൂജ നടക്കുന്ന വീട്.. വിഗ്രഹം വെച്ചു പൂജിക്കുന്ന പൂജാ മുറി.... അതിൽ വിഗ്രഹംങ്ങളും... ഓട് മേഞ്ഞ വീടിനു മുകളിൽ തന്നെ നാഗരൂപം.. ഒരു മന യിലെ പോലെ തെളിഞ്ഞ കുളം, തൊട്ടടുത്തു തന്നെ നാഗക്കാവ്... പാമ്പിനു താവളം ആവും വിധം സജ്ജീകരണങ്ങൾ.വീട്ടിൽ പ്രധാന മൂലകളിൽ ഒക്കെ കൊച്ചു കൊച്ചു ബിംബങ്ങൾ. ആരെയും ഭീതി പെടുത്തുന്ന ഭീകര പരിസരം.. ഒരു ഭാർഗവി നിലയം തന്നെ... ഈ പറമ്പും പുരയും ഇക്കാക്ക വാങ്ങി..ആളുകൾ പലതും പറഞ്ഞു. ബ്രഹ്മ രക്ഷസിൻറെ ഉപദ്രവം ഉണ്ട് അവിടെ എന്ന് പ്രചരണം കൊണ്ടു ആരും വാങ്ങാൻ ധൈര്യം കാണിച്ചില്ല. കാവ് വെട്ടിത്തെളിച്ചത് ഇക്കാക്കയും കരീംക്കയും സത്താർകയും... വിഗ്രഹങ്ങൾ എടുത്തു മാറ്റിയത് സ്വന്തം കൈ കൊണ്ടു.. അങ്ങിനെ പൂജാ മുറി നിസ്കാര മുറി ആയി. അവിടെ കുടുംബ സമേതം താമസം ആക്കി. പാമ്പ് കാവ് വെറ്റില കാവ് ആയി. പക്ഷെ ആളു കൾ പറഞ പോലെ ഒരു തിരിച്ചടിയും നേരിട്ടു. ആദ്യത്തെ മകൾ അഞ്ചോ ആറോ വയസുള്ളപ്പോൾ മരണപ്പെട്ടു. നബിയുടെ മകൻ ഇബ്രാഹിം മരിച്ച ദിവസം ഗ്രഹണം ഉണ്ടായപ്പോൾ ജനങ്ങൾ പറഞ്ഞത് ഇബ്രാഹിം മരിച്ചത് കൊണ്ടാണ് സൂര്യൻ ദുഃഖിച്ചത് എന്നാണ്. ഒരാളുടെ മരണം കൊണ്ടു ഗ്രഹണം ഉണ്ടാവില്ല എന്നു റസൂൽ പഠിപ്പിച്ചു.. ഇക്കാക്കയെ അല്ലാഹു ഈ പുത്രിയുടെ മരണം കൊണ്ടു പരീക്ഷിച്ചു.. ജനനവും മരണവും അല്ലാഹ് വിധിച്ചത് എന്ന നിലപാടിൽ ഉറച്ചു നിന്നു. ആരും പതറിപ്പോവുന്ന സംഭവംആയിരുന്നു അത്.. ഈ പറമ്പ് വാങ്ങിയത് ഇസ്ലാമികമായ ഹലാൽ സമ്പാദ്യ വ്യവസ്ഥ പാലിക്കണം എന്ന ഉറച്ച തീരുമാനം കൊണ്ടാണ്. ഹിന്ദുക്കളിൽനിന്ന് നേരിട്ട് വാങ്ങിക്കുന്ന സ്വത്ത് ഇസ്ലാമിക ശരീഅത് അനുസരിച്ചു പൂർണ സനദുള്ളthumസമ്പൂർണ ഹലാലും ആവാൻ വേണ്ടിയാണ്
- Get link
- X
- Other Apps
ചോയിച്ചിയും കോമൻ ട്ടൈയും :::കോളേജ് കുമാരികൾ :മാറു തുടന്നിട ൽ സമരം നടത്തിയിരുന്നു ഫാറൂഖ് കോളേജിൽ. തുട തുറന്നിടാൻ പെൺകുട്ടികൾ ആഗ്രഹിച്ചപ്പോൾ ആണു ലെഗ്ഗിൻസ് കടന്നു വന്നത്. പോരാതെ നിതംബം കാണിച്ചു കൊടുക്കാൻ സ്ലിട് കയറ്റി കട്ട് വന്നു. എന്നാൽ ഇതിലും മികച്ച പച്ച പരിഷ്‌കണികൾ കയ്യങ്കോട്ട് ഉണ്ടായിരുന്നു. ചോയിച്ചി തുറന്ന മാറുമായി ആണുങ്ങളെ വെല്ലു വിളിച്ചു മാതൃത്വ സ്തന ദ്വയങ്ങളെ ആദരവോടെ കാണാൻ പഠിപ്പിച്ചു. ഒരാണും ആ പാല്കുടങ്ങളെ അപമാനിച്ചില്ല.... നല്ല ഇംഗ്ലീഷ് പേർ ചോയിച്ചി.. ഇന്ന് ഹരിജൻസ് സുന്ദരമായ തനിമ കൈവിട്ട് സവർണർ ആവാൻ ശ്രമിക്കുന്നു. അറബികളെ കണ്ടു പഠിക്കണം. തനിമ യും സംസ്കാരവും നിലനിർത്താൻ കൊല്ലത്തിൽ കൊടുംബം ടെന്റ് കെട്ടി മരുഭൂമിയിൽ ചെന്ന് താമസമാക്കും........ കോമൻ ::എത്ര മോഡേൺ നെയിം.. എന്നിട്ടും ഇന്നാരും ആ പേർ ഇടുന്നില്ല.കോമൻ ഫിഷ് നായാട്ടകാരനാ ണ്. കൊതുമ്പു വള്ളത്തിൽ -പാത്തി - """കൗപീനം മാത്രം (കോണകം -ഗുഹ്യ ഭാ ഗം മാത്രം മറയുന്ന തുണി -കോമൻ ട്ടൈ )ധരിച്ചു ആഴങ്ങളിൽ പോയി മീൻ പിടിച്ചു വരുമ്പോൾ പെണ്ണുങ്ങൾ അടക്കം മീനിന് വേണ്ടി കരക്ക് കാത്ത് നിൽക്കുന്നുണ്ടാവും.. ഔറത് മറക്കാത്ത കോമനെ നോക്കി പെണ്ണുങ്ങൾ വിജ്രംഭിതരായില്ല. എന്തൊരു പരിഷ്കാരി യായിരുന്നു കോമൻ എന്ന് ചിന്തിച് നോക്കു.. ജോലിയും ജീവിതവും ആണ് അന്ന് പ്രധാനം. ഔറത് നോക്കലല്ല. ജോലിയും ജീവിതവും പ്രധാന മായിട്ടില്ലാത്തവർ ഈ ദൃശ്യ കൗതുകം ചൂഷണം ചെയ്യുകയും ചെയ്തു
- Get link
- X
- Other Apps
കുഞ്ഞീക്കാക്കയുമായി ഒരിക്കലും പിണങ്ങി യിട്ടില്ലാത്ത ഒരേ ഒരു വ്യക്തി ::::::::::::: :::::::: മൗവ്വഞ്ചേരി അബ്ദുല്ല മൗലവി ::::എങ്ങും ദാരിദ്ര്യവും തൊഴിൽ ഇല്ലായ്മയും വ്യാപകമായ ഒരു കാലഘട്ടത്തിലാണ് അരോഗ ദൃഡ ഗാത്രനായ മൗവ്വഞ്ചേരി അബ്ദുല്ല മൗലവി കയ്യങ്കോട് മുഅല്ലിമായി എത്തുന്നത്. ഭക്ഷണം വീടുകളിൽ നിന്നായിരുന്നു. പല ദിവസങ്ങളിലും ഭക്ഷണം കിട്ടാതെ പട്ടിണി ആയിരുന്നു.. അത്ര ദാരിദ്ര്യം ഉണ്ടായിരുന്നു അക്കാലത്തു..മാങ്ങ പറിച്ചു തിന്നും ചക്ക തിന്നും വിശപ്പ് അടക്കി. ബിരുന്തൻ,, അസീനാർക്കൻറെ പറമ്പിൽ മരക്കിഴങ് കൃഷി ചെയ്യും. birundan കൊടുക്കുന്ന കിഴങ്ങ് പുഴുങ്ങി തിന്നും.. ഇങ്ങനെ കഷ്ട്ടപ്പെട്ട ഒരു ഉസ്താദും കയ്യങ്കോട് ജോലി ചെയ്തിട്ടില്ല. ഇങ്ങനെ ആത്മാര്ഥതയോടെ ജോലി ചെയ്ത വേറെ ആളും ഇല്ല. ഒരിക്കലും നിലപാടിൽ മാറ്റം വരുത്തുകയും ചെയ്തിട്ടില്ല. കുഞ്ഞീക്കാക്ക ഇദ്ദേഹത്തോട് നല്ല ശമ്പളവും സൗകര്യവും ഉള്ളിടത്തേക്കു മാറാൻ ആവശ്യപ്പെടുകയാണുണ്ടായത്. അത്ര കഷ്ടപ്പാട് ആയിരുന്നു.. ഇദ്ദേഹം പിന്നീട് സലഫി ആശയം സ്വീകരിച്ചു. വെള്ളൂരിൽ ആയിരുന്നു പിന്നീട് അദ്ദേഹം ജോലി ചെയ്തത്. ഇടയ്ക്കിടെ ഇക്കാക്കാനേ സന്ദർശിക്കും. ഇദ്ദേഹത്തിന്റെ മകൻ ആണ് ഫൈസൽ ചക്കര കല്ല്. അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ.. അദ് ഹിബി ൽ ബഉസ റബ്ബന്നാസ് vashfi antha shafi laa shifaa illaa shifaauka shifaa an laa yugaadir saqama
- Get link
- X
- Other Apps
