Skip to main content
കരീംക്കാ ? എന്റെ അനുഭവത്തിൽ ഉള്ള കരീം ക്ക ചെറുപ്പം മുതൽ പ്രയോഗിക നിലപാട് സ്വീകരിച്ച ആളാണ്. ഗൾഫ് തൊഴിൽ പ്രചാരത്തിൽ ആവുന്നതിനു മുമ്പേ, പീടിക തിണ്ണയിൽ യൗവനം ഈച്ചക്ക് ബീഡി വെച്ചും ദായകുട്ട ഉരുട്ടിയും, കാർഡ് കളിച്ചും തീർത്തവർക്കിടയിൽ ഒരു തിരുത്തായിരുന്നു കരീംക്ക.. പക്ഷെ ഓർമ്മിക്കപ്പെടുക ഒരു കിരീടം സേതു ഇമെജിലാണ്. കരീം ക്ക ജനിച്ചതും വളർന്നതുമായ കുടുംബ ചുറ്റുപാടും സമയവും കരീംക്കാനേ അങ്ങനെ ഫിഗർ ആക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.സത്താർക്കയിലും സമാന്തര മായി ഇതെ സ്വഭാവം ഏറ്റകുറച്ചിലോടെ കാണാൻ കഴിയും. ശക്തി കൊണ്ടു ന്യായീകരിക്കാൻ ഇനിയൊരാളും നമ്മുടെ കുടുമ്പത്തിൽ മിനക്കെടരുത് എന്നതാണ് കരീംക്കന്റെ ജീവിതം നൽകുന്ന പാഠം. നാട്ടിലും ഖത്തർ ലും ആയി ബിസിനസ്. ആദ്യമായി നമ്മുടെ കൂട്ടത്തിൽ ഒരു വീട് നിർമിച്ചു താമസിച്ചു. ഒരു പീടിക കെട്ടിടം, ഉണ്ടാക്കി. ഇതൊന്നും ഇന്നൊരു പ്രശ്നം അല്ല. മരുമക്കൾ അതിലും എത്രയോ നേടയിട്ടുണ്ട് ഗൾഫ് കൊണ്ടു. പക്ഷെ ഒഴുക്കിനെതിരെ നീന്തി ചരിത്റ സൃഷ്ടി നടത്തിയത് ആദ്യം കരീം ക്കയാണ്.. അടിപിടിയിൽ കിരീടം സിനിമയിലെ സേതു ആണു കരീംക്ക. വെറുതെ സംരക്ഷകനായി സ്വന്തം ജീവിതം വേദനിപ്പിച്ചു. കരീംക്ക. വിനയം വിടരുന്ന പുഞ്ചിരിയെ ഭയത്തോടെ ആണു കരീംക്കൻറെ മുഖത്ത് ജനങ്ങൾ വായിച്ചിരുന്നത്.. ഓർമ്മിക്കാൻ ഒരു അടിപിടി ലിസ്റ്റ് തന്നെ ഉണ്ട് കരീം ക്കൻറെ ചരിത്രത്തിൽ.... ഹജ്ജിനു പോകുമ്പോഴും, അവസാനകാലത്തും എല്ലവരോടും ക്ഷമയും പൊരുത്തവും വാങ്ങിയാണ് വിട വാങ്ങിയത്.. അല്ലാഹ് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ.. ആമീൻ
Popular posts from this blog
Comments
Post a Comment