Skip to main content
എന്റെ അടയാളങ്ങൾ :::ഏറ്റവും അടുത്ത് പെരുമാറിയവരുടെ അംഗീകാരം ആണ് വ്യക്തിയുടെ അടയാളം.. നമ്മുടെ കുടുംബത്തിൽ എന്റെ പേര് മാത്രം വീണ്ടും വിളിക്കപ്പെട്ടു. റഹ്മത്താക്കൻറെ മകന് ജമാൽ എന്ന് പേരിട്ടു. എന്റെ അടുത്ത ചങ്ങായിമാരായ ഹഫീദും പുളിയില വളപ്പിൽ മുഹമ്മദും അവരുടെ മക്കൾക്കും മക്കളുടെ മക്കൾക്കും എന്റെ മക്കളുടെ പേരിട്ടു. മുഹമ്മദ്, മകന്റെ മകൾക്കും സ്വന്തം മകൾക്കും എന്റെ മക്കളുടെ പേരിട്ടു. സിലയിൽ ഒന്നിച്ചു 28വർഷം കഴിഞ്ഞു കൂടിയ താഴേക്കോട് വിടാത്തി അബൂബക്കറും, പട്ടാമ്പി കാരനായ അഷ്റഫും സ്നേഹവും ഓർമയും എന്റെ പേരിലൂടെ നില നിർത്തിയവരാണ്.. കാസർകോട് കാറഡുക്ക സ്വദേശി ഭാസ്കരൻ 17വർഷം ഒന്നിച്ചു ജിവിച്ചു ഇസ്ലാം എന്താണ് എന്ന് മനസ്സിലാക്കി.. എന്റെ കൂടെ ഉണ്ടായിരുന്ന വർഷങ്ങൾ മുഴുവൻ അവനും ഫാമിലിയും നോമ്പെടുത്തു.. ഇപ്പോഴും എല്ലാ സുബ്ഹി ക്കും "നമസ്കാരം, സുപ്രഭാതം "മെസ്സേജ് അയക്കുന്നു.. ഒരു ദിവസം എന്നോട് പറഞ്ഞു """""""ജമാലിക്കാ, ഞാനൊരു സ്വപ്നം കണ്ടു, സിലയിലെ പള്ളിയിൽ നിന്നു നിസ്കരിക്കുന്നതായ് """" പക്ഷെ ഇന്നും നല്ലൊരു അനുഭാവി മാത്രം ആണ്. ഇങ്ങനെ സ്നേഹിക്കപ്പെട്ടതിന്ന് കാരണം എന്റെ ജീവിതത്തിൽ ഒരു ആത്മ സമർപ്പണം കൂടിയുണ്ടെന്നതാണ്.
Popular posts from this blog
Comments
Post a Comment