Skip to main content
ബ്യുട്ടീഷൻ ഔളാജീക്ക : :::::::::::: അക്കാലത്തു ഒസ്സാൻമാർക്ക് സമൂഹത്തിൽ വലിയ അവഗണനയായിരുന്നു... ഇതെങ്ങനെ മുസ്ലികളിൽ വന്നു എല്ലാവരുടെയും സുന്നത് ചെയ്യണം. മുടി മുറിച്ചു കൊടുക്കണം. കക്ഷം വടിച്ച്ചു കൊടുക്കണം നഖം മുറിച്ചു കൊടുക്കണം.. എന്നാലോ ഭക്ഷണം കഴിക്കുമ്പോൾ കൂടെ ഇരുത്തുല്ല ഭക്ഷണം വേറെ. അവരെ പുതിയാപ്പിളയായി എടുക്കില്ല. കെട്ടുകയും ഇല്ല.. അതെ സമയം അറബികളിൽ ഈ അകറ്റൽ കാണുന്നില്ല. അവരിൽ ഒരു വീട്ടിൽ ബാർബർ ജോലി അറിയുന്ന ഒരാൾ ഉണ്ടാവും... ഈ അവഗണന അവസാനിപ്പിച്ചതിൽ ഇക്കാക്ക വലിയ പങ്ക് വഹിച്ച്ചു.. എന്നാലും ഇന്നും നില നില്കുന്നുണ്ടെന്ന് തോന്നുന്നു. ഔളാജീക്ക ഇക്കാക്കാന്റെ മനസ്സാക്ഷി സൂക്ഷിപ്പികാരൻ ആയിരുന്നു.. ഔളാജീ ക്കാനെ പോലെ പ്രതാപിയായ ഒരു ബ്യുട്ടീഷൻ അക്കാലത്തു എവിടെയും ഉണ്ടാവില്ല.. നാട്ടു പ്രമാണിമാരെ മുഴുവൻ തന്റെ കത്തി മുനയിൽ നിർത്തിയ മനുഷ്യൻ. കുഞ്ഞീക്കാക്കാൻറെ മുടിയിലും തലയിലും ആധിപത്യം, അതെ സമയം ഇക്കാക്കാന്റെ കഠിന ശത്രുവിൻറെയും തലയിലും നിയന്ത്രണം. പല രുടെയും ശത്രുത തീർത്തു നാട്ടിൽ നന്മ വരുത്തുന്നതിൽ പങ്ക് വഹിച്ചവ്യക്തിയായിരുന് നു ഔളാജീക്ക..ഒരു നാടിന്റെ നാടി ... നൂഞ്ഞേരിയിലെ ചലനങ്ങളിൽ ചാലക ശക്തി ആയിരുന്നു അദ്ദേഹം.ഏത് അവഗണനയെ യും മറികടക്കാനും സ്റ്റാറ്റസ് നേടാനും മനുഷ്യന് സാധിക്കും എന്നതിന് ശരി യാ യ ഉദാഹരണം ആണു ഔളാജീക്ക
Popular posts from this blog
Comments
Post a Comment