ഖുതുബി വന്നിട്ടെന്തായി? വാർത്താ മാധ്യമങ്ങളും ചാനലുകളും ഇല്ലാത്ത കാലം..!!!,, ഉണ്ടായിരുന്നു എങ്കിൽ നൂഞ്ഞേരി ബ്രേക്കിംഗ് ന്യൂസിൽ നിരന്തരം നിറയുമായിരുന്നു..കാമറകളുടെ ഫ്ലാഷ് കൾ നൂഞ്ഞേരിയെ ഒപ്പിയെടുക്കാൻ മത്സരിക്കുമായിരുന്നു. സുന്നി കേരളത്തിന്റെ വിഗ്രഹങ്ങൾ ആയിരുന്ന ഖുത്ബി മുഹമ്മദ്‌ മുസ്‌ലിയാർ, മുസ്‌ലിം പണ്ഡിത കേരളം പേര് കേൾക്കു മ്പോൾ തന്നെ മുട്ട് വിറച്ചു പോവുന്ന ശംസുൽ ഉലമ EK, അന്നത്തെ സംവാദവേദിയിലെ സിംഹം പതി abdulkadar, സമസ്ത പ്രസിഡണ്ട്‌ അബ്ദുൽ ബാരി..തുടങ്ങിയവർ... നൂഞ്ഞേരിയിലേക്കു വന്നു ഇവർക്കപ്പുറം മസ്അല കളുടെ ഇഴകീറി ഫത്വ നൽകാൻ കെൽപ്പുള്ള പണ്ഡിതന്മാർ ഇന്നും കേരളത്തിൽ ഇല്ല. ഇത്ര വലിയ താരങ്ങളെ തന്നെ ഇറക്കാൻ നൂഞ്ഞേരിക്കാർക്ക് എന്താണ് പ്രകോപനം?? ചിന്തിക്കേണ്ട വിഷയമാണ്.. നൂഞ്ഞേരി യിലെ നാടൻ ചർച്ചകളിൽ നിന്ന് മഞ്ചയും ചെമ്മീനും, കാലിയും കോഴിയും പോയി.. ഇബ്നു ഹജറും, നവവിയും, കിതാബുൽ ഉമ്മും, നികാഹും, മിസ്കാലും മഹ്റും, ഹലാലും ഹറാമും കടന്നു വന്നു. ദിവസവും ഇറങ്ങുന്ന നോടീസ് വീടുകളിലും കട വരാന്തയിലും ചർച്ചയായി. അടുത്ത പ്രദേശങ്ങളിലെ (മുണ്ടേരി, പാലത്തുങ്കര, നിടുവാട്ട്, കണ്ണാടി പറമ്പ, കമ്പിൽ., നാറാത്ത്, )ജനങ്ങളും എന്താണ് നൂഞ്ഞേരി യിലെന്ന ആകാംക്ഷയിലായി. ബനു നളീറും ഖുറൈഷികളും ഒററക്കെട്ടായി. കയ്യങ്കോട് വഹാബികൾ പൊട്ടിപ്പുറപ്പെട്ടതായി കിംവദന്തികൾ പ്രചരിപ്പിക്കപ്പെട്ടു. കിട്ടാവുന്ന പരമാവധി ആയുധങ്ങൾ ശേഖരിക്ക പ്പെട്ടു. അതിന്റെ ഫലമാണ് അന്നത്തെ ലോക താരങ്ങൾ തന്നെ ഇക്കാക്കക്കു എതിരെ നൂഞ്ഞേരിയിൽ അവതരിക്കപ്പെട്ടത്. വഹാബിയാണെന്ന് തെളിയിക്കൽ ഓർത്തഡോക്സിയുടെ ബാധ്യതയായി. അതിന് പ്രധാനമായും അവരുപയോഗിച്ചത് കയ്യങ്കോട് മദ്രസയിൽ പഠിപ്പിച്ചിരുന്ന അമലിയ്യാത്തിലെ ചില പാഠങ്ങൾ ആയിരുന്നു. സുല്ലmuddenഎന്ന തനി സുന്നി എഴുതിയ ബുക്കിൽ ബാങ്കിന്റെ ദുആ യിൽ warzuknaa ഷഫാathahu എന്ന വേർഡ് ഇല്ല എന്ന തായിരുന്നു പ്രധാന ആരോപണം. യഥാർത്ഥത്തിൽ സുന്നി തന്നെ ആയ പറവണ്ണ മൊയ്‌ദീൻ കുട്ടി മുസ്‌ലിയാർ ആണു ആ ബുക്ക്‌ രചിച്ചത്. സമസ്തക്കും അവരുടെതായ പാഠ പുസ്തകം ഉണ്ടായിരുന്നു. ആ ബുക്ക്‌ കയങ്കോട്ട്ട് പഠിപ്പിച്ചിരുന്നില്ല. സമസ്ത യുടെ ദുആ യിൽ വർസുക്നാ ഷഫാathahu കൊടുത്തിട്ടുണ്ട്. (ഗൾ ഫ് രാജ്യങ്ങളിലെ tel -വിഷനിൽ കാണിക്കുന്ന ദുആയിൽ വർസൂഖ്‌നാ ഇല്ല ). അങ്ങനെ ഇരിക്കെ പ്രായ പൂർത്തിയെത്താത്ത പെൺകുട്ടികളേ മദ്‌ഹബ്‌ മാററി ഹലാൽ അല്ലാത്ത നിലക്ക് അന്നത്തെ സമൂഹത്തിലെ പ്രധാന പണ്ഡിതൻ വിവാഹം ചെയ്തു കൊടുത്തു. ഈ വിവാഹങ്ങൾ valid അല്ലെന്നും കുട്ടികൾ ജനിച്ചാൽ ഹറാം കുട്ടികളായിരിക്കുമെന്നും ഇക്കാക്ക വാദിച്ചു. ഓർത്തഡോക്സ് കളുടെ ഉറക്കം കെട്ടു. ഫത്വ കൾക്ക് പരക്കം പാഞ്ഞൂ. പലരും പല ഫത്വ കളും ഇറക്കി നോക്കി നോട്ടീസ് ആയും ഫത്വ ഇറങ്ങി. ഇക്കാക്കാഎന്ന വിന്ധ്യനു മുന്നിൽ എല്ലാം ചീററി പോയി. അങ്ങനെയാണ് ഖുതുബിയുടെ വരവ്. ഹുദൈബിയ സന്ധി ഉണ്ടായി. ഖുത്ബിയുടെ വിധി അറിയാൻ ജനക്കൂട്ടം കയ്യൻകോട്ടേക്ക് പ്രവാഹം ആയി ഒഴുകി. കാട്ടാമ്പള്ളി പാലം ഇല്ല. ഖുതുബി കക്കാട് പുഴയിലൂടെ തോണിയിൽ കല്ലരുക്ക് വന്നിറങ്ങി. മദീനക്കാർ നബിയെ സ്വീകരിച്ച പോലെ ഖുതുബിയെ ജനങ്ങൾ "thala al badru alaina, minsaniyathil vidaa "ചൊല്ലി വരവേറ്റ്.. ആള്കൾ ശ്വാസം പിടിച്ചു കാത്തിരുന്നു., ഒരു വശത്തു കുഞ്ഞീക്കാക്ക മാത്രം. മറു വശത്തു അടുത്ത നാടുകളിലെയും നൂഞ്ഞേരിയിലെയും പണ്ഡിതൻമാരും സമ്മർദ്ദ ശക്തിയായി ജനക്കൂട്ടവും. കൂക്കി ആർത്തു ചിരട്ട മുട്ടി നാട് കടത്താൻ പൊതുജനം കാത്തു നിന്നു. പള്ളിക്കകത്ത് ചർച്ച തുടങ്ങി.