Skip to main content
കുഞ്ഞുമ്മാൻറെ കുസൃതി : :പുഞ്ചിരി കുറഞ്ഞ കുടുമ്പത്തിൽ ഒരു അമ്പിളിയാണ് കുഞ്ഞ്ഞുമ്മ. (കൂടുത്താൻകെയിലെ മമ്മദ് ക്കന്റെ മാതാവ് ), ജീവിത പോരാട്ടങ്ങൾക്കിടയിലും ആ മുഖത്ത് പുഞ്ചിരി മാഞ്ഞു ഞാൻ കണ്ടിട്ട് ഇല്ല. ചുറ്റ്പാടുമുള്ള അവശരെയും ഗതികെട്ടവരെയും അതിരറ്റ് സഹായിച്ച കുഞ്ഞ്ഞുമാക്ക് അതിൽ ജാതി മത ഭേദം തീരെ ഇല്ലായിരുന്നു. കുഞ്ഞമ്മാന്റെ കൂടുന്ന ഔദാര്യം എളാപ്പ നെ ചൊടിപ്പിക്കുമായിരുന്നു ഹരിജനങ്ങൾ കോളനിയിൽ കിണറില്ലാത്ത കാലത്ത് അടുത്ത് ഉള്ള ഹിന്ദുവീട്കളി ൽ നിന്നുള്ള കിണറുകളിൽ നിന്ന് വെള്ളമെടുക്കാൻ കഴിയില്ലായിരുന്നു. വരൾച്ച ഉള്ള കാലത്ത് പോലും ഒരു കയറും ബക്കറ്റും ഹരിജനങ്ങൾക്കു കൂടുതങ്കയിൽ ഉണ്ടായിരുന്നു...ഹരിജനങ്ങൾ ഇന്ന് ബി ജെ പി ആയതിന്ന് കാരണം കുഞ്ഞുമ്മ നെ പോലെ യുള്ള വർ ഇല്ലാതത് കൊണ്ടാണ്. ചോറ് വെക്കാത്ത വീട്ടിൽ ചോറ് വെച്ചു കൊടുത്തയക്കുന്ന കുഞ്ഞമ്മ അടുക്കളയിൽ കരി പിടിച്ചു മുഷിഞ്ഞ വസ്ത്രത്തോടെ ഞാഞാൻ കണ്ടിട്ടില്ല. വൃത്തി മുഖ മുദ്ര ആയിരുന്നു.. അതീവ ധൈര്യശാലിയായ കുഞ്ഞുമ്മാന്റെ ഒരു കുസൃതി ആങ്ങളമാരെ പോലും ഞെട്ടിച്ചു. നമ്മുടെ കുടുമ്പത്തിൽ പൊതുവെ കൂടുതൽ ആദരവും ബഹുമാനവും നല്കപ്പെട്ട് പുതിയാപ്പിള T Aboo bakkar sahib ആയിരുന്നു.. ഓർ വീട്ടിൽ വന്നാൽ വലിയ സ്വീകരണം ആയിരുന്നു.. യാദൃശ്ചികമായി കുഞ്ഞീക്കാക്കയുമായ് ഇദ്ദേഹം തെററി പിരിഞ്ഞു. ഇദ്ദേഹത്തെ ലീഗുകാർ പഞ്ചായത്ത് എലെക്ഷൻ ൽ സ്ഥാനാർത്ഥിയാക്കി യപ്പോൾ കുഞ്ഞീക്കയ്ക്ക് ഓറേ തോൽപ്പിച്ചേ തീരു. മാര്കിസ്റ് കാർക്ക് പിന്തുണ കൊടുത്തു. കുഞ്ഞീക്കാക ചത്തകോഴിന്റെ ഫത്വ കൊണ്ട് ഖിയാസ് ആക്കി അബൂബക്കർ മൂത്താപ്പക്ക് വോട്ട് ചെയ്യൽ ഹറാം ആക്കി.. കുടുംബം മൊത്തം സജീവമായി മൂത്താപ്പക്കെതിരെ അപ്പു വൈദ്യരെ സഹായിച്ചു. സീ പി ക്കാർ കാണിച്ച ആദ്യത്തെ ആന മണ്ടത്തരം.. സ്വന്തം കുടുമ്പത്തിലെ സ്ത്രീകളെപോലും ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. എന്റെ ഉമ്മ വോട്ട് ചെയ്യാൻ പോയില്ല. കുഞ്ഞുമ്മ കൂളായി അബുബക്കർ മൂത്താപ്പക്ക് വോട്ട് ചെയ്തു. അത് പരസ്യമാവുകയും ചെയ്തു.. സ്വന്തം ഏട്ടത്തിയോടുള്ള ഔദാര്യവും സ്നേഹത്തിന്റെയും മുന്നിൽ കപട താൽപര്യ ങ്ങൾ പരി ഗണി ച്ചില്ല.. ലീഗുകാർ നമ്മുടെ വീട്ടിന്റെ മുന്നിൽ വന്നു തൊണ്ട പൊട്ടുമാർ മുദ്രാവാക്യം വിളിച്ചു. ശൂര പരാക്രമികളായ ആ ങ്ങളാരെയും, ക്ഷിപ്ര കോപി യായ ഭർത്താവ്നെയും തട്ടും മുട്ടും ഇല്ലാതെ മുന്നോട്ടു നയിച്ച ആ ഞാണിന്മേൽ കളി കുഞ്ഞുമ്മാനെ വല്ലാതെ ഞെരുക്കിയിരുന്നു.. കുടുംബം മറന്നു പോയ പുഞ്ചിരിയുടെ അമ്പിളി ഭർത്താക്കന്മാരെ കൊണ്ട് വിഷമിക്കുന്ന കുടുമ്പത്തിലെ മറ്റു പെണ്ണ്മക്കൾക്ക് സ്‌ഥയ്‌ര്യത്തിന്റെ സംരക്ഷണം നൽകി. എന്റെ ഉമ്മാന്റെ മരണ ശേഷം ഫദ്ല്ക്കാന്റെ പല നയങ്ങളെയും കലമ്പി തിരുത്തിച്ചു.. അല്ല്യിവെങ്കിൽ........ ചരിത്രം മാറുമായിരുന്നു... ഗൾഫ് പണകൊളസ്ട്രോൾ തീർക്കാൻ പണവും കൊണ്ടു പാവങ്ങളെ തേടി നടക്കുന്ന കാലമല്ല ആരുടെയും പ്രേരണ യിലോ പരസ്യത്തിനോ വേണ്ടിയല്ലായിരുന്നു കുഞ്ഞുമ്മയുടെ ഭക്ഷണ വിതരണം. ayal വാസിയായ ഒരു അമുസ്ലിം വീട്ടിൽ അമ്മ മരിച്ച മക്കളോട് കാണിച്ച ഔദാര്യം അത് അനുഭവിച്ച വ്യക്തി തന്നെ പരസ്യമായി വെളിപ്പെടുത്തറുൻഡ്... ആത്മാവിന്റ ഉടമസ്ഥനെ അറിഞ്ഞു ജീവിക്കാൻ ഭാഗ്യം ചെയ്ത മഹതി. പരലോകവിജയം നൽകട്ടെ ആമീൻ
Popular posts from this blog
Comments
Post a Comment