നബി ദിന ഘോഷ യാത്ര : വർണ കൊടികളും പിടിച്ചു ആൺ കുട്ടികളും പെൺകുട്ടികളും നബി വർണ്ണന ഗാനങ്ങൾ ആലപിച്ചു നാട് ചുററും. എന്തിനാണ് ഇന്ന് ജാഥയിൽ നിന്ന് പെൺകുട്ടികളെ വിലക്കുന്നത്? അവർക്കല്ലേ ജാഥയിൽ മുൻഗണന നൽകേണ്ടത്. വലുതായാൽ അവർക്കു ഇതിലൊന്നും പങ്കെടുക്കാൻ അവസരം ലഭി ക്കി ്ലല്ലോ. അവർ സ്കൂളിലും കോളേജിലും പോകുന്നു. യുവജനോത്സവത്തിൽ പങ്കെടുക്കുന്നു. ബസ്സിൽ ഒട്ടിച്ചേർന്നു യാത്ര ചെയ്യുന്നു. അതെ കുട്ടികൾ ഒന്നിച്ചു പഠിക്കുന്ന ആൺ കുട്ടികൾ ആവേശത്തോടെ ജാഥ യിൽ പങ്കെടുത്തു മധുര പലഹാരങ്ങളും ചോക്ലേറ്റ് കളും വാങ്ങി അര്മാദിക്കുമ്പോൾ അടുത്ത പറമ്പിൽ എവിടെയോ നിന്ന് ജാഥ കണ്ണീരോടെ നോക്കേണ്ടി വരുന്നു പെൺകുട്ടികൾക്ക്,,,,,,, :എത്ര വലിയ മുറിവാണ് സമുദായം പെണ്ണായി പോയതിനു അവർക്കു നൽകുന്നത്. സ്ത്രീ കളോടുള്ള ഈ അവഗണന പ്രമേയ മാക്കി മദ്രസയിലെ രണ്ടു പെൺകുട്ടികൾ ചേലേരി മുക്കിൽ സംഘടിപ്പിച്ച നബിദിന സമ്മേളനത്തിൽ ഒരു ഗാനം ആലപിച്ചു..പാടിയ ത് ആ മിനയും (ആലി.. കുറുക്കൻ മമ്മദ് കുട്ടി ക്കന്റെ പെങ്ങൾ,, പിന്നെ kc മമ്മദ് കുട്ടി, കിന്റൽ ന്റെ പെങ്ങളും )""""""""""""""""""""""""""അല്ല മുസ്‌ലിം സോദരാ ഇതെന്തൊരു കഥയാണ്,,,? നമ്മളെ അവഗണിക്കാൻ കാരണമെന്താണ്? !നമ്മളെന്താ നിങ്ങളെപ്പോൽ ഉന്നതരാവണ്ടേ? !!നമ്മളെന്താ നര കുലത്തിൽ പെട്ട വർഗ്ഗമല്ലേ??? അമ്മിയും ചട്ടി യടുപ്പു മാണ് ഞങ്ങൾക്കെന്നും,,,, കമ്മി അതിൽ വന്നു പോയാൽ തല്ലു മാത്രമാണ് "' തുച്ഛമായ സംഗതിക്ക് പോത്തിനെ പോൽ തല്ലി, ട്ടിച്ച തീർക്കും വേണ്ട പിന്നെ ചൊല്ലിടും തലാക്കും ""ഈ ഗാനം ഇവിടെ എഴുതാൻ കാരണം ഇത് പാടിയവർ പോലും മരിച്ചുപോയി അത്ര പഴയ കാലത്ത് ഇക്കാക്ക കാണിച്ച പുരോഗമന മനസ്സ് തുറന്നു കാണിക്കാനാണ്. ഘോഷയാത്രക്ക് കയങ്കോട് പുരയ്ക്കു സ്വീകരണവും ഭക്ഷണവും ഉണ്ടാവുമായിരുന്നു.. അത് കഴിഞ്ഞ് സർവ വിധ ആശയ ങ്ങളും അവതരിപ്പിക്കാനുള്ള വേദി. മുജാഹിദ് മുതൽ യുക്തി വാദി ആശയംവരെ പ്രസങ്ങങ്ങ ളായും ചോദ്യങ്ങളായും അവതരിപ്പിക്കുന്ന വേദി. സാകിർ നായ്ക്കും,, m m അക്ബറും അഹ്‌മദ്‌ ദീദാതും ഇക്കാക്കയ്ക്കു മുന്നിൽ എന്ത്? ഇപ്പോൾ ഓർക്കുമ്പോൾ പോലും രോമാഞ്ചം വരും. ഏത് കാലത്തു , ഏത് നാട്ടിലാണിത് ഇക്കാക്ക നടപ്പിൽ വരുത്തിയത്? അവിടെയാ ണ് ഈ ദീപം ഊതി കെടുത്തിയില്ലെങ്കിൽ ചോറ് നഷട പെടുന്നവർക്ക് ഉറക്കം പോയത്.. അവർ വിശ്രമിച്ചില്ല. പണച്ചാക്കുകളെയും അവർ വഴി ബ്യുറോക്രസിയെയ്യും സ്വാധീനിച്ചു. തുടർന്ന് അടുത്ത എപ്പിസോഡിൽ

