നൂഞ്ഞേരി പള്ളി മന്ന സർക്കാർ ഭൂമിയാക്കാൻ ശ്രമം... ,,,,,,,,,,,................ മമ്മദ് കുട്ടി തങ്ങളെ ഒരു വരുമാനമാക്കാൻ അദ്ദേഹത്തിന്റെ കുടുംബവും നൂഞ്ഞേരി പള്ളിക്കാരും യോജിപ്പിലെത്തിയിട്ടാണ് അദ്ദേഹത്തെ നൂഞ്ഞേരി മന്നയിൽ കബർ അടക്കിയത് എന്ന് പറയപ്പെടുന്നു...... അദ്ദേഹത്തെ തറിച്ചിയിൽ മറവ് ചെയ്യാൻ ആ ണ് കുടുംബത്തിനു ആഗ്രഹം ഉണ്ടായിരുന്നതു എന്നും പറയപ്പെടുന്നു. വഖഫ് സ്വത്തി ൽ ഒരു മകാം കെട്ടാൻ കഴിയില്ല.. അതിന് സ്വത്ത്‌ വഖഫ് അല്ലാത്തതാക്കണം.. അതിനുള്ള മാർഗം അതൊരു സർക്കാർ ഭൂമിയാക്കുകയാണ്.. റവന്യൂ വകുപ്പിൽ അതിനുള്ള പ്രവർത്തനം പള്ളി ഭാരവാഹികൾ മുന്നോട്ട് നീക്കി.. മക്കാം പണി തുടങ്ങി. കല്ലുകളും സിമന്റ് ചാക്കും വന്നിറങ്ങി, തങ്ങളുടെ അനുയായികൾ ആയ കുറെ പണക്കാർ ആയിരുന്നു പണിയുടെ ചെലവ് വഹിച്ചിരുന്നത്. അതിൽ പ്രധാനി കൊണ്ടോട്ടി കാരനായ ഒരു അബു ഹാജി ആയിരുന്നു. വിവരം കുഞ്ഞീക്കാക്ക അറിഞ്ഞു.. ഒരു പകൽ പത്തു മണിക്ക് കാദർ കുട്ടി മുസ്ല്യാർ എളാപ്പയുടെ നേതൃത്വത്തിൽ കുഞ്ഞീക്കാക്കയും കുറച്ചു പേരും മകാം നിർമാണ സ്ഥലത്ത് എത്തി.. പത്തിരുപത് പണിക്കാരും അബുഹാജിയും തറ നിര്മാണത്തിലാണ്.. പണിക്കാരോട് ജോലി നിർത്തി വെക്കാൻ ആവശ്യപ്പെട്ടു.. അബു ഹാജി യോട് പ്രശ്നം പറഞ്ഞു. അദ്ദേഹം പണി നിർത്തി സ്ഥലം വിട്ടു.. ഇക്കാക്ക പൊതുജന ശ്രദ്ധക്ക് വേണ്ടി നോട്ടീസ് അടിചിറക്ക്കി..മകാം എടു ക്കൽ ഹറാം ആണെന്ന് നോട്ടീസിൽ കൂടി ഫത്വ ഇറക്കി .ഹലാൽ ആണ് എന്ന് മറുപടി നോട്ടീസും ഇറങ്ങി. മമ്മദ് കുട്ടി തങ്ങളുടെ പിതാവ് കാദർ മുസ്ലിയാരുടെ സ്വന്തം ജന്മം ആണ് മന്ന എന്ന് വാദിച്ചു നോട്ടീസ്.. വഖഫ് നമ്പർ അടക്കം ഇക്കാക്ക വീണ്ടും നോട്ടീസ് ഇറക്കി.. മകാം പണി തുടരാൻ കഴിയാതെ "മസ് അല "പ്രശ്നം തീർക്കാൻ ഇ കേ അബു ബക്കർ മുസ്ല്യാരെ കൊണ്ട് വന്നു.. നൂഞ്ഞേരി പള്ളി നിറച്ചും പണ്ഡിതൻമാരായ താടിക്കാർ.. പുറത്തെ പള്ളിയിൽ വട്ടമിട്ടു ഇരുന്നു.. അറപ്പള്ളിയുടെ പുറത്തെ ചുമരിന്ന് ചാർന്നു