ഉപ്പയും ഉമ്മയും ദക്ഷിണ ധ്രുവവും ഉത്തര ധ്രുവവും ആയിരുന്നു. ഉപ്പാന്റെ വീക്ഷണങ്ങളോട് ഉമ്മ തീരെ പൊരുത്തപ്പെട്ടിരുന്നില്ലഔദ്യോഗിക ജീവിതത്തിന്റെ ആലസ്യം ശീലമായിരുന്ന ഉപ്പ നവീന വസ്ത്രങ്ങളും രാജകീ യ ഭക്ഷ്ണങ്ങളും ഇഷ്ട്ടപ്പെട്ടു. തേനും പശുവിൻ നെയ്യും തൈരും പച്ചക്കറിയും ഫ്രൂട്ട്സും അലീസയും ഉപ്പ സമൃദ്ധമായി കഴിച്ചു. ആട്ടിൻ സൂപ്പും മട്ടനും ചിക്കനും ഇല്ലാതെ ഉപ്പാക്ക് ജിക്കാനാവില്ല. വിൻസ്റ്റൺ ചർച്ചിലിന്റെ കണ്ണടയും ചാർളി ചാപ്ലിൻ വാക്കിങ് സ്റ്റിക്കും കെന്നഡിയുടെ സഫാരി സൂട്ടും അണിഞ്ഞു ഉപ്പ കയ്യങ്കോട്ട് അത്ഭുതം സൃഷ്ടിച്ചു.. വായിക്കാൻ വാങ്ങിയത് പ്രബോധനം. വലിച്ചിരുന്നത് ചാർമിനാർ. അല്ലെങ്കിൽ വാധ്യാര് ബീഡി. ഇതൊന്നും കയ്യങ്കോട്ട് ലഭ്യമല്ല കണ്ണൂരിൽ നിന്നോ കക്കാട്ട് നിന്നോ വരുത്തി. എഴുതിയ പെന്നു ഷീഫെർസ്. നോമ്പിന് ശീശ -ഹുക്ക -വലിച്ചു മേദസ്സ് അകററി.. മൊട്ടയടിക്കുന്ന നാട്ടിന്പുറത് അമേരിക്കൻ മിലിട്ടറി ക്രോപ്പു ചെയ്തു. എന്നെ ക്രോപ് ചെയ്യിച്ചു. ബലിക്കാക്ക എനിക്ക് പേരിട്ടു "അപ്പു ".എന്നു.. അന്ന് വള്ളുവൻ അപ്പൂന്റെ ക്രോപ് ആയിരുന്നു എന്റെ തലയിലെ കട്ട്.. ഓറഞ്ച്ചും ആപ്പിളും മുന്തിരിയും വാങ്ങാത്ത കാലം..മക്കളെ നല്ലോണം ഫ്രൂട്ട് തീറ്‍റിച്ചു. ഒന്നാന്തരം വസ്ത്രം വാങ്ങി തന്നു. നല്ല ഉയരവും, ജോസ്പ്രകാശിനെ പോലെ ഫിസിക്കൽ ഇമേജും ഉള്ള ഉപ്പ ഒരു ഒററയാൻ ആയിരുന്നു.. ചിന്തയിലും ഭാവത്തിലും ചലനത്തിലും.. ഉപ്പാക്കു എപ്പോഴും വീട്ടിൽ സമ്മേളനം വേണം. സൊറ ആസ്വദിക്കും. ഇന്നത്തെ ലാവിഷ് പ്രവാസിപോലും ഉപ്പാന്റെ ജീവിതാസ്വാദനം കേട്ടാൽ അത്ഭുതപ്പെടും.തനി അറേബ്യൻ ഷെയ്ഖ് തന്നെ.. സൂറത്ത് റഹ്‍മാനിൽ സ്വർഗം ഭാവാത്മകമായി വിവരിച്ചത് വായിക്കുമ്പോൾ എന്റെ ഉപ്പാന്റെ ഭാവനകളെ ഓർമ വരും. വെറും സ്വപ്നത്തിൽ ജീവിച്ച മനുഷ്യൻ. എന്ത് പുതിയതു കണ്ടാലും അത് പകർത്തും. അങ്ങനെയാണ്‌ ജപ്പാൻ കൃഷിയും കമ്പോസ്റ്റു നിർമാണവും ഉപ്പ പരീക്ഷിച്ചത്. വ്യത്യസ്തനാവാൻ വല്ലാത്ത അഭിവാഞ്ചയായിരുന്നു.ചായ പൊടി വാങ്ങിയാൽ പോരാ ബ്രുക് ബോണ്ട്‌ എ വൺ തന്നെ വേണം. അത് സുഗന്ധം പോകാതെ സൂക്ഷിച്ചു വെക്കാൻ കൗതുകം നിറഞ്ഞ ഡപ്പിയും.. ചായ കുടിച്ചാൽ പോരാ ചായ മഗ് വിക്ടോറിയൻ തന്നെ വേണം. പെൺ മക്കളോട് വലിയ ഇഷ്ടമായിരുന്നു. ആണൊന്നും തെളിച്ച വഴിക്കു നടന്നില്ല. അത് കൊണ്ടാ പുത്രിമാരെ കൂടുതൽ ഇഷ്ടപെട്ടത്. നൂഞ്ഞേരി സ്കൂളിന്റെ മുന്നിൽ കാണുന്ന കൊന്ന മരം ഉപ്പ നട്ടതാണ്.... തുടരും

