Skip to main content
ബീവി അസൂറാ ::അൻസാറുൽ മസാകീൻ എന്നൊരു സംഘടന നാട്ടിലെ ചെറുപ്പക്കാർ ചേർന്ന് രൂപീകരിച്ചു, ഇന്നത്തെ പോലെ കയ്യിൽ മൊബൈലും, വീട്ടിൽ ടീവി യും സിനിമയും ഉള്ള കാലമല്ല, ടി പി ശാദുലി, കടോത് andraman മുൻഷി, ഫസ്ലുക്ക മമ്മദ്ക്ക, സി എച് മുഹമ്മദ് കുട്ടി, ഒ എ കേ തുടങ്ങി ഒരു വിഭാഗം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ.. അവർ സംഘടനക്ക് പണം സമാഹരിക്കാൻ MA asees ൻറെ കഥ പ്രസംഗം വെക്കാൻ തീരുമാനിച്ചു. നോടീസ് അടിച്ചു.. ഇന്നത്തെ പോലെ കയ്യിൽ മൊബൈലും, വീട്ടിൽ ടീവി യും സിനിമയും ഉള്ള കാലമല്ല. R.അബ്ദുൽ കാദർ മുസ്ലിയാർക്ക നാട്ടിലെ ഒരു പ്രശ്നത്തിൽ മത നിയമം പറഞ്ഞു രംഗത്ത് വരാൻ നടത്തിയ ആദ്യ ശ്രമം. സംഗീത മില്ലാത്ത മാത്രമേ കഥ പ്രസംഗം മാത്രമേ പാടുള്ളു എന്ന് നൂഞ്ഞേരി പള്ളിയിൽ നിന്ന് ജുമുഅക്ക് ശേഷം R.musliar വയള് പറഞ്ഞു . യാഥാസ്ഥിതി കർ കഥപ്രസംഗം തടസപെടുത്താൻ പ്രചരണം തുടങ്ങി. നാട്ടിൽ കഥ പ്രസംഗത്തിലെ ഹറാം ഹലാൽ ചർച്ചയായി. വിഷയം അടുത്ത മഹല്ല് കളിലും viral ആയി. ആദ്യമായാണ് അങ്ങനെ യൊരു പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാം മുസ്ലിയാന്മാരും ഹറാം ഫത്വ ഇറക്കി.. ഈ സാഹചര്യത്തിൽ എവിടെ എങ്ങനെ പ്രസംഗവേദി കെട്ടും എന്ന് ബേജാർ ആയി.. സംഗീതം ഹറാം തന്നെ. ഇതെങ്ങനെ ഖിയാസാക്കും?? പ്രശ്നം കുഞ്ഞീക്കയ്ക്ക് മുന്നിൽ എത്തി. കോശോന്റെ വളപ്പിൽ സ്റ്റേജിന് സൗകര്യം അനുവദിക്കുകയും. നാട്ടിലെ മുതലാളിമാരുടെ വീട്ടിലെ റേഡിയോ ആദ്യം വലിച്ചെറിയുകയാണ് വേണ്ടത് എന്നും മൂപ്പരുടെ ഗവേഷണം.. അതെ സമയം മൂപ്പർ സംഗീതത്തിന് എതിരുമാണ്..അങ്ങനെ മുക്കിൽ ബസാറിൽ m a asees ആദ്യമായ് മ്യൂസിക്കോട് കൂടി beevi asoora കഥ പറഞ്ഞു. ഇന്നാലോചിക്കുമ്പോൾ ചിരി വരുന്നു. ഹറാം എത്ര വേഗം നമ്മുടെ കയ്യിൽ എത്തി ..
Popular posts from this blog
Comments
Post a Comment