Skip to main content
ട്രാജഡി ആയ വിവാഹങ്ങൾ :വിരിഞ്ഞ മാറും വിശാലമായ ചുമലും അറിവിന്റെ ആഴമുള്ള കണ്ണുകളും, വീതിയുള്ള നെററിത്തടവും, വ്യക്തിത്വം വിളിച്ചോതുന്ന ശരീര ഘടനയും, ഒക്കെ ചേർന്ന് കുഞ്ഞീക്കാക്കയെ തന്റെ യൗവനത്തിൽ ആളുകൾ പ്രഥമ ദൃഷ്ട്യാ ബഹുമാനിച്ചിരുന്നു. പേടിക്കുകയും ചെയ്തിരുന്നു. മുണ്ടേരി മൊട്ടക്ക് ഒററക്ക് കിട്ടിയാൽ രണ്ടു പൂശാൻ വിചാരിച്ചവർ മൂപ്പരെ കാണുമ്പോൾ തന്നെ മൂത്രം ഒഴിച്ച് പോയ സംഭവം പോലും ഉണ്ടായിട്ടുണ്ട്. ഇത്ര വ്യക്തി ത്വം തികഞ്ഞ യുവാക്കൾ അപൂർവമായിരുന്നു.. സാമ്പത്തിക ശേഷിയും കൂടി ചേർന്നപ്പോൾ ഇക്കാക്കയെ പുതിയാപ്പിളയായികിട്ടൽ ഒരു തറവാട്ടിന് അലങ്കാരം തന്നെ ആയിരുന്നു.. തത്തുല്യ മായ തറവാട് നൂഞ്ഞേരിയിൽ ഇല്ലെന്ന തോന്നുന്നു. അങ്ങനെ മാണിയൂർ അഹ്മദ് മുസ്ലിയാരുടെ പിതാവ് അബ്ദുല്ല മുസ്ലിയാർ,മുഖേന, പാലത്തുങ്കര തങ്ങളുടെ മകളെ വിവാഹത്തിനുള്ള ഏർപ്പാട് പൂർത്തിയായി. ഇക്കാക്ക പുതുയാപ്പിള ചമഞ്ഞു ഇറങ്ങി. ഏഷണിയുടെ കഠാര പിന്നിൽ നിന്ന് ക്രൂരമായി കുത്തി. വിവാഹത്തിൽ നിന്നു പെൺ വീട്ടുകാർ പിന്മാറി ക്ക ള ഞ്ഞു ദയനീമായിരുന്നു ഇക്കാക്കാൻറെ അവസ്ഥ. നാട്ടുകാരുടെ മുന്നിൽ തുണി അഴിഞ്ഞു പോയ അവസ്ഥ. ഗതികേടിൻറെ താത്കാലികാശ്വാസം ഉപ്പാപ്പന്റെ മരുമകളെ "കാ യിന്റവിടെ"കെ ട്ടിയെന്നു വരുത്തി മാനം കാത്തു. മാനം മുട്ടുംവരെ അഹങ്കരിച്ച നമ്മുടെ തറവാട്ടിന്ന് ആദ്യം കിട്ടിയ സ്മാഷ്.. സ്വന്തം പെണ്മക്കളെ മരുമക്കൾക്ക് കെട്ടിച്ചു കൊടുക്കാത്ത മമ്മി ഹാജിക്കന്റെ മകൻ മച്ചിനിച്ചിയെ കെട്ടേണ്ടിവന്നു. ഗതികേട് കൊണ്ട്.... ഇതിൽ ഒരു പാട് പാഠം ഉണ്ട്.. ജീനിയസ് ആയി സ്വയം കരുതുന്ന ഇക്കാക്കയും വിധിയുടെ ഇരയാണ്.
Popular posts from this blog
Comments
Post a Comment