പുല്ലൻകോഡ് മദ്രസ വിപ്ലവം :::::(കുഞ്ഞീക്കാക്കാൻറെ കറാമതും അബൂ ജുഹാലു കളിൽ നിന്നുള്ള രക്ഷ പ്പെടലും..)) പുതിയേരി, ചാലാന്റവിട, താഴത്തുട്ടിൽ, ചോടത്തിൽ, പുതിയോളത്, കൂടുതങ്കീൽ, കാവിന്റവിട, പുളീല വളപ്പിൽ, മുട്ടിലവളപ്പിൽ, കരക്കാന്റവിട,, ഹഫീഡിൻറെ പുര, തെക്കീൽ, bappu ആദം കുട്ടിക്കൻറവിട, പരിഹാജിക്കാന്റവിട, മദാർ, ഇങ്ങനെ സമ്പന്നരും മേൽത്തട്ടിലും ഉള്ളവരായിരുന്നു കയ്യങ്കോട്ട് ഉണ്ടായിരുന്നത്, എല്ലാവർക്കും കൈപാടും, കൃഷി സ്ഥലവും അതുമായി ബന്ധ പ്പെട്ട തൊഴിലും വീടും ഉണ്ടായിരുന്നു.... വളരെ ചുരുങ്ങിയർ മാത്രം പാവങ്ങൾ.. ഈ സമൂഹത്തിൻറെ ഇടയിൽ പരിവർത്തനം നടക്കണ മെങ്കിൽ ഒരു ഖുറൈശി തന്നെ വേണം എന്ന അല്ലാഹുവിന്റെ വിധിയാണ് ഇക്കാക്ക കയ്യങ്കോട് ജനിച്ചത്.. ഏത് സമൂഹത്തെയും മാററം വരുത്തുന്നത് വിദ്യാഭ്യാസം ആണ്. allama bil qalam.. അല്ലമൽ ഇൻസാന മാലം യ alam അത് മനസ്സിലാക്കിയ ഇക്കാക്കാൻറെ സ്വന്തം പരിശ്രമത്തിൽ കയ്യങ്കോട് ഒരു മദ്റസയും ദര്സും ഉണ്ടായി. റൗദത്തുൽ ഉലൂം ഫാറൂഖ് കോളേജിൽ പ്രൊഫസർ ആയി ജോലി ചെയ്യാൻ ക്ഷണിക്കപ്പെട്ട വ്യക്തി. ഖുതുബിക്കും ഇ കേ ക്കും തുല്യനോ അതിൽ മേലെ യോആണ് മൂപ്പരുടെ സ്ഥാനം . ഈ മഹാന് അന്നത്തെ നല്ലൊരു മുദരിസായി എവിടെയും ജോലി ചെയ്യാം. മദ്രസയിൽ നിന്നോ ദർസിൽ നിന്നോ ഒരു പൈസ പ്രതിഫലം പററിയില്ല.. പോരാ സ്വന്തം കുടുംത്തിൻറെ സ്വത്ത്‌ മദ്രസക്ക് നീക്കി വെച്ചു.. സ്വന്തം ജീവിതം കയ്യൻകോഡിൻറെ നന്മക്ക് വേണ്ടി സമർ പ്പിച്ചു.. താൻ പഠിപ്പിച്ച് വളർത്തിയ ശിഷ്യൻ മാരെ മദ്രസയിൽ ജോലി ചെയ്യിച്ചു......... മററ് മദ്രസകളെക്കാൾ മെച്ചപ്പെട്ട നിലവാരം. അങ്ങനെ നാല്പതു വർഷം നാട്ടുകാർക്ക് വലിയ ചില വില്ലാതെ മുന്നോട്ടു പോയിക്കൊണ്ടിരിക്കെ സീപ്പീ കുടുംബം താൽക്കാലിക ദാനം നല്കിയ -വഖഫ് അല്ല--സ്വത്ത്‌ മദ്രസയുടെ വികസനം ഉദ്ദേശിച്ചു വിൽക്കാൻ തീരുമാനിച്ചു. മദ്രസ ക്ക് കമ്മിറ്റി ഉണ്ട് ആ കമ്മിറ്റിയാണ്‌ തീരുമാനം എടുത്തത്.. താത്കാലിക ദാനം വിൽക്കുന്നതിൽ മത പരമായ വിലക്കില്ല. മദ്രസക്ക് വേണ്ടി ഒരു ത്യാഗവും ചെയ്യാത്ത വരുടെ സംഘം രൂപ പ്പെട്ടു. ഉസ്മാൻ ബിൻ അഫ്ഫാനെതിരെ ജൂതനെ കൂട്ടുപിടിച്ചു വിപ്ലവം നടത്തിയ പോലെ അറിവിൻറെ ശത്രുക്കൾ അഹ്‌സാബുകൾ ആയി ഒച്ച വെക്കാൻ തുടങ്ങി. ഒരു നാടിനെ നശിപ്പിക്കാൻ അല്ലാഹു തീരുമാനിച്ചാൽ വിഡ്ഢി കളുടെ അഹങ്കാരം വർധിപ്പിക്കുകയും ജീർണത പൂർണമാക്കുകയും ചെയ്യും. ഒരു ദിവസം ഞങ്ങൾ ഫദ്‌ലുക്ക, കരീംക്കാ, മമ്മദ്ക്കാ കുഞ്ഞീക്കാക്ക കയ്യങ്കോട്ടെ കരേ തണമ്മൽ ഇരുന്ന് ചർച്ച ചെയ്തു. ഫദ്ല്ക്കയും കരീം ക്കയും മമ്മദ്ക്കയും ഇക്കാക്കനോട് പറഞ്ഞു.. മദ്രസ പൊതു സ്വത്താണ് ജനങ്ങൾക്ക് വിട്ട് കൊടുക്കൽ അല്ലേ ശരി.. ഇക്കാക്ക പറഞ്ഞ മറു പടിയും തുടർന്ന് നടന്ന സംഭവവും ആണ് യഥാർത്ഥ കറാമത്. :"ഇത് അനര്ഹരെയും കള്ളന്മാരെയും ഏൽപ്പിച്ചാൽ എന്നെ റബ്ബു ശിക്ഷിക്കും. "" ഈ കുഴപ്പത്തിന്ന് നേതൃ ത്വം നല്കുന്നവരിൽ മത വിദ്യാഭ്യാസമോ ഭൗതിക വിദ്യാഭ്യാസമോ ഉള്ള സത്യ സന്ധ രോ ആയ ഒരാളെ ചൂണ്ടി കാണിച്ചാൽ അയാളെ ഞാൻ ഏല്പിച്ചു കൊടുക്കാം. അവസാനം ഇക്കാക്ക രേഖകൾ കൈമാറിയത് സത്യ സന്ധനായ ഹഫീദ് ഹാജിക്കാണ്. ഇ കറാമത് കൊണ്ട് തീർന്നില്ല. പിന്നീട് ആ മദ്രസയുടെ നാല് ചുററും ഉള്ള വീടുകളിൽ കുപ്പി കുഴിച്ചിടൽ, നാല് ദിക്കിൽ ബാങ്ക് വിളി, ഉഴിഞ്ഞു നീക്കൽ, ഹോമം. ഇക്കാക്ക എന്തെല്ലാം അനാചാരത്തിൽ നിന്നും ശിർക്കിൽ നിന്നും രക്ഷപ്പെടുത്തിയോ അത് മുഴുവൻ തിരിച്ചു വന്നു. നാട്ടു കാരെ നല്ലോണം ചൂഷണം ചെയ്യാൻ പററിയ ചൂഷകർ നാടിന്റെ ഉസ്താദ് മാരായി വന്നു. അന്ധ വിശ്വാസങ്ങൾ അതിൻറെ മൂർദ്ധന്യത്തിൽ എത്തി നാടിന്റെ ദീപം ഊതിക്കെടുത്തിയ മൽ ഊ നുകളെ അല്ലാഹു എല്ലാ രംഗത്തും അധഃപതിപ്പിച്ചു. സമ്പന്നർമാത്രം താമസിച്ച നാട്ടിൽ ഹീനൻമാർ കൂടി. പിന്നീട് ആ മദ്രസ നടത്തിയ വരൊക്കെ ഖജനാവിൽ നിന്ന് നല്ല "കണക്കിൽ "കയ്യിട്ട് വാരി. എടുത്ത പള്ളി എടുത്തിട്ട് തീരാതെ യാചനയുമായി നടക്കുന്നു. എടുത്ത മദ്രസ വീണ്ടും എടുക്കുന്നു.. മരണത്തോട് കൂടി കറാമത്ത് മുറിയുമെന്ന വാദം തെററാണ്. അത് കയ്യൻകോട്ടെങ്കിലും മുറിയുന്നില്ല.. ഒരു സമൂഹം വിറകു വെട്ടികളും വെള്ളം കോരികളും, കക്കൂസും ഗ്ലാസും കഴുകുന്നവരാവാതിരിക്കാൻ മിനക്കെട്ട ഒരു മഹാനോട് ചെയ്ത അനീതിക്ക് മാപ്പില്ല ശാപം അല്ലാതെ.. ജന്മനാ മണ്ടന്മാരെ മാന്യൻമാരാക്കാൻ വെറുതെ തിളച്ച സാമ്പാറായി ഇക്കാക്ക..കയ്യൻകോഡിന് ഇക്ക്കാക്ക അർത്ഥം വെക്കൽ മീനിൻറെ കൂട്ടത്തിലെ പുതിയാപ്പിളയാണ്‌ കയ്യൻ അതിൻറെ കേന്ദ്റം എന്നാണ്. ഇക്കാക്ക പോയതോടെ പുല്ലന്മാരുടെ കേന്ദ്രമായി മാറി. പുല്ലങ്കോട് എന്നാണ് ഇനി വിളിക്കേണ്ടത്..

