Skip to main content
അല്ലാഹു ലൗലല്ലാഹു മഹ്തദൈനാ !!വലാ തസദ്ദഖ്നാ വലാ സ്വല്ലയ്‌നാ,, !!! സ്ഥിരമായി ഈ ബൈത്തു ചൊല്ലി ലോകൈക ഗുരുവും അന്ത്യ പ്രവാചകരുമായ.............എന്ന ആമുഖത്തോടെ തുടർച്ചയായി നാല് വർഷം കയ്യങ്കോട്ട് മൈക്കില്ലാതെ വയള് പറഞ്ഞിരുന്ന പുറത്തീൽ മമ്മദ് കുട്ടി മുസ്‌ലിയാർക്കാനേ കയ്യൻകോഡിന്റെ ഓർമകളിൽ ചേർത്ത് വെക്കണം. വെളുത്തു സുന്ദരനായ ഉയരം കുറഞ്ഞ മമ്മദ് കുട്ടി മുസ്‌ലിയാർക്ക പണത്തിനു വേണ്ടിയല്ല വയള് പറഞ്ഞത്.. അടിസ്ഥാന രഹിത മായ വായാടിത്ത വയള് ഇക്കാക്കൻറെ സാന്നിധ്യത്തിൽ നടത്താൻ സാധ്യമല്ല.. അത് കൊണ്ടു തന്നെ മറ്റു പള്ളികളിലെ പോലെ കഥാ പ്രസംഗമല്ല ഇദ്ദേഹത്തിന്റെ വയള്......... ഇദ്ദേഹം നൂഞ്ഞേരി മദ്രസയിലും ജോലി ചെയ്തിട്ടുണ്ട്.. ഹറാം എന്ന വാക്കിന്ന് മുസ്‌ലിയാർക പറഞ്ഞിരുന്ന അർത്ഥം "അനിഷിധം "എന്നാണ്. ഉമ്മത്ത സയ്യിദ്‌നാ മുഹമ്മദ് എന്ന ക്ളീഷേ യോടെ അദ്ദേഹം തൊണ്ട പൊട്ടുമാറുച്ചത്തിൽ വയള് പറഞ്ഞു.. കയ്യങ്കോട്ടെ പഴയ തലമുറ മതം കേട്ടത് ഇദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ ആണ്..
Popular posts from this blog
Comments
Post a Comment