മക്കാമും ജമാഅത്തും ::::::+::ജമാ അത്ത് വളരുമ്പോൾ ശിർക്ക് താനേ കട പുഴകും എന്നാണ് ജമാഅത്തിന്റെ കാഴ്ച പാട്. പരിണാമ വാദം പോലെ നിരർത്ഥകമാണിത്. ഹോളി ഖുർആൻ മുഴുവൻ കേന്ദ്രീകരിച്ചതും ഏകീകരിച്ചതും ഒരേ ഒരു പോയിന്റിലാണ്. തൗഹീദു.. ഒന്നാമത്തെ വൻ പാപം ശിർക്കും.. കൺ മുന്നിൽ ശിർക്ക് കൊടി കുത്തി വാഴുക, ഇബ്‌ലീസ് ഒരു വശത്തു സർവ ശക്തിയും എടുത്തു ജനങ്ങളെ അതിലേക്കു നയിക്കുക. അപ്പോൾ രണ്ടാം സ്ഥാനത് വരുന്ന രാഷ്ട്രീയത്തിനു വേണ്ടി ശിർക്കിനോട് അഡ്ജസ്റ്റ് ചെയ്തു വോട്ടർമാർ ക്ക് അലോസരമാവാത്ത നിലക്ക് നയം സ്വീകരിക്കുക .. ഇതാണ് മകാം പ്രശ്നത്തിൽ ജമാ അത്തു സ്വീകരിച്ച സമീപനം.. ഇക്കാക്ക മരിക്കുന്നത് വരെ അവിടെ ഓല ചാപ്പ മാത്രമേ ഉണ്ടായിട്ടുള്ളൂ.. മൂന്നു ദിവസം തുടർച്ച യായി സർക്കാർ ലീവുള്ള ദിവസം നോക്കി ലീഗ് കാരുടെ പിന്തുണയോടെ ഏകദേശം ഒന്നര സെന്ററിൽ ഖുറാഫികൾ മകാം കാസ്റ്റ് ചെയ്തു.. ആര് ചോദിക്കാൻ.. ഇനി ഒരു മകാം പെട്ടെന്ന് "ആർ "(R)ക്കെങ്കിലും അതെ മന്നയിൽ ഉയർന്ന് വന്നാൽ മഹാശയൻ മാരെ നിങ്ങൾ എന്ത് ചെയ്യും????

Comments

Popular posts from this blog

പണത്തിനു വില കുറയുന്നു :ഗൾഫ് പണം ജന്മിത്വം തുടച്ചു നീക്കി. മൂല ധനത്തിൽ നിന്നുള്ള വരുമാനത്തെ മറികടക്കുന്ന രീതിയിൽ തൊഴിലിൽ നിന്നുള്ള വരുമാനം വർധിച്ചു. ഈ അവസ്ഥ തൊഴിലെടുക്കുന്നവരെ പ്രമത്തരാക്കുകയും തൊഴിൽ ചെയ്യാതെ മൂല ധനവും പിടിച്ചു നിന്നവരെ പെട്ടെന്ന് പാവങ്ങളാക്കുകയും ചെയ്തു... രൂപ, ദിർഹത്തിന്റെ മുമ്പിൽ കടലാസ് കഷ്ണം മാത്രം ആയി.. ദിർഹം കൈവന്നപ്പോൾ മകൻ ഉപ്പയായി... മരുമകൻ കാരണവർ ആയി..തത്വജ്ഞാനികൾ അമ്പരന്നു.. അല്ലാഹു കാലത്തെ അട്ടിമറിച്ചു.. ഒന്നും പഠിക്കാത്ത അറബിക്ക് വേണ്ടി എല്ലാ ടെക്നോളോജിക്കാരും" q" നിന്നു. ടാർജറ്റ് വെച്ച് പ്ലാൻ തയാറാക്കുന്നവർ ഭാഗ്യത്തിലും വിധി യിലും വിശ്വസിക്കേണ്ടി വന്നു. മൂല്യങ്ങൾക്കു രൂപ പോലെ വില ഇടിഞ്ഞു.... അറിവ്, കെട്ടിടങ്ങൾക്കു വഴിമാറി. പ്രകാശ ഗോപുരമായ കുഞ്ഞീക്കാക്ക കോൺഗ്രീറ്റ് ഗോപുരങ്ങളിൽ നിന്നു മാറി നിന്നു.. ദിർഹത്തിന്ന് ഇക്കാക്കയെ വിലക്കെടുക്കാൻ ആയില്ല,മാറ്റത്തിന് മാറ്റ മുണ്ടായില്ലെങ്കിലും ഇക്കാക്ക കാലത്തിനെതിരെ സാക്ഷിയായി

കാലത്തിന്റെ കാലൊച്ചകൾക്കു സാക്ഷിയായ ഒരു ഷെൽഫ് . പൊക്കന്റെ വളപ്പിൽ നിന്നു കൊണ്ട് hവന്നു കയ്യങ്കോട്ട് സൂക്ഷിച്ചത്. രേഖകളും ഫയലുളും ഒരു പാട് ഇതിൽ സൂക്ഷിച്ചു വെച്ചിരിക്കാം. ഇന്ന് വെറും പൊള്ള..

കുഞ്ഞീക്കാക്ക 1991 സെപ്റ്റംബർ 19ന് എന്റെ വീട്ടിന്നു കട്ടില വെച്ചു.. ഡയറി യുടെ അന്നത്തെ പേജ് താഴെ..കോര് വല പോലത്തെ പറമ്പ്, ഇൻസ് അല്ലാത്ത പല ജീവികളും പോകുകയും വരികയും ചെയ്യുന്നതിനാൽ ആരും വാങ്ങാത്ത മുപ്പതു സെൻറ്.... ഉമ്മർ ഹാജി ക്കയും കേളോത് മൊയ്‌ദീൻ ഹാജിക്കയും ചേർന്ന് ഒരു ഹീറോ പെന്നോ മറ്റോ കൊടുത്തു വാങ്ങി. അപ്പോൾ ആണ് ഞാൻ മുണ്ടേരിയിലെത്തുന്നത്.. ഞാൻ ഒരു പതിനഞ്ചു സെന്റ് ചിറക്ക് പകരം അത് വാങ്ങി. പുരക്ക് തറ കെട്ടി. ഇക്കാക്കാന്റെ കൈ കൊണ്ട് കട്ടില സ്ഥാപിച്ചു.. എവിടെ ആണ് ഭൂഗോളത്തിൽ നമുക്ക് താവളം ആവുന്നത് എന്നത് ഭൂമി യിലെ ജീവിത വ്യവസ്ഥയു മായി അല്ലാഹ് ബന്ധപ്പെടുത്തിയിരിക്കുന്നു. നല്ല വീട്, നല്ല അയൽ വാസി, നല്ല ഭാര്യ, ഒരു വാഹനം ഇവയൊക്കെ അപൂർവ മായി മാത്രം ഒത്തു കിട്ടുന്ന ഭാഗ്യങ്ങൾ ആണ്.. അയൽവാസി ശല്യക്കാരനായാൽ തീർന്നു സമാധാനം.... സ്വർഗം ഭൂമിയിൽ ലഭിച്ചവരാണ് നല്ല ഭാര്യയെ കിട്ടുന്നവർ.. നാട്ടിലെ പൗര ത്വത്തിൻറെ ആദ്യ സ്റ്റാറ്റസ് ഒരു വീട് ആണ്. സഞ്ചരിക്കാൻ ഒരു കുതിരയോ ഒട്ടകമോ ഇല്ലെങ്കിൽ നഗ്ന പാദനായി അന്തസ് പോയി പോവും..