ഇക്കാക്കാന്റെ ക അ ബ പ്രവേശനം :::::::::::::::::::::::::::താൻ അറിയുകയും പറയുകയും ചെയ്ത കാര്യങ്ങൾ ജീവിതത്തിൽ ഒരു ഫതഹ് മക്ക പോലെ ഇക്കാക്ക നടപ്പാക്കിയ അപൂർവ സംഭവം... ചേണിച്ചേരി നാരായണൻ നമ്പിയാർ താമസിച്ചു കൊണ്ടിരുന്ന നാഗ (പാമ്പ്‌ )പൂജ നടക്കുന്ന വീട്.. വിഗ്രഹം വെച്ചു പൂജിക്കുന്ന പൂജാ മുറി.... അതിൽ വിഗ്രഹംങ്ങളും... ഓട് മേഞ്ഞ വീടിനു മുകളിൽ തന്നെ നാഗരൂപം.. ഒരു മന യിലെ പോലെ തെളിഞ്ഞ കുളം, തൊട്ടടുത്തു തന്നെ നാഗക്കാവ്... പാമ്പിനു താവളം ആവും വിധം സജ്ജീകരണങ്ങൾ.വീട്ടിൽ പ്രധാന മൂലകളിൽ ഒക്കെ കൊച്ചു കൊച്ചു ബിംബങ്ങൾ. ആരെയും ഭീതി പെടുത്തുന്ന ഭീകര പരിസരം.. ഒരു ഭാർഗവി നിലയം തന്നെ... ഈ പറമ്പും പുരയും ഇക്കാക്ക വാങ്ങി..ആളുകൾ പലതും പറഞ്ഞു. ബ്രഹ്മ രക്ഷസിൻറെ ഉപദ്രവം ഉണ്ട് അവിടെ എന്ന് പ്രചരണം കൊണ്ടു ആരും വാങ്ങാൻ ധൈര്യം കാണിച്ചില്ല. കാവ് വെട്ടിത്തെളിച്ചത് ഇക്കാക്കയും കരീംക്കയും സത്താർകയും... വിഗ്രഹങ്ങൾ എടുത്തു മാറ്റിയത് സ്വന്തം കൈ കൊണ്ടു.. അങ്ങിനെ പൂജാ മുറി നിസ്കാര മുറി ആയി. അവിടെ കുടുംബ സമേതം താമസം ആക്കി. പാമ്പ്‌ കാവ് വെറ്റില കാവ് ആയി. പക്ഷെ ആളു കൾ പറഞ പോലെ ഒരു തിരിച്ചടിയും നേരിട്ടു. ആദ്യത്തെ മകൾ അഞ്ചോ ആറോ വയസുള്ളപ്പോൾ മരണപ്പെട്ടു. നബിയുടെ മകൻ ഇബ്രാഹിം മരിച്ച ദിവസം ഗ്രഹണം ഉണ്ടായപ്പോൾ ജനങ്ങൾ പറഞ്ഞത് ഇബ്രാഹിം മരിച്ചത് കൊണ്ടാണ് സൂര്യൻ ദുഃഖിച്ചത് എന്നാണ്. ഒരാളുടെ മരണം കൊണ്ടു ഗ്രഹണം ഉണ്ടാവില്ല എന്നു റസൂൽ പഠിപ്പിച്ചു.. ഇക്കാക്കയെ അല്ലാഹു ഈ പുത്രിയുടെ മരണം കൊണ്ടു പരീക്ഷിച്ചു.. ജനനവും മരണവും അല്ലാഹ് വിധിച്ചത് എന്ന നിലപാടിൽ ഉറച്ചു നിന്നു. ആരും പതറിപ്പോവുന്ന സംഭവംആയിരുന്നു അത്.. ഈ പറമ്പ് വാങ്ങിയത് ഇസ്ലാമികമായ ഹലാൽ സമ്പാദ്യ വ്യവസ്ഥ പാലിക്കണം എന്ന ഉറച്ച തീരുമാനം കൊണ്ടാണ്. ഹിന്ദുക്കളിൽനിന്ന് നേരിട്ട് വാങ്ങിക്കുന്ന സ്വത്ത്‌ ഇസ്ലാമിക ശരീഅത് അനുസരിച്ചു പൂർണ സനദുള്ളthumസമ്പൂർണ ഹലാലും ആവാൻ വേണ്ടിയാണ്

