മാണിയൂർ അബ്ദുള്ള മുസ്‌ലിയാർ :ഇപ്പോഴത്തെ മാണിയൂർ അഹ്‌മദ്‌ മുസ്ലിയാരുടെ പിതാവ്... കയൻകോഡ് മദ്രസ യിലെ മുഅല്ലിമായിരുന്നു. വളരെ സമർത്ഥനും, നവീന ചിന്തകളിൽ തല്പരനും ആയിരുന്നുഅന്ന്.. ഇക്കാക്കക്ക് വഹാബി പേർ ചാർത്തി കിട്ടുന്നതിൽ മദ്രസയിൽ ഇദ്ദേഹം കൊണ്ടു വന്ന ചില പരിഷ്‌കാരങ്ങൾ കാരണം ആയതായി പറഞ്ഞു കേൾക്കാൻ ഇടയായി. സുല്ലമുദീൻ എന്ന അമലിയത് പുസ്തകം ഇദ്ദേഹം നടപ്പിൽ വരുത്തിയതാണ് പോലും.... പിന്നീട് കുഞ്ഞീ കാക്കാ ക്ക് പാലത്തുങ്കര തങ്ങളുടെ മരുമകളെ വിവാഹ അന്വേഷണം ഏർപ്പാടാക്കിയതിൽ ഇദ്ദേഹം ആണ് പ്രവർത്തിച്ചത്. ആ വിവാഹം മുടങ്ങിയ പ്പോൾ അടി കിട്ടാതെ ഇദ്ദേഹത്തെ രക്ഷ പ്പെടുത്തിയത് കാദർ കുട്ടി മുസ്‌ലിയാർ എളാപ്പ യാണ്. പിന്നീട് ഇദ്ദേഹം നൂഞ്ഞേരി വന്നിട്ടില്ല പോലും..ഇക്കാക്കാന്റെ ജീവിതത്തിൽ ചില പ്രധാന മാറ്റങ്ങൾക്ക് ഇദ്ദേഹം വഹിച്ച പങ്ക് വളരെ വലുത് ആണ്. കുറച്ചു കാലമേ തമ്മിൽ ബന്ധ പ്പെട്ടിട്ടുള്ളു എങ്കിലും ഇക്കാക്കാൻറെ ജീവിതം താറു മാറാക്കുന്നതിൽ അബ്ദുല്ല മുസ്ലിയാർ കാരണക്കാരൻ ആയിട്ടുണ്ട്. രണ്ടു പേർക്കും സ്വർഗം ലഭിക്കട്ടെ ആമീൻ

Comments

Popular posts from this blog

പണത്തിനു വില കുറയുന്നു :ഗൾഫ് പണം ജന്മിത്വം തുടച്ചു നീക്കി. മൂല ധനത്തിൽ നിന്നുള്ള വരുമാനത്തെ മറികടക്കുന്ന രീതിയിൽ തൊഴിലിൽ നിന്നുള്ള വരുമാനം വർധിച്ചു. ഈ അവസ്ഥ തൊഴിലെടുക്കുന്നവരെ പ്രമത്തരാക്കുകയും തൊഴിൽ ചെയ്യാതെ മൂല ധനവും പിടിച്ചു നിന്നവരെ പെട്ടെന്ന് പാവങ്ങളാക്കുകയും ചെയ്തു... രൂപ, ദിർഹത്തിന്റെ മുമ്പിൽ കടലാസ് കഷ്ണം മാത്രം ആയി.. ദിർഹം കൈവന്നപ്പോൾ മകൻ ഉപ്പയായി... മരുമകൻ കാരണവർ ആയി..തത്വജ്ഞാനികൾ അമ്പരന്നു.. അല്ലാഹു കാലത്തെ അട്ടിമറിച്ചു.. ഒന്നും പഠിക്കാത്ത അറബിക്ക് വേണ്ടി എല്ലാ ടെക്നോളോജിക്കാരും" q" നിന്നു. ടാർജറ്റ് വെച്ച് പ്ലാൻ തയാറാക്കുന്നവർ ഭാഗ്യത്തിലും വിധി യിലും വിശ്വസിക്കേണ്ടി വന്നു. മൂല്യങ്ങൾക്കു രൂപ പോലെ വില ഇടിഞ്ഞു.... അറിവ്, കെട്ടിടങ്ങൾക്കു വഴിമാറി. പ്രകാശ ഗോപുരമായ കുഞ്ഞീക്കാക്ക കോൺഗ്രീറ്റ് ഗോപുരങ്ങളിൽ നിന്നു മാറി നിന്നു.. ദിർഹത്തിന്ന് ഇക്കാക്കയെ വിലക്കെടുക്കാൻ ആയില്ല,മാറ്റത്തിന് മാറ്റ മുണ്ടായില്ലെങ്കിലും ഇക്കാക്ക കാലത്തിനെതിരെ സാക്ഷിയായി

