ഫസ്ലുക്ക :മാതാപിതാക്കളുടെയും കാരണവന്മാരുടെയും കണ്ണിലുണ്ണിയും കണ്ണീരും ആയിരുന്നു എന്റെ പ്രിയ സഹോദരൻ.. തന്റെ യൗവനത്തിൽ കയ്യങ്കോട്ടെ സെലിബ്രിറ്റി.. കൊഴുത്ത ബാഗ്ഗി ബോഡിയും അതിനൊത്ത സൗന്ദര്യവും ഉണ്ടായിരുന്നു ഫസലു ക്കാക്ക്.. സമ്പന്ന കുടുംബത്തിലെ ആദ്യ മരുമകന്റെ എല്ലാ വാത്സല്യവും കിട്ടി. ഒരു അങ്കിളിന്റെ തോളിൽ നിന്നു അടുത്ത അങ്കിളിന്റെ തോളിൽ ചാടി നിലം തൊടാതെ വളർന്നു.. ആ വാത്സല്യം ദോഷമാണ് മൂപ്പർക്കു വരുത്തി വെച്ചത്. എന്ത് കുരുത്തക്കെട് കളിച്ചാലും നാട്ടുകാർ കുടുമ്പത്തെ പേടിച്ചു ഒഴിവാക്കി.. ആകാര സൗഷ്ടവവും ബുദ്ധിവൈഭവും സ്വന്തം ജൈവിക വികാസത്തിന്ന് ഉപയോഗിക്കാൻ അദ്ദേഹത്തിന്ന് ആയില്ല. അങ്ങനെ അലസമായ ഒരു സന്ധ്യയിൽ,, നൂഞ്ഞേരി മദ്രസയിൽ വ അ ള് പരമ്പര..ചുറ്റ് വട്ടത്തെവിടെയോ ഇക്ക.. . അന്ന് നൂഞ്ഞേരിയിൽ ആരോഗ്യവും ധൈര്യവും ഉള്ള കൂട്ടരായിരുന്നു അറക്കൽ പാർട്ടി.. അറക്കൽ ഇബ്രാഹിംക്ക ഇക്കനോട് ബീഡിക്ക് തീ ചോദിച്ചു. ഒരു കുഴപ്പത്തിന്റെ തുടക്കമായിരുന്നു ആ, തീ... ഉന്തും തള്ളുമായി, ഇക്ക ഒററ ചവിട്ട്നു ഇബ്രാഹിം ക്കാനെ വേലിയും പൊളിച്ചു വെള്ളേരി കുണ്ടിലേക്ക് ഇട്ടു. ഇത് കണ്ട അറക്കൽ പാർട്ടി കാദർക്ക, മൊയ് ദീൻകാ, വടക്കേ മൊട്ടക്കെ അബുബക്കർക്കയോ മറ്റൊ തുടങ്ങി അഞ്ചു പത്തു പേര് ഇബ്രാഹിംക്കാൻറെ കൂടെ ചേർന്നു ഇക്കാനെ വളഞ്ഞു. ഇക്ക എങ്ങനെയോ ഓടി രക്ഷപ്പെട്ടു. ഈ പ്രശ്നം സീപീക്കാരുടെ അഭിമാനത്തിനെററ വലിയ അടിയായിരുന്നു.. പകരം വീട്ടാതെ ജീവിച്ചിട്ട് കാര്യം ഇല്ല. യോഗം ചേർന്ന് കാദർ കുട്ടി മുസ്ല്യാർ എളാപ്പ പ്രഖ്യാപിച്ചു തിരിച്ചടി..... ബദർ... അന്തൂക്കാക്ക ഷെഡ്‌ഡി കെട്ടി എണ്ണ തേച്ചു, കാദർക്കാക ഓർ മാത്രം കയ്യങ്കോട്ട് കണ്ടുപിടിച്ച ഫാഷൻ സ്‌ലീവ്‌ലെസ്സ് ഇട്ട്, ഫ്രീറെസ്ലിങ് മോഡൽ അരപ്പട്ട കെട്ടി നീളം കൂടിയ ടോർച്ചുമെടുത്,, എളാപ്പ കുറുവടിയുമെടുത്ത് ഫസ്ലുക്കാനേ മുന്നിൽ ക്യാപ്റ്റൻ ആക്കി നെഞ്ച് വിരിച് അവർ വഅ ള് സ്തലത്തേക്ക് ഒരു പോക്കുണ്ട്.. കാണേണ്ട രംഗം. പക്ഷെ ചാരന്മാർ വിവരം അറക്കൽ പാർട്ടിക്കു എത്തിച്ചിരുന്നു. നാട് വിട്ടോടി.. കുറെ ദിവസം ഒളിവിൽ കഴിഞ്ഞു. അന്ന് കുഞ്ഞേക്കാക്കക്ക് മുക്കിൽ കോർണർ പീടികയിൽ തുണി കച്ചവടം ഉണ്ടായിരുന്നു.. അവിടെ ദൂതന്മാരെ അയച്ചു മാപ്പ് പറഞ് വിഷയം മധ്യസ്ഥമാക്കി. പിന്നീട് ഫദ്ല്ക്കയും അറക്കൽ പാർട്ടിയും നല്ല ഫ്രനട്സ് ആയി മാറി.. ഒരു പാട് കഴിവുള്ള, വക്കീലോ, എസ് ഐയോ ആവേണ്ട ഒരു വ്യക്തിത്വത്തിനുടമയാണ് ഫസ്ലുക്ക.. സാമ്പത്തിക സുരക്ഷിതത്വം എല്ലാ ഇ സ്സത്തിന്റെയും ആണിക്കല്ലാണ്. എങ്കിലും മൂപ്പർ എല്ലാ വേദിയിലും ബഹുമാനിക്കപ്പെട്ടു.. "അടുത്തത് ബാലൻ കേസ് "

