Skip to main content
നൂഞ്ഞേരിപള്ളി അബ്ദുക്കാനേ ഏല്പിക്കുന്നു :അന്ന് കാര്യാപ്, kayyankod, കൊക്കര കുന്നു പള്ളികളിൽ ജുമുഅ ഇല്ലായിരുന്നു. കുഞ്ഞീക്കാക്ക ജുമുഅക്ക് നൂഞ്ഞേരി പള്ളിയിൽ ആയിരുന്നു പങ്കെടുക്കുക.. ഇക്കാക്ക ഫിക് ഹിനും ശറഇന്നും എതിരായ കാര്യങ്ങൾ ഉണ്ടാവുമ്പോൾ ശരിയായ ഇസ്ലാമിക നിയമങ്ങൾ ചൂണ്ടിക്കാട്ടുമായിരുന്നു,"" ഇലാഹി ലസ്തു ലിൽ ഫിർദൗസി അഹ്‌ല,, വലാ അഖ്‌വാ അലാ നാറിൽ ജഹീമി ""ഇത് ഏതോ ത്വരീഖത്തുകാർ നൂഞ്ഞേരിപ്പള്ളിയിൽ നടപ്പിലാക്കി, ജുമുഅ നിസ്കാരം കഴിഞ്ഞു സലാം വീട്ടിയ ഉടനെ ഈ ബൈത് ഉച്ചത്തിൽ ചൊല്ലും, തൽക്കീൻ, കണ്ണോക്ക്, ചാമോത്, മയ്യിത്ത് ഖബറിൽ മലർത്തി വെക്കൽ, മയ്യിത്തിൻറെ കാലോ തലയോ മുന്നിൽ വേണ്ടത്, പെരുന്നാൾ ഖുതുബ മലയാളത്തിലാക്കൽ, ബാതിലായ നികാഹുകൾ, തലാക്ക്, എന്നിങ്ങനെ നാട്ടിൽ ശറഇന്ന് എതിരായി വരുന്നത് ചൂണ്ടി കാട്ടും. നാട്ടിലെ അന്ന് വരെയുള്ള ആചാര ആസ്ഥാന പണ്ഡിതന്മാർക്കും നാട്ടു പ്രമാണിമാർക്കും അലോസരമായി. ശരി സ്വീകരിക്കുന്നതിന് പകരം ഇക്കാക്കയെ സൂത്രത്തിൽ ഒഴിവാക്കാൻ പ്രമാണിമാർ കയ്യങ്കോട്ട് ജുമാ സ്ഥാപിക്കാൻ സഹായം ചെയ്യാം എന്ന് നിർദേശം വെച്ചു. കുഞ്ഞീക്കാക്ക അത് സ്വീകരിച്ചില്ല. അപ്പോൾ പള്ളിയുടെ ഭരണം പന്നിയങ്കണ്ടി അബ്ദുക്ക എന്ന മുതലാളിയെ ഏല്പിച്ചു.. !മമ്മദ് കുട്ടി തങ്ങളുടെ പിന്തുണയോടെ... !! പോലീസും രാഷ്ട്രീയവും സാമ്പത്തിക കഴിവും തങ്ങളുടെ പിന്തുണയും ആയപ്പോൾ പുതിയ ഒരു ഖാദിയെ അബ്ദുക്ക നിയമിച്ചു, പ്രശസ്തനായ പ്രാസംഗികനും "ദാവൂദ് നബി മുർസലല്ല "എന്ന വിവാദ പ്രസ്താവന നടത്തിയ ദേഹവുമായ ഒരു വ്യക്തി ആയിരുന്നു ഖാദി.. ഖാദി നിയമനം അബ്ദുക്ക അല്ല നടത്തേണ്ടത് "ഹല് ല് അഖ്‌ദിൻറെ "അവകാശം ആണു അത് എന്ന് ഇക്കാക്ക വാദിച്ചു. ഉമറാഉം ഉലമാഉം ഉൾപ്പെട്ട സമിതിയാണ് hallu akd. ഈ ഖാദിയാകട്ടെ ഇമാമത്തിന്ന് യോജിക്കാത്ത അക്ഷരപിഴവുകൾ ഫാതിഹയിൽ ഉള്ള ആളുമായത് കൊണ്ട് ഇമാമത്തിന്നും പററുകയില്ല എന്നും ഇക്കാക്ക വാദിച്ചു, ആളുകൾക്ക് ഇക്കാക്ക പറയുന്നതിലെ സത്യം മനസ്സിലായിരുന്നു. ഇമാമത്തിന്നു പകരം ആളെ ആക്കി പ്രശ്നം പരിഹരിച്ചു.. പക്ഷെ ഇക്കക്ക ഖാദിയെയും മാററാൻ നിർബന്ധം പിടിച്ചു. EK എന്ന ശംസുൽ ഉലമ ഫത്വ കൊടുത്തു. ""ഖാദി ആക്കിയവർക്ക് ഖാദി "" ആക്കാത്തവർക്ക് ഖാദി അല്ല "എന്ന്.. ഫത്വക്ക് അടിസ്ഥാനമായി തെളിവ് കൾ ഇല്ലാതെ അബ്ദുക്കൻറെ കാറിൽ ഫത്വ പിറന്നു.. കുറെ കാലം ഇക്കാക്ക മാലോട്ട് പള്ളിയിലായിരുന്നു ജുമഅക്ക് പോയിരുന്നത്. ഇതാണ് നൂഞ്ഞേരി യിലെ ഖാദി പ്രശ്നം..
Popular posts from this blog
Comments
Post a Comment