ഇക്കാക്കക്ക് ദീര്ഘആയുസ് എന്തിന് നൽകി.?? സഹോദരൻ അബ്ദുല്ല മുസ്‌ലിയാർ അത് സൂഫി സ്പിരിറ്റിൽ അവതരിപ്പിക്കാറുണ്ട്. ഒരു പണ്ഡിതന്റെ ദുആ അള്ളാഹു വിന്റെ ശക്തിയുക്തികളെ ആഴത്തിൽ അറിഞ്ഞു ചെയ്യുന്ന ഇബാദത്ത് ആണു.കുടുംബ ത്തിൽ എല്ലാവർക്കും വേണ്ടി "ഖത്തം "ജീവിതം മുഴുവൻ ഓതി ദുആ ചെയ്യുന്ന സ്വഭാവം ഇക്കാക്കക്ക് ഉണ്ടായിരുന്നു. ഇത്രയും മഹാനായ ഒരു പണ്ഡിതൻ ചെയുന്ന ദുആ അതിന്റെ ഫലസിദ്ധി യോട് അടുത്താണ്. നമ്മിൽ നിന്ന് മരിച്ചു പോയവർ അവർചെയ്‌ത നന്മ യുടെ പ്രതിഫലം നേടുന്നതിനേക്കാൾ ഇക്കാക്കാന്റെ ദുആ കൊണ്ടു നേടിയിട്ടുണ്ടാവും. ഈ വസ്തുത നം മറന്നു പോകരുത്.മ അ ബ ദു (ക്ഷേതങ്ങളെ)നശിപ്പിച്ചു കളയരുത്. എന്റെ നാമം ഉയരുന്ന സ്ഥാനങ്ങൾ ആണ് അവ എന്ന് ആയത്തോ ഹദീസോ ഉണ്ട്. ഒരു കുടുമ്പത്തിൽ ഒരു പണ്ഡിതൻ മരിച്ചു പോയാൽ ദൈവീക മായി impart ചെയ്യപ്പെടുന്ന energy ആ നാട്ടിലും ആ കുടുംബത്തിലും നഷ്ടപ്പെടും. പണ്ഡിതൻ മാർ സമൂഹതിന്നു എന്ത് ചെയുന്നു എന്ന് ചോദിച്ചാൽ ഭൂമിയിലെ അല്ലാഹുവിന്റെ നാമം അവരിലൂടെ പ്രകീർത്തിക്കപ്പെടുകയും ദൈവിക എനർജി സ്‌പ്രെഡ്‌ ചെയ്യപ്പെടുകയും ചെയ്യുന്നു. ആത്മ ജ്ഞാനം നേടിയ പണ്ഡിതൻമാർ ആണു പ്രപഞ്ചം ഇങ്ങനെ നിലനിര്ത്തുന്നത്.. ഇക്കാക്കാന്റെ മരണത്തിലെ നഷ്ടം പറഞ്ഞു അബ്ദുൽല കരയും. അത് കേൾക്കുമ്പോൾ അബ്ദുല്ലക്ക് ശേഷം നമുക്ക് ആര്? എന്ന് ഞാൻ ആലോചിക്കും. ഹിക്മത്തും തൗഹീദും, സൂഫിസവും സമഞജസം ചേർന്ന ഒരു പണ്ഡിതൻ നമ്മുടെ കുടുംബത്തിൽ നിന്ന് ഉയർന്നു വരണേ ആമീൻ..

