Skip to main content
ഇന്ന:: ചോടത്തിൽ മൊയ്ദീനിക്ക, - (ബഷീർ ൻറെ മൂത്തമൻറെ മകൻ ))മാനറിസം കൊണ്ട് നാട്ടിൽ ശ്രദ്ധേയനാണ് ഇന്ന.. കറുത്ത വെൽവെറ്റ് പോലെ തിളങ്ങുന്ന ചുരുണ്ട മുടി, നാഷണലിൻറെ നീണ്ട ടോർച്, ചുമലിൽ ഒരു മൽമൽ തട്ടം, വെളുപ്പിന്മേൽ വെളുത്ത ബനിയൻ കൈ തെറുത്തു കയററി വെച്ച്, നല്ല വെളുത്ത ഡബിൾ മുണ്ട്. പോയ വഴിയൊക്കെ സുഗന്ധം, കറുപ്പിന് അഴകിന്റെ അഴക് സൂക്ഷിച്ചു വെള്ള വസ്ത്രം മാത്രം ധരിച്ചിരുന്ന ഇന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്നു. വെള്ള വസ്ത്രമാണോ കറുത്ത ഇന്ന യാണോ അഴക്? നാട്ടിൽ എല്ലാർക്കും ആദ്യം സമീപിക്കാവുന്ന സാമ്പത്തിക അത്താണി അതാണ് ഇന്ന.. മൂപ്പരെ സഹായം എത്താത്തവരുണ്ടോ നാട്ടിൽ എങ്കിൽ അതായിരിക്കും അത്ഭുതം.. ശത്രുക്കൾ ഇല്ലാത്ത അജാത ശത്രു.. ആലി ഇബ്രാഹിം ക്കയും k c അബ്ദുൽ റഹ്മാനുമായും കൂറ് കച്ചവടം.. അടുത്ത സുഹൃത്തുക്കളെ കയ്യയച്ചു സഹായിച്ചു. എംപി ഹഫീഡിന് ഒരു കുടിലുണ്ടായത്, എന്റെ വിവാഹം, ഞാൻ വാങ്ങിയ ആദ്യസ്വത്ത്, ഇതിലൊക്കെ മൊയ്‌ദീൻക്കാക് ഉള്ള പങ്ക് നന്ദിയോടെ സ്മരിക്കുന്നു.. ഞാൻ വീട്ടിൽ നിന്നു വരുമ്പോൾ ചലന്റടന് വിളിച്ചു എന്നെ കുറച്ചു ഭക്ഷണം കഴിപ്പിച്ചേ വിടുള്ളൂ.. ഒരു പാട് പേരെ പലിശയിൽ നിന്നു രക്ഷപെട്തീയത് മൂപ്പർ ആണു.. പണയം വാങ്ങി കടം നൽകി..എല്ലാ വീട്ടിലും കാരണവർ ആയിരുന്നു അദ്ദേഹം. ഉപയോഗപ്പെടുത്തിയവർ ഒന്ന് ദുആ എങ്കിലും ചെയ്യണേ.. ഇന്ന യും ഇന്ന യുടെ ഉമ്മയും നമ്മുടെ കാര്നോപ്പാടിന്റ്റെ ഉത്തരവാദിത്തം വേണ്ട വിധം നിർവഹിച്ചു.. ജീവിതം സഹജീവികൾ ക്ക് സമർപ്പിച്ച അപൂർവ വ്യക്തിത്വം. ഇനി ഒരാൾ നമുക്കിടയിൽ അങ്ങിനെയുണ്ടാവുമോ??
Popular posts from this blog
Comments
Post a Comment