സ്പീച് പാത്തോളജി ഓഫ് കുഞ്ഞീക്കാക. ::പ്രധാനപ്പെട്ട നാല് ജീവിത ഘട്ടങ്ങളിലും ഒരേ പാറ്റേൺ ആണു ഇക്കാക്ക പ്രകടിപ്പിച്ച സംസാര രീതി എന്ന് തോന്നുന്നു. ക്ലാസിഫിക്കേഷൻ നടത്താത്ത സംസാര രീതി. ഇക്കാക്കാന്റെ കോൺഷ്യസ് പാറ്റേണും സബ് കോൺഷ്യസ്സ് പാറ്റെണും പൊതു ജനതിന്നു തിരിച്ചറിയാൻ വയ്യാതെ ഇക്കാക്കനെ തെററിധരിച്ചു. എല്ലാ കാലത്തും ഒരു ശത്രു എന്ന നില.. ആളുകളെ തരം തിരിക്കാതെ വഹയ് പോലെ സംസാരിക്കാൻ മാത്രമേ മൂപ്പർ ക്ക് സാധിച്ചിരുന്നുള്ളു. അബോധ പൂർവ്വം സാധാരണ ജനത സംസാരിക്കുന്നത് പോലെ ഇക്കാക്കന്റ സംസാരത്തെ കാണാൻ പൊതു ജനങ്ങൾക്കായി യില്ല. സന്ദേശവാഹകൻ പൊതുജങ്ങൾക്കിടയിൽ ആവുമ്പോൾ എന്ത് രീതിയാണ് സ്വീകരിക്കേണ്ടതെന്ന കൺഫ്യൂഷൻ ഇക്കാക്കാന്റെ ജീവിതത്തിൽ ഉടനീളം കാണാനാവും. നാം ഇന്നും നാളെയും എന്ന് പറയുന്നത് അബോധ പൂർവ്വം ആണ്. ആരും അത് നാളെയും ഇന്നും ആക്കി പറഞ്ഞാലും ഒരു തെററായി കാണുന്നില്ല. പക്ഷ ഇക്കാക്കനോട് ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ അതിലെ നഹവും, പറയാനുണ്ടായ കാരണവും, പറഞ്ഞ ആളുടെ മുൻകാല ചരിതവും വെച്ച് വലിയ ഇഷ്യു പോലെ ആകും.. ഇത് തന്നെ തിരിച്ചും സംഭവിച്ചു. ഇക്കാക്കാ സംസാരിക്കുന്നതിൽ എന്തോ ബോധപൂർവ മാണ് എന്ന് പൊതു ജനവും അർത്ഥം വെച്ചു. ബിരുന്തനെയും കുട്ട്യാലിക്കയെയും ഈ കേ യെയും ഖുതുബിയെയും ഒരേ നിലക്ക് താത്വീകമായി അളന്നു. എല്ലാവരെയും വിശ്വസിച്ചു എല്ലാവരും വഞ്ചിച്ചു.""" പെരുത്ത് നൂറ്റാണ്ടിനിടക്ക് ഒരിക്കലീ മരുപ്പറമ്പാമുലകത്തിലീശരൻ നടുന്നു പാന്തർക്കകായ് ഒരൊററ വൃക്ഷത്തയ് ""എന്നത് പോലെ നൂഞ്ഞേരിയുടെ പരിവർത്തനത്തിന്റെ ഒരു നാഴികക്കല്ല് ആയി അല്ലാഹു നട്ട് വളർത്തിയ തണൽ വൃക്ഷം.. അതിൽ നിന്ന് തണൽ നുകരാൻ കഴിയാത്ത ജനത എത്ര നിർഭാഗ്യ വൻമാർ.. റസൂൽ ഹിജ്‌റ പോകേണ്ടി വന്നില്ലേ. ഇക്കാക്ക പു റത്തു എവിടെയെങ്കിലും നല്ലൊരു ദർസ് നടത്തിയിരുന്നു എങ്കിൽ എന്നാശിക്കുമായിരുന്നു. ബട്ട് അല്ലാഹു ഏല്പിച്ച ദൗത്യം "ഈ കപട ലോകത്തിൽ ആത്മാർത്ഥ മായൊരു ഹൃദയം ഉണ്ടായതാണെൻ പരാജയം "എന്നത് ആണ്.. 94 വയസ് വരെ ബോധ മനസ് അപൂർവമായി ലഭിക്കുന്ന ഭാഗ്യം ആണ്. ചപലതയോ, അത്തും പിത്തുമോ ബാധിച്ചില്ല.. കാഴ്ച്ചക്കോ പല്ലിനോ കേൾവിക്കോ ശോഷണം വന്നില്ല. നൂഞ്ഞേരി മന്നയിൽ കിഴക്കേ മൂലയിൽ നമ്മുടെ തറവാട് സ്വത്ത്‌ പൊയിലിന്റ തൊട്ട് ചേർന്ന് ആ മഹാ ശരീരം മണ്ണോടു ചേർന്നു.. ചരിത്രം സാക്ഷി,............ജീർണതകൾ മൂർദ്ധന്യത്തിൽ എത്തുമ്പോൾ ഒരു പണ്ഡിതന്നു ജനിക്കാൻ സമയം ആവുന്നു

