ഒരു പെങ്ങളെ രണ്ടു പേർക്ക് നികാഹ്, :::::::::കണ്ണാടി പറമ്പിൽ ഒരു സഹോദരൻ തൻറെ പെങ്ങളെ പാകിസ്ഥാനിൽ നിന്ന് ഒരാൾക്ക് നികാഹ് ചെയ്തു കൊടുത്തു.. ഇതറിയാതെ നാട്ടിൽ ഉള്ള ആങ്ങള ഇതെ പെങ്ങളെ നാട്ടിൽ ഉള്ള ഒരാൾക്ക് കെട്ടിച്ചു കൊടുത്തു. നാട്ടിലെ പുതിയാപ്പിള വീട്ടിൽ പോകാൻ തുടങ്ങിയപ്പോഴാണ് പാകിസ്ഥാനിൽ വെച്ചു നടന്ന വിവാഹ വിവരം അറിയുന്നത്? എന്ത് ചെയ്യും? ഏതാണ് സാധു ആവുക.. പാകിസ്ഥാനിലേതാണ് ആദ്യം നടന്നത് എന്ന നിലക്ക് നാട്ടിലെ നികാഹ് റദ്ദ് ആകുമെന്ന് അധിക ഖത്തീബ്മാരും വിധി എഴുതി.. വിഷയം ഇക്കാക്കാൻറെടുത്ത് എത്തി. ഇക്കാക്ക നാട്ടിൽ ഉള്ള ആളോട് തുടർന്ന് വീട്ടിൽ പോയി കൊള്ളാൻ ഫത്വ കൊടുത്തു.. "പാകിസ്ഥാനിലെ വിവാഹത്തിന് പെണ്ണിന്റെ സമ്മതം "ഉണ്ടായിട്ടില്ല എന്നതാണ് കുഞ്ഞീക്കാക്കാൻറെ കണ്ടെത്തൽ.. ഇക്കാക്കാൻറെ എല്ലാ ഫത്വ കളും അക്ഷര വായനക്കപ്പുറം ഒരു പ്രശ്നം എങ്ങിനെ മനുഷ്യത്വപരമായി ഇസ്ലാമിക് വിധികളെ ലളിതത മാക്കാൻ കഴിയും എന്നതിന് ഉദാഹരങ്ങളാണീ സംഭവം

Comments

Popular posts from this blog

പണത്തിനു വില കുറയുന്നു :ഗൾഫ് പണം ജന്മിത്വം തുടച്ചു നീക്കി. മൂല ധനത്തിൽ നിന്നുള്ള വരുമാനത്തെ മറികടക്കുന്ന രീതിയിൽ തൊഴിലിൽ നിന്നുള്ള വരുമാനം വർധിച്ചു. ഈ അവസ്ഥ തൊഴിലെടുക്കുന്നവരെ പ്രമത്തരാക്കുകയും തൊഴിൽ ചെയ്യാതെ മൂല ധനവും പിടിച്ചു നിന്നവരെ പെട്ടെന്ന് പാവങ്ങളാക്കുകയും ചെയ്തു... രൂപ, ദിർഹത്തിന്റെ മുമ്പിൽ കടലാസ് കഷ്ണം മാത്രം ആയി.. ദിർഹം കൈവന്നപ്പോൾ മകൻ ഉപ്പയായി... മരുമകൻ കാരണവർ ആയി..തത്വജ്ഞാനികൾ അമ്പരന്നു.. അല്ലാഹു കാലത്തെ അട്ടിമറിച്ചു.. ഒന്നും പഠിക്കാത്ത അറബിക്ക് വേണ്ടി എല്ലാ ടെക്നോളോജിക്കാരും" q" നിന്നു. ടാർജറ്റ് വെച്ച് പ്ലാൻ തയാറാക്കുന്നവർ ഭാഗ്യത്തിലും വിധി യിലും വിശ്വസിക്കേണ്ടി വന്നു. മൂല്യങ്ങൾക്കു രൂപ പോലെ വില ഇടിഞ്ഞു.... അറിവ്, കെട്ടിടങ്ങൾക്കു വഴിമാറി. പ്രകാശ ഗോപുരമായ കുഞ്ഞീക്കാക്ക കോൺഗ്രീറ്റ് ഗോപുരങ്ങളിൽ നിന്നു മാറി നിന്നു.. ദിർഹത്തിന്ന് ഇക്കാക്കയെ വിലക്കെടുക്കാൻ ആയില്ല,മാറ്റത്തിന് മാറ്റ മുണ്ടായില്ലെങ്കിലും ഇക്കാക്ക കാലത്തിനെതിരെ സാക്ഷിയായി

കാലത്തിന്റെ കാലൊച്ചകൾക്കു സാക്ഷിയായ ഒരു ഷെൽഫ് . പൊക്കന്റെ വളപ്പിൽ നിന്നു കൊണ്ട് hവന്നു കയ്യങ്കോട്ട് സൂക്ഷിച്ചത്. രേഖകളും ഫയലുളും ഒരു പാട് ഇതിൽ സൂക്ഷിച്ചു വെച്ചിരിക്കാം. ഇന്ന് വെറും പൊള്ള..

കുഞ്ഞീക്കാക്ക 1991 സെപ്റ്റംബർ 19ന് എന്റെ വീട്ടിന്നു കട്ടില വെച്ചു.. ഡയറി യുടെ അന്നത്തെ പേജ് താഴെ..കോര് വല പോലത്തെ പറമ്പ്, ഇൻസ് അല്ലാത്ത പല ജീവികളും പോകുകയും വരികയും ചെയ്യുന്നതിനാൽ ആരും വാങ്ങാത്ത മുപ്പതു സെൻറ്.... ഉമ്മർ ഹാജി ക്കയും കേളോത് മൊയ്‌ദീൻ ഹാജിക്കയും ചേർന്ന് ഒരു ഹീറോ പെന്നോ മറ്റോ കൊടുത്തു വാങ്ങി. അപ്പോൾ ആണ് ഞാൻ മുണ്ടേരിയിലെത്തുന്നത്.. ഞാൻ ഒരു പതിനഞ്ചു സെന്റ് ചിറക്ക് പകരം അത് വാങ്ങി. പുരക്ക് തറ കെട്ടി. ഇക്കാക്കാന്റെ കൈ കൊണ്ട് കട്ടില സ്ഥാപിച്ചു.. എവിടെ ആണ് ഭൂഗോളത്തിൽ നമുക്ക് താവളം ആവുന്നത് എന്നത് ഭൂമി യിലെ ജീവിത വ്യവസ്ഥയു മായി അല്ലാഹ് ബന്ധപ്പെടുത്തിയിരിക്കുന്നു. നല്ല വീട്, നല്ല അയൽ വാസി, നല്ല ഭാര്യ, ഒരു വാഹനം ഇവയൊക്കെ അപൂർവ മായി മാത്രം ഒത്തു കിട്ടുന്ന ഭാഗ്യങ്ങൾ ആണ്.. അയൽവാസി ശല്യക്കാരനായാൽ തീർന്നു സമാധാനം.... സ്വർഗം ഭൂമിയിൽ ലഭിച്ചവരാണ് നല്ല ഭാര്യയെ കിട്ടുന്നവർ.. നാട്ടിലെ പൗര ത്വത്തിൻറെ ആദ്യ സ്റ്റാറ്റസ് ഒരു വീട് ആണ്. സഞ്ചരിക്കാൻ ഒരു കുതിരയോ ഒട്ടകമോ ഇല്ലെങ്കിൽ നഗ്ന പാദനായി അന്തസ് പോയി പോവും..