Skip to main content
പ്രായപൂർത്തി തികയാത്ത നികാഹ് :::::::::::::::: ::::::: :: മസ് അലകളെ ശാസ്ത്രീയമായി സമീപിക്കുന്നതിൽ ഇക്കാക്കയ്ക്കുള്ള കഴിവ് അപാരമാണ്. Advocate T M. Abdulla (madras high court judge, congress candidate kannur loksabha and he was wakaf board member )ഒരു പുസ്തകം എഴുതി "മുസ്ലിം നിയമം ". മുസ്ലിം അനന്തര അവകാശനിയമം ആണ് അതിലെ വിഷയം. പ്രസിദ്ദികരിച്ചു രണ്ടോ മൂന്നോ പതിപ്പ് കഴിഞ്ഞപ്പോൾ ഒരു കോപി ഇക്കാക്കക്ക് അയാൾ കൊടുത്തു. നൂഞ്ഞേരി മകാം പ്രശ്നം ചർച്ച ചെയ്യാൻ അയാളെ സമീപിച്ചപ്പോൾ ആണ് പുസ്തകം നൽകിയത്. ഇക്കാക്ക ആ ബുക്കിൽ ഉള്ള തെറ്റുകൾ ചുകന്ന മഷിയിൽ അടയാളപ്പെടുത്തി തിരിച്ചു കൊടുത്തു.. തെറ്റുകൾ ആകെക്കൂടി പുസ്തകം തന്നെ മാറ്റി എഴുതിയാലേ ശരിയാകൂ എന്നിടത്ത് എത്തി........നൂഞ്ഞേരിയിൽ പ്രായ പൂർത്തി തികയാത്ത പെൺ കുട്ടികളെ ഹനഫി ഫിഖ്ഹ് ദുരുപയോഗം ചെയ്ത് വിവാഹം ചെയ്തു കൊടുത്തു. മഹർ ശാഫിമദ്ഹബിലെയു യും, നികാഹ് ചെയ്തു കൊടുക്കുന്നത് ഹനഫി മദ്ഹബനുസരിച്ചുള്ള വലിയ്യും.. ഇക്കാക്ക ഇത് സാധു ആകില്ല എന്നും മഹ്ർ മാറ്റി നികാഹ് പുതുക്കണം എന്നും വാദിച്ചു.. അന്നത്തെ സമസ്ത പ്രസിഡന്റ് അബ്ദുൽ ബാരി നികാഹ് ശരിയാണെന്നു ഫത്വ കൊടുത്തു.. പക്ഷെ ഖുതുബി ഇക്കാക്കയുടെ നിലപാട് ശരി വെക്കുകയും നികാഹ് കൾ മാറ്റി കഴിക്കുകയും ഉണ്ടായി.. അബ്ദുൽ ബാരിയുടെ ഫത്വയിൽ ദലീലിൻറെ റെഫെറെൻസ് കാണിക്കാത്തത് കൊണ്ടു അത് ഫത്വ അല്ലെന്ന് ഖുതുബിയെ പോലെ ഉന്നതനായ ഒരാളോട് ഇക്കാക്ക പറയുമ്പോൾ ഇക്കാക്കാൻറെ പ്രായം കേവലം മുപ്പതിന് താഴെ ആയിരിക്കും.
Popular posts from this blog
Comments
Post a Comment