Comments

Popular posts from this blog

പണത്തിനു വില കുറയുന്നു :ഗൾഫ് പണം ജന്മിത്വം തുടച്ചു നീക്കി. മൂല ധനത്തിൽ നിന്നുള്ള വരുമാനത്തെ മറികടക്കുന്ന രീതിയിൽ തൊഴിലിൽ നിന്നുള്ള വരുമാനം വർധിച്ചു. ഈ അവസ്ഥ തൊഴിലെടുക്കുന്നവരെ പ്രമത്തരാക്കുകയും തൊഴിൽ ചെയ്യാതെ മൂല ധനവും പിടിച്ചു നിന്നവരെ പെട്ടെന്ന് പാവങ്ങളാക്കുകയും ചെയ്തു... രൂപ, ദിർഹത്തിന്റെ മുമ്പിൽ കടലാസ് കഷ്ണം മാത്രം ആയി.. ദിർഹം കൈവന്നപ്പോൾ മകൻ ഉപ്പയായി... മരുമകൻ കാരണവർ ആയി..തത്വജ്ഞാനികൾ അമ്പരന്നു.. അല്ലാഹു കാലത്തെ അട്ടിമറിച്ചു.. ഒന്നും പഠിക്കാത്ത അറബിക്ക് വേണ്ടി എല്ലാ ടെക്നോളോജിക്കാരും" q" നിന്നു. ടാർജറ്റ് വെച്ച് പ്ലാൻ തയാറാക്കുന്നവർ ഭാഗ്യത്തിലും വിധി യിലും വിശ്വസിക്കേണ്ടി വന്നു. മൂല്യങ്ങൾക്കു രൂപ പോലെ വില ഇടിഞ്ഞു.... അറിവ്, കെട്ടിടങ്ങൾക്കു വഴിമാറി. പ്രകാശ ഗോപുരമായ കുഞ്ഞീക്കാക്ക കോൺഗ്രീറ്റ് ഗോപുരങ്ങളിൽ നിന്നു മാറി നിന്നു.. ദിർഹത്തിന്ന് ഇക്കാക്കയെ വിലക്കെടുക്കാൻ ആയില്ല,മാറ്റത്തിന് മാറ്റ മുണ്ടായില്ലെങ്കിലും ഇക്കാക്ക കാലത്തിനെതിരെ സാക്ഷിയായി

കാലത്തിന്റെ കാലൊച്ചകൾക്കു സാക്ഷിയായ ഒരു ഷെൽഫ് . പൊക്കന്റെ വളപ്പിൽ നിന്നു കൊണ്ട് hവന്നു കയ്യങ്കോട്ട് സൂക്ഷിച്ചത്. രേഖകളും ഫയലുളും ഒരു പാട് ഇതിൽ സൂക്ഷിച്ചു വെച്ചിരിക്കാം. ഇന്ന് വെറും പൊള്ള..

കുഞ്ഞീക്കാക്ക 1991 സെപ്റ്റംബർ 19ന് എന്റെ വീട്ടിന്നു കട്ടില വെച്ചു.. ഡയറി യുടെ അന്നത്തെ പേജ് താഴെ..കോര് വല പോലത്തെ പറമ്പ്, ഇൻസ് അല്ലാത്ത പല ജീവികളും പോകുകയും വരികയും ചെയ്യുന്നതിനാൽ ആരും വാങ്ങാത്ത മുപ്പതു സെൻറ്.... ഉമ്മർ ഹാജി ക്കയും കേളോത് മൊയ്‌ദീൻ ഹാജിക്കയും ചേർന്ന് ഒരു ഹീറോ പെന്നോ മറ്റോ കൊടുത്തു വാങ്ങി. അപ്പോൾ ആണ് ഞാൻ മുണ്ടേരിയിലെത്തുന്നത്.. ഞാൻ ഒരു പതിനഞ്ചു സെന്റ് ചിറക്ക് പകരം അത് വാങ്ങി. പുരക്ക് തറ കെട്ടി. ഇക്കാക്കാന്റെ കൈ കൊണ്ട് കട്ടില സ്ഥാപിച്ചു.. എവിടെ ആണ് ഭൂഗോളത്തിൽ നമുക്ക് താവളം ആവുന്നത് എന്നത് ഭൂമി യിലെ ജീവിത വ്യവസ്ഥയു മായി അല്ലാഹ് ബന്ധപ്പെടുത്തിയിരിക്കുന്നു. നല്ല വീട്, നല്ല അയൽ വാസി, നല്ല ഭാര്യ, ഒരു വാഹനം ഇവയൊക്കെ അപൂർവ മായി മാത്രം ഒത്തു കിട്ടുന്ന ഭാഗ്യങ്ങൾ ആണ്.. അയൽവാസി ശല്യക്കാരനായാൽ തീർന്നു സമാധാനം.... സ്വർഗം ഭൂമിയിൽ ലഭിച്ചവരാണ് നല്ല ഭാര്യയെ കിട്ടുന്നവർ.. നാട്ടിലെ പൗര ത്വത്തിൻറെ ആദ്യ സ്റ്റാറ്റസ് ഒരു വീട് ആണ്. സഞ്ചരിക്കാൻ ഒരു കുതിരയോ ഒട്ടകമോ ഇല്ലെങ്കിൽ നഗ്ന പാദനായി അന്തസ് പോയി പോവും..