Skip to main content
ടൈഗർ ::::::::: :എപ്പോഴും തല താഴ്ത്തി ഭൂമിയിൽ നോക്കി എന്തോ വീണു പോയത് തിരയുന്നത് പോലെ,, പാദം മുമ്പിൽ ഉറപ്പിച്ചു മടമ്പ് അല്പം ഉയർത്തി പുലി നടക്കുംപോലെ ഉള്ള നടത്തം, ആനയുടെ കണ്ണുകൾ, അഗ്നിസ്പുലിംഗങ്ങൾ പ്രവഹിക്കുന്ന നോട്ടം, ഓങ്ങി വെച്ച ബാഹുദ്വയ ങ്ങൾ, പച്ചപ്പട്ട, ഇതായിരുന്നു കാദര്കുട്ടി മുസ്‌ലിയാർ എളപ്പൻറെ ആദ്യകാല ബയോളജി. മൂസ നബിക്ക് ഹാറൂൺ പോലെ കുഞ്ഞി കാക്കക്ക് എളാപ്പ.. എളാപ്പൻറെയും മക്കൾ സൈന്യത്തിൻറെയും പിന്തുണ ഇക്കാക്കയ്ക്കു കാര്യങ്ങളിൽ അപാര ധൈര്യം നൽകിയിട്ടുണ്ട്.. കഠിനാധ്വാനം അദ്ദേഹത്തെ സ്വാശ്രയനാക്കി.. തല കുനിച്ചു നടന്ന അദ്ദേഹം ആരുടെ മുന്നിലും തല കുനിച്ചില്ല. മസ് അല കളുടെ നൂലാ മാലകളിൽ ജീവിതം കളഞ്ഞു കുളി ക്കാതെ, അവനവൻറെ ദൗത്യം നിർവഹിച്ചു.. ഓങ്ങി വെച്ചത് പോലുള്ള കൈകൾ ആളുകൾ ഭയപ്പെട്ടിരുന്നു. എന്റെ അറിവിൽ ആരെയും നൂഞ്ഞേരിയിൽ അടിച്ചിട്ടില്ല. കയ്പാട്ടിൽ വെച്ച് കൊട്ടെഷൻ ടീമിനെ നേരിട്ടതല്ലാതെ. മാണിയൂർ സ്വദേശിയായ അദ്ദേഹം പിണങ്ങലും ഇണങ്ങലും വേഗത്തിൽ ആണ്. ചോര കുടി കുറവാണ്..അല്ല അതിന് നേരം കിട്ടാറില്ല. മാണിയുർ ക്കാർ പൊതുവിൽ തമാശകഥകൾ കൂടുതൽ പറഞ്ഞു ഫലിപ്പിക്കുന്നവർ ആണ്. എളാപ്പയും കുറവല്ല. ഒരിക്കലും കുഞ്ഞീക്കക് മുൻപിൽ ജ്യേഷ്ഠന്മാരോ പുതിയാപ്പിളമാരായ എന്റെ ഉപ്പ യോ എളാപ്പ യോ നടക്കാറില്ല. ഞാൻ ചെറുപ്പതിൽ കൺഫ്യൂഷൻ ആവും ആരാ മൂത്തതെന്ന്?? ഇൽമിനെ ബഹുമാനിച്ചതാണ് എന്ന് പിന്നീട് ഞാൻ മനസ്സിൽ ആക്കി.. വയലുകളിലും പറമ്പുകളിലും അധ്വാനിച്ചു ലിഷർ ടൈം കയ്യങ്കോട്ട് ദർസ് ൽ ഒരു വശത്തു വന്നിരിക്കും. പിന്നെ ചർച്ചകൾ. കയ്യങ്കോട് ഉണ്ടായ എല്ലാ പ്രശ്നങ്ങളിലും മുന്നിലോ തൊട്ട് പിന്നിലോ എളാപ്പ ഉണ്ട്. ആ സാന്നിധ്യതിന്നു അല്ലാഹു magfirath നൽകട്ടെ
Popular posts from this blog
Comments
Post a Comment