Skip to main content
മക്കളെ എങ്ങനെ നിയന്ത്രിക്കാൻ???നാല് മക്കൾ ഉണ്ടെങ്കിലും ഞാൻ അല്ല സ്വഭാവരൂപീകരണം നടത്തിയത്. ഞാൻ നാട്ടിൽ വന്നാൽ അത് വരെ തുടർന്ന് വന്ന രീതി താളം തെറ്റും. ഉപ്പാനെക്കാൾ ഉമ്മയാണ് മദ്രസ ആവേണ്ടത്. കാരണം സ്വന്തം ഉപ്പ, സ്വന്തം കാരണവന്മാർ, ആങ്ങള മാർ എന്നിവരുടെ രീതികളിൽ നിന്ന് കുടുമ്പം എങ്ങിനെ വേണം എന്ന രൂപം കല്യാണം കഴിയും മുമ്പേ പെണ്ണ്ങ്ങൾക്കുണ്ടാവും. ആണുങ്ങൾ അധികവും അങ്ങനെ പ്ലാൻ ഒന്നും ഉണ്ടാവൂല. അപ്പപ്പോൾ ഉള്ള പ്രതികരണം മാത്രം.. ഉപ്പാന്റെ ചിന്ത യും ആക്ഷനും താഴെ പറയുംപോലെ ആയിരിക്കും >>>കുട്ടികൾ രാവിലെ എഴുന്നേൽക്കാതിരുന്നാൽ അവൻ നാളെ അലസനും മടിയനും തൊഴിൽ രഹിതനും ആവും. ഇത് ആലോചിച്ചു ഉപ്പ പ്രഷർ കേറി ചൂടാവും. എന്നിട്ട് ഉറങ്ങി നശിച്ച കുടുമ്പത്തിലെ ഉദാഹരണങ്ങൾ നിരത്തും ചിലപ്പോൾ അടിക്കും.. ഇതോടെ അന്നത്തെ ആ കുട്ടിയുടെ മൂഡ് പോവും ഇതെ കുട്ടിയെ ഉമ്മ വളരെ ക്ഷമ യോടെ പല തവണ ഉണർത്തി കൊണ്ടിരിക്കും. ഒരിക്കലും നീ ഉറങ്ങിയാൽ അങ്ങനെ ആയിപ്പോകും. ഇങ്ങനെ ആയിപ്പോകും എന്ന് പറയില്ല. ഇതാണ് ശുഭപ്രതീക്ഷ. ഇതാണ് ആ കുട്ടിയുടെ ഗുഡ് മോർണിങ്.. ഒരിക്കലും അങ്ങനെ ചെയ്താൽ, ഇങ്ങനെ ആവും അല്ലെങ്കിൽ ഇങ്ങനെ ചെയ്താൽ അങ്ങനെ ആവും എന്നോ മുണ്ടേരിക്കാരി കൾ പറയില്ല. അല്ലാഹുവിനു വിട്ട് കൊടുക്കുക നാം തീരുമാനിക്കേണ്ട എന്ന്.. നമുക്ക് ചെയ്യാനുള്ളത് പോസിറ്റീവ് ആയി ചെയ്യക. ബാക്കി റബ്ബിന് വിടുക. ഈ പാഠം മുണ്ടേരി യിൽ നിന്ന് പഠിച്ചതാണ്. അ ഊ ദു ബി izzathillahi va qudrathihi min sharri maa ajidu va uhaavir
Popular posts from this blog
Comments
Post a Comment