ജമാഅത്തും ഇക്കാക്കയും ::::::::ഇക്കാക്കായുടെ സതീർഥ്യരായ ജമാഅത് നേതാവ് പ്റശസ്തനായ കെ മൊയ്‌ദു മൗലവി, ലീഗിലും മുജാഹിദ് രംഗത്തും അറിയപ്പെ ട്ടി രുന്ന കെ സീ അബുബക്കർ മൗലവി തുടങ്ങിയവർ ഇക്കാക്കയെ അവരെക്കാൾ ഉയർന്ന മാനത്തിൽ കാണുകയും മൊയ്‌ദു മൗലവി നേരിട്ട് കയ്യങ്കോട്ട് വന്നു സംഘടനാ രംഗത്തേക്ക് ക്ഷണിക്കുകയും ഉണ്ടായി.......ഇക്കാക്ക പഠിച്ചത് അന്നത്തെ ഏറ്റവും പ്രഗല്ഭ ഗുരുനാഥൻ മാരിൽ നിന്നാണ്. പറവണ്ണ, കൊയപ്പ, ഷെയ്ക്ക് ഹസൻ ഹസ്‌റത് തുടങ്ങിയവരുടെ ദർസിൽ, പിന്നീട് കേരളാ മത രംഗത്ത് പ്രശസ്തരായ സതീർഥ്യർക്കൊപ്പം ആണ്. മൗലാന മൗദൂദിയെ പോലെയോ ഖറദാവിയെപോലെയോ സ്വന്തം ഇജ്തിഹാദിനു പ്രാപ്തിയുള്ള കുഞ്ഞീക്കാക്ക ജമാഅത് ആയാൽ ആത്മ ഹത്യക്ക് തുല്യം ആണ് അത്.. നില പാടുകളിൽ ഉറച്ചു നിൽക്കാൻ ജാമാഅത്തിന്ന് ആയിട്ടില്ല.. അവരോട് ഇക്കാക്കക്കു എങ്ങിനെ സമരസപ്പെടാൻ കഴിയും? ഇക്കാക്കകക് ശേഷമോ സമകാലികരായോ ഇന്ന് വരെ മത വിധി സൂക്ഷമമായി നിർധാവനം ചെയ്യാൻ കഴിവുള്ള ഒരാളും ഇതെഴുതുന്നത് വരെ നൂഞ്ഞേരിയിലെ ജമാഅത് സംഘടനയിലോ സമസ്ത ഇരുവിഭാഗങ്ങളിൽ നിന്നോ സലഫി സ്കൂളുകളിൽ കൂടിയോ ഉയർന്നു വന്നില്ല. ഇക്കാക്ക കാലത്തിന്റെ സർവേ കല്ല് ആയിരുന്നു എന്നതിന് തെളിവ് ഇതാണ്.. തിരു സുന്നത്ത് ഉസൂലുകളുടെ അടിസ്ഥാനത്തിൽ ഗവേഷണം നടത്തി ഹറാം ഹലാല് കളെ ജനങ്ങൾക്കു വേർ തിരിച്ചു കൊടുക്കുക എന്ന ഉത്തരവാദിത്തം നിർവഹിക്കാൻ കെല്പുള്ള ഒരാളെ ചൂണ്ടി കാണിക്കാൻ കഴിയുമോ.? ജമാഅത് കാർ ഇക്കാക്കാന്റെ ശത്രു അല്ല.. പക്ഷെ ഇസ്ലാം ഇക്കാക്കാൻറെ കീ ഴിലേ നൂഞ്ഞേരിയിൽ നില്ക്കു.. ഇത് കേരളത്തിലെ ഏറ്റവും പ്രഗല്ഭ പണ്ഡിതൻ എന്ന് ജമാഅത് കാർ പോലും സമ്മതിക്കുന്ന ഖുതുബി യുടെ ഫത്വ ആണ്. ഒരു സംഘടനയുടെയും ശരി തെറ്റുകളെ ഏറ്റെടുത്തു വിഡ്ഢി യാവാൻ ഒരു ബുദ്ധി ജീവിയായ ആ മഹാന് കഴിയില്ല. പുഴ കടലിൽ ചേരുക അതാണ് രീതി.. ഇനിയു ഇക്കാക്ക എന്ന വിന്ധ്യനെ കുറിച്ച് പഠിച്ചു വർത്തമാന തലമുറക്ക് പരിചയപ്പെടുത്താൻ ശ്രമിക്കാതിരുന്നാൽ നന്ദി കേട് എന്നേ പറയാൻ ആവൂ.. by birth ജീനിയസ് ആയവരെ അല്ലാഹു മുജദ്ദിദ് ആയി നിയോഗിക്കുന്നതാണ്. ആ വകുപ്പിൽ ആണ് ഇക്കാക്ക പെടുക. ഏതെ ങ്കിലും സംഘടനയിൽ ചേർന്നു പ്രശസ്തനാവാൻ ഇക്കാക്കാനേക്കാൾ കഴിവുള്ളവർ ആരാണ് ഉള്ളത്........ അരയും കാലും അരക്കാലും ആയവർ മത രംഗത്ത് നടപ്പിലാക്കിയ തെറ്റായ കർമശാസ്ത്രങ്ങളെ പൊളി ചെഴുതുകയായിരുന്നു ഇക്കാക്ക ചെയ്തിരുന്നത്. കളകൾ നീക്കിയ കണ്ടത്തിൽ വിളവെടുപ്പ് നടത്തുന്നവർ ഇന്നലെയിൽ ചവിട്ടിയാണ് ഇന്ന് നിലവിൽ വന്നത് എന്ന് മനസ്സിൽ ആക്കുക.....ജമാഅത് ഇകാമതു ദ്ദീൻ, ചിലപ്പോൾ അക്ബറിൻറെ ദീനെ ഇലാഹി മതം ആക്കും സർവ്വ മത സത്യവാദം. ഈമാൻ മാത്രം ലക്ഷ്യം വെച്ച ഇക്കാക്കക്കു അത്തരം വ്യാഖ്യാനങ്ങളെ തുറന്നു കാട്ടേണ്ടി വന്നിട്ട് ഉണ്ടാവും