EK ഇരുന്നു നേരെ എതിരെ തൂണിൽ ചാർന്നു കുഞ്ഞീക്കാക്കയും,,,,, മൗവഞ്ചേരി അബ്ദുല്ല മുസ്‌ലിയാർ ഇക്കായ്ക്കക്ക് കിതാബ് റഫർ ചെയ്യാൻ കൂടെ ഇരുന്നു. മെറൂൺ ഫ്രെയിമിൽ കട്ടി ഗ്ലാസ് കണ്ണടയിൽ കൂടി ഇക്കാക്കാനേ E K ഷാർപ്പായി നോക്കിക്കൊണ്ടിരുന്നു. തുഹ്‌ഫയും അൽ ഉമ്മും ഒക്കെ ഓപ്പറേഷൻ ചെയ്യപ്പെട്ടു. അവസാനം, ഇ കേ.. പള്ള ക്കീസ നേരെ യാക്കി എഴുന്നേറ്റു നിന്നു, ഫത്വ പ്രഖ്യാപിക്കാൻ ഉള്ള ഭാവത്തോടെ,,, അപ്പോൾ ഇക്കാക്ക തൊണ്ട അനക്കി കണ്ഠത്തിൽ കഫം കാർപ്പിച്ചു തുപ്പാൻ എഴുന്നേറ്റു.. ഇ കേ പേടിച്ചു പഴയ പോലെ തടയാൻ ആണ് പുറപ്പാട് എന്ന് തെറ്റി ധരിച്ചു, ഇ കെ പറഞ്ഞു "ഞാൻ പഴയ പോലെ അല്ല, ഞാൻ ഇതിൻറെ ദീനി വിധി പോയിട്ട് അയച്ചു തരാം "എന്ന് ഒറ്റ വാക്കിൽ പറഞ്ഞ്ഞിട്ട് ഇരുന്നു.. പക്ഷേ പന്നിയങ്കണ്ടി അബ്ദുക്കന്റെ കാറിൽ ഇരുന്നു വിധി എഴുതി..."മകാം നിർമിക്കൽ ജാ ഇസ് "".. പക്ഷെ ഇക്കാക്ക വഖഫ് ബോർഡ് വഴി കേസ്സ് കൊടുത്തു. കോടതി വിധിച്ചു, മക്കാം നിർമിക്കൽ ഇസ്ലാം നിയമം അനുസരിച്ചു ഹറാം ആണ്......സർക്കാർ ഭൂമിയായി പ്രഖ്യാപിച്ചിരുന്നെങ്കിൽ ഹരിജൻസിനു ശ്മശാനം ആകുമായിരുന്നു.. കയ്യങ്കോട് കാർക്ക് കുപ്പയുടെ കൂടെ ഖബറിൽ കിടക്കാമായിരുന്നു.. ഒരുത്തൻറെയും ഒരു പൈസ പറ്റാതെ ഒരു സംഘടനയുടെയും പിന്തുണയില്ലാതെ, കുഞ്ഞി മൊയ്ദീൻ മുസ്ല്യാർ ഒറ്റക്ക് നാട്ടിലെ മുസ്ലിം കൾ ക്ക് വേണ്ടി ചെയ്ത ഈ സേവനത്തിന്ന് തുല്യം മറ്റെന്തുണ്ട്?? 20 സെന്റ് സ്ഥലതു മക്കാമുണ്ടാക്കാൻ മൂന്നു ഏക്കർ സർക്കാർ ഭൂമിയാക്കാൻ നോക്കിയവർ എങ്ങനെ കുഞ്ഞേദീൻ മുസ്ള്യാർക്ക് പത്തു സെന്റിലെങ്കിലും മകാം ഉണ്ടാകാതിരിക്കാൻ കഴിയും,?? കാലം മറുപടി നൽകും... പെപ്സിക്കെതിരെ കോളക്കെതിരെ, മോഡിക്കെതിരെ പോരാടുന്നവർ, ഈ അനീതിക്ക് മുന്നിൽ പച്ചയായ ശിർക്കിന്ന് മുന്നിൽ കീഴടങ്ങുമ്പോൾ ആണ് കുഞ്ഞി മൊയ്ദീൻ മുസ്‌ലിയാർ എന്തായിരുന്നു എന്ന് മനസ്സിൽ ആവുക. ഒരു വഹാബിക്കും ജമാഅത് കാരനും കഴിയില്ല സുന്നി മഹല്ലിൽ ഒരു മകാം തടയാൻ

