Skip to main content
കുഞ്ഞീക്കാക്കയുമായി ഒരിക്കലും പിണങ്ങി യിട്ടില്ലാത്ത ഒരേ ഒരു വ്യക്തി ::::::::::::: :::::::: മൗവ്വഞ്ചേരി അബ്ദുല്ല മൗലവി ::::എങ്ങും ദാരിദ്ര്യവും തൊഴിൽ ഇല്ലായ്മയും വ്യാപകമായ ഒരു കാലഘട്ടത്തിലാണ് അരോഗ ദൃഡ ഗാത്രനായ മൗവ്വഞ്ചേരി അബ്ദുല്ല മൗലവി കയ്യങ്കോട് മുഅല്ലിമായി എത്തുന്നത്. ഭക്ഷണം വീടുകളിൽ നിന്നായിരുന്നു. പല ദിവസങ്ങളിലും ഭക്ഷണം കിട്ടാതെ പട്ടിണി ആയിരുന്നു.. അത്ര ദാരിദ്ര്യം ഉണ്ടായിരുന്നു അക്കാലത്തു..മാങ്ങ പറിച്ചു തിന്നും ചക്ക തിന്നും വിശപ്പ് അടക്കി. ബിരുന്തൻ,, അസീനാർക്കൻറെ പറമ്പിൽ മരക്കിഴങ് കൃഷി ചെയ്യും. birundan കൊടുക്കുന്ന കിഴങ്ങ് പുഴുങ്ങി തിന്നും.. ഇങ്ങനെ കഷ്ട്ടപ്പെട്ട ഒരു ഉസ്താദും കയ്യങ്കോട് ജോലി ചെയ്തിട്ടില്ല. ഇങ്ങനെ ആത്മാര്ഥതയോടെ ജോലി ചെയ്ത വേറെ ആളും ഇല്ല. ഒരിക്കലും നിലപാടിൽ മാറ്റം വരുത്തുകയും ചെയ്തിട്ടില്ല. കുഞ്ഞീക്കാക്ക ഇദ്ദേഹത്തോട് നല്ല ശമ്പളവും സൗകര്യവും ഉള്ളിടത്തേക്കു മാറാൻ ആവശ്യപ്പെടുകയാണുണ്ടായത്. അത്ര കഷ്ടപ്പാട് ആയിരുന്നു.. ഇദ്ദേഹം പിന്നീട് സലഫി ആശയം സ്വീകരിച്ചു. വെള്ളൂരിൽ ആയിരുന്നു പിന്നീട് അദ്ദേഹം ജോലി ചെയ്തത്. ഇടയ്ക്കിടെ ഇക്കാക്കാനേ സന്ദർശിക്കും. ഇദ്ദേഹത്തിന്റെ മകൻ ആണ് ഫൈസൽ ചക്കര കല്ല്. അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ.. അദ് ഹിബി ൽ ബഉസ റബ്ബന്നാസ് vashfi antha shafi laa shifaa illaa shifaauka shifaa an laa yugaadir saqama
Popular posts from this blog
Comments
Post a Comment