Comments

Popular posts from this blog

പണത്തിനു വില കുറയുന്നു :ഗൾഫ് പണം ജന്മിത്വം തുടച്ചു നീക്കി. മൂല ധനത്തിൽ നിന്നുള്ള വരുമാനത്തെ മറികടക്കുന്ന രീതിയിൽ തൊഴിലിൽ നിന്നുള്ള വരുമാനം വർധിച്ചു. ഈ അവസ്ഥ തൊഴിലെടുക്കുന്നവരെ പ്രമത്തരാക്കുകയും തൊഴിൽ ചെയ്യാതെ മൂല ധനവും പിടിച്ചു നിന്നവരെ പെട്ടെന്ന് പാവങ്ങളാക്കുകയും ചെയ്തു... രൂപ, ദിർഹത്തിന്റെ മുമ്പിൽ കടലാസ് കഷ്ണം മാത്രം ആയി.. ദിർഹം കൈവന്നപ്പോൾ മകൻ ഉപ്പയായി... മരുമകൻ കാരണവർ ആയി..തത്വജ്ഞാനികൾ അമ്പരന്നു.. അല്ലാഹു കാലത്തെ അട്ടിമറിച്ചു.. ഒന്നും പഠിക്കാത്ത അറബിക്ക് വേണ്ടി എല്ലാ ടെക്നോളോജിക്കാരും" q" നിന്നു. ടാർജറ്റ് വെച്ച് പ്ലാൻ തയാറാക്കുന്നവർ ഭാഗ്യത്തിലും വിധി യിലും വിശ്വസിക്കേണ്ടി വന്നു. മൂല്യങ്ങൾക്കു രൂപ പോലെ വില ഇടിഞ്ഞു.... അറിവ്, കെട്ടിടങ്ങൾക്കു വഴിമാറി. പ്രകാശ ഗോപുരമായ കുഞ്ഞീക്കാക്ക കോൺഗ്രീറ്റ് ഗോപുരങ്ങളിൽ നിന്നു മാറി നിന്നു.. ദിർഹത്തിന്ന് ഇക്കാക്കയെ വിലക്കെടുക്കാൻ ആയില്ല,മാറ്റത്തിന് മാറ്റ മുണ്ടായില്ലെങ്കിലും ഇക്കാക്ക കാലത്തിനെതിരെ സാക്ഷിയായി

കാലത്തിന്റെ കാലൊച്ചകൾക്കു സാക്ഷിയായ ഒരു ഷെൽഫ് . പൊക്കന്റെ വളപ്പിൽ നിന്നു കൊണ്ട് hവന്നു കയ്യങ്കോട്ട് സൂക്ഷിച്ചത്. രേഖകളും ഫയലുളും ഒരു പാട് ഇതിൽ സൂക്ഷിച്ചു വെച്ചിരിക്കാം. ഇന്ന് വെറും പൊള്ള..

കുഞ്ഞീക്കാക്ക 1991 സെപ്റ്റംബർ 19ന് എന്റെ വീട്ടിന്നു കട്ടില വെച്ചു.. ഡയറി യുടെ അന്നത്തെ പേജ് താഴെ..കോര് വല പോലത്തെ പറമ്പ്, ഇൻസ് അല്ലാത്ത പല ജീവികളും പോകുകയും വരികയും ചെയ്യുന്നതിനാൽ ആരും വാങ്ങാത്ത മുപ്പതു സെൻറ്.... ഉമ്മർ ഹാജി ക്കയും കേളോത് മൊയ്‌ദീൻ ഹാജിക്കയും ചേർന്ന് ഒരു ഹീറോ പെന്നോ മറ്റോ കൊടുത്തു വാങ്ങി. അപ്പോൾ ആണ് ഞാൻ മുണ്ടേരിയിലെത്തുന്നത്.. ഞാൻ ഒരു പതിനഞ്ചു സെന്റ് ചിറക്ക് പകരം അത് വാങ്ങി. പുരക്ക് തറ കെട്ടി. ഇക്കാക്കാന്റെ കൈ കൊണ്ട് കട്ടില സ്ഥാപിച്ചു.. എവിടെ ആണ് ഭൂഗോളത്തിൽ നമുക്ക് താവളം ആവുന്നത് എന്നത് ഭൂമി യിലെ ജീവിത വ്യവസ്ഥയു മായി അല്ലാഹ് ബന്ധപ്പെടുത്തിയിരിക്കുന്നു. നല്ല വീട്, നല്ല അയൽ വാസി, നല്ല ഭാര്യ, ഒരു വാഹനം ഇവയൊക്കെ അപൂർവ മായി മാത്രം ഒത്തു കിട്ടുന്ന ഭാഗ്യങ്ങൾ ആണ്.. അയൽവാസി ശല്യക്കാരനായാൽ തീർന്നു സമാധാനം.... സ്വർഗം ഭൂമിയിൽ ലഭിച്ചവരാണ് നല്ല ഭാര്യയെ കിട്ടുന്നവർ.. നാട്ടിലെ പൗര ത്വത്തിൻറെ ആദ്യ സ്റ്റാറ്റസ് ഒരു വീട് ആണ്. സഞ്ചരിക്കാൻ ഒരു കുതിരയോ ഒട്ടകമോ ഇല്ലെങ്കിൽ നഗ്ന പാദനായി അന്തസ് പോയി പോവും..