Skip to main content
എന്റെ ജയിൽ അനുഭവങ്ങൾ :എന്തെങ്കിലും അറിവുണ്ടെങ്കിൽ അത് ഉപകാരപ്പെടും എന്ന് ജയിലിൽ നിന്ന് പോലും അനുഭവപെട്ടു.. ദിവസവും നിശ്ചിത പ്രതികളെ കോടതിയിൽ കൊണ്ട് പോകാൻ ചാർജ് ഷീറ്റ് മായി പോലീസ് റൂഫ്ഓപ്പൺ ജയിലിൻറെ ഗേറ്റ് ലെത്തും. മലയാളികളുടെ പേര് അറബി വായന രൂപ ത്തിൽ ആയിരിക്കും കാർഡിലുണ്ടാവുക. പേര് വിളിച്ചാൽ മനസ്സിൽ ആവില്ല. ചോടത്തിൽ പൊല്പ്പീൽ അറബിയിൽ ശുദാതിൽ ബുലു ബിൽ ആണ്.. ദിവസവും പോലീസ് കാർ പ്രതികളെ തിരഞ്ഞു കൊണ്ടുപോകാൻ കഷ്ടപ്പെടും. പോലീസിനോട് ഞാൻ പറഞ്ഞു കാർഡ് തന്നാൽ ഞാൻ പേര് വായിച്ചു ആളെ തരാം.. പ്രതികൾക്കും പോലീസ്നും അത് സൗകര്യം ആയി. രണ്ടു വശത്തും ഞാൻ ആദരിക്കപ്പെട്ടു. കമ്പിളി രണ്ടെണ്ണം അധികം കിട്ടി. ഒന്ന് വിരിക്കാം ഒന്നു പുതക്കാം. ഒന്ന് തലക്കും. മറ്റു ള്ള വർക്ക് ഒരു പുതപ്പ് മാത്രം. പോലീസ് പ്രതികളുടെ എന്തെങ്കിലും കാര്യം പറയുന്നത് എന്നോട്. പ്രതികൾക്ക് പോലീസിനോട് എന്തെങ്കിലും പറയണം എങ്കിൽ എന്നോട് പറയും. അതിനുള്ള പരിഗണനയും എനിക്ക് കിട്ടി............ കയ് രേഖ ശാസ്ത്രം ഒരു ഫിലിപ്പൈൻ കാരൻ പഠിപ്പിച്ചു തന്നു.. ചെരുപ്പ് അടി മറിച് വെച്ച് കണ്ടാൽ ഫിലിപ്പിനോ ഉടനെ നേരെയാക്കും. ദാരിദ്ര്യം ഉണ്ടാവും പോലും.. അറബികളായ ജയിൽ പുള്ളികൾക്ക് വീട്ടിൽ നിന്ന് കൊണ്ട് വരുന്ന ഭക്ഷണത്തിൻറെ കൂടെ ഇഷ്ടം പോലെ സൈത്തൂൺ കായ് കൊണ്ട് വരും. കായ് തിന്നു കുരു വലിചെറിയുമ്പോൾ പാകിസ്ഥാനികളായ ജയിൽ പുള്ളികൾ ശേഖരിക്കും.. വെള്ളത്തിൽ ഇട്ട് വെച്ചു അത് സിമന്റ് തറയിൽ ഉരസി മിനുസം വരുത്തും. അതിന് സൂചി കൊണ്ട് ദ്വാരം ഉണ്ടാക്കി മനോഹരമായ തസ്ബീഹ് മാല ഉണ്ടാക്കും. സമയം പോക്കിന് കണ്ട വഴി.. ഒരു പാകിസ്താനി കാലി കാർട്ടൂൺ കൊണ്ട് മനോഹമായ പള്ളി മിഹ്‌റാബുണ്ടാക്കി..അതിലാണ് നാം നിസ്കരിച്ചിരുന്നത്. സെൻട്രൽ ജയിലിൽ ആദ്യം കൊണ്ടിടുന്ന റൂമിന് മണിയറ എന്നാണ് മലയാളികൾ കൊടുത്ത പേര്. ഒരു ഇരുട്ട് റൂം കറുത്ത പെയ്ന്റ് അടിച്ചു ഇരുൾ കൂട്ടിയിരിക്കുന്നു. ഡോറിൽ ചെറിയ ഹോൾ. അതിലൂടെ പുറത്തു നോക്കിയാൽ സൂര്യ പ്രകാശം കാണാം.. മങ്ങിയ സീറോ ബൾബ് തരുന്ന പ്രകാശം.. ഞാൻ ഒരു ദിർഹമിൻറെ കോയിൻ എടുത്തു ചുമരിൽ ഉരച് എഴുതി " സി പി കയ്യങ്കോട് ". രണ്ടു ദിവസതിന്നു ശേഷം ഓപ്പൺ ജയിലിലേക്ക് മാറ്റി..
Popular posts from this blog
Comments
Post a Comment