Skip to main content
T aboobakkar sahib, (മൂത്താപ്പ ): രൂപവും ഭാവവും എനിക്ക് കൃത്യമായി അറിയില്ല. സീ പി ഉമ്മർ നെ പോലെ ആണ് എന്ന് തോന്നുന്നു..ചോടത്തിലെ മൂന്നു സഹോദരിമാരിൽ രണ്ടാമത്തെയാളുടെ ഭർത്താവ്. കമാലുദ്ധീനി ക്കാൻറെ പിതാവ്. ബര്മയിലോ മറ്റൊ ആയിരുന്നു. കുഞ്ഞീക്കാകൻറെ ഏററവും ഇഷ്ട്ടപ്പെട്ട പുതിയാപ്പിള. വൈകുന്നേരം നടക്കാൻ ഇറങ്ങിയാൽ കുഞ്ഞീക്കക്ക തട്ട് പറമ്പിൽ കയറിയിട്ടേ വരു.. അത്ര അടുപ്പം.. ടി അബൂബക്കർ സാഹിബ് പ്രസിഡന്റ് ആയപ്പോൾ ആണ് തെക്കീൽ ചിറ മുതൽ കണ്ണോത് നബീസത്താൻറെ പറമ്പ് വരെ റോഡ് ഉണ്ടാക്കിയത്.. അത് അന്ന് ചെയ്തത് വലിയ ഉപകാരം ആയി.. കല്ലും മുള്ളും കാഞ്ഞിര കുററിയും നിറഞ്ഞ കുണ്ടെടയിൽ കൂടി തെക്കീലെ ചൈൽഡ് ശ്മശാനത്തിൽ എത്താൻ ദുരിതം തന്നെയായിരുന്നു. നമ്മുടെ വീട്ടിൽ ഏററവും കൂടുതൽ ബഹുമാനിക്കപ്പെട്ട പുതിയാപ്പളയും മൂത്താപ്പ തന്നെ. നാട്ടിൽ നല്ല സ്വാധീനവും വ്യക്തിത്വവും ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ ചരിത്രം പഠിക്കുമ്പോൾ മനസ്സിൽ ആവുന്നു. മൂത്താപ്പയും കുഞ്ഞീക്കകയും തമ്മിൽ ഇടഞ്ഞു. കുടുംബത്തിലെ വേറെ ആരുമായും വെറുപ്പില്ല.ശത്രുവിൻറെ ശത്രു മിത്രം എന്ന തത്വം ഇക്കാക്കാൻറെ ശത്രുക്കൾ ശരിക്കും ഉപയോഗിച്ച്ചു. അകൽച്ച കൂട്ടാൻ മണ്ണെണ്ണയും തീപ്പെട്ടിയും ഒരു പാട് ചെലവായി. ഇതിനിടയിൽ പഞ്ചായത്ത് ഇലക്ഷന് സ്ഥാനാർത്ഥിയായി മൂത്താപ്പ നോമിനേഷൻ കൊടുത്തു. കുഞ്ഞീകാക്കക്ക് നയതന്ത്രപരമായി പിഴച്ചു. എതിർത്തു തോൽപ്പിക്കാൻ കച്ചകെട്ടി ഇറങ്ങി.. കുഞ്ഞീക്കാക്കാനേ തിരുത്തിക്കാൻ എളുപ്പം അല്ലായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. അത് കൊണ്ടാണ് അനാവശ്യമായ് ഊർജം ഒരു പാട് കളഞ്ഞത്.. നമ്മുടെ പുരക്കെ വോട്ട് പോലും ചോർന്നു മൂത്താപ്പക്ക് പോയി. മൂത്താപ്പ ജയിച്ചു.. വ്യക്തി പരമായ ക്ലാഷ് കുടുംബം ഏറ്റെടുതാണ് എല്ലാവരുമായി ദീർഘകാലം അകലാൻ കാരണമായത്. ഒരു നബിദിന ഘോഷ യാത്രയുടെ സ്വീകരണം കയ്യങ്കോട്ട് പുരക്ക്. കുട്ടികൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ "ഫാത്തിമ മരിച്ചു "എന്ന് വിവരം വന്നു. മൂത്താപ്പൻറെ മൂത്ത മകൾ ആണ് ഫത്തിമ. ആ വിവരം കേട്ട ഉടനെ പരിപാടികൾ നിർത്തി വെച്ച് കാരണവന്മാർ അകാലത്തിൽ മരിച്ച ആ മരുമകൾക്ക് വേണ്ടി കണ്ണീർ ഒഴുക്കി തട്ട് പറമ്പിലേക്ക് ഓടി. അന്തൂക്കാക്കയു ടെയും ഫദ്ലുക്കയുടെയും മമ്മദ്ക്കയുടെയും നയ പരമായ ഇടപെടൽ ആണ് അവരുമായിട്ടുള്ള ശീത സമരം ഇല്ലാതായത്. പിന്നീട് കമാലുദീനിക നമുക്ക് എല്ലാം വിസ തരുകയും ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു. ചില അമളികൾ ഏത് വിദ്വാനും സംഭവിക്കാം..
Popular posts from this blog
Comments
Post a Comment