മക്കളെ എങ്ങനെ നിയന്ത്രിക്കാൻ???നാല് മക്കൾ ഉണ്ടെങ്കിലും ഞാൻ അല്ല സ്വഭാവരൂപീകരണം നടത്തിയത്. ഞാൻ നാട്ടിൽ വന്നാൽ അത് വരെ തുടർന്ന് വന്ന രീതി താളം തെറ്റും. ഉപ്പാനെക്കാൾ ഉമ്മയാണ് മദ്രസ ആവേണ്ടത്. കാരണം സ്വന്തം ഉപ്പ, സ്വന്തം കാരണവന്മാർ, ആങ്ങള മാർ എന്നിവരുടെ രീതികളിൽ നിന്ന് കുടുമ്പം എങ്ങിനെ വേണം എന്ന രൂപം കല്യാണം കഴിയും മുമ്പേ പെണ്ണ്ങ്ങൾക്കുണ്ടാവും. ആണുങ്ങൾ അധികവും അങ്ങനെ പ്ലാൻ ഒന്നും ഉണ്ടാവൂല. അപ്പപ്പോൾ ഉള്ള പ്രതികരണം മാത്രം.. ഉപ്പാന്റെ ചിന്ത യും ആക്ഷനും താഴെ പറയുംപോലെ ആയിരിക്കും >>>കുട്ടികൾ രാവിലെ എഴുന്നേൽക്കാതിരുന്നാൽ അവൻ നാളെ അലസനും മടിയനും തൊഴിൽ രഹിതനും ആവും. ഇത് ആലോചിച്ചു ഉപ്പ പ്രഷർ കേറി ചൂടാവും. എന്നിട്ട് ഉറങ്ങി നശിച്ച കുടുമ്പത്തിലെ ഉദാഹരണങ്ങൾ നിരത്തും ചിലപ്പോൾ അടിക്കും.. ഇതോടെ അന്നത്തെ ആ കുട്ടിയുടെ മൂഡ് പോവും ഇതെ കുട്ടിയെ ഉമ്മ വളരെ ക്ഷമ യോടെ പല തവണ ഉണർത്തി കൊണ്ടിരിക്കും. ഒരിക്കലും നീ ഉറങ്ങിയാൽ അങ്ങനെ ആയിപ്പോകും. ഇങ്ങനെ ആയിപ്പോകും എന്ന് പറയില്ല. ഇതാണ് ശുഭപ്രതീക്ഷ. ഇതാണ് ആ കുട്ടിയുടെ ഗുഡ് മോർണിങ്.. ഒരിക്കലും അങ്ങനെ ചെയ്താൽ, ഇങ്ങനെ ആവും അല്ലെങ്കിൽ ഇങ്ങനെ ചെയ്താൽ അങ്ങനെ ആവും എന്നോ മുണ്ടേരിക്കാരി കൾ പറയില്ല. അല്ലാഹുവിനു വിട്ട് കൊടുക്കുക നാം തീരുമാനിക്കേണ്ട എന്ന്.. നമുക്ക് ചെയ്യാനുള്ളത് പോസിറ്റീവ് ആയി ചെയ്യക. ബാക്കി റബ്ബിന് വിടുക. ഈ പാഠം മുണ്ടേരി യിൽ നിന്ന് പഠിച്ചതാണ്. അ ഊ ദു ബി izzathillahi va qudrathihi min sharri maa ajidu va uhaavir
- Get link
- X
- Other Apps
പൗരത്വം നാം സ്വീകരിക്കേണ്ട സമീപനം :::::::കിട്ടാത്ത രേഖകൾ ആവശ്യപ്പെട്ടു ജന്മാവകാശം നഷ്ടപെടുത്താൻ അക്രമികളായ ഭരണകൂടം ശ്രമിച്ചാൽ നാം എന്ത് ചെയ്യണം? 1--തീവ്രമായി പ്രതികരിച്ചു ഭരണ കൂടത്തിൽ നിന്ന് അവകാശം നേടി എടുക്കണം,, 2-പൊതുസമൂഹത്തെ സഹകരിപ്പിച്ചു മതേതരമായി പൊരുതണം 3-കോടതി വഴി നീതി നേടണം 4-വരുന്നേടത് വച്ചു കാണാം. മിണ്ടാതെഇരിക്കുക.,, ഏതാണ് ശരി? ഞാൻ കണ്ണൂർ സംയുക്ത റാലിയിൽ സെന്റ് മൈക്കിൾ മുതൽ സ്റ്റേഡിയം വരെ പ്രകടനത്തിൽ പങ്കെടുത്തിരുന്നു.പേടിഉണ്ട് ജനങ്ങൾക്ക്. ഈ പേടി മറി കടക്കാൻ വളരെ ധൈര്യം കുറഞ്ഞ മുദ്രാവാക്യങ്ങൾ വലിയ ശബ്ദത്തിൽ ആസാദി റാതീബു ചൊല്ലി ആശ്വാസം തേടുകയാണ്. അന്നത്തെ യോഗ ത്തിൽ ജമാഅത് മുതൽ വിസ്‌ഡം വരെ യുള്ള നേതാക്കളുടെ സ്‌പീച്ചും കേട്ടു. ആർക്കും ഒരു നിലപാട് ഇല്ല. ഒത്തു കൂടിയപ്പോൾ വേദിയിൽ സ്‌കോർ ചെയ്യാൻ വാചകങ്ങളുടെ മേളം.. എനിക്ക് തോന്നുന്നതു