Comments

Popular posts from this blog

പണത്തിനു വില കുറയുന്നു :ഗൾഫ് പണം ജന്മിത്വം തുടച്ചു നീക്കി. മൂല ധനത്തിൽ നിന്നുള്ള വരുമാനത്തെ മറികടക്കുന്ന രീതിയിൽ തൊഴിലിൽ നിന്നുള്ള വരുമാനം വർധിച്ചു. ഈ അവസ്ഥ തൊഴിലെടുക്കുന്നവരെ പ്രമത്തരാക്കുകയും തൊഴിൽ ചെയ്യാതെ മൂല ധനവും പിടിച്ചു നിന്നവരെ പെട്ടെന്ന് പാവങ്ങളാക്കുകയും ചെയ്തു... രൂപ, ദിർഹത്തിന്റെ മുമ്പിൽ കടലാസ് കഷ്ണം മാത്രം ആയി.. ദിർഹം കൈവന്നപ്പോൾ മകൻ ഉപ്പയായി... മരുമകൻ കാരണവർ ആയി..തത്വജ്ഞാനികൾ അമ്പരന്നു.. അല്ലാഹു കാലത്തെ അട്ടിമറിച്ചു.. ഒന്നും പഠിക്കാത്ത അറബിക്ക് വേണ്ടി എല്ലാ ടെക്നോളോജിക്കാരും" q" നിന്നു. ടാർജറ്റ് വെച്ച് പ്ലാൻ തയാറാക്കുന്നവർ ഭാഗ്യത്തിലും വിധി യിലും വിശ്വസിക്കേണ്ടി വന്നു. മൂല്യങ്ങൾക്കു രൂപ പോലെ വില ഇടിഞ്ഞു.... അറിവ്, കെട്ടിടങ്ങൾക്കു വഴിമാറി. പ്രകാശ ഗോപുരമായ കുഞ്ഞീക്കാക്ക കോൺഗ്രീറ്റ് ഗോപുരങ്ങളിൽ നിന്നു മാറി നിന്നു.. ദിർഹത്തിന്ന് ഇക്കാക്കയെ വിലക്കെടുക്കാൻ ആയില്ല,മാറ്റത്തിന് മാറ്റ മുണ്ടായില്ലെങ്കിലും ഇക്കാക്ക കാലത്തിനെതിരെ സാക്ഷിയായി

കാലത്തിന്റെ കാലൊച്ചകൾക്കു സാക്ഷിയായ ഒരു ഷെൽഫ് . പൊക്കന്റെ വളപ്പിൽ നിന്നു കൊണ്ട് hവന്നു കയ്യങ്കോട്ട് സൂക്ഷിച്ചത്. രേഖകളും ഫയലുളും ഒരു പാട് ഇതിൽ സൂക്ഷിച്ചു വെച്ചിരിക്കാം. ഇന്ന് വെറും പൊള്ള..

കുഞ്ഞീക്കാക്ക 1991 സെപ്റ്റംബർ 19ന് എന്റെ വീട്ടിന്നു കട്ടില വെച്ചു.. ഡയറി യുടെ അന്നത്തെ പേജ് താഴെ..കോര് വല പോലത്തെ പറമ്പ്, ഇൻസ് അല്ലാത്ത പല ജീവികളും പോകുകയും വരികയും ചെയ്യുന്നതിനാൽ ആരും വാങ്ങാത്ത മുപ്പതു സെൻറ്.... ഉമ്മർ ഹാജി ക്കയും കേളോത് മൊയ്‌ദീൻ ഹാജിക്കയും ചേർന്ന് ഒരു ഹീറോ പെന്നോ മറ്റോ കൊടുത്തു വാങ്ങി. അപ്പോൾ ആണ് ഞാൻ മുണ്ടേരിയിലെത്തുന്നത്.. ഞാൻ ഒരു പതിനഞ്ചു സെന്റ് ചിറക്ക് പകരം അത് വാങ്ങി. പുരക്ക് തറ കെട്ടി. ഇക്കാക്കാന്റെ കൈ കൊണ്ട് കട്ടില സ്ഥാപിച്ചു.. എവിടെ ആണ് ഭൂഗോളത്തിൽ നമുക്ക് താവളം ആവുന്നത് എന്നത് ഭൂമി യിലെ ജീവിത വ്യവസ്ഥയു മായി അല്ലാഹ് ബന്ധപ്പെടുത്തിയിരിക്കുന്നു. നല്ല വീട്, നല്ല അയൽ വാസി, നല്ല ഭാര്യ, ഒരു വാഹനം ഇവയൊക്കെ അപൂർവ മായി മാത്രം ഒത്തു കിട്ടുന്ന ഭാഗ്യങ്ങൾ ആണ്.. അയൽവാസി ശല്യക്കാരനായാൽ തീർന്നു സമാധാനം.... സ്വർഗം ഭൂമിയിൽ ലഭിച്ചവരാണ് നല്ല ഭാര്യയെ കിട്ടുന്നവർ.. നാട്ടിലെ പൗര ത്വത്തിൻറെ ആദ്യ സ്റ്റാറ്റസ് ഒരു വീട് ആണ്. സഞ്ചരിക്കാൻ ഒരു കുതിരയോ ഒട്ടകമോ ഇല്ലെങ്കിൽ നഗ്ന പാദനായി അന്തസ് പോയി പോവും..