ആയിക്കുന്നു :കയ്യങ്കോട് ഉണ്ടായത് കല്ലരു പുഴയിൽ നിന്നു മണ്ണ് എടുത്തിട്ടാണ് എന്ന് തോന്നുന്നു.. പുഴയുടെ ആഴം പരിശോധിച്ചാൽ ആയിക്കുന്നിൻറെ ഉയരം കണക്കാവും. ഒരു പാട് ജിന്ന് കൾ അവിടെ വസിച്ചിരുന്നു.. ജിന്ന് എന്ന പദം ജുനൂൻ എന്ന തിൽ നിന്നു നിഷ്പന്നമായതാണ്.. അത് കൊണ്ടു തന്നെ പഴയ കാലത്ത് ഏറ്റവും കൂടുതൽ ഭ്രാന്തന്മാരും ഭ്രാന്തികളും ഉണ്ടായിരുന്ന സ്ഥലം ആണു കയ്യങ്കോട് ഒരു വീട്ടിൽ തന്നെ ഒന്നും രണ്ടും മാനസിക രോഗികൾ. കാഫിർ ജിന്ന് ആയിക്കുന്നു കേന്ദ്രമായി ജീവിച്ചിരുന്നു എന്നതിന് തെളിവ് ചന്ദ്രോത് അയമ്മദ്ക്കാനെ ചെറുപ്പത്തിൽ ജിന്ന് തട്ടി കൊണ്ട് പോയി ആയിക്കുന്നിലെ നെല്ലി മരത്തിന്ന് അടിയിൽ ഉള്ള പാറ മാളത്തിൽ ഒളിപ്പിച്ചു.. ആ പ്രായത്തിൽ അയമ്മദ്കാക്കു അവിടെ പോവാൻ കഴിയില്ല.. കയ്യങ്കോട്ട് പള്ളിയിൽ,, തെക്കീ ലെ മൈദാനിയിൽ, ചന്ദ്രോത് മൊട്ട എന്നിവിടങ്ങളിൽ ജിന്ന് വിലസിയിരുന്നു.. ജിന്ന് സേവകരും ഉണ്ടായിരുന്നു.. അത് കൊണ്ടാണ് ജിന്ന് രോഗികൾ കൂടുതൽ ഉണ്ടായത്. വളരെ ബുദ്ധി ജീവികളായിരുന്നു കയ്യങ്കോട്ടെ ജിന്ന് ബാധ ഏറ്റവർ അധികവും.. പലരും ഖുർആൻ, ഹദീസ് തുടങ്ങി യവയിൽ സാമാന്യ വിവരം ഉള്ള വരായിരുന്നു. ഇലക്ഷന് ത്രാസിനു വോട്ട് ചെയ്തു പുറത്തു വന്ന ഒരു ബുജി യോട് ആർക്കാ വോട്ട് ചെയ്തത് എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് ""വ വള അൽ മീസാൻ"" എന്നാണ്.. കുഞ്ഞീക്കാക്ക നാട്ടിൽ വന്ന് കൂടിയ പ്പോൾ ജിന്ന് വഴിമാറി കാര്യാപിൽ ക്യാമ്പ് ചെയ്തു. പക്ഷെ ഒരു തവണ ഇക്കാക്കനേയും ജിന്ന് അടിച്ചു വീഴ്ത്തി യിരുന്നു. പുരക്ക് നിന്ന് അത്താഴം കഴിച്ചു പള്ളിൽ ചെന്ന് ഇക്കാക്ക സുബ്ഹി ബാങ്ക് വിളിച്ചു പകുതി ആയപ്പോൾ ബാങ്ക് നിന്നു. ആളുകൾ ചെന്ന് നോക്കുമ്പോൾ താഴെ വീണു കിടക്കുന്നു. ജനങ്ങൾ വിശ്വസിക്കുന്നത് ജിന്ന് അടിച്ചു താഴെ ഇട്ട താണെന്നാണ്. ഇക്കാക്ക പറഞ്ഞത് തല ചു റ്റിയതാണെന്നാണ്. ഇപ്പോൾ ആയിക്കുന്നിൽ ഒരു ജിന്നും ഇല്ല.കാരണം കയ്യങ്കോട് ഇപ്പോൾ ബുജി കൾ ഇല്ല