ജനക്കൂട്ടത്തിനു പേടി കൂട്ടി വിടുകയാണ് ഈ പ്രസംഗങ്ങൾ ചെയ്യന്നത് എന്നാണ്. ഈ പ്രസംഗങ്ങൾ നിർത്തിയാൽ തനിയെ ഒരു വഴി അല്ലാഹു തുറന്നു തരും എന്നാണ്. കൂട്ടമായ ഭയം സൃഷ്ടിച്ചു എവിടുത്തേക്കാണ് മുസ്‌ലിം കളെ നയിക്കുന്നത്?? മോഡി ഉദ്ദേശിച്ചത്തിലേക്കോ? കൂട്ടമായി പൗരത്വം ഉപേക്ഷിച്ചു നിയമം മറികടക്കാൻ നമുക്കാവില്ല. വീടും പറമ്പും വേണമെങ്കിൽ പൗരത്വം വേണം.. അപ്പോൾ എന്ത് ചെയ്യണം. നമ്മെ രക്ഷിക്കാൻ ഇപ്പോൾ അല്ലാഹു മാത്രമേ ഉള്ളൂ. ശത്രുവിൻറെ കയ്യിൽ ഭരണം, പോലീസ്, കോടതി, ആയുധ ങ്ങൾ എല്ലാം ഉണ്ട്. നാം നിരായുധരും. പോരാത്തതിന് നമുക്ക് ഉള്ള ത് അവസര വാദികളായ നേതാക്കളും. ഞാൻ ചിന്തിച്ചു നോക്കുമ്പോൾ തെരുവിൽ നിന്ന് പള്ളിയിലേക്ക് കയറലാണ് നല്ലത്.. ബി ജെ പി ക്കാർ ലക്ഷ്യം നേടാൻ എന്ത് ക്രൂരതയും ചെയ്യും. നമ്മുടെ ന്യൂ ജൻ തെരുവിൽ കിടന്നു നില വിളിച്ചു രണ്ടാം തരം പൗരന്മാർ ആവണോ. അതോ പ്രതീക്ഷയോടെ പഠനങ്ങളിലും ജോലിയിലും ശ്രദ്ധിക്കണോ? 1921ൽ മുന്നിൽ നിന്നു സ്വാതന്ത്യ സമരം ചെയ്തു നമുക്ക് കിട്ടിയത് എന്ത്? ഇന്നും വിദ്യഭാസത്തിലും ഉദ്യോഗത്തിലും നാം സംവരണതിൽ? പൗരത്വം തെളിയിച്ചു കൊടുക്കേണ്ടി വരുന്ന ഗതി കേടിലെത്തിയതോ.. മർദിതൻറെ പ്രാർത്ഥന യിൽ മറയില്ലാതെ അള്ളാഹു തക്കതായ സമയത്ത് പ്രതീകരിക്കും.
- Get link
- X
- Other Apps
അല്ലാഹു ലൗലല്ലാഹു മഹ്തദൈനാ !!വലാ തസദ്ദഖ്നാ വലാ സ്വല്ലയ്‌നാ,, !!! സ്ഥിരമായി ഈ ബൈത്തു ചൊല്ലി ലോകൈക ഗുരുവും അന്ത്യ പ്രവാചകരുമായ.............എന്ന ആമുഖത്തോടെ തുടർച്ചയായി നാല് വർഷം കയ്യങ്കോട്ട് മൈക്കില്ലാതെ വയള് പറഞ്ഞിരുന്ന പുറത്തീൽ മമ്മദ് കുട്ടി മുസ്‌ലിയാർക്കാനേ കയ്യൻകോഡിന്റെ ഓർമകളിൽ ചേർത്ത് വെക്കണം. വെളുത്തു സുന്ദരനായ ഉയരം കുറഞ്ഞ മമ്മദ് കുട്ടി മുസ്‌ലിയാർക്ക പണത്തിനു വേണ്ടിയല്ല വയള് പറഞ്ഞത്.. അടിസ്ഥാന രഹിത മായ വായാടിത്ത വയള് ഇക്കാക്കൻറെ സാന്നിധ്യത്തിൽ നടത്താൻ സാധ്യമല്ല.. അത് കൊണ്ടു തന്നെ മറ്റു പള്ളികളിലെ പോലെ കഥാ പ്രസംഗമല്ല ഇദ്ദേഹത്തിന്റെ വയള്......... ഇദ്ദേഹം നൂഞ്ഞേരി മദ്രസയിലും ജോലി ചെയ്തിട്ടുണ്ട്.. ഹറാം എന്ന വാക്കിന്ന് മുസ്‌ലിയാർക പറഞ്ഞിരുന്ന അർത്ഥം "അനിഷിധം "എന്നാണ്. ഉമ്മത്ത സയ്യിദ്‌നാ മുഹമ്മദ് എന്ന ക്ളീഷേ യോടെ അദ്ദേഹം തൊണ്ട പൊട്ടുമാറുച്ചത്തിൽ വയള് പറഞ്ഞു.. കയ്യങ്കോട്ടെ പഴയ തലമുറ മതം കേട്ടത് ഇദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ ആണ്..
