ആരാണ് വലിയവൻ? നൂഞ്ഞേരയിൽ അത് മൊയ്‌ദു മുസ്സ്ലിയാർക്ക തന്നെ. ആർക്കും ഇരട്ട പേരിടുന്ന നാട്ടുകാർ അതിനൊത്ത പേരും അദ്ദേഹത്തിന് ചാർത്തി കൊടുത്തു. താഴെ തൂട്ടിലെ മൊയ്ദു മുയലാർക്കനെ പററി യാണ് പറഞ്ഞു വരുന്നത്.. പുറം നാട്ടുകാർ ക്ക് കുഞ്ഞീക്കക്കനേയും ഇദ്ദേഹതെയും പരസ്പരം മാറിപോകാറുണ്ട്. ആകാരം കൊണ്ട് ആരും പേടിച്ചു പോകും.. EK യെ കുഞ്ഞീക്കാക്ക തുരത്തിയപ്പോൾ താഴത്തൂട്ടിലെ സറാമ്പിയിൽ മൊയ്ദു മുസ്‌ലിയാർക്കാ ഒരു വയള് പരമ്പര വെച്ചു..കുഞ്ഞീക്കാക്കാനെ മൂത്ത വഹാബി യായി chithreeകരിച്ചു പ്രസംഗിച്ചു.. നല്ല പ്രാസങ്ങിക്കാനാണ്. പക്ഷെ സൂക്ഷ്മമായ കിതാബ് അറിവ്വ് ഇക്കാക്കാനേ പോലെ ഇല്ല. ഇക്കക്കാ അവഗണിച്ചു.. പക്ഷെ നാട്ടുകാർ ഇദ്ദേഹത്തെ ശക്തിക്കു വേണ്ടി മുന്നിൽ നിർത്തി ഇക്കാക്കാനേ എതിർത്തു. കൊടിയ ശത്രുക്കൾ ആയി..a friend in need is friend indeed.. വിശ്വസിക്കാവുന്ന ഒരു രക്ഷകനായി മൊയ്ദു മുയലാർക്ക കണ്ടെത്തി ഓടിയെത്തിയത് കുഞ്ഞീക്കാക്കൻറെ അടുത്തെ ക്കാണ്.. അഭയം തേടിയ ശത്രുവിനെ ഇക്കാക്ക ഒറ്റ് കൊടുത്തില്ല. സ്വന്തം വീട്ടിൽ താമസിപ്പിച്ചു. സംഭവം ഇങ്ങനെ. താഴെ ത് വീട്ടിൽ കുടുംബംത്തിൽ ഉണ്ടായ കശപിശയിൽ ഭാര്യ സഹോദരിയുടെ ഭർത്താവിനെ അടിച്ചു. ചോര ക്കളി ആയി. ചുമരിൽ രക്തം തെറിച്ചു.. ആളെ ആശു പത്രിയിലേക്ക് എടുത്തു..അടി കിട്ടിയ ആൾ നല്ല സ്വാധീന വും കുടുംബ ബലവും ഉള്ള വ്യക്തി. പോലിസും അറസ്റ്റും മൂപ്പർ ഉറപ്പിച്ചു മൊയ്ദുമുയലാർക്കൻറെ കണ്ണിൽ ഇരുട്ട് പരന്നു. തല കറങ്ങി.. മമ്മദാജി ഷേഖിൻറെ പുതിയാപ്പിള. നല്ലൊരു തറവാട്ടിലെ പുതിയാപ്പിള. പോലീസ് അറസ്റ്റ് ചെയ്യാൻ വരുന്നത് ഓർത്തപ്പോൾ va qaalal insaanu maalahaa എന്ന ആയത്ത് ഓർത്തു കാണും. . പിന്നെ ഒന്നും നോക്കിയില്ല. നേരെ കയ്യങ്കോട് പള്ളിയിലെത്തി. കാദര്കുട്ടി മുസ്‌ലിയാർ എളാപ്പ വന്നു. പോലീസ് വരും മുമ്പ് കാര്യാപ്പിൽ ഇക്കാക്കാന്റെ വീട്ടിൽ എത്തിച്ചു. അന്ന് ഇദ്ദേഹത്തെ തേടി പോലീസ് ഇക്കാക്കന്റഡ്ത് വരില്ല. അത്ര ശത്രുക്കളായിരുന്നു രണ്ടു പേരും. സമാനമായ ഒരു സംഭവം പറയാൻ നബിമാരുടെയോ മറ്‍റൊ അല്ലാതെ നൂഞ്ഞേരിയിൽ വേറെ ആർക്കുണ്ട്. ഫബി അ യ്യി ആലാ ഇ റബ്ബികുമാതു kaddibaan? ഇനിയും അടുത്തത് :മൊയ്ദു മുസ്ല്യാർക്കക്ക് വേണ്ടി സ്വന്തം രക്തം കൊടുത്തു രക്ഷ പെടുത്തിയ കഥ ..

