കൂടുത്തങ്കയുടെ അനുഗ്രഹവും ശാപവും :::::::::::::::::::+: :ചോടതിലാണോ കൂടുതങ്കയിലാണോ സീപീക്കാർ ആദ്യം താവളമാക്കിയതെന്ന കാര്യത്തിൽ ഖിലാഫുണ്ട്.. യഥാർത്ഥ വിവരം അറിയാൻ വിക്കിപീഡിയ കളൊക്കെ പൂട്ടിപ്പോയി. എന്തായാലും കൂടുതന്കയിൽ ആണു ആദ്യ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ജനിച്ചത്. നല്ല ഉയരവും വ്യക്തി പ്രഭാവവും ഉണ്ടായിരുന്ന "പ്റസിഡന്റ് അന്തൂകാക്ക, തല എണ്ണി വോട്ട് എടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടു. ദീർഘകാലം പ്രസിഡന്റ് ആയി, അദ്ദേഹത്തിന്റെ അനുജൻ പള്ളിഹാജി പിന്നീട് ചിന്ഹം വെച്ച് ഉള്ള ഇലക്ഷനിൽ മത്സരിച് എങ്കിലും പരാജയപ്പെട്ടു. കൂടുതങ്കയിൽ ആയിരുന്നു ആയിഷ ഉമ്മാമ്മായും (നമ്മുടെ ഉമ്മാമ്മ,)അന്തൂമ്മമ്മയും (കടൊത്തെ സീപീക്കാരുടെ ഗ്രാൻഡ്മാ )താമസിച്ചിരുന്നത്. ചോടത്തിൽ കുഞ്ഞീര്മ്മ മ്മയും, പൊക്കന്റെ വളപ്പിൽ ഒരു ഉമ്മാമ്മയും (മക്കൾ ഇല്ല )താമസ മാക്കി. കൂടുതങ്കീൽ നാലുതലമുറ തുടർച്ചയായി താമസിച്ചിരുന്നു എന്ന് തോന്നുന്നു. നാലു തലമുറ യിലും പണ്ഡിതൻമാർ ഉണ്ടായിരുനന്നു. ഇവരുടെ ഒക്കെ ജന്മഗൃഹം കൂടുതൻകീലായതും അവിടെ അവസാനം താമസിച്ചത് ഒരു മുസ്ല്യാർ ആയ കാദര്കുട്ടി മുസ്‌ലിയാർ ആയതും യാദൃശ്ചികമാവാം. നാലാം തലമുറയിലെ അബ്ദള്ള മുസ്‌ലിയാർ, മൂന്നാം തല മുറയിലെ കുഞ്ഞി മൊയ്‌ദീൻ മുസ്‌ലിയാർ രണ്ടാം തലമുറയിലെ പള്ളിയും മുഹമ്മദും, ഒന്നാം തലമുറ യിൽ ഒരു മുഹമ്മദ്‌ മുസ്ല്യാരും ഒക്കെ ജനിച്ചത് കൂടുതൻകീൽ തന്നെ. വയൽകരക്ക്. മുഖം തിരിച്ചു ആണ് അന്ന് വീട് ഉണ്ടാക്കുക. ചോടത്തിലും കൂടുതങ്കീലും കടോത്തും ഒക്കെ അങ്ങനെയാണ് വീട്. മോട്ടോർ വാഹന ങ്ങളുടെ വരവോടെ വീടുകളുടെ മുഖം മാറി. പക്ഷെ കൂടുതങ്കീൽ പാടെ മാറി മുഖം തന്നെ പോയി. കൂടുതങ്കിൽ ഇന്നില്ല. മുണ്ടയാടി അമ്പു വിന്റെ ശാപം ആണെന്ന് ആണ് കേൾക്കുന്നു. മുണ്ടയാടി അംബുവിന്റെ സ്വത്ത്‌ മുഴുവൻ നേരെയോ വളഞ്ഞോ നമ്മുടെ ഗ്രേറ്റ്‌ ഗ്രാൻഡ് അങ്കിൾ സ്വന്തമാക്കി. മരു മക്കൾക്കു കിട്ടേണ്ട സ്വത്ത്‌ കാരണ വരായഅമ്പു വിറ്റ് തുലച്ചു. മരുമകൻ കാരണവരുടെ തലവെട്ടി കൂടുത്താൻകെയിലോ ചോടത്തിലോ കൊണ്ട് വന്നു കിണ്ടിയിൽ വെച്ചു ഇതും മാപ്ല യോട് തിന്നാൻപറയ്. കഥ യാണ്.. ഇങ്ങനെയും ചൊല്ല് ഉണ്ട്. അല്ലാഹ് അ അലം നാളെ :" നൂഞ്ഞേരിയിലെ തരീകത്ത് "