- Get link
- X
- Other Apps
"പൈതൃകം കാശാക്കരുത് "മരവുരി :,,, ഉറി,,,, :::കയ്യങ്കോട്ട് പുര ഒരു ആർക്കി യോളോജിക്കൽ സർവേ നടത്തിയാൽ മരവുരി എന്ന അതിശയകരമായ ഒരു സാധനം കണ്ടെത്താനാവും, മറ്റു പലവിധ സാംസ്കാരിക ശേഷിപ്പുകളും.. മുളകും മല്ലിയും അരച്ച് അടച്ചു സൂക്ഷിക്കാൻ മരം കൊണ്ടു ഉണ്ടാക്കിയ ഒരു കണ്ടെയ്‌നർ ആണ് മരവുരി... ഉറി എന്നാൽ പൂച്ചക്കു എത്താതിരിക്കാൻ ചട്ടിയും കലവും ഉയരത്തിൽ തൂക്കി ഇടുന്ന ചൂടി കൊണ്ടു ഉണ്ടാക്കുന്ന ഒരു ഹാങ്കർ ആണു. ഇത് മുട്ടുമ്മൽ ആണ് തൂക്കി ഇടുക.. അന്നത്തെ പുരക്ക് മുട്ട് ഉണ്ടാവും.. നൂഞ്ഞേരി (യഹ്യ യുടെ )മ്യൂസിയത്തിൽ ചെന്നപ്പോൾ നമ്മുടെ വീട്ടിൽ നിന്നു കൊടുത്ത തൂക്കകോൽ അവിടെ കണ്ടു.. പണ്ട് തുലാൻ തൂക്കമാണ്. എന്റെ ഉയരത്തിലും രണ്ടു പേർ ചേർന്ന് കോർത്തു പിടിച്ചാൽ മാത്രം എത്തുന്ന വീതിയിലും ഉള്ള മാങ്ങ ഉപ്പിൽ ഇടുന്ന കുട്ടുവോൻ, ഓടിൻറെ കിണ്ണം, വട്ടളം, മണിയറയിൽ വെക്കുന്ന ഓടിന്റെ ഇലത്തട്ടു, കരിങ്കല്ലിന്റെ ഉരൽ, ഒലക്ക, ഉരുളി,ഇരിക്കുന്ന പലക, നിലപ്പത്തായം, പലപ്പത്തായം, ചാരു കസേര, ചെമ്പ്, നിലംതല്ലി, മുതിര ഗ്രൈൻഡർ, മെരുവിൻ കൂടു, ഒലക്ക, ചട്ടുകം, അർ കീൻ, (കുപ്പി വിളക്ക് ), ഇങ്ങനെ സമ്പന്നതയുടെ ശേഷിപ്പുകൾ ഇപ്പോൾ വീട്ടിൽ അവശേഷിക്കുന്നുണ്ടോ?? അതോ ഇതൊക്കെ ഓട്ടു പാത്ര കച്ചവടക്കാരുടെ കയ്യിൽ എത്തിയിട്ടുണ്ടാവുമോ?? . പൈതൃകം എത്ര വില കിട്ടിയാലും കാശാക്കരുത്.. കൂടുതങ്കീലും ഒരു പാട് പൈതൃക ശേഷിപ്പുകൾ കാണും. അതൊക്ക ആർക്കി യോളജിക്കൽ സർവേ നടത്തി പുതിയ തലമുറക്ക് വന്ന വഴി കാണിച്ചു കൊടുക്കണം.
- Get link
- X
- Other Apps
ആയിക്കുന്നു :കയ്യങ്കോട് ഉണ്ടായത് കല്ലരു പുഴയിൽ നിന്നു മണ്ണ് എടുത്തിട്ടാണ് എന്ന് തോന്നുന്നു.. പുഴയുടെ ആഴം പരിശോധിച്ചാൽ ആയിക്കുന്നിൻറെ ഉയരം കണക്കാവും. ഒരു പാട് ജിന്ന് കൾ അവിടെ വസിച്ചിരുന്നു.. ജിന്ന് എന്ന പദം ജുനൂൻ എന്ന തിൽ നിന്നു നിഷ്പന്നമായതാണ്.. അത് കൊണ്ടു തന്നെ പഴയ കാലത്ത് ഏറ്റവും കൂടുതൽ ഭ്രാന്തന്മാരും ഭ്രാന്തികളും ഉണ്ടായിരുന്ന സ്ഥലം ആണു കയ്യങ്കോട് ഒരു വീട്ടിൽ തന്നെ ഒന്നും രണ്ടും മാനസിക രോഗികൾ. കാഫിർ ജിന്ന് ആയിക്കുന്നു കേന്ദ്രമായി ജീവിച്ചിരുന്നു എന്നതിന് തെളിവ് ചന്ദ്രോത് അയമ്മദ്ക്കാനെ ചെറുപ്പത്തിൽ ജിന്ന് തട്ടി കൊണ്ട് പോയി ആയിക്കുന്നിലെ നെല്ലി മരത്തിന്ന് അടിയിൽ ഉള്ള പാറ മാളത്തിൽ ഒളിപ്പിച്ചു.. ആ പ്രായത്തിൽ അയമ്മദ്കാക്കു അവിടെ പോവാൻ കഴിയില്ല.. കയ്യങ്കോട്ട് പള്ളിയിൽ,, തെക്കീ ലെ മൈദാനിയിൽ, ചന്ദ്രോത് മൊട്ട എന്നിവിടങ്ങളിൽ ജിന്ന് വിലസിയിരുന്നു.. ജിന്ന് സേവകരും ഉണ്ടായിരുന്നു.. അത് കൊണ്ടാണ് ജിന്ന് രോഗികൾ കൂടുതൽ ഉണ്ടായത്. വളരെ ബുദ്ധി ജീവികളായിരുന്നു കയ്യങ്കോട്ടെ ജിന്ന് ബാധ ഏറ്റവർ അധികവും.. പലരും ഖുർആൻ, ഹദീസ് തുടങ്ങി യവയിൽ സാമാന്യ വിവരം ഉള്ള വരായിരുന്നു. ഇലക്ഷന് ത്രാസിനു വോട്ട് ചെയ്തു പുറത്തു വന്ന ഒരു ബുജി യോട് ആർക്കാ വോട്ട് ചെയ്തത് എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് ""വ വള അൽ മീസാൻ"" എന്നാണ്.. കുഞ്ഞീക്കാക്ക നാട്ടിൽ വന്ന് കൂടിയ പ്പോൾ ജിന്ന് വഴിമാറി കാര്യാപിൽ ക്യാമ്പ് ചെയ്തു. പക്ഷെ ഒരു തവണ ഇക്കാക്കനേയും ജിന്ന് അടിച്ചു വീഴ്ത്തി യിരുന്നു. പുരക്ക് നിന്ന് അത്താഴം കഴിച്ചു പള്ളിൽ ചെന്ന് ഇക്കാക്ക സുബ്ഹി ബാങ്ക് വിളിച്ചു പകുതി ആയപ്പോൾ ബാങ്ക് നിന്നു. ആളുകൾ ചെന്ന് നോക്കുമ്പോൾ താഴെ വീണു കിടക്കുന്നു. ജനങ്ങൾ വിശ്വസിക്കുന്നത് ജിന്ന് അടിച്ചു താഴെ ഇട്ട താണെന്നാണ്. ഇക്കാക്ക പറഞ്ഞത് തല ചു റ്റിയതാണെന്നാണ്. ഇപ്പോൾ ആയിക്കുന്നിൽ ഒരു ജിന്നും ഇല്ല.കാരണം കയ്യങ്കോട് ഇപ്പോൾ ബുജി കൾ ഇല്ല
- Get link
- X
- Other Apps
ബ്യുട്ടീഷൻ ഔളാജീക്ക : :::::::::::: അക്കാലത്തു ഒസ്സാൻമാർക്ക് സമൂഹത്തിൽ വലിയ അവഗണനയായിരുന്നു... ഇതെങ്ങനെ മുസ്ലികളിൽ വന്നു എല്ലാവരുടെയും സുന്നത് ചെയ്യണം. മുടി മുറിച്ചു കൊടുക്കണം. കക്ഷം വടിച്ച്ചു കൊടുക്കണം നഖം മുറിച്ചു കൊടുക്കണം.. എന്നാലോ ഭക്ഷണം കഴിക്കുമ്പോൾ കൂടെ ഇരുത്തുല്ല ഭക്ഷണം വേറെ. അവരെ പുതിയാപ്പിളയായി എടുക്കില്ല. കെട്ടുകയും ഇല്ല.. അതെ സമയം അറബികളിൽ ഈ അകറ്റൽ കാണുന്നില്ല. അവരിൽ ഒരു വീട്ടിൽ ബാർബർ ജോലി അറിയുന്ന ഒരാൾ ഉണ്ടാവും... ഈ അവഗണന അവസാനിപ്പിച്ചതിൽ ഇക്കാക്ക വലിയ പങ്ക് വഹിച്ച്ചു.. എന്നാലും ഇന്നും നില നില്കുന്നുണ്ടെന്ന് തോന്നുന്നു. ഔളാജീക്ക ഇക്കാക്കാന്റെ മനസ്സാക്ഷി സൂക്ഷിപ്പികാരൻ ആയിരുന്നു.. ഔളാജീ ക്കാനെ പോലെ പ്രതാപിയായ ഒരു ബ്യുട്ടീഷൻ അക്കാലത്തു എവിടെയും ഉണ്ടാവില്ല.. നാട്ടു പ്രമാണിമാരെ മുഴുവൻ തന്റെ കത്തി മുനയിൽ നിർത്തിയ മനുഷ്യൻ. കുഞ്ഞീക്കാക്കാൻറെ മുടിയിലും തലയിലും ആധിപത്യം, അതെ സമയം ഇക്കാക്കാന്റെ കഠിന ശത്രുവിൻറെയും തലയിലും നിയന്ത്രണം. പല രുടെയും ശത്രുത തീർത്തു നാട്ടിൽ നന്മ വരുത്തുന്നതിൽ പങ്ക് വഹിച്ചവ്യക്തിയായിരുന് നു ഔളാജീക്ക..ഒരു നാടിന്റെ നാടി ... നൂഞ്ഞേരിയിലെ ചലനങ്ങളിൽ ചാലക ശക്തി ആയിരുന്നു അദ്ദേഹം.ഏത് അവഗണനയെ യും മറികടക്കാനും സ്റ്റാറ്റസ് നേടാനും മനുഷ്യന് സാധിക്കും എന്നതിന് ശരി യാ യ ഉദാഹരണം ആണു ഔളാജീക്ക
- Get link
- X
- Other Apps
