Skip to main content
സത്താർക്ക : "ടാറ്റ ബിർള കമ്പനിയും allah പടച്ചു,, ഈ പാപ്പരായ നമ്മളെയും allah പടച്ചു ""തലയും തടവി സത്താർക്ക മൂളും.. ഇതിൽ രണ്ടു പോയിന്റ് ഉണ്ട്. ഒന്ന് ജനിച്ചതിലുള്ള പ്രതിഷേധം, രണ്ടു ,റ്റാററയോ ബിർളയോ ആവാനുള്ള മോഹം,,,,, ഈ പാട്ടി ലുണ്ട് യഥാർത്ഥ സത്താർക്ക.. പ്രതിഷേധവും പ്രതീക്ഷയും ഒപ്പം കൊണ്ട് നടന്നു.... ജീവിതത്തിൽ എന്തെങ്കിലും ആവണം എന്ന കാഴ്ചപ്പാടിൻറെ ദാഹം ആ കണ്ണുകളിൽ കത്തി നിന്നിരുന്നു. എതിർപ്പിന്റെ മുള്ളുകളെ ഉറച്ച തീരുമാനം കൊണ്ട് നേരിട്ടു. ഭക്തിയും യുക്തിയും ഒന്നിച്ചു കൊണ്ട് നടന്നു.. കുടുമ്പത്തിലെ ചങ്ങലകെട്ടുകൾ പൊട്ടിച്ചു ഇരുപത്തി എട്ടു വർഷം വനവാസം, സത്താർക്കന്റെ ചിന്തകൾ എന്നെ പോലെയുള്ള പലരെയും സ്വാധീനിച്ചു.. എലി മലയോട് പോരാടുന്നത് പോലെ ഫദ്ല്ക്കനോട് പോരാടി. പക്ഷെ സത്താർക്കക്ക് ഫദ്ല്ക്കനോട് ഭയങ്കര സ്നേഹവും ആയിരുന്നു.. ചെറുപ്പത്തിൽ ഒന്നിച്ചു വളരുമ്പോൾ സത്താർക്ക വാങ്ങിയിരുന്നത് യുക്തി വാദ ദ ബുക്ക് കളും ടെക്നോളജി ബുക്ക് കളും ആയിരുന്നു.. സോപ്പ്, മെഴുകുതിരി, ചന്ദന തിരി,, റേഡിയോ, ടെലിഫോൺ, തുടങ്ങിയവ ഉണ്ടാക്കുന്ന പുസ്തകങ്ങൾ, ബിരിയാണി, പോള, ബിസ്കറ്റ്, ബേക്കറി, എന്നിവയുടെ നിർമാണം വിവരിക്കുന്ന ബുക്ക്കളും വാങ്ങും, പലതും ട്രൈ ചെയ്തു. റിയൽ എസ്റ്റേറ്റ് ബിസിനസ്, ഫാൻസി ഷോപ്പ്, തുടങ്ങിയവ നടത്തി, രോഗം കൊണ്ടു അവശനായിരുന്നു ചെറുപ്പം മുതൽ. ചെറിയ ജീവിതം കൊണ്ട് ഒരു പാട് നേടി... പോരാട്ടം എന്നാൽ സത്താർക്കയാണ്.. ജനിച്ച വീട്ടിലെ സാഹചര്യതിന്നു അനുസരിച്ചു വളരാൻ ആർക്കും കഴിയും. തിര ഇളകിയ കടലിൽ കപ്പി ത്താൻ ആയിരുന്നു ആ സഹോദരൻ.. അൾസർ കാർന്നു തിന്നുമ്പോഴും പ്രതീക്ഷയോടെ മക്കൾ എന്ന ചെടികൾ നട്ട് വളർത്തി. കല്പ വൃക്ഷങ്ങളല്ല, ഫലവൃക്ഷങ്ങൾ.. കുല്ലു മൻ അലൈഹാ ഫാൻ... മിന്ഹാ ഖലക് നാകും.... പുതിയ തല മുറക്ക് ആരെങ്കിലും ഒരു ജീവിതവീക്ഷണം നമ്മുടെ കൂട്ടത്തിൽ നൽകിയിട്ടു ണ്ടെങ്കിൽ അത് സത്താർക്ക മാത്രം ആണ്.. റബ്ബിഗ്ഫിർ ലഹു വർഹം ഹു
Popular posts from this blog
Comments
Post a Comment