Comments

Popular posts from this blog

പണത്തിനു വില കുറയുന്നു :ഗൾഫ് പണം ജന്മിത്വം തുടച്ചു നീക്കി. മൂല ധനത്തിൽ നിന്നുള്ള വരുമാനത്തെ മറികടക്കുന്ന രീതിയിൽ തൊഴിലിൽ നിന്നുള്ള വരുമാനം വർധിച്ചു. ഈ അവസ്ഥ തൊഴിലെടുക്കുന്നവരെ പ്രമത്തരാക്കുകയും തൊഴിൽ ചെയ്യാതെ മൂല ധനവും പിടിച്ചു നിന്നവരെ പെട്ടെന്ന് പാവങ്ങളാക്കുകയും ചെയ്തു... രൂപ, ദിർഹത്തിന്റെ മുമ്പിൽ കടലാസ് കഷ്ണം മാത്രം ആയി.. ദിർഹം കൈവന്നപ്പോൾ മകൻ ഉപ്പയായി... മരുമകൻ കാരണവർ ആയി..തത്വജ്ഞാനികൾ അമ്പരന്നു.. അല്ലാഹു കാലത്തെ അട്ടിമറിച്ചു.. ഒന്നും പഠിക്കാത്ത അറബിക്ക് വേണ്ടി എല്ലാ ടെക്നോളോജിക്കാരും" q" നിന്നു. ടാർജറ്റ് വെച്ച് പ്ലാൻ തയാറാക്കുന്നവർ ഭാഗ്യത്തിലും വിധി യിലും വിശ്വസിക്കേണ്ടി വന്നു. മൂല്യങ്ങൾക്കു രൂപ പോലെ വില ഇടിഞ്ഞു.... അറിവ്, കെട്ടിടങ്ങൾക്കു വഴിമാറി. പ്രകാശ ഗോപുരമായ കുഞ്ഞീക്കാക്ക കോൺഗ്രീറ്റ് ഗോപുരങ്ങളിൽ നിന്നു മാറി നിന്നു.. ദിർഹത്തിന്ന് ഇക്കാക്കയെ വിലക്കെടുക്കാൻ ആയില്ല,മാറ്റത്തിന് മാറ്റ മുണ്ടായില്ലെങ്കിലും ഇക്കാക്ക കാലത്തിനെതിരെ സാക്ഷിയായി

കാലത്തിന്റെ കാലൊച്ചകൾക്കു സാക്ഷിയായ ഒരു ഷെൽഫ് . പൊക്കന്റെ വളപ്പിൽ നിന്നു കൊണ്ട് hവന്നു കയ്യങ്കോട്ട് സൂക്ഷിച്ചത്. രേഖകളും ഫയലുളും ഒരു പാട് ഇതിൽ സൂക്ഷിച്ചു വെച്ചിരിക്കാം. ഇന്ന് വെറും പൊള്ള..

കുഞ്ഞീക്കാക്ക 1991 സെപ്റ്റംബർ 19ന് എന്റെ വീട്ടിന്നു കട്ടില വെച്ചു.. ഡയറി യുടെ അന്നത്തെ പേജ് താഴെ..കോര് വല പോലത്തെ പറമ്പ്, ഇൻസ് അല്ലാത്ത പല ജീവികളും പോകുകയും വരികയും ചെയ്യുന്നതിനാൽ ആരും വാങ്ങാത്ത മുപ്പതു സെൻറ്.... ഉമ്മർ ഹാജി ക്കയും കേളോത് മൊയ്‌ദീൻ ഹാജിക്കയും ചേർന്ന് ഒരു ഹീറോ പെന്നോ മറ്റോ കൊടുത്തു വാങ്ങി. അപ്പോൾ ആണ് ഞാൻ മുണ്ടേരിയിലെത്തുന്നത്.. ഞാൻ ഒരു പതിനഞ്ചു സെന്റ് ചിറക്ക് പകരം അത് വാങ്ങി. പുരക്ക് തറ കെട്ടി. ഇക്കാക്കാന്റെ കൈ കൊണ്ട് കട്ടില സ്ഥാപിച്ചു.. എവിടെ ആണ് ഭൂഗോളത്തിൽ നമുക്ക് താവളം ആവുന്നത് എന്നത് ഭൂമി യിലെ ജീവിത വ്യവസ്ഥയു മായി അല്ലാഹ് ബന്ധപ്പെടുത്തിയിരിക്കുന്നു. നല്ല വീട്, നല്ല അയൽ വാസി, നല്ല ഭാര്യ, ഒരു വാഹനം ഇവയൊക്കെ അപൂർവ മായി മാത്രം ഒത്തു കിട്ടുന്ന ഭാഗ്യങ്ങൾ ആണ്.. അയൽവാസി ശല്യക്കാരനായാൽ തീർന്നു സമാധാനം.... സ്വർഗം ഭൂമിയിൽ ലഭിച്ചവരാണ് നല്ല ഭാര്യയെ കിട്ടുന്നവർ.. നാട്ടിലെ പൗര ത്വത്തിൻറെ ആദ്യ സ്റ്റാറ്റസ് ഒരു വീട് ആണ്. സഞ്ചരിക്കാൻ ഒരു കുതിരയോ ഒട്ടകമോ ഇല്ലെങ്കിൽ നഗ്ന പാദനായി അന്തസ് പോയി പോവും..