Skip to main content
മനസ്സിൽ ആക്കാൻ പ്രയാസമയത് കൊണ്ട് ആരും ശ്രദ്ധിക്കുക യില്ലെങ്കിലും എഴുതുക യാണ് നമ്മുടെ കുടുംബം സ്വത്ത് കേസിൽ പ്രതികളായത് കൊണ്ട് സ്വത്ത് പിടിച്ചു പരിച്ചതാണെന്ന ധാരണക്കു അടിസ്ഥാന മുണ്ടോ? നമ്മുടെ ചില സഹോദരൻമാർ തന്നെ കുററം നമ്മെ പറയുന്നുണ്ട്. ആരെങ്കിലും ഭാവിയിൽ വസ്തുത അറിയാനാഗ്രഹിക്കുമ്പോൾ ഉപകാരപ്പെടട്ടെ സോഷ്യൽ മീഡിയ ഉണ്ടായിട്ടും ആരും റിക്കാർഡ് ആക്കി യില്ല എന്ന് ഭാവി തലമുറ നിരാശ പെടേണ്ട. ഇതിൽ സഹായിച്ചത് അബ്ദുല്ലാഹിയും ജബ്ബാർ മാഷും എന്റെ കേട്ടറിവും ആണ്. 1- കാണ കേസ് ::മൊയ്‌ദീൻ ഹാജി എന്ന കുട്ടി കൾ ഇല്ലാത്ത കാരണവരുടെ വലിയ സ്വത്തുക്കൾ ഒരേഒരു മരുമകൻ ആയ സീനിയർ കാദര്കായ്ക്കു ലഭിച്ചു, (ആദം കുട്ടിക്കന്റെ പിതാവ് ). ആദം കുട്ടിക്കന്റെ ഉമ്മ മമ്മി ഹാജി ഉപ്പാപ്പന്റെ മരുമകളും കൂടിയാണ്. സീനിയർ കദർക്കാക്ക വലിയ കട ബാധ്യത യോടെ മരിച്ചു. ഈ കടം മരുമകൾക്കു വേണ്ടി നമ്മുടെ ഉപാപ്പാ ഏറ്റെടുത്തു..... സുമാർ അന്നത്തെ NINE THOUSAND ഇന്നത്തെ ഒമ്പതു കോടി..... പകരം കാണമായി കോശോന്റെ വളപ്പും കണ്ണങ്കായ് വയലും ചിറയും ഉപ്പപ്പാക് കൊടുത്തു. ഈ സംഖ്യ തിരിച്ചു കൊടുക്കാൻ കഴിയുന്ന സാമ്പത്തിക സ്ഥിതിമരു മക്കളായ ആദം കുട്ടി ക്കാകും ടീമിനും ഉണ്ടായില്ല ഉപ്പാപ്പക്ക് കാണം സ്ഥിരപ്പെട്ടു. തുടർന്ന് മക്കളായ നമ്മുടെ കാരണവന്മാർക്കും.. ഇതാണ് കാണ സ്വത്ത്. ഈ സ്വത്ത് മൈനർമാരുടേതാണ് എന്നും തിരിച്ചു കിട്ടണം എന്നും ആണ് കേസ്. ---... 2- കൌണ്ടർ കേസ് : ആദം കുട്ടി ക്കാക്കു എതിരേ നാം കൊടുത്ത ആറിലൊന്ന് അവകാശം കേസ് :ഇത് ആദം കുട്ടിക്ക കേസ് കൊടുക്കുന്ന സമയം അയാളും ടീമും കൈയിൽ വെച്ചു കൊണ്ടിരുന്ന സ്വത്ത്. സീനിയർ കാദർ കാക്ക മരിക്കുന്പോൾ അദ്ദേഹത്തിന്റെ ഉമ്മ ആമിന ജീവിച്ചിരിക്കുന്നതിനാൽ ആറിൽ ഒന്ന് ഉമ്മാക്ക് ചേരും. അതിന്റെ avakaശം സീപിക്കാർക് മൊത്തം വരും. വലിയ സ്വത്ത് ഉണ്ട് അത് .... തുടരും
Popular posts from this blog
Comments
Post a Comment