ബാലൻ കേസ് ::എല്ലാവരും ഇക്ക എന്ന് വിളിച്ചിരുന്ന ഫസ്ലൂകക്ക് പൊതുവെ ആർക്കും നിരാകരിക്കാനും സ്വീകരിക്കാനും പററാത്ത ഒരു തരം ഡബിൾ പേഴ്സണാലിറ്റി ആയിരുന്നു. മൂപ്പർ കുടുംബത്തിലെ ഇക്ക ആയത് കൊണ്ട് കൂടുത്താൻകെയ്ൽ കാരും സ്വന്തം ഇക്കയായി സ്ഥാനം നൽകി. അത് കൊണ്ട് ഇക്കാന്റെ പ്രശ്നം കുടുമ്പ പ്രശ്നമായി. അദ്ദേഹത്തെ കുറിച്ച് അദ്ദേഹത്തിന്റെ നെഗറ്റിവ് കാലത്ത് വളർന്ന "ഏററവും ഇളയ മരുമകനായ ജാഫറിൽ പോലും ഉണ്ടായ ഇമ്പാക്ട് അവന്റെ കമന്റിൽ ""ഇക്കാക്ക വീടിന് ഒരു അലങ്കാരം തന്നെ യായിരുന്നു ""ഇതിലപ്പുറവും വിശേഷംണം ആവശ്യ മില്ലാത്ത വിധം രാജകീയത ഉണ്ടായിരുന്നു. ചെലേരി മുക്കിൽ ഒരു നോമ്പിന്റെ പകൽ അസർ നിസ്കാരം കഴിഞ്ഞു മീൻ വാങ്ങാൻ ആളുകൾ ചെന്നപ്പോൾ മീൻ വില്പന ക്കാർ വട്ടി കെട്ടഴിക്കാതെ ഇരിക്കുന്നത് കണ്ടു. മീൻ വാങ്ങാൻ വന്നവർ കാര്യം തിരക്കി. അപ്പൊൾ ബാലൻ എതിർ വശത്തു "ഇവിടെ മീൻ വില്പന പാടില്ല "എന്ന് നിരോധനപ്രഖ്യാപനം ഡി ക്ലയർ ചെയ്തു. നോമ്പ് നോററ മുസ്‌ലിംകൾ ഭയങ്കര സംയമനം കാണിച്ചു ആർക്കും ബാലനെ നേരിടാൻ ധൈര്യം വന്നില്ല. മീൻ വില്പന നടത്തുന്നവർ പേടിച്ചു കെട്ടു പൊളിക്കാതെ കാവലിരുന്നു. ആ സമയം ഇതൊന്നും അറിയാതെ തല ശേരി ബസിൽ ഫദ്‌ലുക വന്നിറങ്ങി. മീൻ കൂട്ടാതെ ഭക്ഷണം ഇറങ്ങാത്ത ഇക്ക വ ട്ടിക്കരികിലെത്തി. "കാദറേ മീൻ താ, "വട്ടി തുറക്കാൻ ബാലൻ സമ്മതിക്കുന്നില്ലെന്ന് കാദർ.. നീ തുറക്കെടാന്ന് ഫസ്ലുക,,,,,,,,,,,,,,,, ബാലൻ, അപ്പു വൈദ്യരുടെ പീടികയിലെ മരുന്ന് തറി ക്കുന്ന കത്തിയുമായി ഓടിയെത്തി. ഇക്കാന്റെ പ്രശസ്തമായ മെസ്സി കിക്ക് ഒരു ചവിട്ട്. ബാലൻ മൂക്കും കുത്തി വീണു. എഴുന്നേറ്റു വന്നു വീണ്ടും ഇക്കാന്റെ നേരെ. അപ്പോൾ നമ്മുടെ സ്പിന്നറായ ഇടം കയ്യൻ അടി കൂടുത്താൻകെയിൽ മമ്മദ്ക്കന്റെ വക. കരീം ക്കന്റെ ഉരുക്കു മുഷ്ടി കൊണ്ട് മസ്തകം പിളർക്കുന്ന ഇടിയും കൂടി ആയപ്പോൾ ബാലൻ, കേവലം ബാലനായി നിലത്തു ഉരുണ്ടു. ഹരിജനങ്ങളെ മർദിച്ച കേസ്.. കെ കരുണാകരൻ ഹോം മിനിൻസ്റ്റർ. ഹരിജനങ്ങൾ ജാഥയായി മൂക്കിലേക്ക് "സിപി കമ്പിനി മുർ ദാബാദ് "വിളിച്ചു.നമ്മുടെ കുടുംബം പോലീസ് നിരീക്ഷണതിലായി. ഇക്കയും മമ്മദ്ക്കയും, മററും എവിടെയോ ഒളിച്ചു. ഇങ്ങനെയെങ്കിലും നമ്മുടെ നാശം കാണാൻ കൊതിച്ചവർ കാത്തു നിന്നു. രഹസ്യമായി ബാലന് സപ്പോർട് ചെയ്തു.. കൊണ്ഗ്രെസ്സ് കാരനായ ബാലന് പാർട്ടി പിന്തുണ. നമുക്ക് നാം സ്വന്തം. മുസ്‌ലികളുടെ അഭിമാനംത്തിന്റെ ഐക്കൺ ആയി ഉയർന്ന ഒരു കുടുംബത്തെ വേണ്ട വിധം സപ്പോർട് ചെയ്യാൻ ലീഗോ നാട്ടുകാരോ മുന്നോട്ടു വന്നില്ല.... തുടരും