അറബി ഭാഷ മററ് ഭാഷ പോലെ അല്ല. അർത്ഥം അറിയുന്നവനെ വായിക്കാൻ കഴിയു. ഇംഗ്ലീഷ്. മലയാളം ഭാഷ കൾ അർത്ഥം അറിയാത്ത വർക്കും വായിക്കാൻ കഴിയും. ഖുർആൻ വായിക്കുന്നത് ഹര്കത് ഉള്ളത് കൊണ്ടാണ്. ഭാഷയുടെ ഈ പ്രത്യേകത കൊണ്ട് ഇബാറത് വായിക്കുമ്പോൾ തന്നെ പണ്ഡിതനെ പണ്ഡിതൻമാർ തിരിച്ചു അറിയുന്നു. വര്ഷങ്ങളോളം ദർസിൽ കൈൽ കുത്തിയിട്ടും തലേലൊന്നുമില്ലാത്ത തലേ ക്കെട്ട് മാത്രം ആയിതീരുന്നത് അറബിയുടെ ഈ വല്ലാത്ത സങ്കീർണത കൊണ്ടണ് (അത് കൊണ്ട് വേറെ ഗുണങ്ങളുണ്ടെങ്കിലും )..മഹാ പണ്ഡിതന്മാരുടെ സാന്നിധ്യത്തിൽ രണ്ടു വരി വായിക്കാൻ മുട്ട് വിറക്കും.. മസ് അല കൾ ഒന്ന് ഒന്നായ് ചർച്ച ചെയ്യ്തു. തെളിവ് കൾ അറബിയിൽ അവതരിപ്പിക്കുമ്പോൾ തന്നെ മററ്ള്ളവരുടെ കഴമ്പില്ലായ്മയും ഇക്കാക്കാന്റെ ഫിഖ്‌ഹിലും ന്ഹവിലും ഉ ള്ള അഗാധമായ അറിവും ഖുതുബി ക്കു വ്യക്തമായി. സത്യസന്ധതയും, നാടുകളിൽ മുസ്‌ലിംകൾ ക്കിടയിൽ ഐക്യ വും ആഗ്രഹിച്ചിരുന്ന സാഥ്വിക പണ്ഡിതൻ കൂടിയായ ഖുതുബി ഇക്കാക്കാനേ വഹാബി ആയി പ്രഖ്യാപിചില്ല. പകരം. "കുഞ്ഞേദീനോടും കൂടി അന്വേഷി ച്ചേ ഈ നാട്ടിലെ തീരുമാനം എടുക്കാവൂ അവനു കിതാബ് തിരി യും "എന്ന് ഫത്വ... ആള് കൾ നിരാശ രായി.. പക്ഷെ അടുത്ത പോരാട്ടത്തിന് കോപ്പ്കൾ തേടി കൊണ്ട് ജില്ലയിലെ ഏററവും വലിയ പണക്കാരനും അന്നത്തെ congress A I C C മെമ്പറുമായിരുന്ന ഒരു ടൈക്കൂൺൻറെ പിന്തുണ തേടി...ആ കഥ അടുത്തത് തുടരും

Comments

Popular posts from this blog

പണത്തിനു വില കുറയുന്നു :ഗൾഫ് പണം ജന്മിത്വം തുടച്ചു നീക്കി. മൂല ധനത്തിൽ നിന്നുള്ള വരുമാനത്തെ മറികടക്കുന്ന രീതിയിൽ തൊഴിലിൽ നിന്നുള്ള വരുമാനം വർധിച്ചു. ഈ അവസ്ഥ തൊഴിലെടുക്കുന്നവരെ പ്രമത്തരാക്കുകയും തൊഴിൽ ചെയ്യാതെ മൂല ധനവും പിടിച്ചു നിന്നവരെ പെട്ടെന്ന് പാവങ്ങളാക്കുകയും ചെയ്തു... രൂപ, ദിർഹത്തിന്റെ മുമ്പിൽ കടലാസ് കഷ്ണം മാത്രം ആയി.. ദിർഹം കൈവന്നപ്പോൾ മകൻ ഉപ്പയായി... മരുമകൻ കാരണവർ ആയി..