Comments

Popular posts from this blog

പണത്തിനു വില കുറയുന്നു :ഗൾഫ് പണം ജന്മിത്വം തുടച്ചു നീക്കി. മൂല ധനത്തിൽ നിന്നുള്ള വരുമാനത്തെ മറികടക്കുന്ന രീതിയിൽ തൊഴിലിൽ നിന്നുള്ള വരുമാനം വർധിച്ചു. ഈ അവസ്ഥ തൊഴിലെടുക്കുന്നവരെ പ്രമത്തരാക്കുകയും തൊഴിൽ ചെയ്യാതെ മൂല ധനവും പിടിച്ചു നിന്നവരെ പെട്ടെന്ന് പാവങ്ങളാക്കുകയും ചെയ്തു... രൂപ, ദിർഹത്തിന്റെ മുമ്പിൽ കടലാസ് കഷ്ണം മാത്രം ആയി.. ദിർഹം കൈവന്നപ്പോൾ മകൻ ഉപ്പയായി... മരുമകൻ കാരണവർ ആയി..തത്വജ്ഞാനികൾ അമ്പരന്നു.. അല്ലാഹു കാലത്തെ അട്ടിമറിച്ചു.. ഒന്നും പഠിക്കാത്ത അറബിക്ക് വേണ്ടി എല്ലാ ടെക്നോളോജിക്കാരും" q" നിന്നു. ടാർജറ്റ് വെച്ച് പ്ലാൻ തയാറാക്കുന്നവർ ഭാഗ്യത്തിലും വിധി യിലും വിശ്വസിക്കേണ്ടി വന്നു. മൂല്യങ്ങൾക്കു രൂപ പോലെ വില ഇടിഞ്ഞു.... അറിവ്, കെട്ടിടങ്ങൾക്കു വഴിമാറി. പ്രകാശ ഗോപുരമായ കുഞ്ഞീക്കാക്ക കോൺഗ്രീറ്റ് ഗോപുരങ്ങളിൽ നിന്നു മാറി നിന്നു.. ദിർഹത്തിന്ന് ഇക്കാക്കയെ വിലക്കെടുക്കാൻ ആയില്ല,മാറ്റത്തിന് മാറ്റ മുണ്ടായില്ലെങ്കിലും ഇക്കാക്ക കാലത്തിനെതിരെ സാക്ഷിയായി

കാലത്തിന്റെ കാലൊച്ചകൾക്കു സാക്ഷിയായ ഒരു ഷെൽഫ് . പൊക്കന്റെ വളപ്പിൽ നിന്നു കൊണ്ട് hവന്നു കയ്യങ്കോട്ട് സൂക്ഷിച്ചത്. രേഖകളും ഫയലുളും ഒരു പാട് ഇതിൽ സൂക്ഷിച്ചു വെച്ചിരിക്കാം. ഇന്ന് വെറും പൊള്ള..

കുഞ്ഞീക്കാക്ക 1991 സെപ്റ്റംബർ 19ന് എന്റെ വീട്ടിന്നു കട്ടില വെച്ചു.. ഡയറി യുടെ അന്നത്തെ പേജ് താഴെ..കോര് വല പോലത്തെ പറമ്പ്, ഇൻസ് അല്ലാത്ത പല ജീവികളും പോകുകയും വരികയും ചെയ്യുന്നതിനാൽ ആരും വാങ്ങാത്ത മുപ്പതു സെൻറ്.... ഉമ്മർ ഹാജി ക്കയും കേളോത് മൊയ്‌ദീൻ ഹാജിക്കയും ചേർന്ന് ഒരു ഹീറോ പെന്നോ മറ്റോ കൊടുത്തു വാങ്ങി. അപ്പോൾ ആണ് ഞാൻ മുണ്ടേരിയിലെത്തുന്നത്.. ഞാൻ ഒരു പതിനഞ്ചു സെന്റ് ചിറക്ക് പകരം അത് വാങ്ങി. പുരക്ക് തറ കെട്ടി. ഇക്കാക്കാന്റെ കൈ കൊണ്ട് കട്ടില സ്ഥാപിച്ചു.. എവിടെ ആണ് ഭൂഗോളത്തിൽ നമുക്ക് താവളം ആവുന്നത് എന്നത് ഭൂമി യിലെ ജീവിത വ്യവസ്ഥയു മായി അല്ലാഹ് ബന്ധപ്പെടുത്തിയിരിക്കുന്നു. നല്ല വീട്, നല്ല അയൽ വാസി, നല്ല ഭാര്യ, ഒരു വാഹനം ഇവയൊക്കെ അപൂർവ മായി മാത്രം ഒത്തു കിട്ടുന്ന ഭാഗ്യങ്ങൾ ആണ്.. അയൽവാസി ശല്യക്കാരനായാൽ തീർന്നു സമാധാനം.... സ്വർഗം ഭൂമിയിൽ ലഭിച്ചവരാണ് നല്ല ഭാര്യയെ കിട്ടുന്നവർ.. നാട്ടിലെ പൗര ത്വത്തിൻറെ ആദ്യ സ്റ്റാറ്റസ് ഒരു വീട് ആണ്. സഞ്ചരിക്കാൻ ഒരു കുതിരയോ ഒട്ടകമോ ഇല്ലെങ്കിൽ നഗ്ന പാദനായി അന്തസ് പോയി പോവും..