Skip to main content
കയ്യങ്കോട് പള്ളിയിൽ പകലുറക്കത്തിൽ ആയിരുന്നു ഞാൻ.. ബൂട്ട് ശബ്ദം ടക് ടിക് ടക് സ്വപ്നം ആണോ.. എന്തോ തലക്ക് അടിക്കുന്നു. തല പൊക്കി നോക്കി.. പോലീസ് പുറത്തു നിന്ന് ലാ ത്തി നീട്ടി എന്റെ തലക്ക് കുത്തുകയാണ്.. എണീറ്റു പുറത്തു ഇറങ്ങാൻ പറഞ്ഞു. പുറത്തു ഇറങ്ങി ചുററും നോക്കുമ്പോൾ ര ണ്ട് വാഹനത്തിൽ പോലീസ്,,, എന്റെ നാട്ടുകാരും കൂട്ട് കാരും സ്ത്രീ കളും റോഡിന്റെ കിളമ്മലും റോട്ടി ലും അവിടവിടെ തിങ്ങി നിൽക്കുന്നു എന്നെ അറസ്റ്റ് ചെയ്യുന്നത് ആസ്വദിക്കാനോ പോലീസിനെ കണ്ട കൗതുമോ??? !!!ജീപ്പിലല്ല, S I ഉള്ള കാറിൽ എന്നെ നടുക്ക് ഇരുത്തി.. എസ് ഐ സുന്ദരൻ.. കയ്യങ്കോട്ട് ഉള്ള ഒരു സുഹൃത് S I ക്ക് കൈ മടക്ക് കൊടുത്തു.. അയാൾക്ക് കൈകൂലി കൊടുത്തു ശീലമില്ലെന്ന് ഒരു തരം M80 മൂസക്കളിയിൽ നിന്ന് ബോധ്യമായി . കാർ വിട്ടു.. S I എന്നോട് സത്യം തുറന്നു പറഞ്ഞു.. നീ പേടിക്കണ്ട. നിന്നെ ഒന്നും ചെയ്യില്ല, എനിക്ക് വേണ്ടത് കിട്ടി. നിങ്ങൾ മാപ്പിളരുടെ പള്ളീലടി ഉണ്ടെങ്കിലേ നമ്മക്ക് എന്തെങ്കിലും കിട്ടു. എനിക്ക് പേടി മാറി. ഇനി സ്റ്റേഷനിൽ എത്തിയാൽ അടിക്കുമോ പടച്ചോനറിയാം... സ്റ്റേഷനിൽ എത്തി.. വിലാസവും കേസിന്റെ വിവരങ്ങളും ചോദിച്ചതല്ലാതെ ഒന്നും എഴുതി എടുത്തില്ല.. ഇരുമ്പഴി ഉള്ള ലോക്ക് അപ്പ് റൂമിനടുത്ത് എന്നോട് ഇരിക്കാൻ പറഞ്ഞു. രക്തത്തിൽ കൈ വിരൽ മുക്കി ചുമരിൽ അടിച്ച ചിത്രങ്ങൾ. മൂത്രത്തിൻറെ മണം. അന്നത്തെ ലോക്ക് അപ്പ്... ഒന്നും തിരിയുന്നില്ല..അടുത്തത് എന്തായിരിക്കും... ബേജാർ തുടങ്ങി . കുടുംബത്തിലെ ആർക്കും സ്റ്റേഷൻൽ വന്നൂടാ.. പിടിച്ചു അകത്തിടും. എന്റെ അവസ്ഥ !!അങ്ങനെ ഇരിക്കുമ്പോൾ നാറാത്ത് പ്രസിഡന്റ്റും കുഞ്ഞീക്കാക്കാന്റെ പെൺകാരണവരുമായ കാ ഉ ഹാജിക്കനേയും കൂട്ടി കൂടുതങ്കീൽ മമ്മദ്ക്ക വന്നു. ജാമ്യത്തിൽ ഇറക്കി.. നാലഞ്ചു മണിക്കൂർ വള പട്ടണം സ്റ്റേഷൻൽ... അവിടെ നടക്കുന്ന സംഭങ്ങൾ നേരിട്ട് കാണാൻ ഇടയായി. പരസ്യ മായ കൈക്കൂലി..... ////സ്റ്റേഷനിൽ നിന്ന് നേരെ കാര്യാപിൽ എത്തി അവിടെ ഫദ്ല്ക്കയും കുഞ്ഞീക്കകയും ഉണ്ട്. കുട്ടികൾ ആരോ വന്നു പറഞ്ഞു കയ്യങ്കോട് മദ്രസ വളഞ്ഞിട്ടുണ്ട്. നമ്മുടെ കയ്യങ്കോട് പുരക്ക് പെങ്ങന്മാരും കുട്ടികളും ഉണ്ട്. എന്ത് ചെയ്യും?? ആര് പോകും? എല്ലാവരും മൗനം പാലിച്ചു. അപ്പോൾ കുഞ്ഞീക്കാക്ക ചാരു കസേരയിൽ നിന്ന് എഴുന്നേറ്റു.. "ഇന്ന് പോയില്ലെങ്കിൽ പിന്നെ പോവാൻ കഴിയില്ല "ഞാൻ പോകാം "ഇക്കാക്ക പറഞ്ഞു.. നമ്മൾ വിട്ടില്ല. ഫദ്‌ലുക്ക ഒററ വാക്ക്. "ഞാൻ പോകില്ല "മമ്മദ്ക്ക എന്നെയും കൂട്ടി രണ്ടു പേരും രണ്ടു വടിയുമായി മദ്രസക്ക് അരികിൽ എത്തി. ഞാൻ പേടിച്ചു വിറക്കുക യായിരുന്നു.. മദ്രസയിലൊന്നും ആരും ഇല്ല. ഞങ്ങൾ പുരക്കേക്കു പോകാൻ ഇടയിൽ ഇറങ്ങി. ഒരു ആരവത്തോടെ കേ സി കമല്ക്കാൻറെ നേത്രത്തിൽ ജനങ്ങൾ ഇടയിലേക്ക്. ആത്മ രക്ഷക്ക് എന്തിനും ഒരുങ്ങാൻ മമ്മദ്ക്കാ എനിക്ക് ധൈര്യം തന്നു കൊണ്ടിരുന്നു. എന്താണ് ഇനി മരണമോ? നമ്മൾ മുന്നോട്ടു നീങ്ങി. ബദറിൽ മാലാഖ ഇറങ്ങി യതോ എന്തോ . കമാൽക്കാ പിന്തിരിഞ്ഞു ഓടാൻ നോക്കി. പിന്നിൽ ഉള്ള വരും പിന്നോട്ട് പാഞ്ഞു.. പാറമ്മൽ പീടികയിൽ അവർ സംഘടിച്ചു. നമ്മൾ നേരെ പുര ക്കെക്കും. ഇന്നും അത് ആലോചിച്ചു നോക്കുമ്പോൾ വിചാരിക്കാൻ കഴിയുന്നില്ല
Popular posts from this blog
Comments
Post a Comment