Comments

Popular posts from this blog

പണത്തിനു വില കുറയുന്നു :ഗൾഫ് പണം ജന്മിത്വം തുടച്ചു നീക്കി. മൂല ധനത്തിൽ നിന്നുള്ള വരുമാനത്തെ മറികടക്കുന്ന രീതിയിൽ തൊഴിലിൽ നിന്നുള്ള വരുമാനം വർധിച്ചു. ഈ അവസ്ഥ തൊഴിലെടുക്കുന്നവരെ പ്രമത്തരാക്കുകയും തൊഴിൽ ചെയ്യാതെ മൂല ധനവും പിടിച്ചു നിന്നവരെ പെട്ടെന്ന് പാവങ്ങളാക്കുകയും ചെയ്തു... രൂപ, ദിർഹത്തിന്റെ മുമ്പിൽ കടലാസ് കഷ്ണം മാത്രം ആയി.. ദിർഹം കൈവന്നപ്പോൾ മകൻ ഉപ്പയായി... മരുമകൻ കാരണവർ ആയി..തത്വജ്ഞാനികൾ അമ്പരന്നു.. അല്ലാഹു കാലത്തെ അട്ടിമറിച്ചു.. ഒന്നും പഠിക്കാത്ത അറബിക്ക് വേണ്ടി എല്ലാ ടെക്നോളോജിക്കാരും" q" നിന്നു. ടാർജറ്റ് വെച്ച് പ്ലാൻ തയാറാക്കുന്നവർ ഭാഗ്യത്തിലും വിധി യിലും വിശ്വസിക്കേണ്ടി വന്നു. മൂല്യങ്ങൾക്കു രൂപ പോലെ വില ഇടിഞ്ഞു.... അറിവ്, കെട്ടിടങ്ങൾക്കു വഴിമാറി. പ്രകാശ ഗോപുരമായ കുഞ്ഞീക്കാക്ക കോൺഗ്രീറ്റ് ഗോപുരങ്ങളിൽ നിന്നു മാറി നിന്നു.. ദിർഹത്തിന്ന് ഇക്കാക്കയെ വിലക്കെടുക്കാൻ ആയില്ല,മാറ്റത്തിന് മാറ്റ മുണ്ടായില്ലെങ്കിലും ഇക്കാക്ക കാലത്തിനെതിരെ സാക്ഷിയായി

കാലത്തിന്റെ കാലൊച്ചകൾക്കു സാക്ഷിയായ ഒരു ഷെൽഫ് . പൊക്കന്റെ വളപ്പിൽ നിന്നു കൊണ്ട് hവന്നു കയ്യങ്കോട്ട് സൂക്ഷിച്ചത്. രേഖകളും ഫയലുളും ഒരു പാട് ഇതിൽ സൂക്ഷിച്ചു വെച്ചിരിക്കാം. ഇന്ന് വെറും പൊള്ള..

കുഞ്ഞീക്കാക്ക 1991 സെപ്റ്റംബർ 19ന് എന്റെ വീട്ടിന്നു കട്ടില വെച്ചു.. ഡയറി യുടെ അന്നത്തെ പേജ് താഴെ..കോര് വല പോലത്തെ പറമ്പ്, ഇൻസ് അല്ലാത്ത പല ജീവികളും പോകുകയും വരികയും ചെയ്യുന്നതിനാൽ ആരും വാങ്ങാത്ത മുപ്പതു സെൻറ്.... ഉമ്മർ ഹാജി ക്കയും കേളോത് മൊയ്‌ദീൻ ഹാജിക്കയും ചേർന്ന് ഒരു ഹീറോ പെന്നോ മറ്റോ കൊടുത്തു വാങ്ങി. അപ്പോൾ ആണ് ഞാൻ മുണ്ടേരിയിലെത്തുന്നത്.. ഞാൻ ഒരു പതിനഞ്ചു സെന്റ് ചിറക്ക് പകരം അത് വാങ്ങി. പുരക്ക് തറ കെട്ടി. ഇക്കാക്കാന്റെ കൈ കൊണ്ട് കട്ടില സ്ഥാപിച്ചു.. എവിടെ ആണ് ഭൂഗോളത്തിൽ നമുക്ക് താവളം ആവുന്നത് എന്നത് ഭൂമി യിലെ ജീവിത വ്യവസ്ഥയു മായി അല്ലാഹ് ബന്ധപ്പെടുത്തിയിരിക്കുന്നു. നല്ല വീട്, നല്ല അയൽ വാസി, നല്ല ഭാര്യ, ഒരു വാഹനം ഇവയൊക്കെ അപൂർവ മായി മാത്രം ഒത്തു കിട്ടുന്ന ഭാഗ്യങ്ങൾ ആണ്.. അയൽവാസി ശല്യക്കാരനായാൽ തീർന്നു സമാധാനം.... സ്വർഗം ഭൂമിയിൽ ലഭിച്ചവരാണ് നല്ല ഭാര്യയെ കിട്ടുന്നവർ.. നാട്ടിലെ പൗര ത്വത്തിൻറെ ആദ്യ സ്റ്റാറ്റസ് ഒരു വീട് ആണ്. സഞ്ചരിക്കാൻ ഒരു കുതിരയോ ഒട്ടകമോ ഇല്ലെങ്കിൽ നഗ്ന പാദനായി അന്തസ് പോയി പോവും..