Comments

Popular posts from this blog

പണത്തിനു വില കുറയുന്നു :ഗൾഫ് പണം ജന്മിത്വം തുടച്ചു നീക്കി. മൂല ധനത്തിൽ നിന്നുള്ള വരുമാനത്തെ മറികടക്കുന്ന രീതിയിൽ തൊഴിലിൽ നിന്നുള്ള വരുമാനം വർധിച്ചു. ഈ അവസ്ഥ തൊഴിലെടുക്കുന്നവരെ പ്രമത്തരാക്കുകയും തൊഴിൽ ചെയ്യാതെ മൂല ധനവും പിടിച്ചു നിന്നവരെ പെട്ടെന്ന് പാവങ്ങളാക്കുകയും ചെയ്തു... രൂപ, ദിർഹത്തിന്റെ മുമ്പിൽ കടലാസ് കഷ്ണം മാത്രം ആയി.. ദിർഹം കൈവന്നപ്പോൾ മകൻ ഉപ്പയായി... മരുമകൻ കാരണവർ ആയി..തത്വജ്ഞാനികൾ അമ്പരന്നു.. അല്ലാഹു കാലത്തെ അട്ടിമറിച്ചു.. ഒന്നും പഠിക്കാത്ത അറബിക്ക് വേണ്ടി എല്ലാ ടെക്നോളോജിക്കാരും" q" നിന്നു. ടാർജറ്റ് വെച്ച് പ്ലാൻ തയാറാക്കുന്നവർ ഭാഗ്യത്തിലും വിധി യിലും വിശ്വസിക്കേണ്ടി വന്നു. മൂല്യങ്ങൾക്കു രൂപ പോലെ വില ഇടിഞ്ഞു.... അറിവ്, കെട്ടിടങ്ങൾക്കു വഴിമാറി. പ്രകാശ ഗോപുരമായ കുഞ്ഞീക്കാക്ക കോൺഗ്രീറ്റ് ഗോപുരങ്ങളിൽ നിന്നു മാറി നിന്നു.. ദിർഹത്തിന്ന് ഇക്കാക്കയെ വിലക്കെടുക്കാൻ ആയില്ല,മാറ്റത്തിന് മാറ്റ മുണ്ടായില്ലെങ്കിലും ഇക്കാക്ക കാലത്തിനെതിരെ സാക്ഷിയായി

കാലത്തിന്റെ കാലൊച്ചകൾക്കു സാക്ഷിയായ ഒരു ഷെൽഫ് . പൊക്കന്റെ വളപ്പിൽ നിന്നു കൊണ്ട് hവന്നു കയ്യങ്കോട്ട് സൂക്ഷിച്ചത്. രേഖകളും ഫയലുളും ഒരു പാട് ഇതിൽ സൂക്ഷിച്ചു വെച്ചിരിക്കാം. ഇന്ന് വെറും പൊള്ള..

കുഞ്ഞീക്കാക്ക 1991 സെപ്റ്റംബർ 19ന് എന്റെ വീട്ടിന്നു കട്ടില വെച്ചു.. ഡയറി യുടെ അന്നത്തെ പേജ് താഴെ..കോര് വല പോലത്തെ പറമ്പ്, ഇൻസ് അല്ലാത്ത പല ജീവികളും പോകുകയും വരികയും ചെയ്യുന്നതിനാൽ ആരും വാങ്ങാത്ത മുപ്പതു സെൻറ്.... ഉമ്മർ ഹാജി ക്കയും കേളോത് മൊയ്‌ദീൻ ഹാജിക്കയും ചേർന്ന് ഒരു ഹീറോ പെന്നോ മറ്റോ കൊടുത്തു വാങ്ങി. അപ്പോൾ ആണ് ഞാൻ മുണ്ടേരിയിലെത്തുന്നത്.. ഞാൻ ഒരു പതിനഞ്ചു സെന്റ് ചിറക്ക് പകരം അത് വാങ്ങി. പുരക്ക് തറ കെട്ടി. ഇക്കാക്കാന്റെ കൈ കൊണ്ട് കട്ടില സ്ഥാപിച്ചു.. എവിടെ ആണ് ഭൂഗോളത്തിൽ നമുക്ക് താവളം ആവുന്നത് എന്നത് ഭൂമി യിലെ ജീവിത വ്യവസ്ഥയു മായി അല്ലാഹ് ബന്ധപ്പെടുത്തിയിരിക്കുന്നു. നല്ല വീട്, നല്ല അയൽ വാസി, നല്ല ഭാര്യ, ഒരു വാഹനം ഇവയൊക്കെ അപൂർവ മായി മാത്രം ഒത്തു കിട്ടുന്ന ഭാഗ്യങ്ങൾ ആണ്.. അയൽവാസി ശല്യക്കാരനായാൽ തീർന്നു സമാധാനം.... സ്വർഗം ഭൂമിയിൽ ലഭിച്ചവരാണ് നല്ല ഭാര്യയെ കിട്ടുന്നവർ.. നാട്ടിലെ പൗര ത്വത്തിൻറെ ആദ്യ സ്റ്റാറ്റസ് ഒരു വീട് ആണ്. സഞ്ചരിക്കാൻ ഒരു കുതിരയോ ഒട്ടകമോ ഇല്ലെങ്കിൽ നഗ്ന പാദനായി അന്തസ് പോയി പോവും..