ഖിദ്ർ നബി കയ്യങ്കോട്ട് :::::::കുഞ്ഞാമദ് ഹാജിക്കാക്ക എന്ന ഒരു കാരണവർ നമുക്കുണ്ടായിരുന്നു കടോത്തെ അന്ദ്രമാനിക്കാക്കൻറെ ജേഷ്ഠൻ ആണ്. പെരിങ്ങത്തൂരി ലോ മറ്റോ കല്യാണം കഴിച്ചു അവിടെ തന്നെ താമസം ആയിരുന്നു. ഇടക്ക് പൊക്കന്റ വളപ്പിൽ വന്നു താമസം ആക്കി യപ്പോൾ ഉണ രിക്കൊത്ത് ജോറീതാനെ കെട്ടി. പിന്നീട് ആ ബന്ധം എന്തായി എന്നറിയില്ല. മൂപ്പർ, ഹാജി എന്ന് വിളിക്കപ്പെട്ടുവെങ്കിലും മുസ്ലിയാരും കൂടിയാണ്.. കണ്ടാൽ ഒരു സൂഫി വര്യനെ പോലെ തന്നെ.എങ്ങനെയെങ്കിലും ഒരു തങ്ങൾ ആയിക്കിട്ടാൻ ആഗ്രഹിച്ചു നടക്കുകയായിരുന്നു മൂപ്പർ. അന്നൊന്നും ജിന്നിനെ പേടിച്ചു കയ്യങ്കോട്ട് പള്ളിയിൽ ഒറ്റക്ക് ഉച്ചക്ക് പോലും ആരും നിൽക്കുകയില്ല. മൂപ്പർ ഒരു ദിവസം പള്ളിയിൽ നിന്ന് നല്ല ഉറക്കത്തിൽ എന്തോ ഒച്ച കേട്ടു ഉണർന്നു. ഉറക്കച്ചടവിൽ എഴുന്നേറ്റു ഒച്ച കേട്ട ഹൗളി ൻറെ കരക്ക് പോയി. ഖിദ്ർ നബി ഹൗദിൽ നിന്ന് വെള്ളം കുടിക്കുന്നു. സമയം പാഴാക്കാതെ "തങ്ങളേ, ഇജാസത് തന്നാലേ ഞാൻ വിടു "എന്നും പറഞ്ഞു കെട്ടി പിടിച്ചു കൊണ്ടു നിൽക്കുമ്പോൾ അസർ ബാങ്കിന്റെ സമയം ആയി. കല്പ കാദർക്ക വന്നു നോക്കുമ്പോൾ പരീക്കാന്റെ ആടിനെയും കെട്ടിപ്പിടിച്ചു കുഞ്ഞമ്മദ് ആജീക്കാക്ക നിൽക്കുന്നു.,,"ആടിനെ വിടാൻ കാദർക്ക പറഞ്ഞപ്പോൾ """"""""""' ' ''' ഓർ """ആട്ടിൻറെ കോലത്തിലും വരും എന്ന് കാദർകാനോട് കുഞ്ഞമ്മദ് ഹാജിക്കാക്ക. ഇത് നടന്നതാണോ എന്നറിയില്ല. എങ്കിലും കയ്യങ്കോട്ടെ പള്ളിയിലെ അന്നത്തെ അവസ്ഥ കാണിക്കുന്നു ഈ കഥ
- Get link
- X
- Other Apps
ഒരു പാനൂസ്,,,,,,,,,,, കൽപ്പ കാദർക്ക...... ഒരു ജീവിതം മുഴുവൻ ഇക്കക്കാന്റെ കൂടെ.. ആദ്യമായി കേരളത്തിൽ മിമിക്രി അവതരിപ്പിച്ച കലാകാരൻ ആലപ്പി അഷ്‌റഫ് ആണ്.. അദ്ദേഹം അന്ന് അവതരണം തുടങ്ങൽ സുപ്രഭാതം അവതരിപ്പിച്ചു കൊണ്ടാണ്.. പക്ഷെ നമ്മുടെ കാദര്ക്ക അതിലും നന്നായി സുപ്രഭാതം അവതരിപ്പിച്ചു ഞാൻ കേട്ടിട്ടുണ്ട്.. എട്ടു ശബ്ദം പുറപ്പെടുവിക്കുന്ന കാരാടൻ ചാത്തനേയും, ചെമ്പോത് കുത്തുന്ന ശബ്ദവും. സുബ്ഹിക്ക് എണീറ്റ് ചിലക്കുന്ന ഓരോ പക്ഷിയെയും സുന്ദരമായി അവതരിപ്പിക്കും. ഒരു തവണ ഒരാൾ ഉറുദിക്ക് വന്നു. അയാൾക്ക് അല്പം വിക്ക് ഉണ്ടായിരുന്നു. കസത് ഖുലൂബ്ഹും സുമ്മ കസത് ഖുലൂബ്ഹും എന്ന് ഓതുമ്പോൾ രണ്ടാമത്തെ കസത് ഓതുമ്പോൾ ക ക ക സത് എന്നായി പോയി. കാദര്ക്ക അത് മിമിക്രി ആക്കിയത് കേൾക്കേണ്ടത് തന്നെ യായിരുന്നു. കുഞ്ഞീകാക്കനെ ഒഴിച്ച് എല്ലാവരെയും ശബ്ദാനുകരണം നടത്തി കളിയാക്കും.. ശിഷ്യൻമാർക്ക് ഇരട്ട പേരിട്ടു ജീവിതവസാനം വരെ ആ പേരിൽ അറിയപ്പെടേണ്ടി വരുന്ന