Skip to main content
വിദ്യാഭ്യാസ മന്ത്രി ::എന്താണ് എന്നെ വിധി റോട്ടിൽ ഇട്ട് പൊരിക്കുന്നത്..... ചേലേരി യു പി സ്കൂളിൽ പഠിക്കുമ്പോൾ കൊറ്റാളി കൃഷ്ണമാഷ് എന്നെ വിദ്യാഭ്യാസ മന്ത്രി യാക്കി. മന്ത്രിയുടെ ജോലി ദിന പത്രത്തിൽ വരുന്ന വാർത്തയിൽ എനിക്ക് പ്രധാനമായി തോന്നുന്ന വാർത്ത ചൂസ് ചെയ്തു കോർണർ ബോഡിൽ എഴുതി വെക്കുക. അടിയിൽ വിദ്യാഭ്യാസ മന്ത്രി C P JAMAL MUHAMMED എന്നെഴുതും. അന്ന് മുതൽ ഒരു എഴുത്ത് കാരാനാവണം എന്ന് മനസ്സിൽ ദാഹം ഉണ്ടായിരുന്നു.. അൽ ഇത്തിഹാദ് പത്രത്തിൽ അറബിയിൽ ഞാൻ ഒരു ചോദ്യം അയച്ചു.. അരാഫത് എന്ന പാലസ്റ്റീനി ഇൻസ്‌പെക്ടർ എഴുതാൻ സഹായിച്ചു.. ചോദ്യം ഷൂദത്തിൽ ബുലുബിൽ ജമാൽ മുഹമ്മദ് എന്ന പേരിൽ അച്ചടിച്ച് വന്നു. ഇത് വായിച്ച അറബികളും മററും എന്നെ കണ്ടിരുന്ന പത്രം വിതരണക്കാരൻ എന്ന പുച്ഛം ഭാവം മാറ്റി. സില ശറഈ കോടതി യുടെ ഭാഗീകമായ അറബി "വർക്ക് "എന്നെ ഏല്പിച്ചു. ഞാൻ സാധാരണ തബ്ബാക്കും, ഫർ റാഷും ആയ മലബാറി അല്ലെന്ന് സില ജനങ്ങൾക്ക് മനസ്സിൽ ആയി.. ഒരു കസ്റ്റംസ് കാർഗോ കമ്പനിയിൽ ജോലി ലഭ്യമാവാൻ കാരണം രൂപപ്പെട്ടത് അത്ഭുതകരമായ വഴികളിൽ കൂടി. .. ചന്ദ്രിക, തേജസ്, ഖലീജ് ടൈംസ്, മാധ്യമം എന്നീ പത്രങ്ങളിലും എന്റെ കുറിപ്പ്കൾ വന്നിരുന്നു. സിലയിൽ ആദ്യം പോസ്റ്റ് ഓഫീസ ഇല്ല. അറബികൾക്ക് പോസ്റ്റ് ആഫീസ് ആവശ്യം ഇല്ല. ഞാൻ ആണ് ഖലീജ് ടൈംസ് പരാതി കോളത്തിൽ എഴുതി സിലയിൽ പോസ്റ്റ് ബോക്സ് വരുത്തിയത്..
Popular posts from this blog
Comments
Post a Comment