Comments

Popular posts from this blog

പണത്തിനു വില കുറയുന്നു :ഗൾഫ് പണം ജന്മിത്വം തുടച്ചു നീക്കി. മൂല ധനത്തിൽ നിന്നുള്ള വരുമാനത്തെ മറികടക്കുന്ന രീതിയിൽ തൊഴിലിൽ നിന്നുള്ള വരുമാനം വർധിച്ചു. ഈ അവസ്ഥ തൊഴിലെടുക്കുന്നവരെ പ്രമത്തരാക്കുകയും തൊഴിൽ ചെയ്യാതെ മൂല ധനവും പിടിച്ചു നിന്നവരെ പെട്ടെന്ന് പാവങ്ങളാക്കുകയും ചെയ്തു... രൂപ, ദിർഹത്തിന്റെ മുമ്പിൽ കടലാസ് കഷ്ണം മാത്രം ആയി.. ദിർഹം കൈവന്നപ്പോൾ മകൻ ഉപ്പയായി... മരുമകൻ കാരണവർ ആയി..തത്വജ്ഞാനികൾ അമ്പരന്നു.. അല്ലാഹു കാലത്തെ അട്ടിമറിച്ചു.. ഒന്നും പഠിക്കാത്ത അറബിക്ക് വേണ്ടി എല്ലാ ടെക്നോളോജിക്കാരും" q" നിന്നു. ടാർജറ്റ് വെച്ച് പ്ലാൻ തയാറാക്കുന്നവർ ഭാഗ്യത്തിലും വിധി യിലും വിശ്വസിക്കേണ്ടി വന്നു. മൂല്യങ്ങൾക്കു രൂപ പോലെ വില ഇടിഞ്ഞു.... അറിവ്, കെട്ടിടങ്ങൾക്കു വഴിമാറി. പ്രകാശ ഗോപുരമായ കുഞ്ഞീക്കാക്ക കോൺഗ്രീറ്റ് ഗോപുരങ്ങളിൽ നിന്നു മാറി നിന്നു.. ദിർഹത്തിന്ന് ഇക്കാക്കയെ വിലക്കെടുക്കാൻ ആയില്ല,മാറ്റത്തിന് മാറ്റ മുണ്ടായില്ലെങ്കിലും ഇക്കാക്ക കാലത്തിനെതിരെ സാക്ഷിയായി

കാലത്തിന്റെ കാലൊച്ചകൾക്കു സാക്ഷിയായ ഒരു ഷെൽഫ് . പൊക്കന്റെ വളപ്പിൽ നിന്നു കൊണ്ട് hവന്നു കയ്യങ്കോട്ട് സൂക്ഷിച്ചത്. രേഖകളും ഫയലുളും ഒരു പാട് ഇതിൽ സൂക്ഷിച്ചു വെച്ചിരിക്കാം. ഇന്ന് വെറും പൊള്ള..

കുഞ്ഞീക്കാക്ക 1991 സെപ്റ്റംബർ 19ന് എന്റെ വീട്ടിന്നു കട്ടില വെച്ചു.. ഡയറി യുടെ അന്നത്തെ പേജ് താഴെ..കോര് വല പോലത്തെ പറമ്പ്, ഇൻസ് അല്ലാത്ത പല ജീവികളും പോകുകയും വരികയും ചെയ്യുന്നതിനാൽ ആരും വാങ്ങാത്ത മുപ്പതു സെൻറ്.... ഉമ്മർ ഹാജി ക്കയും കേളോത് മൊയ്‌ദീൻ ഹാജിക്കയും ചേർന്ന് ഒരു ഹീറോ പെന്നോ മറ്റോ കൊടുത്തു വാങ്ങി. അപ്പോൾ ആണ് ഞാൻ മുണ്ടേരിയിലെത്തുന്നത്.. ഞാൻ ഒരു പതിനഞ്ചു സെന്റ് ചിറക്ക് പകരം അത് വാങ്ങി. പുരക്ക് തറ കെട്ടി. ഇക്കാക്കാന്റെ കൈ കൊണ്ട് കട്ടില സ്ഥാപിച്ചു.. എവിടെ ആണ് ഭൂഗോളത്തിൽ നമുക്ക് താവളം ആവുന്നത് എന്നത് ഭൂമി യിലെ ജീവിത വ്യവസ്ഥയു മായി അല്ലാഹ് ബന്ധപ്പെടുത്തിയിരിക്കുന്നു. നല്ല വീട്, നല്ല അയൽ വാസി, നല്ല ഭാര്യ, ഒരു വാഹനം ഇവയൊക്കെ അപൂർവ മായി മാത്രം ഒത്തു കിട്ടുന്ന ഭാഗ്യങ്ങൾ ആണ്.. അയൽവാസി ശല്യക്കാരനായാൽ തീർന്നു സമാധാനം.... സ്വർഗം ഭൂമിയിൽ ലഭിച്ചവരാണ് നല്ല ഭാര്യയെ കിട്ടുന്നവർ.. നാട്ടിലെ പൗര ത്വത്തിൻറെ ആദ്യ സ്റ്റാറ്റസ് ഒരു വീട് ആണ്. സഞ്ചരിക്കാൻ ഒരു കുതിരയോ ഒട്ടകമോ ഇല്ലെങ്കിൽ നഗ്ന പാദനായി അന്തസ് പോയി പോവും..