തത്വജ്ഞാനികൾ അമ്പരന്നു.. അല്ലാഹു കാലത്തെ അട്ടിമറിച്ചു.. ഒന്നും പഠിക്കാത്ത അറബിക്ക് വേണ്ടി എല്ലാ ടെക്നോളോജിക്കാരും" q" നിന്നു. ടാർജറ്റ് വെച്ച് പ്ലാൻ തയാറാക്കുന്നവർ ഭാഗ്യത്തിലും വിധി യിലും വിശ്വസിക്കേണ്ടി വന്നു. മൂല്യങ്ങൾക്കു രൂപ പോലെ വില ഇടിഞ്ഞു.... അറിവ്, കെട്ടിടങ്ങൾക്കു വഴിമാറി. പ്രകാശ ഗോപുരമായ കുഞ്ഞീക്കാക്ക കോൺഗ്രീറ്റ് ഗോപുരങ്ങളിൽ നിന്നു മാറി നിന്നു.. ദിർഹത്തിന്ന് ഇക്കാക്കയെ വിലക്കെടുക്കാൻ ആയില്ല,മാറ്റത്തിന് മാറ്റ മുണ്ടായില്ലെങ്കിലും ഇക്കാക്ക കാലത്തിനെതിരെ സാക്ഷിയായി

കാലത്തിന്റെ കാലൊച്ചകൾക്കു സാക്ഷിയായ ഒരു ഷെൽഫ് . പൊക്കന്റെ വളപ്പിൽ നിന്നു കൊണ്ട് hവന്നു കയ്യങ്കോട്ട് സൂക്ഷിച്ചത്. രേഖകളും ഫയലുളും ഒരു പാട് ഇതിൽ സൂക്ഷിച്ചു വെച്ചിരിക്കാം. ഇന്ന് വെറും പൊള്ള..

കുഞ്ഞീക്കാക്ക 1991 സെപ്റ്റംബർ 19ന് എന്റെ വീട്ടിന്നു കട്ടില വെച്ചു.. ഡയറി യുടെ അന്നത്തെ പേജ് താഴെ..കോര് വല പോലത്തെ പറമ്പ്, ഇൻസ് അല്ലാത്ത പല ജീവികളും പോകുകയും വരികയും ചെയ്യുന്നതിനാൽ ആരും വാങ്ങാത്ത മുപ്പതു സെൻറ്.... ഉമ്മർ ഹാജി ക്കയും കേളോത് മൊയ്‌ദീൻ ഹാജിക്കയും ചേർന്ന് ഒരു ഹീറോ പെന്നോ മറ്റോ കൊടുത്തു വാങ്ങി. അപ്പോൾ ആണ് ഞാൻ മുണ്ടേരിയിലെത്തുന്നത്.. ഞാൻ ഒരു പതിനഞ്ചു സെന്റ് ചിറക്ക് പകരം അത് വാങ്ങി. പുരക്ക് തറ കെട്ടി. ഇക്കാക്കാന്റെ കൈ കൊണ്ട് കട്ടില സ്ഥാപിച്ചു.. എവിടെ ആണ് ഭൂഗോളത്തിൽ നമുക്ക് താവളം ആവുന്നത് എന്നത് ഭൂമി യിലെ ജീവിത വ്യവസ്ഥയു മായി അല്ലാഹ് ബന്ധപ്പെടുത്തിയിരിക്കുന്നു. നല്ല വീട്, നല്ല അയൽ വാസി, നല്ല ഭാര്യ, ഒരു വാഹനം ഇവയൊക്കെ അപൂർവ മായി മാത്രം ഒത്തു കിട്ടുന്ന ഭാഗ്യങ്ങൾ ആണ്.. അയൽവാസി ശല്യക്കാരനായാൽ തീർന്നു സമാധാനം.... സ്വർഗം ഭൂമിയിൽ ലഭിച്ചവരാണ് നല്ല ഭാര്യയെ കിട്ടുന്നവർ.. നാട്ടിലെ പൗര ത്വത്തിൻറെ ആദ്യ സ്റ്റാറ്റസ് ഒരു വീട് ആണ്. സഞ്ചരിക്കാൻ ഒരു കുതിരയോ ഒട്ടകമോ ഇല്ലെങ്കിൽ നഗ്ന പാദനായി അന്തസ് പോയി പോവും..