Skip to main content
"ആന.........ലെ ഹാജി എവിടെടാ ""മൈക്ക് പിടിച്ചു എടുത്തു അമ്മദ്‌കുട്ടിക്കാക്ക ഗർജ്ജിച്ചു.. കണ്ണൂർ ജില്ലയിലെ സുന്നി സമൂഹം മുഴുവൻ EK അബു ബക്കർ മുസ്ലിയാരുടെ പ്രസംഗം കേൾക്കാൻ ചേലേരി മുക്കിൽ തിങ്ങി കൂടി ഇരിക്കയാണ്. പൂഴി വീണാൽ നിലത്തെത്തുകയില്ല.. kundathil മൊയ് ദീൻകാ പല ചരക്ക് കച്ചവടം നടത്തിയിരുന്ന ഷോപ്പിന് മുകളിൽ വേദി.. താഴെ റോഡിൽ പൊതു ജനങ്ങൾ.. ഇങ്ങനെ വേദി ആക്കാ ൻ പ്രത്യേക കാരണം ഉണ്ടായിരുന്നു.. കയ്യങ്കോട്ട് മദ്രസ യും അതിലെ സിലബസും വഹാബിസമാണെന്ന് വരുത്തി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിൽ പുറത്തീൽ thangaൾമാർ, പാലതുങ്കര തങ്ങൾമാർ, നൂഞ്ഞേരി തങ്ങള്മാര് എന്നിവരൊക്ക ഒത്തു കൂടി അന്നത്തെ വൻ ബിസിനെസ് ടൈക്കൂണായ പന്നിയങ്കണ്ടി അബ്ദുക്കന്റെ നേതൃത്വത്തിൽ, ഇ കെ യെ മുക്കിലെ പള്ളിയിൽ കൊണ്ട് വന്നു മത പ്രസംഗം നടത്താൻ നോട്ടീസടിച്ചു.. പക്ഷെ ആ പരിപാടി എന്റെ ഉപ്പ കാദർ മാഷ് തടഞ്ഞു.. ആാാ പള്ളിയുടെ മുതവല്ലി ഉപ്പ ആയിരുന്നു.. പ്രസംഗദിവസം ഉപ്പ അ വിടെ ഒരു അറിയിപ്പ് പതിച്ചു. നിസ്കാരമല്ലാത്ത ഒരു പരിപാടിയും പള്ളിയിൽ പാടില്ല എന്ന്. ആകെ നൂഞ്ഞേരിക്കാർ നാറി.. അങ്ങനെ ഇക്കാക്കയുമായി ഒരു സന്ധിയുണ്ടാക്കി. ഇ കെ പ്രസംഗിക്കും പക്ഷെ വഹാബി പ്രശ്നം ഉന്നയിക്കില്ല എന്ന്.. അങ്ങനെ വേദിമാററി മൊയ് ദീനിക്കാന്റെ കട മുകളിൽ ഇ കെ സാധാരണ പോലെ ശബ്ദഗാംഭീര്യത്തോടെ തുടങ്ങി. ആമുഖ പ്രാർത്ഥനയിൽ തന്നെ ദുസ്സൂചനയോടെ ഇ കെ പ്രാർത്ഥിച്ചു. "റബ്ബേ ഈ നാടിനെ വഹാബി കളുടെ ഷെറിൽ നിന്നു കാക്കണേ ""ഇത് കേട്ടതും അമ്മദ് കുട്ടിക്കാക്ക മൈക്ക് കയറിപ്പിടിച്ചു.. ജനങ്ങൾ മുഴുവൻ പ്രതികരിച്ചാൽ സീപീക്കാരുടെ പൊടി കാണില്ല. പക്ഷെ വേദി മേലെയും വേദിക്കു ചുററും സീപ്പീക്കാരും നടുക്കു ഇ കെ യും കുടുങ്ങി താഴത്തെ ജനങ്ങൾ പ്രതികരിച്ചാൽ സീപിക്കാർ ഇ കെ യെ കൈ കാര്യം ചെയ്യും.. വല്ലാത്ത അവസ്ഥ. ആയുധങ്ങളുമായി വന്ന ജനങ്ങൾ അസ്തപ്രജ്ഞരായി.. ഇ കെ ഒരു ബന്ദി യെപോലെയായി. ചുററും നിന്നു ആദം കുട്ടിക്കാക്ക, കാദർ കുട്ടി മുസ്‌ലിയാർ എളാപ്പ, അമ്മദ് കുട്ടിക്കാക്ക, കദർക്കാക്ക അന്തൂക്കാക തുടങ്ങിയവരുടെ ഹാലിളക്കം കണ്ടു EK പേടിച്ചു വിറച്ചു. കേരളത്തിൽ ഇ കെ ഇത്തരം ഒരു കെണിയിൽ കുടുങ്ങിയത് ആദ്യമായിരുന്നു. മധ്യസ്‌ഥന്മാർ മുങ്ങി. അപ്പോൾ ആണ് "എവിടെടാ ആന .... ലെ haji"എന്ന ബലിക്കകന്റെ ഗർജനം. ഇ കെ പ്രസംഗം നിർത്തി രക്ഷിക്കണം എന്ന് കുഞ്ഞീക്കാക്കനോട് അപേക്ഷിച്ചു. അങ്ങനെ സിന്ധു മുസ്‌ലിയാർക്കന്റെ നേതൃത്വത്തിൽ മുണ്ടേരിയിലേക്കു ഓടി രക്ഷപ്പെട്ടു. മുണ്ടേരിയിൽ ആരൂംഭാഗം പള്ളിയിൽ ഇ കെ കയ്യൻകോട്ടേക് കാളം തിരിച്ചു വെച്ചു ദീർഘമായി പ്രസംഗിച്ചു അരിശം തീർത്തു
Popular posts from this blog
Comments
Post a Comment