കാലത്തിന്റെ കാലൊച്ചകൾക്കു സാക്ഷിയായ ഒരു ഷെൽഫ് . പൊക്കന്റെ വളപ്പിൽ നിന്നു കൊണ്ട് hവന്നു കയ്യങ്കോട്ട് സൂക്ഷിച്ചത്. രേഖകളും ഫയലുളും ഒരു പാട് ഇതിൽ സൂക്ഷിച്ചു വെച്ചിരിക്കാം. ഇന്ന് വെറും പൊള്ള..

കുഞ്ഞീക്കാക്ക 1991 സെപ്റ്റംബർ 19ന് എന്റെ വീട്ടിന്നു കട്ടില വെച്ചു.. ഡയറി യുടെ അന്നത്തെ പേജ് താഴെ..കോര് വല പോലത്തെ പറമ്പ്, ഇൻസ് അല്ലാത്ത പല ജീവികളും പോകുകയും വരികയും ചെയ്യുന്നതിനാൽ ആരും വാങ്ങാത്ത മുപ്പതു സെൻറ്.... ഉമ്മർ ഹാജി ക്കയും കേളോത് മൊയ്‌ദീൻ ഹാജിക്കയും ചേർന്ന് ഒരു ഹീറോ പെന്നോ മറ്റോ കൊടുത്തു വാങ്ങി. അപ്പോൾ ആണ് ഞാൻ മുണ്ടേരിയിലെത്തുന്നത്.. ഞാൻ ഒരു പതിനഞ്ചു സെന്റ് ചിറക്ക് പകരം അത് വാങ്ങി. പുരക്ക് തറ കെട്ടി. ഇക്കാക്കാന്റെ കൈ കൊണ്ട് കട്ടില സ്ഥാപിച്ചു.. എവിടെ ആണ് ഭൂഗോളത്തിൽ നമുക്ക് താവളം ആവുന്നത് എന്നത് ഭൂമി യിലെ ജീവിത വ്യവസ്ഥയു മായി അല്ലാഹ് ബന്ധപ്പെടുത്തിയിരിക്കുന്നു. നല്ല വീട്, നല്ല അയൽ വാസി, നല്ല ഭാര്യ, ഒരു വാഹനം ഇവയൊക്കെ അപൂർവ മായി മാത്രം ഒത്തു കിട്ടുന്ന ഭാഗ്യങ്ങൾ ആണ്.. അയൽവാസി ശല്യക്കാരനായാൽ തീർന്നു സമാധാനം.... സ്വർഗം ഭൂമിയിൽ ലഭിച്ചവരാണ് നല്ല ഭാര്യയെ കിട്ടുന്നവർ.. നാട്ടിലെ പൗര ത്വത്തിൻറെ ആദ്യ സ്റ്റാറ്റസ് ഒരു വീട് ആണ്. സഞ്ചരിക്കാൻ ഒരു കുതിരയോ ഒട്ടകമോ ഇല്ലെങ്കിൽ നഗ്ന പാദനായി അന്തസ് പോയി പോവും..