Skip to main content
ത്വരീഖത് സ്വാധീനം നൂഞ്ഞേരിയിൽ :::അനൽ ഹക്ക്... അദ്വൈത വാദം.. യുക്തിവാദത്തിന് സമാനമാണ്.. അല്ലാഹുവിന്റെ ആത്മാവ് ആണ് നമ്മിലുള്ളത്. സാധനകളിലൂടെ നാം അല്ലാഹു ആയി മാറാൻ ഭൗതിക ജീവിതം മറന്നു സാധന ചെയ്യുക.. അപകടം പിടിച്ച ഈ ത്വരീകിൽ നിന്ന് മോചനം ആയിരുന്നു ശാദുലി ത്വരീഖതും കാദിരിയ്യ ത്വരീഖതും നക്ഷ ബന്ദിയും.. അലി (r)യുടെ പുത്രൻ ഹസൻ (r)ആണു ശാദുലി ത്വരീഖത്തിന്റെ കേന്ദ്ര ബിന്ദു. ഈ ത്വരീഖത് നൂഞ്ഞേരിയിൽ പ്രചരിപ്പിച്ചത് താഴത്തൂട്ടിലെ മമ്മദാജി ഷെഖാണ്. അല്ലാഹു വിന്റെ 99 പേരുകൾ താളത്തിൽ ചൊല്ലി അപൂർവ സുന്ദരമായ ആട്ടതോടെ അല്ലാഹുവിനെ ആത്മാവാക്കുക എന്നതാണ് രീതി. ആഴത്തിൽ ഖുർആനും ഹദീസും പഠിച്ചു ഇസ്ലാമിനെ ഉൾകൊള്ളാൻ സാമാന്യ ജനതക്കു അസാധ്യം ആണല്ലോ. ഇത്തരം റാത്തീബ് സദസ്സുകളിലൂടെ ദൈവഭയം ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞത് കൊണ്ടാണ് ഇസ്ലാം പൊതു ജന മത മായി നില നിന്നത്. കാര്യാപ് പള്ളി, താഴത്തൂട്ടിലെ പള്ളി, പാട്ടയം പള്ളി, ചേലേരി മുക്കിലെ പള്ളി (ഊഹം ), ഇതൊക്കെ ഷാഡ്‌ലി ത്വരീഖത് കാർ ഉണ്ടാക്കിയത് ആണ്.. ഈ ത്വരീഖത്കൾ ആളുകളെ താത്വീക അടിസ്ഥാന അറിവിൽ പ്രോത്സാഹനം നടത്തിയിരുന്നില്ല. ക്രമേണ ആട്ടവും ജപവും മാത്രം ആയി മാറി. ഈ ഘട്ടത്തിൽ ആണു ജ്ഞാനത്തിന് മുൻതൂക്കം നൽകി നൂഞ്ഞേരിയെ ഇക്കാക്ക വഴിതിരിച്ചത്.. നൂഞ്ഞേരി സമൂഹത്തിലെ നല്ല കുടുംബങ്ങളിൽ നിന്ന് യുവാക്കൾ ദർസ് kകളിലേക്ക് പോയി. ആ രംഗത്ത് ഇക്കാക്ക വരുത്തിയ നവോത്ഥാനം വലുതാണ്. നൂഞ്ഞേരിക്കാരായ ഒരു പണ്ഡിതനും (ആർ,,, എംപി മജീദ് ഉസ്താദ്,,, നമ്മുടെ അബ്ദുല്ല, pk abdulrahman saadi എന്നിവർ )))ഗൾഫിൽ പോയി നാണം കെട്ട പണം പിരിവു നടത്തിയില്ല. ഉയർന്ന കുടുംബത്തിലെ മെമ്പർമാർ ആയതു കൊണ്ട് മാത്രം ആണ് അവർക്ക് ലജ്ജ തോന്നിയത്,.........................ത്വരീഖത് നമ്മുടെ നാട്ടിൽ വേരറ്റു പോകാൻ മൂന്നാലു കാരണങ്ങളിൽ ഒന്ന്നു ഇക്കാക്കാന്റെ രംഗപ്രവേശം ആണു. ആത്മാവിനെ ഭൗതിക കത യുടെ അതിപ്രസരത്തിൽ നിന്ന് മോചിപ്പിക്കാൻ നല്ലൊരു ഗുരുവിന്റെ ഇജാസത് നേടൽ നല്ലതാണെന്നു എനിക്ക് തോന്നുന്നു.......ആശയ അവലംബം അബ്ദുല്ല മുസ്ല്യാർ സിപി "..അടുത്തത് :ഫസ്ലുക്ക "
Popular posts from this blog
Comments
Post a Comment