Comments

Popular posts from this blog

പണത്തിനു വില കുറയുന്നു :ഗൾഫ് പണം ജന്മിത്വം തുടച്ചു നീക്കി. മൂല ധനത്തിൽ നിന്നുള്ള വരുമാനത്തെ മറികടക്കുന്ന രീതിയിൽ തൊഴിലിൽ നിന്നുള്ള വരുമാനം വർധിച്ചു. ഈ അവസ്ഥ തൊഴിലെടുക്കുന്നവരെ പ്രമത്തരാക്കുകയും തൊഴിൽ ചെയ്യാതെ മൂല ധനവും പിടിച്ചു നിന്നവരെ പെട്ടെന്ന് പാവങ്ങളാക്കുകയും ചെയ്തു... രൂപ, ദിർഹത്തിന്റെ മുമ്പിൽ കടലാസ് കഷ്ണം മാത്രം ആയി.. ദിർഹം കൈവന്നപ്പോൾ മകൻ ഉപ്പയായി... മരുമകൻ കാരണവർ ആയി..തത്വജ്ഞാനികൾ അമ്പരന്നു.. അല്ലാഹു കാലത്തെ അട്ടിമറിച്ചു.. ഒന്നും പഠിക്കാത്ത അറബിക്ക് വേണ്ടി എല്ലാ ടെക്നോളോജിക്കാരും" q" നിന്നു. ടാർജറ്റ് വെച്ച് പ്ലാൻ തയാറാക്കുന്നവർ ഭാഗ്യത്തിലും വിധി യിലും വിശ്വസിക്കേണ്ടി വന്നു. മൂല്യങ്ങൾക്കു രൂപ പോലെ വില ഇടിഞ്ഞു.... അറിവ്, കെട്ടിടങ്ങൾക്കു വഴിമാറി. പ്രകാശ ഗോപുരമായ കുഞ്ഞീക്കാക്ക കോൺഗ്രീറ്റ് ഗോപുരങ്ങളിൽ നിന്നു മാറി നിന്നു.. ദിർഹത്തിന്ന് ഇക്കാക്കയെ വിലക്കെടുക്കാൻ ആയില്ല,മാറ്റത്തിന് മാറ്റ മുണ്ടായില്ലെങ്കിലും ഇക്കാക്ക കാലത്തിനെതിരെ സാക്ഷിയായി

കാലത്തിന്റെ കാലൊച്ചകൾക്കു സാക്ഷിയായ ഒരു ഷെൽഫ് . പൊക്കന്റെ വളപ്പിൽ നിന്നു കൊണ്ട് hവന്നു കയ്യങ്കോട്ട് സൂക്ഷിച്ചത്. രേഖകളും ഫയലുളും ഒരു പാട് ഇതിൽ സൂക്ഷിച്ചു വെച്ചിരിക്കാം. ഇന്ന് വെറും പൊള്ള..

കുഞ്ഞീക്കാക്ക 1991 സെപ്റ്റംബർ 19ന് എന്റെ വീട്ടിന്നു കട്ടില വെച്ചു.. ഡയറി യുടെ അന്നത്തെ പേജ് താഴെ..കോര് വല പോലത്തെ പറമ്പ്, ഇൻസ് അല്ലാത്ത പല ജീവികളും പോകുകയും വരികയും ചെയ്യുന്നതിനാൽ ആരും വാങ്ങാത്ത മുപ്പതു സെൻറ്.... ഉമ്മർ ഹാജി ക്കയും കേളോത് മൊയ്‌ദീൻ ഹാജിക്കയും ചേർന്ന് ഒരു ഹീറോ പെന്നോ മറ്റോ കൊടുത്തു വാങ്ങി. അപ്പോൾ ആണ് ഞാൻ മുണ്ടേരിയിലെത്തുന്നത്.. ഞാൻ ഒരു പതിനഞ്ചു സെന്റ് ചിറക്ക് പകരം അത് വാങ്ങി. പുരക്ക് തറ കെട്ടി. ഇക്കാക്കാന്റെ കൈ കൊണ്ട് കട്ടില സ്ഥാപിച്ചു.. എവിടെ ആണ് ഭൂഗോളത്തിൽ നമുക്ക് താവളം ആവുന്നത് എന്നത് ഭൂമി യിലെ ജീവിത വ്യവസ്ഥയു മായി അല്ലാഹ് ബന്ധപ്പെടുത്തിയിരിക്കുന്നു. നല്ല വീട്, നല്ല അയൽ വാസി, നല്ല ഭാര്യ, ഒരു വാഹനം ഇവയൊക്കെ അപൂർവ മായി മാത്രം ഒത്തു കിട്ടുന്ന ഭാഗ്യങ്ങൾ ആണ്.. അയൽവാസി ശല്യക്കാരനായാൽ തീർന്നു സമാധാനം.... സ്വർഗം ഭൂമിയിൽ ലഭിച്ചവരാണ് നല്ല ഭാര്യയെ കിട്ടുന്നവർ.. നാട്ടിലെ പൗര ത്വത്തിൻറെ ആദ്യ സ്റ്റാറ്റസ് ഒരു വീട് ആണ്. സഞ്ചരിക്കാൻ ഒരു കുതിരയോ ഒട്ടകമോ ഇല്ലെങ്കിൽ നഗ്ന പാദനായി അന്തസ് പോയി പോവും..