Skip to main content
സിലയിലും ജയിലിലും :: :: :::അബുദാബി ഖാലിദിയ, ഞാൻ താമസിക്കുന്ന റൂം, കൂടുതങ്കീൽ മമ്മദ്ക്കയും റഹ്മത്ത്ക്കയും ചില വെള്ളി ആഴ്ചകളിൽ വിസിറ്റ് വരും. ഞാൻ ചില വിസ നിയമത്തിൽ കുടുങ്ങി ക്യാൻസലാക്കി നാട്ടിൽ വരാൻ പെട്ടിയും സാധനങ്ങളൊക്ക വാങ്ങി റെഡി ആയി എന്തു വേണമെന്ന് ആലോചിച്ചു ബൈനഹുമയിൽ........... റഹ്മത്തക്കയും കമാല്ദീനിക്കയും കാൻസൽ ആക്കി നാട്ടിൽ പോവാൻ ഉപദേശിക്കും. ജയിലിൽ കിടന്നു കഷ്ടപ്പെടണ്ട എന്ന് കരുതിയിട്ടാണ്.. പക്ഷെ കൂടുതങ്കീൽ മമ്മദ്ക്കൻറെ നിസാരമായ ഒരു പരാമർശം എന്റെ ജീവിതത്തിലെ പുതിയ ദിശ നിർണയിച്ചു,,, "നീ ഏടെ യെങ്കിലും പോയി ജോലി കിട്ടുമോന്ന് നോക്ക്, വിസ ഇല്ലത്തതിന് പോലീസ് പിടിച്ചാൽ ജയിലിൽ കിടക്കണം. ജയിലിൽ നിന്ന് കൊല്ലുക യൊന്നും ചെയ്യൂല്ല.. നാട്ടിൽ പോയിട്ട് എന്തു ചെയ്യാൻ?? ""ആ വാക്ക് എനിക്ക് പ്രേരകമായി.. മുസഫ്ഫയിൽ ഒരു ജോലി യുണ്ട് എന്ന് കൂടുതങ്കീൽ മുസ്തഫ പറഞ്ഞതനുസരിച് വിസയില്ലാതെ ജോലിക്ക് ജോയിൻ ചെയ്തു.. കുറച് മാസം ജോലി ചെയ്തപ്പോൾ ആ കമ്പനിക്ക് പ്രൊജക്റ്റ് നഷ്ടപ്പെട്ടു. എനിക്ക് ജോലിയും ... . സിലയിൽ പണിയില്ലാത്ത പണി ഉണ്ടെന്ന് ഹഫീദ് അറിയിച്ചു.. പക്ഷേ സിലയിൽ പ്രവേശിക്കണം എങ്കിൽ പോലിസ് ചെകിങ് കഴിയണം. എനിക്ക് വിസയില്ല. മഹ്‌റൂഫ്ക്കാ വിളിച്ചു പറഞ്ഞു ധൈര്യമായി ബസ്സിൽ കയറി വാ.... ഞാൻ സിലയിലേക്ക് ടിക്കറ്റ് എടുത്തു. ബസ്സ് മുന്നോട്ട് നീങ്ങി.. സമുദ്ര നിരപ്പിന് സമമായി നിൽക്കുന്ന സില യോടടുക്കുംതോറും കാറ്റിന്നു ഡെന്സിറ്റിയും എനിക്കു ടെൻഷനും വർധിച്ചു.. പടിഞ്ഞാറേ അതിർത്തിയിൽ എത്തി ഗേറ്റ്ൽ ബസ് നിർത്തി. അബ്ദുൽ ഡൗ എന്ന സുഡാനി പോലീസ് ബസിൽ കയറി രണ്ട് മൂന്നു പേരുടെ ബതാക ചെക് ചെയ്തു ഇറങ്ങി പോയി. കസ്റ്റംസിൽ മഹ്‌റൂഫ്ക്കാ കാത്തു നിൽക്കുന്നുണ്ടായിരുന്നു.. അത്ഭുതം ആണ് ജീവിതം.. അകത്തും പുറത്തും പോകാൻ വിസ നിത്യേന ചെക്ക് ചെയ്യുന്ന സ്ഥലത്തു വിസയില്ലാതെ ധൈര്യപൂർവം താമസിച്ചു.. കുറുക്കൻറെ കൂട്ടിൽ കോഴിക്കുഞ്ഞിനെ പോലെ ഏത് നിമിഷവും അകത്താകാം.. മഹ്‌റൂഫ്ക്കാന്റെ ഒരേ ഒരു ബലത്തിൽ ആയിരുന്നു അവിടെക്കഴിഞ്ഞ നാളുകൾ.. അവിടെന്നു എല്ലാ കുഴപ്പത്തിലും, ഞാൻ ചെന്ന് ചാടും.. വിസ ഉള്ളവരേക്കാൾ അഹങ്കാരത്തോടെ.. അജ്‌ലാൻ ദീബാൻ ആൽമൻസൂരിയുടെയും ഭാര്യയുടെയും പിന്തുണ... ജോലി ഒന്നും ഇല്ല. ഒരു ഫോട്ടോ കോപ്പി മെഷീൻ, ഒരു പോളറോയ്ഡ് കാമറ.. പാസ്സ് പോർട്ട് ഓഫീസിൽ യാത്രക്കാർക്ക് കോപ്പി ആവശ്യം വന്നാൽ കോപ്പി എടുത്തു കൊടുക്കുക. മഹ്‌റൂഫ്ക്കാ പറഞ്ഞു നിന്റെ ഭാഗ്യം പോലെ, ആദ്യം ഒക്കെ നാലോ അഞ്ചോ ദിർഹം മാത്രം. ഭക്ഷണതിന്ന് തികയില്ല.. മഹ്‌റൂഫ്ക്ക ഭക്ഷണം തരും.. തുടരും
Popular posts from this blog
Comments
Post a Comment