Skip to main content
ഹജ്ജോ ഇദ്ദ യോ? ::::: ഭാര്യക്കും ഭർത്താവിനും ഹജ്ജ്നു പാസ്സായി നിൽക്കുന്ന സമയത്തു, ഭർത്താവ് ബാംഗ്ലൂരിൽ ഒരു ബസ് അപകടത്തിൽ മരണപ്പെട്ടു. അപ്പോൾ ഭാര്യക്ക് ഹജ്ജ് ആണോ ഇദ്ദയാണോ ഉചിതം? കണ്ണൂരിൽ അന്ന് പ്രശസ്തനായ കാമ്പസാർ ഇമാം എ കേ മുഹമ്മദ് അലി മൗലവിയോടും ജമാഅത് മുജാഹിദ് പണ്ഡിതൻമാരോടും വിധി അന്വേഷിച്ചു. പോരാത്തതിന് "പ്രബോധനം "മാസികയിൽ ചോദ്യവും കൊടുത്തു.. എല്ലാവരും പറഞ്ഞ വിധി ഹജ്ജ് ചെയ്യുകയാണ് വേണ്ടത് എന്നത്രെ.. ഈ ചോദ്യം ഇക്കാക്കാന്റെ മുന്നിൽ എത്തി.. ഇക്കാക്ക പറഞ്ഞത് "ഇദ്ദ 'ആണ് വേണ്ടത്, ഹജ് നിർത്തി വെക്കണം എന്ന്.. "ഇദ്ദ "ജീവിതത്തിൽ ഒരിക്കലെ ഉള്ളൂ ഹജ്ജ് പിന്നെയും ചെയ്യാം എന്നാണ് ഇക്കാക്കാന്റെ ഫത്വ. ആ വിധി ഇക്കാക്ക എഴുതി തന്നത് എന്റെ കയ്യിലാണ്. ഞാൻ അവർക്ക് എത്തിച്ചു കൊടുത്തു. പക്ഷെ അവർ ഒരു മറു വാദം ഉന്നയിച്ചു. ഇദ്ദ ആചരിക്കാതെ സഫിയ ബീവി ഹജ്ജ് ചെയ്തിട്ടുണ്ട് എന്ന്.. അങ്ങനെ വിഷയം വിശദീകരണം തേടി മുണ്ടേരിയിൽ ചർച്ച വെച്ചു.. ഇക്കാക്കാന്റെ സൂക്ഷ്മമായ അറിവിന്റെ മുന്നിൽ എതിർ വാദം ദുർബലമായി.. മദീന യിലെ വിപ്ലവകാലത്ത് സ്വന്തം വീട്ടിൽ സുരക്ഷിതത്വം ഇല്ലാത്ത കാരണം കൊണ്ടാണ് സഫിയ ബീവി ഇദ്ദ ഒഴിവാക്കി ഹജ് ചെയ്തത് എന്നത് വ്യക്തമാക്കിയപ്പോൾ ഇക്കക്കാ മർമം തൊട്ടു.. പക്ഷെ ജമാഅത് കാരായ അവർ പ്രബോധനം മറുപടി അനുസരിച്ചു ഹജ്ജ് ചെയ്തു കൊണ്ടിരിക്കെ പ്രബോധനത്തിൽ തിരുത്ത് വന്നു, "'ഇദ്ദ "ആണ് വേണ്ടത് എന്ന് അപ്പോഴേക്ക് ഹജ്ജ് കഴിഞിരുന്നു.
Popular posts from this blog
Comments
Post a Comment