ഗതികേടും ഉണ്ടായിട്ടുണ്ട്. അരയും ഒന്നും ആണ് ആദ്യകാലത്തെ ക്ലാസ് സിസ്റ്റം. ഒന്നിലെ പാഠ പുസ്തകതിൽ കുറെ ടങ് ട്വിസ്റ്റ് വാചകങ്ങൾ ഉണ്ട്. ഉദാ :ക അന്ന ഹുന്ന.. ഇത് പോലെ യുള്ള അതി കഠിന പദങ്ങൾ വായിക്കാൻ പെൺകുട്ടികൾക്ക് അന്ന് പ്രയാസമായിരുന്നു.. എന്റെ കൂടെ പഠിച്ച ഒരു പെണ്ണ് ഇത് വായിച്ചപ്പോൾ മോശം വാക്കായി മാറി. ആ പേർ അവൾക്ക് ഇട്ട് കൊടുത്തു. ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ ആ പെണ്ണ് എന്ന് അറിയില്ല. മദ്രസ വിടുന്നത് വരെ ആ പേരിലാണ് അറിയപ്പെട്ടിരുന്നത്.. ഇക്കാക്കാനേ കൊണ്ടു കാദർക്കാക് നഷ്ടം വരാതിരിക്കാൻ ഇക്കാക്ക പ്രത്യേകം ശ്രദ്ധിക്കുക യുണ്ടായി. മറ്റു മദ്രസ യിലെ കല്പ മാർക് നല്ല വരുമാനം ഉണ്ടായിരുന്നു. ആ വരുമാന മാർഗം ഒക്കെ ഇക്കാക്കയും അനുവദിച്ചു, ഫതഹ് മക്കക്ക് ശേഷം കഅബ യുടെ താക്കോൽ അതിൻറെ സൂക്ഷിപ് കാരെ തന്നെ ഏൽപ്പിച്ച പോലെ. കോഴിയെ അറുക്കുക, ബസ്സി എഴുതുക, മൗലൂദ്, നേർച്ച, മന്ത്രം ഇതൊക്കെ ഇക്കാക്കൻറെ സമ്മതത്തോടെ തന്നെ അദ്ദേഹം നടത്തി. ബസ്സി എഴുതാൻ ശിർക്കില്ലാത്ത രീതി പറഞ്ഞു കൊടുത്തു. മന്ത്രത്തിൽ ഖുർആൻമാത്രം ഉപയോഗിക്കാൻ പറഞ്ഞു കൊടുത്തു.. ബദ്ർ മൗലൂദ്, മങ്കൂസ് മൗലിദ് ഇവ ഇക്കാക്കന്റെ സാന്നിധ്യത്തിൽ പള്ളിയിൽ വെച്ച് തന്നെ നടന്നു.. ഒരു fanus മായി ജീവിതം നടന്നുപോയത് ഈ മൗലൂദും മറ്റും ഉണ്ടായത് കൊണ്ടാണ്.. എല്ലാവരെയും ബിസ്മി പഠിപ്പിച്ച അദ്ദേഹത്തോട് സമൂഹം നന്ദി കാണിച്ചോ
- Get link
- X
- Other Apps
ഒരു പെങ്ങളെ രണ്ടു പേർക്ക് നികാഹ്, :::::::::കണ്ണാടി പറമ്പിൽ ഒരു സഹോദരൻ തൻറെ പെങ്ങളെ പാകിസ്ഥാനിൽ നിന്ന് ഒരാൾക്ക് നികാഹ് ചെയ്തു കൊടുത്തു.. ഇതറിയാതെ നാട്ടിൽ ഉള്ള ആങ്ങള ഇതെ പെങ്ങളെ നാട്ടിൽ ഉള്ള ഒരാൾക്ക് കെട്ടിച്ചു കൊടുത്തു. നാട്ടിലെ പുതിയാപ്പിള വീട്ടിൽ പോകാൻ തുടങ്ങിയപ്പോഴാണ് പാകിസ്ഥാനിൽ വെച്ചു നടന്ന വിവാഹ വിവരം അറിയുന്നത്? എന്ത് ചെയ്യും? ഏതാണ് സാധു ആവുക.. പാകിസ്ഥാനിലേതാണ് ആദ്യം നടന്നത് എന്ന നിലക്ക് നാട്ടിലെ നികാഹ് റദ്ദ് ആകുമെന്ന് അധിക ഖത്തീബ്മാരും വിധി എഴുതി.. വിഷയം ഇക്കാക്കാൻറെടുത്ത് എത്തി. ഇക്കാക്ക നാട്ടിൽ ഉള്ള ആളോട് തുടർന്ന് വീട്ടിൽ പോയി കൊള്ളാൻ ഫത്വ കൊടുത്തു.. "പാകിസ്ഥാനിലെ വിവാഹത്തിന് പെണ്ണിന്റെ സമ്മതം "ഉണ്ടായിട്ടില്ല എന്നതാണ് കുഞ്ഞീക്കാക്കാൻറെ കണ്ടെത്തൽ.. ഇക്കാക്കാൻറെ എല്ലാ ഫത്വ കളും അക്ഷര വായനക്കപ്പുറം ഒരു പ്രശ്നം എങ്ങിനെ മനുഷ്യത്വപരമായി ഇസ്ലാമിക് വിധികളെ ലളിതത മാക്കാൻ കഴിയും എന്നതിന് ഉദാഹരങ്ങളാണീ സംഭവം
- Get link
- X
- Other Apps