Comments

Popular posts from this blog

പണത്തിനു വില കുറയുന്നു :ഗൾഫ് പണം ജന്മിത്വം തുടച്ചു നീക്കി. മൂല ധനത്തിൽ നിന്നുള്ള വരുമാനത്തെ മറികടക്കുന്ന രീതിയിൽ തൊഴിലിൽ നിന്നുള്ള വരുമാനം വർധിച്ചു. ഈ അവസ്ഥ തൊഴിലെടുക്കുന്നവരെ പ്രമത്തരാക്കുകയും തൊഴിൽ ചെയ്യാതെ മൂല ധനവും പിടിച്ചു നിന്നവരെ പെട്ടെന്ന് പാവങ്ങളാക്കുകയും ചെയ്തു... രൂപ, ദിർഹത്തിന്റെ മുമ്പിൽ കടലാസ് കഷ്ണം മാത്രം ആയി.. ദിർഹം കൈവന്നപ്പോൾ മകൻ ഉപ്പയായി... മരുമകൻ കാരണവർ ആയി..തത്വജ്ഞാനികൾ അമ്പരന്നു.. അല്ലാഹു കാലത്തെ അട്ടിമറിച്ചു.. ഒന്നും പഠിക്കാത്ത അറബിക്ക് വേണ്ടി എല്ലാ ടെക്നോളോജിക്കാരും" q" നിന്നു. ടാർജറ്റ് വെച്ച് പ്ലാൻ തയാറാക്കുന്നവർ ഭാഗ്യത്തിലും വിധി യിലും വിശ്വസിക്കേണ്ടി വന്നു. മൂല്യങ്ങൾക്കു രൂപ പോലെ വില ഇടിഞ്ഞു.... അറിവ്, കെട്ടിടങ്ങൾക്കു വഴിമാറി. പ്രകാശ ഗോപുരമായ കുഞ്ഞീക്കാക്ക കോൺഗ്രീറ്റ് ഗോപുരങ്ങളിൽ നിന്നു മാറി നിന്നു.. ദിർഹത്തിന്ന് ഇക്കാക്കയെ വിലക്കെടുക്കാൻ ആയില്ല,മാറ്റത്തിന് മാറ്റ മുണ്ടായില്ലെങ്കിലും ഇക്കാക്ക കാലത്തിനെതിരെ സാക്ഷിയായി

കാലത്തിന്റെ കാലൊച്ചകൾക്കു സാക്ഷിയായ ഒരു ഷെൽഫ് . പൊക്കന്റെ വളപ്പിൽ നിന്നു കൊണ്ട് hവന്നു കയ്യങ്കോട്ട് സൂക്ഷിച്ചത്. രേഖകളും ഫയലുളും ഒരു പാട് ഇതിൽ സൂക്ഷിച്ചു വെച്ചിരിക്കാം. ഇന്ന് വെറും പൊള്ള..

കുഞ്ഞീക്കാക്ക 1991 സെപ്റ്റംബർ 19ന് എന്റെ വീട്ടിന്നു കട്ടില വെച്ചു.. ഡയറി യുടെ അന്നത്തെ പേജ് താഴെ..കോര് വല പോലത്തെ പറമ്പ്, ഇൻസ് അല്ലാത്ത പല ജീവികളും പോകുകയും വരികയും ചെയ്യുന്നതിനാൽ ആരും വാങ്ങാത്ത മുപ്പതു സെൻറ്.... ഉമ്മർ ഹാജി ക്കയും കേളോത് മൊയ്‌ദീൻ ഹാജിക്കയും ചേർന്ന് ഒരു ഹീറോ പെന്നോ മറ്റോ കൊടുത്തു വാങ്ങി. അപ്പോൾ ആണ് ഞാൻ മുണ്ടേരിയിലെത്തുന്നത്.. ഞാൻ ഒരു പതിനഞ്ചു സെന്റ് ചിറക്ക് പകരം അത് വാങ്ങി. പുരക്ക് തറ കെട്ടി. ഇക്കാക്കാന്റെ കൈ കൊണ്ട് കട്ടില സ്ഥാപിച്ചു.. എവിടെ ആണ് ഭൂഗോളത്തിൽ നമുക്ക് താവളം ആവുന്നത് എന്നത് ഭൂമി യിലെ ജീവിത വ്യവസ്ഥയു മായി അല്ലാഹ് ബന്ധപ്പെടുത്തിയിരിക്കുന്നു. നല്ല വീട്, നല്ല അയൽ വാസി, നല്ല ഭാര്യ, ഒരു വാഹനം ഇവയൊക്കെ അപൂർവ മായി മാത്രം ഒത്തു കിട്ടുന്ന ഭാഗ്യങ്ങൾ ആണ്.. അയൽവാസി ശല്യക്കാരനായാൽ തീർന്നു സമാധാനം.... സ്വർഗം ഭൂമിയിൽ ലഭിച്ചവരാണ് നല്ല ഭാര്യയെ കിട്ടുന്നവർ.. നാട്ടിലെ പൗര ത്വത്തിൻറെ ആദ്യ സ്റ്റാറ്റസ് ഒരു വീട് ആണ്. സഞ്ചരിക്കാൻ ഒരു കുതിരയോ ഒട്ടകമോ ഇല്ലെങ്കിൽ നഗ്ന പാദനായി അന്തസ് പോയി പോവും..