Skip to main content
ഇ കെ യുടെ (കു )തന്ത്രം ::മുക്കിലെ പീടികയിൽ കുണ്ഡത്തിൽ മൊയ് ദീൻകാന്റ കട മുകളിൽ ബാൽക്കണിയിൽ വെച്ചു ഇ കെ യുടെ പ്രസംഗം തടഞ്ഞപോൾ ജനക്കൂട്ടത്തെ ഇളക്കി വിടാൻ ഇ കെ ഒരു തന്ത്രം പ്രയോഗിച്ചു നോക്കി. ഈ കുഞ്ഞി മൊയ്‌ദീൻ മുസ്ലിയാരും കൂട്ടരും പ്രസംഗം തടയുന്നത് കൊണ്ട് ഞാൻ നിർത്തി വെക്കുന്നു എന്ന്. സ്വയം ബന്ദി ആക്കപ്പെട്ട വിവരം മൂപ്പർ മനസ്സിലാക്കിയിരുന്നില്ല യഥാർത്ഥ വഹാബികളാണ് കയ്യങ്കോട്ട് ഉള്ളതെന്നും അതിനാൽ സുന്നികൾ ഇളകി വഹബികളെ കൈകാര്യം ചെയ്യട്ടെ എന്നതും മൂപ്പർ കരുതി. പല സ്ഥലത്തും ഇ കെ ഇങ്ങനെ കുഴപ്പം ഉണ്ടാക്കി ഫിത്ന സൃഷ്ടിച്ചിരുന്നു. പക്ഷെ ഇക്കാക്ക വിട്ടില്ല. മാററി പറയിച്ചു. ""ഇവിടെ ഉണ്ടായ കരാറിനെതിരായതിനാൽ പ്രസംഗം നിർത്തുന്നു "എന്ന് പറയേണ്ടി വന്നു അപ്പഴാണ് ഇ കെ മനസ്സിൽ ആക്കുന്നത് തന്നെ കൂട്ടികൊണ്ട് വന്നവർ തന്നെ വഞ്ചിച്ചു എന്നും തന്നെക്കാൾ ബുദ്ധി യുള്ളവരെ ഭൂമിയിൽ പടച്ചവൻ സൃഷ്ടിച്ചിട്ട്ടുണ്ടെന്നും അദ്ദേഹം -ഇ കെ -മഹാൻ ആയിരുന്നു. ക്രിസ്ത്യൻ സുവിശേഷകർ മര്കസുൽ ബിഷാറ സ്ഥാപിച്ചു മലപ്പുറം ജില്ല ഒട്ടാകെ മിഷനറി പ്രവർത്തനം വ്യാപിപ്പിച്ചു. പ്രലോഭനങ്ങളിൽ പാവപ്പെട്ടവർ കുടുങ്ങി. ഇതിന്നു എതിരെ യുദ്ധം ചെയ്ത് അച്ചായൻമാരെ ബൈബിൾ കൊണ്ട് തന്നെ തോൽപിച്ച മഹാ വ്യക്തി.. കാദിയാനികൾ രംഗത് വന്നപ്പോൾ പല പണ്ടിതൻമാരും ശരിയും തെറ്റും തിരിയാതെ ശങ്കിച്ച് നിന്നു.. ഇ കെ രംഗത്ത് വന്നു കാദി യാനികൾ കാഫിർ ആണെന്നു ഇന്ത്യയിൽ ആദ്യം ഫത്വ നൽകിയത് ഇ കെ ആണു. അന്ന് ആ ഫത്വക്ക് അത്ര വിലയുണ്ട്.. ബ്രിട്ടീഷ് കാരുടെ പിന്തുണ കാദിയാനിക്ക് ഉള്ള തിനാൽ ആരും മുന്നോട്ട് വന്നു ഫത്വ നൽകില്ല... ശരീഅത് പ്രശ്നം ഉണടായപ്പോൾ അതിന്നു നേത്വത്വം നൽകി.. ഇബിടെ ഇ കെ യെ കുററം പറയാൻ ഉദ്ദേശം ഇല്ല.. ഇക്കാക്കയെ തകർത്തു അസൂയ തീർക്കാൻ ഇ കെ യെയും നാട്ടുകാർ കരുവാക്കി എ ന്ന് പറഞ്ഞതാണ്. എന്റെ കുറിപ്പ് വായിച്ചു ആരും അദ്ദേഹത്തെ ദുഷിക്കരുത്.
Popular posts from this blog
Comments
Post a Comment