Comments

Popular posts from this blog

പണത്തിനു വില കുറയുന്നു :ഗൾഫ് പണം ജന്മിത്വം തുടച്ചു നീക്കി. മൂല ധനത്തിൽ നിന്നുള്ള വരുമാനത്തെ മറികടക്കുന്ന രീതിയിൽ തൊഴിലിൽ നിന്നുള്ള വരുമാനം വർധിച്ചു. ഈ അവസ്ഥ തൊഴിലെടുക്കുന്നവരെ പ്രമത്തരാക്കുകയും തൊഴിൽ ചെയ്യാതെ മൂല ധനവും പിടിച്ചു നിന്നവരെ പെട്ടെന്ന് പാവങ്ങളാക്കുകയും ചെയ്തു... രൂപ, ദിർഹത്തിന്റെ മുമ്പിൽ കടലാസ് കഷ്ണം മാത്രം ആയി.. ദിർഹം കൈവന്നപ്പോൾ മകൻ ഉപ്പയായി... മരുമകൻ കാരണവർ ആയി..തത്വജ്ഞാനികൾ അമ്പരന്നു.. അല്ലാഹു കാലത്തെ അട്ടിമറിച്ചു.. ഒന്നും പഠിക്കാത്ത അറബിക്ക് വേണ്ടി എല്ലാ ടെക്നോളോജിക്കാരും" q" നിന്നു. ടാർജറ്റ് വെച്ച് പ്ലാൻ തയാറാക്കുന്നവർ ഭാഗ്യത്തിലും വിധി യിലും വിശ്വസിക്കേണ്ടി വന്നു. മൂല്യങ്ങൾക്കു രൂപ പോലെ വില ഇടിഞ്ഞു.... അറിവ്, കെട്ടിടങ്ങൾക്കു വഴിമാറി. പ്രകാശ ഗോപുരമായ കുഞ്ഞീക്കാക്ക കോൺഗ്രീറ്റ് ഗോപുരങ്ങളിൽ നിന്നു മാറി നിന്നു.. ദിർഹത്തിന്ന് ഇക്കാക്കയെ വിലക്കെടുക്കാൻ ആയില്ല,മാറ്റത്തിന് മാറ്റ മുണ്ടായില്ലെങ്കിലും ഇക്കാക്ക കാലത്തിനെതിരെ സാക്ഷിയായി

കാലത്തിന്റെ കാലൊച്ചകൾക്കു സാക്ഷിയായ ഒരു ഷെൽഫ് . പൊക്കന്റെ വളപ്പിൽ നിന്നു കൊണ്ട് hവന്നു കയ്യങ്കോട്ട് സൂക്ഷിച്ചത്. രേഖകളും ഫയലുളും ഒരു പാട് ഇതിൽ സൂക്ഷിച്ചു വെച്ചിരിക്കാം. ഇന്ന് വെറും പൊള്ള..

കുഞ്ഞീക്കാക്ക 1991 സെപ്റ്റംബർ 19ന് എന്റെ വീട്ടിന്നു കട്ടില വെച്ചു.. ഡയറി യുടെ അന്നത്തെ പേജ് താഴെ..കോര് വല പോലത്തെ പറമ്പ്, ഇൻസ് അല്ലാത്ത പല ജീവികളും പോകുകയും വരികയും ചെയ്യുന്നതിനാൽ ആരും വാങ്ങാത്ത മുപ്പതു സെൻറ്.... ഉമ്മർ ഹാജി ക്കയും കേളോത് മൊയ്‌ദീൻ ഹാജിക്കയും ചേർന്ന് ഒരു ഹീറോ പെന്നോ മറ്റോ കൊടുത്തു വാങ്ങി. അപ്പോൾ ആണ് ഞാൻ മുണ്ടേരിയിലെത്തുന്നത്.. ഞാൻ ഒരു പതിനഞ്ചു സെന്റ് ചിറക്ക് പകരം അത് വാങ്ങി. പുരക്ക് തറ കെട്ടി. ഇക്കാക്കാന്റെ കൈ കൊണ്ട് കട്ടില സ്ഥാപിച്ചു.. എവിടെ ആണ് ഭൂഗോളത്തിൽ നമുക്ക് താവളം ആവുന്നത് എന്നത് ഭൂമി യിലെ ജീവിത വ്യവസ്ഥയു മായി അല്ലാഹ് ബന്ധപ്പെടുത്തിയിരിക്കുന്നു. നല്ല വീട്, നല്ല അയൽ വാസി, നല്ല ഭാര്യ, ഒരു വാഹനം ഇവയൊക്കെ അപൂർവ മായി മാത്രം ഒത്തു കിട്ടുന്ന ഭാഗ്യങ്ങൾ ആണ്.. അയൽവാസി ശല്യക്കാരനായാൽ തീർന്നു സമാധാനം.... സ്വർഗം ഭൂമിയിൽ ലഭിച്ചവരാണ് നല്ല ഭാര്യയെ കിട്ടുന്നവർ.. നാട്ടിലെ പൗര ത്വത്തിൻറെ ആദ്യ സ്റ്റാറ്റസ് ഒരു വീട് ആണ്. സഞ്ചരിക്കാൻ ഒരു കുതിരയോ ഒട്ടകമോ ഇല്ലെങ്കിൽ നഗ്ന പാദനായി അന്തസ് പോയി പോവും..