Comments

Popular posts from this blog

പണത്തിനു വില കുറയുന്നു :ഗൾഫ് പണം ജന്മിത്വം തുടച്ചു നീക്കി. മൂല ധനത്തിൽ നിന്നുള്ള വരുമാനത്തെ മറികടക്കുന്ന രീതിയിൽ തൊഴിലിൽ നിന്നുള്ള വരുമാനം വർധിച്ചു. ഈ അവസ്ഥ തൊഴിലെടുക്കുന്നവരെ പ്രമത്തരാക്കുകയും തൊഴിൽ ചെയ്യാതെ മൂല ധനവും പിടിച്ചു നിന്നവരെ പെട്ടെന്ന് പാവങ്ങളാക്കുകയും ചെയ്തു... രൂപ, ദിർഹത്തിന്റെ മുമ്പിൽ കടലാസ് കഷ്ണം മാത്രം ആയി.. ദിർഹം കൈവന്നപ്പോൾ മകൻ ഉപ്പയായി... മരുമകൻ കാരണവർ ആയി..തത്വജ്ഞാനികൾ അമ്പരന്നു.. അല്ലാഹു കാലത്തെ അട്ടിമറിച്ചു.. ഒന്നും പഠിക്കാത്ത അറബിക്ക് വേണ്ടി എല്ലാ ടെക്നോളോജിക്കാരും" q" നിന്നു. ടാർജറ്റ് വെച്ച് പ്ലാൻ തയാറാക്കുന്നവർ ഭാഗ്യത്തിലും വിധി യിലും വിശ്വസിക്കേണ്ടി വന്നു. മൂല്യങ്ങൾക്കു രൂപ പോലെ വില ഇടിഞ്ഞു.... അറിവ്, കെട്ടിടങ്ങൾക്കു വഴിമാറി. പ്രകാശ ഗോപുരമായ കുഞ്ഞീക്കാക്ക കോൺഗ്രീറ്റ് ഗോപുരങ്ങളിൽ നിന്നു മാറി നിന്നു.. ദിർഹത്തിന്ന് ഇക്കാക്കയെ വിലക്കെടുക്കാൻ ആയില്ല,മാറ്റത്തിന് മാറ്റ മുണ്ടായില്ലെങ്കിലും ഇക്കാക്ക കാലത്തിനെതിരെ സാക്ഷിയായി

കാലത്തിന്റെ കാലൊച്ചകൾക്കു സാക്ഷിയായ ഒരു ഷെൽഫ് . പൊക്കന്റെ വളപ്പിൽ നിന്നു കൊണ്ട് hവന്നു കയ്യങ്കോട്ട് സൂക്ഷിച്ചത്. രേഖകളും ഫയലുളും ഒരു പാട് ഇതിൽ സൂക്ഷിച്ചു വെച്ചിരിക്കാം. ഇന്ന് വെറും പൊള്ള..

കുഞ്ഞീക്കാക്ക 1991 സെപ്റ്റംബർ 19ന് എന്റെ വീട്ടിന്നു കട്ടില വെച്ചു.. ഡയറി യുടെ അന്നത്തെ പേജ് താഴെ..കോര് വല പോലത്തെ പറമ്പ്, ഇൻസ് അല്ലാത്ത പല ജീവികളും പോകുകയും വരികയും ചെയ്യുന്നതിനാൽ ആരും വാങ്ങാത്ത മുപ്പതു സെൻറ്.... ഉമ്മർ ഹാജി ക്കയും കേളോത് മൊയ്‌ദീൻ ഹാജിക്കയും ചേർന്ന് ഒരു ഹീറോ പെന്നോ മറ്റോ കൊടുത്തു വാങ്ങി. അപ്പോൾ ആണ് ഞാൻ മുണ്ടേരിയിലെത്തുന്നത്.. ഞാൻ ഒരു പതിനഞ്ചു സെന്റ് ചിറക്ക് പകരം അത് വാങ്ങി. പുരക്ക് തറ കെട്ടി. ഇക്കാക്കാന്റെ കൈ കൊണ്ട് കട്ടില സ്ഥാപിച്ചു.. എവിടെ ആണ് ഭൂഗോളത്തിൽ നമുക്ക് താവളം ആവുന്നത് എന്നത് ഭൂമി യിലെ ജീവിത വ്യവസ്ഥയു മായി അല്ലാഹ് ബന്ധപ്പെടുത്തിയിരിക്കുന്നു. നല്ല വീട്, നല്ല അയൽ വാസി, നല്ല ഭാര്യ, ഒരു വാഹനം ഇവയൊക്കെ അപൂർവ മായി മാത്രം ഒത്തു കിട്ടുന്ന ഭാഗ്യങ്ങൾ ആണ്.. അയൽവാസി ശല്യക്കാരനായാൽ തീർന്നു സമാധാനം.... സ്വർഗം ഭൂമിയിൽ ലഭിച്ചവരാണ് നല്ല ഭാര്യയെ കിട്ടുന്നവർ.. നാട്ടിലെ പൗര ത്വത്തിൻറെ ആദ്യ സ്റ്റാറ്റസ് ഒരു വീട് ആണ്. സഞ്ചരിക്കാൻ ഒരു കുതിരയോ ഒട്ടകമോ ഇല്ലെങ്കിൽ നഗ്ന പാദനായി അന്തസ് പോയി പോവും..