Skip to main content
നാം ഇനി എന്ത് ചെയ്യണം??? വേളാപുരത് നിന്ന് നിടുവാട് വഴി നൂഞ്ഞേരി എത്തിയ നാം നൂഞ്ഞേരിയുടെ വിള ഭൂമിയുടെയും കര ഭൂമിയുടെയും ഏകദേശം മേജർ ഭാഗങ്ങൾ സ്വന്തമാക്കി.-- ശരിയായ നിലക്കോ അല്ലാതെയോ --,,, ഇത്ര വിശാലമായ സമ്പത്തു കയ്യിലുണ്ടായിട്ടും ഉപകാരപെടാതെ കാരണവന്മാരും സഹോദരിമാരും മരിച്ചു പോയി. അടുത്ത ബന്ധുക്കൾ തമ്മിൽ കേസ് നിലനിൽക്കെയാണ് എല്ലാവരും മരിച്ചു പോയത് എന്തൊരു ദുഃഖകരമാണത്.? ഒരു പുരുഷായുസ് പൊരുതി പരസപരം തോൽപ്പിച്ച കൂട്ടരുടെ നിര്ഭാഗ്യവാന്മാരായ പിന്തലമുറ ഉൾകൊള്ളാൻ പാഠം !!!നിങ്ങൾക്കിടയിൽ നിലവിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടോ. നിങ്ങളുടെ പെങ്ങന്മാരുമായോ സഹോദരൻമാരുമായോ ഓഹരി തർക്കം നില നിൽക്കുന്നു ണ്ടോ?????????? ഉണ്ടങ്കിൽ പടച്ചവനെ ഓർക്കുക, വിട്ട് വീഴ്ച ചെയ്യക?? മാന്യന്മാരായ മധ്യസ്ഥരെ വിളിച്ചു പ്രശ്നം തീർക്കുക. ഇത് സഹോദരൻ അബ്ദുൽലയുടെ നിർദേശം ആണ് "ആത്മ പരിശോധനക്കു വേണ്ടി നിങ്ങൾക്കു മുന്നിൽ സമർപ്പിക്കുന്നു. ആർകെങ്കിലും മാനസാന്തരം വരാൻ ഈ എഴുത്തു കാരണം ആയെങ്കിൽ??? ///വിട്ട് വീഴ്ച ചെയ്ത ഉദാഹരണം ഉണ്ടല്ലോ കുരുവോട്ടിൽ ബഷീറും, അന്തു കാക്കൻറെ ഷംസുവും വിട്ട് വീഴ്ച കാണിച്ചത് കൊണ്ടാണല്ലോ കുഞ്ഞീക്കക്കു വന്ന നഷ്ടം പരിഹരിച്ചു കേസ് തീർന്നത്.. അല്ലങ്കിൽ ഇന്നും കേസ് തുടര്ന്നുണ്ടാവുമല്ലോ ഇന്നല്ലാഹ മ അസ്സാബിരീൻ..
Popular posts from this blog
Comments
Post a Comment