Comments

Popular posts from this blog

പണത്തിനു വില കുറയുന്നു :ഗൾഫ് പണം ജന്മിത്വം തുടച്ചു നീക്കി. മൂല ധനത്തിൽ നിന്നുള്ള വരുമാനത്തെ മറികടക്കുന്ന രീതിയിൽ തൊഴിലിൽ നിന്നുള്ള വരുമാനം വർധിച്ചു. ഈ അവസ്ഥ തൊഴിലെടുക്കുന്നവരെ പ്രമത്തരാക്കുകയും തൊഴിൽ ചെയ്യാതെ മൂല ധനവും പിടിച്ചു നിന്നവരെ പെട്ടെന്ന് പാവങ്ങളാക്കുകയും ചെയ്തു... രൂപ, ദിർഹത്തിന്റെ മുമ്പിൽ കടലാസ് കഷ്ണം മാത്രം ആയി.. ദിർഹം കൈവന്നപ്പോൾ മകൻ ഉപ്പയായി... മരുമകൻ കാരണവർ ആയി..തത്വജ്ഞാനികൾ അമ്പരന്നു.. അല്ലാഹു കാലത്തെ അട്ടിമറിച്ചു.. ഒന്നും പഠിക്കാത്ത അറബിക്ക് വേണ്ടി എല്ലാ ടെക്നോളോജിക്കാരും" q" നിന്നു. ടാർജറ്റ് വെച്ച് പ്ലാൻ തയാറാക്കുന്നവർ ഭാഗ്യത്തിലും വിധി യിലും വിശ്വസിക്കേണ്ടി വന്നു. മൂല്യങ്ങൾക്കു രൂപ പോലെ വില ഇടിഞ്ഞു.... അറിവ്, കെട്ടിടങ്ങൾക്കു വഴിമാറി. പ്രകാശ ഗോപുരമായ കുഞ്ഞീക്കാക്ക കോൺഗ്രീറ്റ് ഗോപുരങ്ങളിൽ നിന്നു മാറി നിന്നു.. ദിർഹത്തിന്ന് ഇക്കാക്കയെ വിലക്കെടുക്കാൻ ആയില്ല,മാറ്റത്തിന് മാറ്റ മുണ്ടായില്ലെങ്കിലും ഇക്കാക്ക കാലത്തിനെതിരെ സാക്ഷിയായി

കാലത്തിന്റെ കാലൊച്ചകൾക്കു സാക്ഷിയായ ഒരു ഷെൽഫ് . പൊക്കന്റെ വളപ്പിൽ നിന്നു കൊണ്ട് hവന്നു കയ്യങ്കോട്ട് സൂക്ഷിച്ചത്. രേഖകളും ഫയലുളും ഒരു പാട് ഇതിൽ സൂക്ഷിച്ചു വെച്ചിരിക്കാം. ഇന്ന് വെറും പൊള്ള..

കുഞ്ഞീക്കാക്ക 1991 സെപ്റ്റംബർ 19ന് എന്റെ വീട്ടിന്നു കട്ടില വെച്ചു.. ഡയറി യുടെ അന്നത്തെ പേജ് താഴെ..കോര് വല പോലത്തെ പറമ്പ്, ഇൻസ് അല്ലാത്ത പല ജീവികളും പോകുകയും വരികയും ചെയ്യുന്നതിനാൽ ആരും വാങ്ങാത്ത മുപ്പതു സെൻറ്.... ഉമ്മർ ഹാജി ക്കയും കേളോത് മൊയ്‌ദീൻ ഹാജിക്കയും ചേർന്ന് ഒരു ഹീറോ പെന്നോ മറ്റോ കൊടുത്തു വാങ്ങി. അപ്പോൾ ആണ് ഞാൻ മുണ്ടേരിയിലെത്തുന്നത്.. ഞാൻ ഒരു പതിനഞ്ചു സെന്റ് ചിറക്ക് പകരം അത് വാങ്ങി. പുരക്ക് തറ കെട്ടി. ഇക്കാക്കാന്റെ കൈ കൊണ്ട് കട്ടില സ്ഥാപിച്ചു.. എവിടെ ആണ് ഭൂഗോളത്തിൽ നമുക്ക് താവളം ആവുന്നത് എന്നത് ഭൂമി യിലെ ജീവിത വ്യവസ്ഥയു മായി അല്ലാഹ് ബന്ധപ്പെടുത്തിയിരിക്കുന്നു. നല്ല വീട്, നല്ല അയൽ വാസി, നല്ല ഭാര്യ, ഒരു വാഹനം ഇവയൊക്കെ അപൂർവ മായി മാത്രം ഒത്തു കിട്ടുന്ന ഭാഗ്യങ്ങൾ ആണ്.. അയൽവാസി ശല്യക്കാരനായാൽ തീർന്നു സമാധാനം.... സ്വർഗം ഭൂമിയിൽ ലഭിച്ചവരാണ് നല്ല ഭാര്യയെ കിട്ടുന്നവർ.. നാട്ടിലെ പൗര ത്വത്തിൻറെ ആദ്യ സ്റ്റാറ്റസ് ഒരു വീട് ആണ്. സഞ്ചരിക്കാൻ ഒരു കുതിരയോ ഒട്ടകമോ ഇല്ലെങ്കിൽ നഗ്ന പാദനായി അന്തസ് പോയി പോവും..